വിപ്ലവകാരി
| കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | രഞ്ജിത് കണ്ണൻകാട്ടിൽ |
| മൂലകൃതി | കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2016 |
| മാദ്ധ്യമം | പിഡിഎഫ്, മീഡിയവിക്കി പതിപ്പുകൾ |
| പുറങ്ങള്‍ | 80 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
രണ്ടുവരക്കോപ്പിയിൽ
വര മുട്ടി, തല മുഴച്ച അക്ഷരങ്ങൾ
നഷ്ടങ്ങളുടെ ഓർമ്മപ്പെടുത്തലാണ്.
രണ്ട് അതിരുകൾക്കപ്പുറം
വളരാതെപോയ യൗവ്വനത്തിന്റെ,
നാലു മൂലകൾക്കകം
നിലച്ചുപോയ കുറേ താടിക്കാരുടെ.
തേയ്ക്കാത്ത ചുമരടരിൽനിന്നും
പാറി മുഴങ്ങുന്ന ഒരു വേട്ടാളന്റെ,
പ്രതിഷേധത്തിനും
അനുശോചനത്തിനുമിടയ്ക്ക്
കൊടിയടയാളമായ
പിഞ്ഞിയ കടലാസുജീവിതങ്ങളുടെ.
| ||||||
