close
Sayahna Sayahna
Search

ഭാവിയിലേയ്ക്ക്--കൂറ്


ഭാവിയിലേയ്ക്ക്--കൂറ്
DPankajakshan.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി ഭാവിയിലേയ്ക്ക്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
2001
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 116

കൂറ്

ഈ വിചാരധാര പ്രകാശനം ചെയ്യുവാന്‍ സഹായിച്ചവരോട് കൂറ് രേഖപ്പെടുത്തണമോ എന്നു ഞാന്‍ സംശയിക്കുന്നു. അവരുടെയും കൂടിയാണു് ഇത്. ആര് ആരോടു് കൃതജ്ഞത പറയാന്‍. ഒരറിവിനുവേണ്ടി കുറിക്കട്ടെ. ഞാനും മറന്നു പോകരുതല്ലോ.

മാവേലിക്കര, ചെന്നിത്തലയിലെ ക്ലിയര്‍പ്രിന്റ്സ് ഉടമയും വിശാലഹൃദയനുമായ ശ്രീ. നൈനാന്‍ വര്‍ഗ്ഗീസും, അദ്ദേഹത്തിന്റെ ഓഫ്സെററ് പ്രസ്സും അതിലെ ജോലിക്കാരും കൂടെ ഉണ്ട് എന്നതാണു് ധൈര്യം തന്നത്.

എന്റെ കൈപ്പട നോക്കി ശ്രദ്ധിച്ച് പകര്‍ത്തി പ്രസ്സില്‍ കൊടുത്ത നിര്‍മ്മല വലിയ ഉപകാരമാണ് ഈ കൃതിക്ക് ചെയ്തുതന്നത്.

എന്റെ ജേഷ്ഠന്റെ മകന്‍ ബാലനാണു് അതീവ ശ്രദ്ധയോടെ പ്രൂഫ് പരിശോധിച്ച് തന്നത്. മുരളീധരമേനോന്‍ സര്‍ വായിച്ചിട്ട് ആശയപരമായ അംഗീകാരം തന്നത് വലിയ അനുഗ്രഹമായി. മകന്‍ രാധാകൃഷ്ണനും അനുജന്‍ രാമചന്ദ്രനും തന്ന നിര്‍ദ്ദേശങ്ങള്‍ വിലപ്പെട്ടവയായിരുന്നു. പുസ്തകം പ്രകാശനം ചെയ്യുന്നുവെന്ന് ദര്‍ശനത്തില്‍ വായിച്ചറിഞ്ഞ ദര്‍ശനം വായനക്കാര്‍ കോപ്പി ആവശ്യപ്പെട്ടപ്പോള്‍ എന്റെ ഉത്സാഹം വര്‍ദ്ധിച്ചു. ഓരോ കത്തും ഓരോ വിളിയും ആവശ്യബോധം ഉറപ്പാക്കിക്കൊണ്ടിരുന്നു. പുസ്തകത്തിനു് പേരുകള്‍ നിര്‍ദ്ദേശിച്ച് തന്നവരുടെ ആത്മാര്‍ത്ഥത എന്നെ നന്നായി സ്പര്‍ശിച്ചു. പേരുമാററി. എന്റെ കൈയ്യില്‍ പൈസ ഇല്ലായിരുന്നെങ്കിലും ഇത് പ്രസിദ്ധീകരിക്കുന്നതിന് സാമ്പത്തികമായി ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. എന്നു തിരിച്ചുതരും എന്നുപോലും അന്വേഷിക്കാതെ വേണ്ടത്ര പണം കൈയ്യില്‍ വന്നു.

ഇതിലെല്ലാമുപരി പ്രധാനമാണു് ഈ ചെറിയ പുസ്തകം വായിക്കുവാനും പ്രചരിപ്പിക്കുവാനും ദര്‍ശനത്തിന്റെ ബന്ധുക്കള്‍ ഉണ്ടാവും എന്ന ബോദ്ധ്യം.

വിചാര പ്രധാനമായ ഈ കൃതി വായിച്ച്, ചിന്തിച്ച്, സ്വജീവിതത്തിലൂടെ സാമൂഹ്യ രംഗത്ത് പ്രയോഗിക്കുവാന്‍ സന്നദ്ധരാകുന്നവരോടുള്ള കൂറ് എന്നില്‍ സദാ ഉണ്ടായിരിക്കും.