കാട്ടിന്നു ചേർന്ന പിന്നാമ്പുറത്ത്
പേടിപ്പെടുത്തുന്ന നിശബ്ദതയിൽ,
ഇത്തിരിപ്പോന്ന ജനല്ക്കമ്പികളിൽ
കാറ്റുതടഞ്ഞും, പിടഞ്ഞും
അതിസാഹസികമായി കിടക്കാറുണ്ട്.
വഴിവക്കിലെ ജനലുകളാണെങ്കിൽ,
അയലത്തോ അകലത്തോ നിന്നുള്ളവരുടെ
കണ്ണുടച്ചാഞ്ഞുവരുന്ന
ലേസറുകൾ പൊള്ളിക്കും.
മെക്കിട്ടുകയറ്റത്തിനിടയിൽ ചിലപ്പോൾ
വലിഞ്ഞും മുറുകിയും
പുതുനൂലുകൾ പൊട്ടിത്തകരും.
ഒളിച്ചിരിപ്പാണു പണി, എങ്കിലും
അല്പമൊന്നു വെളിയിലായാൽ തുടങ്ങും
ഇരുണ്ട ചുണ്ടാർദ്രമാകുന്ന ഊളനോട്ടങ്ങൾ.
നിറമൊന്നു കനത്ത്,
അല്പം നിഴലായിപ്പോയെങ്കിലും
പുറം ലോകം കാൺകെ വന്നാലുടൻ
അളവെടുപ്പും അവലോകനവും.
ബസ്സിൽ നിൽക്കേ
കക്ഷത്തിനിടയിലൂടല്പം ശ്വസിച്ചാൽ
ആത്മഹത്യയാണ് നല്ലതെന്ന് പോലും തോന്നും.
പറമ്പിലെ അയയിൽ തൂങ്ങുമ്പോൾ
ചില പൊലയാടിമക്കൾ
മുളകുപൊടി തൂവിപ്പോയിട്ടുണ്ട്.
മറ്റു ചിലവന്മാര് കട്ടോണ്ടു പോയി
അവരുടെ…