close
Sayahna Sayahna
Search

Difference between revisions of "യേശുവത്കരണത്തിന്റെ നക്ഷത്രനാളുകൾ — ദൃക്‌‌സാക്ഷി വിവരണം"


(Created page with "__NOTITLE__ __NOTOC__ ← രഞ്ജിത് കണ്ണൻകാട്ടിൽ {{SFN/Kintsugi}}{{SFN/KintsugiBox}} ==യേശുവത്...")
 
 
(2 intermediate revisions by the same user not shown)
Line 1: Line 1:
 
__NOTITLE__ __NOTOC__ ←  [[Ranjith_Kannankattil|രഞ്ജിത് കണ്ണൻകാട്ടിൽ]]
 
__NOTITLE__ __NOTOC__ ←  [[Ranjith_Kannankattil|രഞ്ജിത് കണ്ണൻകാട്ടിൽ]]
{{SFN/Kintsugi}}{{SFN/KintsugiBox}}
+
{{SFN/Kintsugi}}{{SFN/KintsugiBox}}{{DISPLAYTITLE:യേശുവത്കരണത്തിന്റെ നക്ഷത്രനാളുകൾ ദൃക്‌‌സാക്ഷി വിവരണം}}
==യേശുവത്കരണത്തിന്റെ നക്ഷത്രനാളുകൾ — ദൃക്‌‌സാക്ഷി വിവരണം==
 
 
 
 
<poem>
 
<poem>
 
:  (1)
 
:  (1)

Latest revision as of 07:39, 7 November 2016

രഞ്ജിത് കണ്ണൻകാട്ടിൽ

കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
Kintsugi-01.png
ഗ്രന്ഥകർത്താവ് രഞ്ജിത് കണ്ണൻകാട്ടിൽ
മൂലകൃതി കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2016
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 80
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

(1)
മണ്ണെണ്ണക്കുപ്പിയിൽനിന്നും പെട്രോമാക്സിലേയ്ക്കും
സോഡിയം വേപ്പറിന്റെ മഞ്ഞത്തീയിലേയ്ക്കും
ഹൈമാസ്റ്റ് ലൈറ്റിന്റെ മിന്നൽച്ചുംബനങ്ങളിലേയ്ക്കും നടത്തിയ,
വെളിച്ചക്കൂടുതലും തെളിച്ചക്കുറവും
മാടമറുതകളുടെ ചീറിപ്പാച്ചിലുണ്ടാക്കിയ ട്രാഫിക്ക് ബ്ലോക്കുമുള്ള
അതിവേഗപ്രയാണമാണ് നഗരവത്കരണം.

(2)
വിലക്കപ്പെടാവുന്നത്ര നിയന്ത്രണരേഖകളുള്ള നഗരത്തിന്റെ
മുപ്പതാം കവാടത്തിൽ മൂന്നാമതാണയാൾ നിൽക്കുന്നത്.
തികച്ചും ശാന്തൻ.
വരിയിൽ രണ്ടാമനാകുമ്പോൾ
മേലാകെയുള്ള കറുത്ത വസ്ത്രം ആവാഹിയ്ക്കുന്ന
ഭീകരതയെ കുടഞ്ഞെറിയാൻ
തല ഇടത്തേയ്ക്കും വലത്തേയ്ക്കും വെട്ടിയ്ക്കുന്നു.
വരിയിലയാളിപ്പോൾ ഒന്നാമനും
കൈകൾ രണ്ടും വിടർത്തിപ്പിടിച്ച്
വാതിലുകളേക്കാൾ വലിയവനാണു ഞാനെന്ന്
സ്ഥാപിയ്ക്കുന്നവനുമാകുന്നു.

കാവൽക്കാരെ,
ഇരു ദിശകളിലേയ്ക്കും ചവിട്ടിത്തെറിപ്പിച്ച്,
രണ്ട് കൈകളും, രണ്ടുകാലുകളും
വാതിലിന്റെ മൂലകളിലേയ്ക്ക് ചേർത്ത്പിടിച്ച്
തല ഉയർത്തിപ്പിടിച്ച് വാതിലിനു കുറുകെയയാൾ നിൽക്കുന്നു.
അയാളിൽ നിന്നും
പ്രകാശരേണുക്കൾ പരക്കാൻ തുടങ്ങുകയും
അയാളൊരു നക്ഷത്രമാവുകയും ചെയ്യുന്നു.

ഒന്ന്, രണ്ട്, മൂന്ന് എന്ന്
നഗരത്തിന്റെ മുപ്പത്തിമുക്കോടി കവാടങ്ങളിലും
ഓരോ മനുഷ്യനക്ഷത്രങ്ങളുണ്ടാകുന്നു.
മതിലുകൾ ആകാശത്തോളമുള്ളതിനാൽ,
ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലേയ്ക്കും
തിരിച്ചുമുള്ള ഒഴുക്കുകൾ പരസ്പരം മരണപ്പെടുന്നുണ്ട്.

ഓരോ കവാടങ്ങളിൽനിന്നും നക്ഷത്രവാലുകൾ
മതിലരികത്തുകൂടി വളർന്നു നീളം വയ്ക്കുന്നു.
പരസ്പരം കൈകോർക്കുന്നു.
നഗരസീമ വെളിച്ചപ്പെടുകയാണ്.

നക്ഷത്രങ്ങൾ നഗരകേന്ദ്രത്തിലേയ്ക്ക്
യാത്ര തുടങ്ങിയിരിയ്ക്കുന്നു.
നഗരവാസികൾ വീർപ്പുമുട്ടി പുക ഛർദ്ദിയ്ക്കുന്നു.
നഗരം അനുനിമിഷം ചുരുങ്ങുകയും
ഏകബിന്ദുവായിത്തീരുകയും ചെയ്യുന്നു.

ഇപ്പോൾ ഗ്രാമങ്ങൾ മാത്രമാണുള്ളത്.
എല്ലാ ഇരുളിടങ്ങളും നക്ഷത്രവേഴ്ചയിൽ
ഗ്രാമക്കുഞ്ഞുങ്ങളെ പെറ്റിടുകയാണ്.