close
Sayahna Sayahna
Search

Difference between revisions of "ഹർത്താൽ/മരണപ്പെടുന്നത്"


(Created page with "__NOTITLE____NOTOC__← രഞ്ജിത് കണ്ണൻകാട്ടിൽ {{SFN/Kintsugi}}{{SFN/KintsugiBox}} ==ഹർത്താൽ/മ...")
 
(No difference)

Revision as of 06:24, 7 November 2016

രഞ്ജിത് കണ്ണൻകാട്ടിൽ

കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
Kintsugi-01.png
ഗ്രന്ഥകർത്താവ് രഞ്ജിത് കണ്ണൻകാട്ടിൽ
മൂലകൃതി കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2016
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 80
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഹർത്താൽ/മരണപ്പെടുന്നത്

അപ്രതീക്ഷിതമായൊരു ഹർത്താലിൽ
റദ്ദ് ചെയ്യപ്പെടുന്ന ഓർമ്മകൾ.
തലങ്ങും വിലങ്ങുമുള്ള ചിന്തകൾ
അർദ്ധോക്തിയിൽ അവസാനിയ്ക്കുന്നു.

“നീ ഒരു കരകാണാപ്പക്ഷിയാണ്” എന്ന ചിന്ത,
“നീ ഒരു കര” എന്ന
വിപരീതാർത്ഥമുള്ളിടത്ത്/വിശാലാർത്ഥമുള്ളിടത്ത്
കുത്തിയിരുന്ന് കിതയ്ക്കുന്നു.
കിതപ്പുപോലും നിശബ്ദമാണ്.
ഓർമ്മകളെ അകത്തേക്കെടുക്കുകയും
മറവികളെ പുറത്തേയ്ക്ക് തള്ളുകയും ചെയ്യുന്ന
ബൗദ്ധികോഛ്വാസങ്ങളും
നിശബ്ദമായി കിതയ്ക്കുന്നുണ്ട്.
താളാത്മകമായി നിലയ്ക്കുന്നൊരു കമ്പനം കണക്ക്
ശാന്തമാകുന്നു.

ഓവുചാലിന്റെ സഫലമാകാത്തൊരു സ്വപ്നമെന്നോണം
നിരത്തുകൾ സ്വച്ഛമായി,
രക്തച്ചുവയോ, ആഹാരാവശിഷ്ടങ്ങളോ,
വാഹനച്ചീറ്റലുകളോ
കെട്ടിനാറുന്ന പുകമൂടലോ ഇല്ലാതെ
കറുത്തുകിടക്കുന്നു.
അതെ, ഞരമ്പുകൾ തന്നെ.

നാഡീതരംഗങ്ങൾ
വഴിനടുവിലെ തടവുകെട്ടിയ കല്ലുമൂർച്ചയിൽ തട്ടി വീണ്,
എണീറ്റുനടന്ന്, രക്തം വാർന്ന് കുഴഞ്ഞുവീഴുന്നു.

അനുകൂലികൾ തകർത്ത
കാഴ്ച-കേൾവി-സ്പർശം-സ്വാദ്-ഗന്ധം
അതാതിന്റെ ഉറവിടങ്ങളിലേയ്ക്ക്
തിരിച്ചുപോകാൻ ശ്രമിക്കുകയും
ഒന്നുഞരങ്ങിക്കൊണ്ട് അവസാനിയ്ക്കുകയും ചെയ്യുന്നു.
മരണപ്പെടലിലെ സമരക്കാഴ്ചകൾ