Difference between revisions of "വിജാഗിരികൾ"
m (Cvr moved page Kintsugi-40 to വിജാഗിരികൾ) |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[Ranjith_Kannankattil|രഞ്ജിത് കണ്ണൻകാട്ടിൽ]] | __NOTITLE____NOTOC__← [[Ranjith_Kannankattil|രഞ്ജിത് കണ്ണൻകാട്ടിൽ]] | ||
− | {{SFN/Kintsugi}}{{SFN/KintsugiBox}} | + | {{SFN/Kintsugi}}{{SFN/KintsugiBox}}{{DISPLAYTITLE:വിജാഗിരികൾ}} |
− | |||
− | |||
<poem> | <poem> | ||
: ലോകം അടിസ്ഥാനപ്പെടുന്നതു തന്നെ | : ലോകം അടിസ്ഥാനപ്പെടുന്നതു തന്നെ |
Latest revision as of 07:44, 7 November 2016
കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ | |
---|---|
ഗ്രന്ഥകർത്താവ് | രഞ്ജിത് കണ്ണൻകാട്ടിൽ |
മൂലകൃതി | കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2016 |
മാദ്ധ്യമം | പിഡിഎഫ്, മീഡിയവിക്കി പതിപ്പുകൾ |
പുറങ്ങള്‍ | 80 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ലോകം അടിസ്ഥാനപ്പെടുന്നതു തന്നെ
ഒരുപാട് വിജാഗിരികളിലാണ്.
നിരന്തരം തുറക്കാവുന്നതും അടക്കാവുന്നതുമായ
വാതിലുകൾ,
കിളിവാതിൽ മൂടികൾ,
ഉപ്പുപെട്ടിയുടെ മേൽപ്പാളികൾ,
കൈകൾ, കാൽമുട്ടുകൾ.
ഇത് ഭൗതിക വിശദീകരണമാണ്.
നമ്മളിന്നു വാതിൽതുറന്നപ്പോൾ
ഇടനാഴിയുടെ അരികിലൂടെ
ഒരു വിജാഗിരി
ഇടത്തും വലത്തും തൂത്ത്
ചാവികൊടുത്തതുപോലെ
മുന്നോട്ട് നടന്ന് പോകുന്നുണ്ടായിരുന്നു.
പാർക്കിലെ പിസാപാതിരായ്ക്ക്,
കടലാസുകവറുകൾ പെറുക്കിയെടുത്ത്
ആടിയാടിപ്പോകുന്നുണ്ടായിരുന്നു
ഒരു നരച്ച തുരുമ്പിച്ച വിജാഗിരി.
പാർക്കിംഗ് ലോട്ടിന്റെ എൻട്രൻസിനടുത്ത്
നല്ല പട്ടാളക്കുപ്പായമിട്ട്
മറ്റൊരു വിജാഗിരി ഇപ്പോഴുമുണ്ട്.
വലത്തേക്കൈയിൽ
നിരന്തരം ചലിയ്ക്കുന്ന ഡെസ്ക് ക്ലീനർവൈപ്പും
ഇടത്തേക്കൈയിൽ
അഴുക്കുപുരണ്ട പാനുമായിവരാറുള്ള
ഏഴുവയസ്സുള്ള വിജാഗിരി
നമ്മുടെ കുഞ്ഞൂന്റത്രേയുള്ളൂ അല്ലേ?
റോഡ് അമർത്തിയരച്ചുകൊണ്ടിരിക്കുന്ന
സ്റ്റീൽവീൽഡ് റോളറിന്റെ
അടി നനച്ചുകൊണ്ടിരിയ്ക്കുന്ന
തലേക്കെട്ടുകെട്ടിയ
കറുത്തുറച്ച വിജാഗിരിയായിരുന്നു എന്റച്ഛൻ.
അടുക്കളവാതിലിന്റെ
നിരന്തരമുള്ള പുകച്ചുമകൾക്ക്
മരുന്നുതേടിക്കരിഞ്ഞ
ഒരു പാവം
നാട്ടുവൈദ്യക്കാരിയായ വിജാഗിരിയായിരുന്നു എന്റമ്മ.
വിജാഗിരി എന്നാൽ,
നിയന്ത്രിക്കപ്പെട്ട പ്രതികരണങ്ങളും
ചലനങ്ങളുമുള്ളതെന്നാണ്.
|