Difference between revisions of "ഇവ ഈയലുകളല്ല"
m (Cvr moved page Kintsugi-18 to ഇവ ഈയലുകളല്ല) |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[Ranjith_Kannankattil|രഞ്ജിത് കണ്ണൻകാട്ടിൽ]] | __NOTITLE____NOTOC__← [[Ranjith_Kannankattil|രഞ്ജിത് കണ്ണൻകാട്ടിൽ]] | ||
− | {{SFN/Kintsugi}}{{SFN/KintsugiBox}} | + | {{SFN/Kintsugi}}{{SFN/KintsugiBox}}{{DISPLAYTITLE:ഇവ ഈയലുകളല്ല}} |
− | |||
− | |||
<poem> | <poem> | ||
: അരിച്ചരിച്ച് നീങ്ങുന്ന ചിറകുള്ള ഉറുമ്പുകൾ, | : അരിച്ചരിച്ച് നീങ്ങുന്ന ചിറകുള്ള ഉറുമ്പുകൾ, |
Latest revision as of 07:33, 7 November 2016
കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ | |
---|---|
ഗ്രന്ഥകർത്താവ് | രഞ്ജിത് കണ്ണൻകാട്ടിൽ |
മൂലകൃതി | കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2016 |
മാദ്ധ്യമം | പിഡിഎഫ്, മീഡിയവിക്കി പതിപ്പുകൾ |
പുറങ്ങള്‍ | 80 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
അരിച്ചരിച്ച് നീങ്ങുന്ന ചിറകുള്ള ഉറുമ്പുകൾ,
ഉറുമ്പുതീനികളുടെ ഭക്ഷ്യാവശിഷ്ടങ്ങളാണ്.
ചപ്പിക്കുടഞ്ഞ കൈകൾ
ചിറകുകളായി, വിട്ടു വിട്ടില്ലെന്ന മട്ടിൽ
ഉറുമ്പുടലിൽ അള്ളിപ്പിടിച്ച്
കള്ളുകുടിയന്മാരെപ്പോലെ
വായുവിനെ വകഞ്ഞുമാറ്റുന്നു.
പുസ്തകത്താളിടയിൽ,
ശവംകൊണ്ട് ചിത്രം വരയ്ക്കാറുള്ള,
ബ്ലീച്ച് ചെയ്യപ്പെട്ട തുമ്പികളുടെ,
പ്രോട്ടോടൈപ്പ് ആയി,
ചില ചിറകുള്ള ഉറുമ്പുകളെ കാണാം.
വിളക്കുവെയിൽ ഇരവ് വാഴുന്ന,
നഗരവീഥികൾക്കന്യരല്ലാത്ത തെരുവ് ജീവികളാണ്,
വികാരാവേശിതരായ ചിറകുറുമ്പുകൾ;
ഇരുളും തിളക്കവും തേടുന്ന
ലിപ്സ്റ്റിക് കൊണ്ടലങ്കരിച്ച തടിച്ച ചുണ്ടുള്ളവ,
വെളിവും മിനുപ്പും തേടുന്ന ക്രോപ്പ് ചെയ്ത മുടിയുള്ളവ,
തലയെടുപ്പൊടിച്ചു മടക്കി, കുന്തിച്ചിരിയ്ക്കുന്നവ.
ചിറകുറുമ്പുകൾ,
ഭോജനശാലയിലെ തീൻമേശയ്ക്കു മുകളിലേയ്ക്കും
വശങ്ങളിലെ ഇരിപ്പിടങ്ങളിലേയ്ക്കും ചുരുങ്ങുന്നു.
|