close
Sayahna Sayahna
Search

Difference between revisions of "ഉറുമ്പരിച്ച എരിവുകൾ"


(Created page with "__NOTITLE____NOTOC__← രഞ്ജിത് കണ്ണൻകാട്ടിൽ {{SFN/Kintsugi}}{{SFN/KintsugiBox}} ==ഉറുമ്പരി...")
 
(No difference)

Revision as of 06:14, 7 November 2016

രഞ്ജിത് കണ്ണൻകാട്ടിൽ

കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
Kintsugi-01.png
ഗ്രന്ഥകർത്താവ് രഞ്ജിത് കണ്ണൻകാട്ടിൽ
മൂലകൃതി കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2016
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 80
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഉറുമ്പരിച്ച എരിവുകൾ

പവർ സർക്യൂട്ടിൽ ആത്മഹത്യ ചെയ്ത്
ഉറുമ്പ് സിസ്റ്റം ഓൺ ചെയ്തു.

കൊളുത്തിട്ട വാതിലും കടന്നെത്തുന്ന
പ്രേതസിനിമകളിലെ ആത്മാക്കളെപ്പോലെ,
പാസ്വേഡിട്ടു തുറക്കാതെ തന്നെ
ലാപ്പിലെ ഫയലുകളിലേയ്ക്ക്
ഉറുമ്പ് പരകായപ്രവേശം നടത്തി.

മധുരമുള്ള കുറേ ഗാനങ്ങൾ, ഗെയ്മുകളിൽ
അൺലോക്ക് ആകാതെ കിടക്കുന്ന
കുറേ തണുത്തിരുണ്ട പാതാളവഴികൾ,
ഉറുമ്പുകൾക്ക് പ്രിയമുള്ളേടങ്ങൾ.

പാതിരകളിൽ,
നിയമത്തോടു പോടാ പുല്ലേന്നും പറഞ്ഞ്,
ഞാൻ തുറക്കാറുള്ള,
എരിവും പുളിയുമുള്ള നീലസ്ഥലികളിലേയ്ക്കാണ്
നീങ്ങുന്ന മറ്റൊരുറുമ്പ്.

മോണിറ്ററിന്റെ മുഖത്ത്
സാങ്കൽപ്പികവരകൾ കോറി
ഇർവ്വിൻ ഗാർവ്വിയുടെ
പാരാസൈക്കോളജി പുസ്തകത്തിന്റെ
പൈറേറ്റഡ് കോപ്പിയുള്ള ഫോൾഡറിലേയ്ക്ക്,
അവ മാർച്ച് ചെയ്യുന്നു.

പൂജ്യങ്ങളും ഒന്നുകളും ചേർത്തുവച്ച്
കൊത്തങ്കല്ലു കളിക്കാനിരിയ്ക്കവേ,
‘മിൽഫു’കളിൽ ഈഡിപ്പസ് കോമ്പ്ലക്സ് കണ്ട അവ,
പലതിന്റേയും, പുനർവ്വായന ആവശ്യപ്പെടുകയാണ്.