Difference between revisions of "ധർമ്മരാജാ-06"
(Created page with "__NOTITLE____NOTOC__← ധർമ്മരാജാ {{SFN/Dharmaraja}}{{SFN/DharmarajaBox}}{{DISPLAYTITLE:അദ്ധ്യായം ആറു്}} {{SFN/Dharmaraja}}") |
|||
(One intermediate revision by the same user not shown) | |||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[ധർമ്മരാജാ]] | __NOTITLE____NOTOC__← [[ധർമ്മരാജാ]] | ||
{{SFN/Dharmaraja}}{{SFN/DharmarajaBox}}{{DISPLAYTITLE:അദ്ധ്യായം ആറു്}} | {{SFN/Dharmaraja}}{{SFN/DharmarajaBox}}{{DISPLAYTITLE:അദ്ധ്യായം ആറു്}} | ||
+ | {{epigraph| | ||
+ | : “നീ മമ സഹായമായിരിക്കിൻ മനോരഥം | ||
+ | : മാമകം സാധിച്ചീടുമില്ല സംശയമേതും.” | ||
+ | }} | ||
+ | {{Dropinitial|വി|font-size=3.5em|margin-bottom=-.5em}}വിക്രമചോളകുലോത്തുംഗചെൽവപാദത്തരശരാന, ചേരനാട്ടീരോരായിരത്തുക്കും തമ്പി വിശ്വനാഥൻ കുഞ്ചുപിരാട്ടി എന്ന പ്രഭുവെ ക്രമോപചാരപുരസ്സരം വായനക്കാരുടെ സമക്ഷത്തു് പ്രവേശിപ്പിച്ചുകൊള്ളട്ടെ. ഒന്നാം അദ്ധ്യായത്തിലെ ഭക്തസംഘത്തലവൻ ഇദ്ദേഹംതന്നെ ആയിരുന്നു. അദ്ദേഹം വഹിക്കുന്ന സ്ഥാനമാനങ്ങൾ സ്വാക്രമസിദ്ധമല്ലെന്നു് ഖണ്ഡിച്ചു് പറഞ്ഞുകൂടാ. അദ്ദേഹത്തിന്റെ കുടുംബോത്ഭവത്തെക്കുറിച്ചു് ഗ്രന്ഥവരികളിൽനിന്നു് ഗ്രഹിപ്പാൻ സാധിച്ചിടത്തോളം സംക്ഷേപത്തെ ഇവിടെ ചേർക്കുന്നു – ചേരഉദയ മാർത്താണ്ഡവർമ്മമഹാരാജാവു് നായന്മാരുടെ വസതിയായുള്ള ദേശത്തിന്റെ ദക്ഷിണപ്രാന്തത്തെ പാരദേശികമുഷ്കരന്മാരുടെ ആക്രമങ്ങളിൽനിന്നു് രക്ഷിപ്പാനായി, ഇരണിയൽ, കൽക്കുളം എന്നീ താലൂക്കുകളുടെ തെക്കരുകോടടുത്തു്, ഏതാനും നായർഗൃഹങ്ങളെ പടിഞ്ഞാറു് സമുദ്രതീരംമുതൽ കിഴക്കു് സഹ്യപർവതതടങ്ങൾവരെ ഒരേ നിരയായി ഉറപ്പിച്ചു. ഈ ഏർപ്പാടിൽ അഗ്രാസനസ്ഥാനത്തിലേക്കു് അവരോധം മഹാരാജാവിൽനിന്നു് സിദ്ധിച്ചതു് കുലോത്തുംഗരാജവംശ്യനായ ഒരു പ്രഭുവിന്റെ സന്താനവർഗ്ഗത്തിൽനിന്നു് വേണാട്ടു് രാജശേഖരപാദങ്ങളെ ശരണംപ്രാപിച്ച ഒരു ശാഖയ്ക്കായിരുന്നു. ഇവർക്കു് വേമ്പന്നൂരെന്ന ദിക്കിൽ സമുദ്രതീരത്തുനിന്നും അധികദൂരമല്ലാതെയുള്ള ഒരു രമണീയപ്രദേശത്തു് കോട്ടയും കൊത്തളവും പാളയവും പടനിലവും തനിക്കുളവും കോവിലും ഏർപ്പെടുത്തി, വേട്ടവിളിക്കും കൂട്ടവിളിക്കും അധികാരം പെറ്റു്, പല്ലക്കു്, പട്ടുക്കുട, പൊന്നിൻകൊടി, കുത്തുവിളക്കു്, മുരശ്, പഞ്ചവാദ്യം മുതലാന പദവി അറുപത്തിനായ്ങ്കും, ആചന്ദ്രതാരമേ സന്തതിപ്രവേശമേ ചെല്ല, കല്ലു നാട്ടി ചെമ്പിൽ പട്ടയവും കൊടുത്തുവിട തിരുവുള്ളമുണ്ടായി. ഇങ്ങനെ ഉത്ഭവിച്ച ഭവനത്തിനു് കളപ്രാക്കോട്ട എന്നു നാമകരണവും ചെയ്യപ്പെട്ടു. ആദിയിൽ കേരളീയശ്രീസമ്പൂർണ്ണന്മാരായിരുന്ന കളപ്രാക്കോട്ടത്തമ്പിമാർ ‘ദുർഭഗമാരായ രാക്ഷസസ്ത്രീകളോടെപ്പോഴുമുള്ളതാം സംസർഗ്ഗകാരണാൽ’ ലങ്കാലക്ഷ്മിയുടെ സൗന്ദര്യം രാക്ഷസീയമായിത്തീർന്നതുപോലെ, കാലാന്തരം കൊണ്ടു് ആകൃതിയിലും പ്രകൃതിയിലും ഒരു ആസുരവർഗ്ഗമായ് ഭവിച്ചു. ആ ഭവനക്കെട്ടുകൾക്കിടയിലുള്ള ഓരോ അങ്കണവും ഓരോ ഹതശരീരത്തിന്റെ സമാധിസ്ഥലമാക്കപ്പെട്ടതിനാൽ അനവധി ബ്രഹ്മരക്ഷസ്സുകളും പ്രേതങ്ങളും അവിടെ സംക്രമിച്ചിരുന്നു. ഇങ്ങനെയുള്ള പ്രാചീനതാലക്ഷ്യത്തെ ആ ഭവനം വഹിച്ചുതുടങ്ങിയതിനെ അനുകൂലിക്കുമാറു് കോട്ടകൾ ഇടിഞ്ഞും കിടങ്ങുകൾ തൂർന്നും കെട്ടിടങ്ങൾ ദ്രവിച്ചും തുടങ്ങി. എങ്കിലും, ആ കുടുംബം പൂർവവൽ യശഃപ്രസരത്തോടും രാജസന്നിഭപ്രഭാവത്തോടുംകൂടിത്തന്നെ കഴിഞ്ഞു. | ||
+ | |||
+ | നമ്മുടെ ഈ കഥാകാലത്തെ കാരണവപ്പാടായ വിശ്വനാഥൻ കുഞ്ചുപിരാട്ടിത്തമ്പി, അല്ലെങ്കിൽ കുഞ്ചുത്തമ്പി, തന്റെ തറവാട്ടുമഹിമയെ വഴിയാംവണ്ണം പുലർത്തി സ്മരണീയമായ ഒരു നിലയെ പ്രാപിച്ചതു് ഈ കഥയിലെ സാരമായ ഒരു പർവമാകുന്നു. കുഞ്ചുത്തമ്പി കളപ്രാക്കോട്ടപ്പെരുമാളായി വാണ കാലത്തു്, അദ്ദേഹത്തിന്റെ ഒരു വിളികൊണ്ടു് നാഞ്ചിനാട്ടുപിടാക പതിനെട്ടും, തിരുനാൾ ആദരിപ്പാൻ എത്തുന്നതിലും കൃത്യമായി കൂട്ടത്തോടിളകും. കുളച്ചൽ മുതൽ കന്യാകുമാരിവരെയുള്ള തുറക്കാർക്കും, നാടാന്മാർക്കും, അന്തരാളവർഗ്ഗ്യർക്കും ‘അരശും മന്തിരിയും’ കുഞ്ചുക്കുട്ടിത്തമ്പ്രാക്കൾ തന്നെ ആയിരുന്നു. കാരണവന്മാരുടെ വിശദബുദ്ധി അവകാശരീത്യാ കുഞ്ചുത്തമ്പിക്കു് സിദ്ധിക്കാത്തതുകൊണ്ടും, മാർത്താണ്ഡവർമ്മമഹാരാജാവിന്റെ സമഗ്രബലസ്ഥാപനത്തോടുകൂടി രാജ്യത്തിൽ ഗണനീയമായ ജ്ഞാനപ്രചാരം ഉണ്ടായതിനാലും, സ്വപൂർവഗാമികളുടെ പ്രതാപാഗ്നിയിൽ ദുർമ്മരണം പ്രാപിച്ച കൂട്ടത്തെ ഹോമാദിക്രിയകൾ കൊണ്ടു് മുക്തന്മാരാക്കിത്തീർത്തില്ലെങ്കിൽ തന്റെ ഭവനൈശ്വര്യം സ്വേച്ഛാനുകൂലമായ സമുത്കർഷത്തെ പ്രാപിക്കയില്ലെന്നു് തമ്പി ക്ലേശിച്ചുതുടങ്ങി. ഇങ്ങനെയിരിക്കുന്ന കാലത്തു്, ആ പ്രദേശത്തു് അവതീർണ്ണനായ ഒരു അവധൂതനിൽനിന്നു്, ഗൃഹബാധകളേയും ആത്മബാധകളേയും അപസാരണം ചെയ്യുന്നതിനുള്ള ചില ഉച്ചാടനവിധാനങ്ങളെ തമ്പി ഗ്രഹിക്കയും ജീവന്മുക്തനായ ആ യോഗീശ്വരനും തമ്പിയും തമ്മിൽ ദൃഢമായ മൈത്രി സ്ഥാപിക്കപ്പെടുകയും ചെയ്തു. 940-ാമാണ്ടിനിടയ്ക്കു് രണ്ടാമതും ആ യോഗീശ്വരൻ വേമ്പന്നൂർ ദിക്കിനെ പരിശുദ്ധമാക്കാൻ എഴുന്നള്ളിയപ്പോൾ, തമ്പിയുടെ അതിഥിയായി ഏകദേശം മൂന്നുമാസത്തോളം താമസിച്ചു്, അവസാനത്തിൽ തന്റെ പരമാർത്ഥത്തേയും അപ്പോഴത്തെ സഞ്ചാരോദ്ദശ്യത്തേയും തമ്പിയെക്കൊണ്ടു് ഖഡ്ഗമുഷ്ടി സത്യം ചെയ്യിച്ചു്, ധരിപ്പിച്ചു. ഈ വിധം ക്ഷത്രയോഗ്യമായുള്ള ഒരു ക്രിയ തന്നെക്കൊണ്ടു ചെയ്യിച്ചതിനാൽത്തന്നെ, യോഗീശ്വരന്റെ അതിഗൂഢവും ഗുരുതരവുമായ തത്വം ശുദ്ധത്മാവായ തമ്പിക്കു് പൂർണ്ണമായി ബോദ്ധ്യപ്പെട്ടു. ഗുരുനിയോഗാനുസാരമായി സ്വന്ത പടക്കളത്തിൽ ബ്രഹ്മാണ്ഡക്കണക്കിൽ ഒരു ഭജനമഠത്തേയും അതോടു ചേർത്തു് അനേകം ശാലകളേയും തീർപ്പിച്ചു് സ്വയംവ്രതാചാരമായ ഭജനവും സ്വകുടുംവപാരമ്പര്യത്തെത്തുടർന്നു് അക്കാലത്തു് പ്രചാരലുപ്തമായിരുന്ന സേനാസജ്ജീകരണവും തുടങ്ങി. ഈ ഉദ്യമങ്ങൾ പൂർവകാരണവന്മാരാൽ ‘ഈടം’ വയ്കപ്പെട്ടിരുന്ന ധനത്തെ അതിന്റെ പരമാർത്ഥോദ്ദിഷ്ടമായ വിനിമയോപയോജ്യതയെ നിർവഹിക്കുന്നതിനായി പുറത്തിറക്കി. കൊല്ലം രണ്ടുമൂന്നു കഴിഞ്ഞപ്പോൾ കുഞ്ഞുത്തമ്പിയുടെ സ്വന്തസമ്പാദ്യങ്ങളായ ചില ആഭരണാദികൾ സാമാന്യജനങ്ങളുടെ അംഗങ്ങളെ അലങ്കരിച്ചുകൊള്ളുന്നതിന് ഉദാരമതിയായ അദ്ദേഹം അനുവദിച്ചു. ചില ദരിദ്രക്കൂട്ടത്തിന്റെ ഉദ്ധാരണത്തിനായി തമ്പിയുടെ ഭൂസ്വത്തിൽ നിസ്സാരമായ ഒന്നുരണ്ടു അംശങ്ങളുടെ അനുഭവകൈവശങ്ങളും മാറ്റപ്പെട്ടു. ഈ വ്യയങ്ങൾനിമിത്തം ഉണ്ടായ നഷ്ടം ഭാവിയിൽ മഹാശ്രേയസ്സുകളെ ആശംസിക്കുന്ന തന്റെ ശിഷ്യത്വത്തിലും സേനാനിത്വത്തിലും തമ്പിക്കുള്ള അഭിനിവേശത്തേയും ശുഷ്കാന്തിയേയും വർദ്ധിപ്പിച്ചതേയുള്ളു. രാജ്യത്തിന്റെ കോണസ്തംഭങ്ങളായ പ്രഭുകുടുംബങ്ങൾ രാജ്യമണ്ഡപകൂടത്തെ അതിൽ സംസ്ഥാപിതമാകുന്ന ജീവന്തികാസഹിതം വഹിക്കേണ്ടതാണെന്നു്, വാതവൃഷ്ടിഭൂകമ്പാദി സംഭവങ്ങളിലും അസംഭിന്നധൈര്യമായി അതിനെ രക്ഷിക്കേണ്ടതാണെന്നും ഉള്ള രാജ്യരക്ഷാനിദാനങ്ങളെ പരമ്പരാസിദ്ധമായ ഊർജ്ജസ്വലത്വംകൊണ്ടു് കുഞ്ചുത്തമ്പി നല്ലതിന്മണ്ണം ഗ്രഹിച്ചിരുന്നു. ചുരുക്കത്തിൽ തന്റെ ഭവനസ്ഥാപനംതന്നെ രാജ്യരക്ഷയ്ക്കായിട്ടാകയാൽ ആ പരിശ്രമത്തിൽ നേരിടുന്ന നഷ്ടം ധീരന്മാരാൽ അഭിലഷിതമായ ആത്മബലിതന്നെ എന്നു് അദ്ദേഹം പരിഗണനം ചെയ്തിരുന്നു. രാമവർമ്മമഹാരാജാവിന്റെ കല്പനകൂടാതുള്ള പടയൊരുക്കങ്ങൾ രാജദ്രാഹതുല്യമായി ഗണിക്കപ്പെടാമായിരുന്നെങ്കിലും മന്ത്രിമാർമുഖാന്തിരമല്ലാതെ മഹാരാജാവു് സ്വവിശ്വസ്തന്മാർമുഖേന ചില കാര്യങ്ങൾ നിർവ്വഹിച്ചുവന്നിരുന്നതിനാൽ തമ്പിയുടെ പ്രവൃത്തികളെ മുളയിൽത്തന്നെ ഛേദംചെയ്‌വാൻ സമീപാധികൃതന്മാർ മുതിർന്നില്ല. രാജകുടുംബാശ്രയത്താൽ ഒരു ഉൽകൃഷ്ടപദവിയെ പ്രാപിച്ചിരുന്ന കളപ്രാക്കോട്ട ഭവനത്തിലെ കാരണവർ മഹാരാജാജ്ഞകൂടാതെ പടക്കോപ്പുകൂട്ടാൻ പുറപ്പെട്ടതു് എന്തു് പരോക്ഷാധികാരത്തിന്മേലാണെന്നു് വഴിയേ സ്പഷ്ടമാകുന്നതാണു്. | ||
+ | |||
+ | കളപ്രാക്കോട്ടയിലേക്കു് അല്പമായുണ്ടായ ധനക്ഷയത്തെ നികത്തുന്നതിനു് ഹരിപഞ്ചാനനമൈത്രിയാൽ ചില പ്രാധാന്യങ്ങളും തമ്പിക്കു് സിദ്ധിച്ചു. തിരുവനന്തപുരത്തുനിന്നും രാജ്യകാര്യസംബന്ധമായി ഓരോ ഭടന്മാരും ചാരന്മാരും അടിക്കടി കളപ്രാക്കോട്ടയിലേക്കു വന്നുകൊണ്ടിരുന്നു. പത്മനാഭപുരത്തു് എഴുന്നള്ളുമ്പോൾ അമൃതേത്തു കഴിഞ്ഞയുടൻതന്നെ മധുരവിഭവങ്ങളുടെ ഒരു പകർച്ച തമ്പിക്കു് അയയ്ക്കുക നിയമമായിരിക്കുന്നു എന്നും അടുത്തൊഴിവുവരുന്ന മുഖത്തുസർവാധി ഉദ്യോഗത്തിനു് തമ്പിയെത്തന്നെ നിയോഗിപ്പാൻ മഹാരാജാവു് നിശ്ചയിച്ചിരിക്കുന്നു എന്നും, കല്പനപ്രകാരവും യുവരാജാവിന്റെ ഗുരുസ്ഥാനത്തോടുകൂടിയും, തിരുവനന്തപുരത്തെഴുന്നള്ളി അനുഗ്രഹിച്ചരുളുന്ന സാക്ഷാൽ ശ്രീപരബ്രഹ്മപാദരായ ഹരിപഞ്ചാനനയോഗി പഞ്ചാസ്യസ്വാമിതീർത്ഥൻ തിരുമുമ്പീന്നു് കുഞ്ചുത്തമ്പിയുടെ സൂത്രത്തിരിപ്പിൽ ആടുന്ന ഒരു പ്രതിമ മാത്രമാണെന്നും, അതുകൊണ്ടു് തിരുവിതാംകോടുസംസ്ഥാനത്തും ആ യോഗിസന്നിധികളുടെ ഗുരുസ്ഥാനാധികാരം വ്യാപിച്ചിട്ടുള്ള ഭാരതഖണ്ഡം മുഴുവനിലും തമ്പി വിചാരിച്ചാൽ അസാദ്ധ്യമായി യാതൊന്നും തന്നെയില്ലെന്നും, ‘ഡില്ലിപാച്ചാലും’, ‘മൈസൂരിലെ സുലുത്താനും’, ‘ആർക്കാട്ടിലെ നഭാവും’, വെള്ളക്കാരുടെ തുറമുഖങ്ങളിലെ ‘കുമണ്ഡോദരന്മാരും’, ‘ഗൗണധോരണന്മാരും’ അദ്ദേഹത്തിനു് കറിത്താകൾ അയയ്ക്കാറുണ്ടെന്നും, അദ്ദേഹവും അദ്ദേഹത്തിന്റെ വേഴ്ചക്കാരും പ്രസിദ്ധം ചെയ്തുവന്നു. ഇപ്രകാരമുള്ള ജനശ്രുതി പലപ്പോഴും വാസ്തവമായി പരിണമിക്കാറുള്ളതിനെ വിചാരിച്ചു്, അതിന്റെ പ്രചാരപുഷ്ടിയാൽ തമ്പിയുടെ വൃഥാഭിമാനവും പോഷിച്ചുകൊണ്ടിരുന്നു. | ||
+ | |||
+ | ഇപ്രകാരം പ്രതാപരുദ്രനായിക്കഴിയുന്ന തമ്പിയേയും ഒരാൾ ‘കൊടികുത്തിച്ചു് ആചാരം’ ചെയ്യിച്ചുവന്നിരുന്നു. ലോകത്തിൽ സാഹിത്യരസമെന്നൊന്നുണ്ടെങ്കിൽ, അതിന്റെ സാരസർവസ്വത്തെ ഗ്രഹിച്ചവർ ഈ മര്യാദയ്ക്കെങ്കിലും തമ്പിയെ അഭിനന്ദിക്കാതിരിക്കയില്ല. ഗൃഹജീവിതചക്രത്തിന്റെ സംഘർഷണശൂന്യവും നിശ്ശബ്ദവുമായ ഗതിക്കു് തൈലവും കൊഴുപ്പുംപോലെ ഉപയോഗപ്പെട്ട ഈ മഹാനുഭാവത്വം ഗൃഹസ്ഥമറകളിലെ മർമ്മസൂത്രമായി അഭിജ്ഞന്മാർ കൈക്കൊള്ളുന്നു. ലോകരാവണനായ രാവണമഹാരാജാവും “ചടുലമിഴിനിന്നുടെയടിമലരിൽ വീണുഴന്നടിമപ്പെടുന്നെന്നെ വെടിയരുതു് നാഥേ!” എന്നു് യാചിച്ചു്, സ്വപത്നിയായ മണ്ഡോദരിക്കു് ‘നാഥ’ എന്ന പദത്തെ നൽകിയില്ലേ? അതുകൊണ്ടു് തമ്പിക്കുണ്ടായ അൽപമായ മടക്കവും അദ്ദേഹത്തിന്റെ മഹിമാസാക്ഷ്യമായി മാനിക്കപ്പെടേണ്ടതാണു്. കളപ്രാക്കോട്ടയിൽനിന്നു് അത്താഴം ഊണിൽ മുറിവേറ്റുകൊണ്ടു് പോയ ബാലന്റെ കഥപോലും ആ ഭവനത്തിൽ കേൾപ്പാനില്ലാതെചമഞ്ഞു. എന്നാൽ ഒരു സന്ദർഭത്തിൽ തന്റെ വക ഒരു തീട്ടൂരത്തെ വാചകഗാംഭീര്യത്തോടുകൂടി ചാർത്താൻ നേരിട്ട കഷ്ടത്തിനിടയിൽ “വല്ലതുമൊന്നു് ചുഴിപ്പാൻ ഒരു പൊടിയനുണ്ടായിരുന്നതും പോയിപ്പോക്കൊഴിഞ്ഞു” എന്നു് തമ്പി പരിഭവപ്പെട്ടപ്പോൾ, അടുത്തുണ്ടായിരുന്ന ആഭരണക്കൂട്ടത്തിന്റെ കിലുകിലാരവം കൊണ്ടു്, പ്രേമവതിയായ സ്വഭാര്യയുടെ സാമീപ്യത്തിനു് അദ്ദേഹം ജാഗരൂകനായി ക്ലേശോച്ചാരണങ്ങളെ ഉപസംഹരിച്ചു് തല ചൊറിഞ്ഞുകൊണ്ടു് തുടങ്ങി. ‘പാതിയും പുരുഷനു് ഭാര്യ’ എന്നുള്ള പ്രമാണം ഒട്ടിടംകൊണ്ടു് ഒരു കാര്യത്തേയും ചെയ്തു്കൂടെന്നുള്ള പ്രമാണവാദിയായ കുഞ്ചുത്തമ്പിയുടെ സംഗതിയിൽ, ഇരട്ടി എന്നല്ല, അതിലധികവും വ്യാപ്തിയോടുകൂടി അദ്ദേഹത്തിന്റെ ദിനചര്യയിൽ അനുകരിക്കപ്പെട്ടിരുന്നു. എങ്കിലും, ഭർത്രധികാരത്തെ അദ്ദേഹത്തോളം കണിശമായി ചെലുത്തുന്ന പുമാൻ ഇസ്ലാംകാരുടെ ഇടയിലും ഇല്ലെന്നു് അദ്ദേഹം അഹങ്കരിക്കാറുണ്ടായുരുന്നതിനെ അല്ലേ നാം വിശ്വസനീയസാക്ഷ്യമായി ഗണിക്കേണ്ടതു്? വിശേഷിച്ചും കുഞ്ചുത്തമ്പിക്ക ഒരു കാര്യത്തിൽ അരത്തമപ്പിള്ളത്തങ്കച്ചിയെ അപേക്ഷിച്ചു് താഴ്ചയുണ്ടായിരുന്ന സംഗതിയും, അദ്ദേഹത്തിന്റെ മര്യാദ അപമര്യാദ എന്നുതന്നെ കണക്കാക്കപ്പെട്ടാലും അതിന്റെ ഗൗരവത്തെ ലഘൂകരിക്കുമല്ലോ. കുഞ്ചുത്തമ്പിക്കു് തന്റെ കുടുംബത്താൽ സ്വയം സ്വീകൃതമായുള്ള പദവികളല്ലാതെ ‘കണക്കു് തമ്പി ചെൺപകരാമൻ’ എന്ന സ്ഥാനം അദ്ദേഹത്തിന്റെ കുടുംബപുരാണതയ്ക്കും പ്രഭാവത്തിനും അനുരൂപമായി കിട്ടീട്ടില്ലായിരുന്നു. തങ്കച്ചിയുടെ തറവാട്ടിലേക്കു്, അതിലെ അംഗങ്ങളിൽനിന്നു് രാജസ്ഥാനത്തിലേക്കുണ്ടായ സഹായങ്ങൾക്കു് പ്രതിഫലമായി ഇരട്ടിത്തിരുമുഖവും ചെൺപകരാമപ്പട്ടവും തമ്പിസ്ഥാനവും മാർത്താണ്ഡവർമ്മ മഹാരാജാവിനാൽത്തന്നെ നല്കപ്പെട്ടിരുന്നു. മറ്റൊരു സംഗതിയും തങ്കച്ചിയുടെ മേൽകോയ്മയെ ഉറപ്പിച്ചു. തമ്പിയുടെ മുൻപറഞ്ഞ ഉദ്യമങ്ങളും അനുഷ്ഠാനങ്ങളും ആപൽക്കരവും ധനനാശകവും എന്നു് തോന്നിയതിനാൽ, ഈ ദമ്പതിമാരുടെ ബന്ധം വേർപെടുത്താൻകൂടി ഭാര്യാഗൃഹക്കാർ ഇടക്കാലങ്ങളിൽ ആലോചിച്ചു. എന്നാൽ അരത്തമപ്പിള്ള സതീനിഷ്ഠവീര്യത്തോടെ ഭർത്തൃപക്ഷത്തിൽനിന്നുകൊണ്ടു് ഈ ശ്രമത്തെ ഭഞ്ജിച്ചു. പത്തുപതിനാറു് ‘ഏരു’ കാളയും അത്രത്തോളം കരിമ്പറ്റവും, കറവയ്ക്കം ചാണകത്തിനും വേണ്ടതിലധികം പശുക്കളും, മൂന്നുനാലു് ആട്ടിൻപറ്റവും, എട്ടുപത്തു് വന്മലപ്രമാണമുള്ള വയ്ക്കോൽത്തുറുക്കളും, നിസ്തുല്യമായ വലിപ്പത്തോടുകൂടിയ കളങ്ങളും കളിയലും, പത്തു് മുന്നൂറുകോട്ട നിലവും അളവില്ലാത്തോട്ടങ്ങളും കാടുതരിശുകളും, അറയ്ക്കുള്ളിൽ കിടപ്പുള്ള സ്വർണ്ണച്ചേന, പൊൻകദളിക്കുല മുതലായ നിക്ഷേപങ്ങളും തന്റെവക എന്നു പറവാൻ അവകാശമുള്ളവനായ തമ്പിയെ, വിശേഷിച്ചും ആറേഴു് സന്താനങ്ങളുടെ അമ്മയായതിന്റെ ശേഷം, ഉപേക്ഷിച്ചു് വേർപിരിയാൻ സന്നദ്ധയാകത്തതു് സതീത്വത്തെ സാക്ഷീകരിക്കുന്നില്ലെന്നു ചിലർ വാദിച്ചേക്കാം. കഥ നടക്കട്ടേ. തങ്കച്ചിയുടെ ആത്മമഹിമയെ ഗ്രഹിപ്പാൻ നികഷോപലമായ ഒരു സന്ദർഭമുണ്ടാവും. തങ്കച്ചിയുടെ സ്ഥിരമനസ്കതയെ ഉദ്ധൂതമാക്കാൻ അവരുടെ സഹോദരാദികൾക്കു് സാധിക്കാഞ്ഞതിനാൽ അവർ അടങ്ങിപ്പാർത്തു. അതിനാലും, ആരിലും നിന്നു് ഒരു ബാധയുംകൂടാതെ കുഞ്ചുത്തമ്പി ദക്ഷിണദിക്കിനേയും അരത്തമപ്പിള്ളത്തങ്കച്ചി കുഞ്ചുത്തമ്പിയേയും യഥേഷ്ടം ഭരിക്കാനുണ്ടായ വിധിമതത്തിനു് ലംഘനമുണ്ടായില്ല. | ||
+ | |||
+ | ഹരിപഞ്ചാനനയോഗീശ്വരന്റെ എഴുന്നള്ളത്തു് കഴക്കൂട്ടത്തടുക്കാറായപ്പോൾ, കളപ്രാക്കോട്ടിലെ കാരണവർ പാലാഴിമഥനത്തിലെ മന്ഥധ്വനിയോടുകൂടി കൂർക്കംവലിച്ചു് സ്വപ്നസുഖത്തേയും അനുഭവിച്ചു് ആനന്ദിക്കുകയായിരുന്നു. ഏഴരനാഴിക പുലരാനുള്ളപ്പോൾ തമ്പിയുടെ നിദ്രാവിഘാതംചെയ്‌വാൻ പൂമുഖപ്പടിവാതിൽ തുറക്കുന്നതിനു് ചില വിളികളുണ്ടായി. അവയ്ക്കു് പ്രതിശ്രുതികളായി, അപ്പോൾ ഉണർന്നെഴുന്നേറ്റ കന്നുകാലികളുടെ കണ്ഠമണികൾ നാഴികമണിയുടെ ഉറുക്കമുണർത്തിയന്ത്രം പോലെ കുറച്ചുനേരത്തേക്കു് മുഴങ്ങി. അവിടെ കിടന്നിരുന്ന പരിചാരകന്മാർ ഉണർന്നു എങ്കിലും, ഒട്ടേറനേരത്തേക്കു് അവർ അർദ്ധനിദ്രാവശന്മാരായി മന്ദബുദ്ധികളായി കിടന്നും ഇരുന്നും കഴിച്ചുകൂട്ടി. ഉറക്കസദ്യയ്ക്കുശേഷം ഉറക്കംതൂങ്ങലായ ഒരു ലഘു സുഖാനുഭവക്കഞ്ഞിയെക്കൂടി ഭൃത്യർ കൈക്കൊണ്ടത് ആ സാധുക്കൂട്ടത്തിനു് നിദ്രയ്ക്കു് കിട്ടുന്ന സ്വല്‌പസമയത്തെ കഴിയുന്നത്ര ദീർഘിപ്പിച്ചു്, ക്ഷീണശമനം സാധിച്ചുകൊൾവാൻ മാത്രമായിരുന്നു. ഭൃത്യന്മാർ അർദ്ധപ്രബുദ്ധന്മാരായി വർത്തിക്കുന്നതിനിടയിൽ കുഞ്ചുത്തമ്പി ആത്മാകർഷണത്താലെന്നപോലെ ഉണർന്നു് പുറത്തുണ്ടായ കോലാഹലങ്ങളുടെ കാരണമെന്താണെന്നു് ആലോചിക്കുന്നതിനു് ഭാര്യയെ ഉണർത്തുവാൻ ശ്രമിച്ചു. ആ മഹതി കോപഹാസ്യനീരസങ്ങളെ സൂചിപ്പിച്ചുള്ള ചില ആട്ടുകളോടുകൂടി തന്റെ ചപ്രമഞ്ചത്തിന്റെ ചട്ടവും കൂടവും കാലുകളും തകർന്നുപോമ്മാറു് ഒന്നു തിരിഞ്ഞുകിടന്നതല്ലാതെ ഭർത്തൃചോദ്യത്തിനു് യാതൊരു ആഭിമുഖ്യത്തേയും നല്കിയില്ല. ‘എടാപാടെ’ എന്നു തമ്പി തന്റെ അക്ഷമയെ ഉദ്വമിച്ചു. “അയ്യേ! കോട്ട! നിലംപാഞ്ഞു് പോവൂടണൊ?” എന്നു തമ്പിയുടെ രണ്ടു വാക്കിനു് ഇരട്ടിയായി തങ്കച്ചി തന്റെ പ്രകൃതപർവതത്വത്തെ പ്രകടനംചെയ്തു. “ഒന്നു ചവപ്പാനെങ്കിലും എടുത്തുതന്നൂടയോ?” എന്നു് തമ്പിയും, “എക്കെന്റെ കുറുക്കു് നൂരട്ടു്” എന്നു തങ്കച്ചിയും, “നമ്മക്കുള്ള പൊന്നുംകൊടതമ്മിണിയല്ലിയോ?” എന്നു ശൃംഗാരമായി തമ്പിയും, “ഉദിക്കുംവേളയിൽ കെടന്നു് വെളയണതു് കണ്ടില്യൊ?” എന്നു് സരസമറുപടിയായി തങ്കച്ചിയും – ഇങ്ങനെ ആ ദമ്പതിമാർ അവർക്കു് രസകരമെന്നു് തോന്നിയ ഒരു രഹസ്സല്ലാപംകൊണ്ടു് കുറച്ചുനേരം കഴിച്ചു. അപ്പോൾ അവർ കിടന്നിരുന്ന അറയുടെ തെക്കെവശത്തും, എന്തിനു് പറയുന്നു, മറ്റുള്ള സ്ഥലങ്ങളിലും നിന്നു് “കൊച്ചമ്മ! അങ്ങുന്നേ! അമ്മച്ചീ” എന്നു് ഭൃത്യന്മാർ പരിഭ്രമത്തോടെ വിളികൂട്ടിത്തുടങ്ങി. തമ്പി ചന്ത്രക്കാറനെപ്പോലെ കണ്ടകനല്ലായിരുന്നു. സ്വകുടുംബത്തിലും ഒരു ദളവായോ സർവാധിയോ ഉണ്ടായിട്ടില്ലെന്നുള്ള അസൂയാശകലവും, ഉണ്ടാവാനുള്ള അതിമോഹശകലവും ഇതുകളിൽനിന്നു് ശാഖകളായി ബഹുദൂരം വീശീട്ടുള്ള ചില ചില്ലറ ചാപല്യശകലങ്ങളും അല്ലാതെ മറ്റൊരുവിധത്തിലും തമ്പിയുടെ സ്വഭാവം മനുഷ്യസാമാന്യത്തിന്റെ സ്വഭാവത്തിൽനിന്നു് വളരെ ഭിന്നമായിരുന്നില്ല. തമ്പിയുടെ സുഖനിദ്രാലംഘനമായി ഭൃത്യന്മാർ വിളികൂട്ടിയപ്പോൾ, അദ്ദേഹം തന്റെ ശയനമുറിയുടെ വാതിൽ തുറന്നു് അവരുടെ സംഭ്രമകാരണമെന്തെന്നു് അന്വേഷണംചെയ്തു. | ||
+ | |||
+ | അഞ്ചുനാഴിക വെളുപ്പോടുകൂടി ‘പടിക്കൽ’ വിളിച്ച പറയർക്കും മറ്റും കൃഷിയായുധങ്ങളെ എടുത്തുകൊടുപ്പാനായി അവിടത്തെ രണ്ടാം വിചാരിപ്പുകാരിൽ ഒരാൾ വാതിൽ തുറന്നപ്പോൾ, പൂമുഖത്തു് ഒരു കാഴ്ച കാണപ്പെട്ടു. ആ സംഗതി പരസ്യമാക്കാതെ യജമാനനെ ധരിപ്പിക്കാൻ ശ്രമിച്ചതു്, ഉണർന്നിരുന്ന ഭൃത്യരുടെ ശ്രദ്ധയെ ആകർഷിച്ചു. വിചാരിപ്പുകാരനും ഭൃത്യരും തമ്മിൽ ശുഷ്കാന്തിമത്സരം ഉണ്ടായി. കാര്യം വലുതായ തിരക്കിൽ കലാശിച്ചു. തമ്പിയുടെ അന്വേഷണാരംഭത്തിൽ, സ്വമഞ്ചത്തിൽ കിടന്നുകൊണ്ടുതന്നെ എന്തെരെടാ, കൊളത്തിൽ തീ പിടിച്ചൂട്ടൊ?” എന്നു് തങ്കച്ചി ചോദ്യം ചെയ്തപ്പോൾ “ചാമീരു് പൂമൊവത്തു് അവസാനിക്കണാ” എന്നു് ഭൃത്യൻ അറപ്പുരത്തിണ്ണയിൽ കയറി തമ്പിയോടു് സ്വകാര്യമായി ഉണർത്തിച്ചു. തമ്പിക്കു് ഭൃത്യൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായി, അദ്ദേഹം പരമാനന്ദാബ്ധിയിൽ മുങ്ങി. തങ്കച്ചിയും ഭൃത്യന്റെ വാക്കു് കേൾക്കയാൽ കൃതയുഗകാലത്തേക്കു് ചേർന്ന ഭീമാകൃതിയുള്ള കാൽപ്പന്തുകണക്കെ കട്ടിലിൽനിന്നു് എക്കി ഉയർന്നു് ഭർത്താവിന്റെ പുറകിലെത്തി, സ്വമനസ്സാക്ഷ്യത്തിനു് വിരോധമായി “ഇവിടെക്കിടന്നു് പൂത്താനിക്കണം, ഞാനിതാ അനത്താനോ കാച്ചാനോ പോണേൻ” എന്നു പറഞ്ഞു് തന്റെ പാചകശാലാഭരണത്തിനെന്ന ഭാവത്തിൽ പുറപ്പെടാൻ ഭാവിച്ചു. “ആങ്ഹാ! ഇങ്ങനെയോ വേണ്ടപ്പം വേണ്ടതു്?” എന്നു് കാര്യമായിത്തന്നെ പ്രണയപരിഭവം പറവാൻ തമ്പി ഭാവിക്കുന്നതിനിടയിൽ, തങ്കച്ചി ഭൃത്യരെ വിളിച്ചു് ആ കെട്ടിടത്തിനകത്തുണ്ടായിരുന്നവയിൽ സ്വമഞ്ചമൊഴിച്ചു് സകലതും അവിടെനിന്നും മാറ്റിച്ചു. തന്റെ ഭാര്യയുടെ സഹകാരിത്വം കണ്ടു് സന്തുഷ്ടനായി, തമ്പി മുഖപാദക്ഷാളനാദ്യങ്ങൾക്കായി പോയി. അകത്തെ തളങ്ങളും മുറ്റങ്ങളും അടിച്ചുവാരിത്തളിപ്പിച്ചു്, ജപപ്പലക, പുലിത്തോൽ, വലുതായ ഇരട്ടദ്ദീപം എന്നിവ തളത്തിലും, കംബളോപധാനങ്ങൾ, വീശുന്നതിനു് ആലവട്ടം എന്നിത്യാദികൾ മഞ്ചത്തിന്മേലും, ജലപൂർണ്ണമായ വലിയ കലശപ്പാനകളും കിണ്ടികളും തിണ്ണയിലും ഒരുക്കംചെയ്തതിന്റെ ശേഷം, ശിഷ്ടം താൻകൂടിയ കാര്യമല്ലെന്നുള്ള ഗൗരവത്തോടുകൂടി അരത്തമപ്പിള്ളത്തങ്കച്ചി വടക്കേക്കെട്ടിലും മറ്റും നിന്നു് കുട്ടികളെ ശകാരിച്ചും തല്ലിയും ഉണർത്തിക്കൊണ്ടു്, അടുക്കളക്കെട്ടിലേക്കു് പൊയ്ക്കളഞ്ഞു. | ||
+ | തമ്പി ദന്തധാവനാദി ശരീരശുദ്ധിക്രിയകൾ ചെയ്തു്, ഭസ്മവും രുദ്രാക്ഷമാലയും ധരിച്ചു്, വസ്ത്രവും മാറി പൂമുഖത്തു് എത്തി ദൂരെ മാറിനിന്നു് തല നിലത്തു മുട്ടുമാറു് അനേകം കുറുന്തൊഴലുകൾ ഇടകലർന്നുള്ള നെടുംതൊഴലുകൾ മൂന്നും ഹൃദയപുരസ്സരം കഴിച്ചു. ഭൃത്യന്മാരുടെ ഉത്സാഹൗദാര്യങ്ങളാൽ അവിടെ കൊണ്ടുവയ്ക്കപ്പെട്ടിരുന്ന ദീപങ്ങളുടെ പ്രഭയ്ക്കിടയിൽ ഹരിപഞ്ചാനനയോഗീശ്വരൻ പ്രാണായാമക്രിയാമദ്ധ്യസ്ഥനായി, സംവിന്മയസുവർണ്ണവിഗ്രഹനായി സ്ഥിതിചെയ്യുന്നതു് കാണപ്പെട്ടു. അതികായനായ തമ്പിയുടെ പ്രണാമസാഹസങ്ങൾ സ്വാമികളുടെ സമാധിബന്ധത്തെ ധ്വംസിച്ചു. സമൃദ്ധമായ ചന്ദനലേപനത്താൽ ജടിലമാക്കപ്പെട്ട മീശയെ തലോടിക്കൊണ്ടു്, വൈഷ്ണവദ്യുതിമാനായ യോഗീശ്വരൻ, വിശ്വാകൃതി ദർശനത്തെ നല്കുവാനെന്നവണ്ണം ഉത്ഥാനംചെയ്തു. ഭവബന്ധമോചകമായ ആ പുണ്യലബ്ധിക്കായി തമ്പി അതിദൂരത്തു് മാറി വാ പൊത്തി ഓച്ഛാനഭാവത്തിൽ തന്റെ ശരീരപുഷ്ടിക്കു് അതിവിഷമമായ മുന്നോട്ടുള്ള അവനമനത്തെ അവലംഘിച്ചുനിന്നു. യോഗീശ്വരൻ സഹജമായുള്ള കരുണാവീക്ഷണംകൊണ്ടല്ല, മഹാപ്രഭുക്കൾക്കു് ഉചിതവും ഗംഭീരവുമായ ശിരഃകമ്പനത്താൽ തമ്പിയെ ആദരിച്ചു. ചന്ത്രക്കാറന്റെ ഭവനത്തിലെ സാമാന്യസ്ഥിതിപോലെ യോഗീന്ദ്രാവിർഭാവം കൊണ്ടു് കുഞ്ചുത്തമ്പിയുടെ ഭവനവും ഭൃത്യസഞ്ചാരവിഹീനമാക്കപ്പെട്ടു. ഏഴെട്ടുചുവടു് പുറകിൽ കുഞ്ചുത്തമ്പിയാൽ പരിസേവിതനായി യോഗിരാജൻ അറപ്പുരയ്ക്കകത്തുകടന്നു് ശാർദ്ദൂലചർമ്മത്തിന്മേൽ ഒരു യോഗാസനത്തെ കൈക്കൊണ്ടിരുന്നു. താഴത്തു് തിണ്ണയിൽ തെക്കുകിഴക്കു് മാറി പൂർവവൽ അത്യാദരഭാവത്തോടുകൂടി തമ്പി നിലയും ഉറപ്പിച്ചു. രാജസകാന്തിയും ശാന്തതേജസ്സും ഇടകലർന്നുള്ള യോഗീശ്വരമുഖം തമ്പിയുടെ സന്നിധിയിൽ ആനക്കഴുത്തിൽ എഴുന്നള്ളിപ്പാൻ ഒരുക്കപ്പെട്ട പ്രഭാമധ്യസ്ഥമായ ബിംബംപോലെ ശോഭിച്ചു. അദ്ദേഹത്തിന്റെ ശബ്ദധാടിയിലും ശരീരപുഷ്ടിപ്രഭകളിലും ഉദയവേളയിൽ ഇതരജീവജാലങ്ങൾക്കു് നിശാവിശ്രമത്താൽ സിദ്ധിച്ചിട്ടുള്ള അഭിനവചൈതന്യം പ്രത്യക്ഷമായിരുന്നു. എന്നാൽ ഹരിപഞ്ചാനനന്റെ സാക്ഷാൽ പ്രകൃതമായുള്ള പഞ്ചാനനത്വം ആ സന്ദർഭത്തിൽ ദൃശ്യമായിരുന്നില്ല. | ||
+ | |||
+ | ബഹുപരിവാരസമേതനായി എഴുന്നള്ളുന്ന ഗുരുരാജതീർത്ഥപാദർ അന്നേദിവസം സ്വസേവ്യനായിത്തന്നെ എഴുന്നള്ളിയിരിക്കുന്നതിനെ വിചാരിച്ചു്, ആ ആഗമനത്തിനു് എന്തോ ഗൗരവമേറിയ കാരണമുണ്ടായിരിക്കുമെന്നു് തമ്പി ശങ്കിച്ചു. യോഗീശ്വരൻ തമ്പിയേയും കുടുംബത്തേയും ഗൃഹത്തേയും മിത്രങ്ങളേയും രാജനാമത്തെ സംഘടിപ്പിക്കാതെ രാജ്യത്തേയും യഥാവിധി അനുഗ്രഹിച്ചു. ഭാര്യാസന്താനങ്ങളുടെ കുശലങ്ങളെപ്പറ്റി കൃപാർദ്രമനസ്കനായി അനേകം പ്രശ്നങ്ങൾ ചെയ്തു. അനന്തരം തമ്പിയുടെ മുഖത്തു നോക്കിക്കൊണ്ടു് പ്രശാന്തനിശ്ശബ്ദതയോടു സ്ഥിതിചെയ്തു. തമ്പി കൈകൂപ്പി കുറച്ചു് അടുത്തണഞ്ഞു് മനസ്സങ്കോചത്തോടുകൂടി ഇങ്ങനെ ഗൃഹഹനായകന്റെ നിലയിൽ സംഭാഷണഭാരത്തെ വഹിച്ചു: “ഇന്നു് എഴുന്നള്ളിയിരിക്കണതു് തിരുമനസ്സിൽ എന്തോ വെമ്പലുകൊണ്ടിട്ടാണെന്നു് അടിയന്റെ പഴമനസ്സിൽ തോന്നുന്നു. കല്പന എന്തായാലും കൈക്കുറ്റപ്പാടു ചെയ്‌വാൻ അടിയൻ കാത്തിരിക്കുണു. കുപ്പപ്പാടു്, കിടാത്തങ്ങളടക്കം തൃപ്പാദം ചേർന്നതു്. തിരുവടികളുടെ തിരുവുള്ളം അരുളിച്ചെയ്യണം.” | ||
+ | |||
+ | ; യോഗീശ്വരൻ: “നീ തമ്പി മാത്രമല്ല, നമുക്കും രാജ്യത്തിനും പെരിയ നമ്പിയാണു്. അപ്പന്മാർ കഥയില്ലാത്ത ഉണ്ണികൾ, ഈ തറവാട്ടിന്റെ മഹിമയെ അറിഞ്ഞില്ല. ആട്ടെ, നാംതന്നെ എല്ലാം ശരിയാക്കാം. നമ്മുടെ ആൾ ഒന്നുവരും. അന്നു് നീ തിരുവനന്തപുരത്തേക്കു് തിരിക്കണം. നിന്റെ ആൾക്കാരെയെല്ലാം ശരിയേ തയ്യാറാക്കിക്കൊള്ളണം. ഒരു രണ്ടായിരപ്പറ നെല്ലു് കുത്തിച്ചു് തിരുവനന്തപുരത്തു് അളവും തരണം. മൂവായിരം രാശിയും മുമ്പേറെടുക്കണം. കടമായിട്ടേ വേണ്ടു. സമ്മാനമായി ഒന്നും വേണ്ട. കണക്കിനു ‘പലിശയോടുകൂടി മടക്കിത്തരാം. അല്ലെങ്കിൽ തക്കഗുണവും അനുഭവവും കാട്ടിത്തരാം. എന്താ – തമ്പി ആലോചിക്കുന്നതു?” | ||
+ | |||
+ | ; തമ്പി: “പൊന്നുതിരുവടികളുടെ കല്‌പനയുണ്ടായാൽ അടിയത്തുങ്ങൾക്കു് പഴമനസ്സിൽ ആലോചന എന്തു്? ഇതിനു് ഇങ്ങനെ പാടുപെട്ടു് എഴുന്നള്ളിയതു് പോരായ്മക്കേടായി എന്നു പഴമനസ്സുറവുകൊണ്ടതാണു്.” | ||
+ | |||
+ | ; യോഗീശ്വരൻ: “അതിലൊന്നുമില്ല. ക്ഷണംകൊണ്ടു് അങ്ങോട്ടും എത്തിക്കഴിയും. തമ്പി മറിച്ചുപറയൂല്ല എന്നു് നമുക്കു് വിശ്വാസമുണ്ടായിരുന്നു. കാര്യം മഹാകാര്യവും അടിയന്ത്രവുമാകകൊണ്ടാണു് നാം തന്നെ പുറപ്പെട്ടതു്. ആവോ! വിഷമം! വല്യ ആപത്തു് വന്നടുക്കുന്നു. നാടൊട്ടൊക്കു് നമുക്കു് അനുകൂലമുണ്ടു്. എങ്കിലും നീതന്നെയാണു് നമുക്കു് വലംകൈയായി നില്ക്കേണ്ടതു്.” (യോഗീശ്വരൻ ഒരു മഹാമന്ത്രകീർത്തനം ചെയ്തു്) “സത്യലോകസുഖവും മായാലോകസുഖവും രണ്ടുതന്നെയാണു്. അനുഭവിച്ചേ അറിയാവൂ.” (തമ്പി തല വളരെ താഴ്ത്തി ഈ അഭിപ്രായത്തെ സമ്മതിച്ചു) “നീ ശരിക്കു് നിന്നാൽ എല്ലാം ശുഭം. ധ്യാനങ്ങളെല്ലാം ശരിയായി നടക്കുന്നില്ലേ?” | ||
+ | |||
+ | ; തമ്പി: “ഒരു മുറയും പടിയും തെറ്റാതെ എല്ലാം തിരുവടിച്ചെൽവംകൊണ്ടു നടക്കുണു.” | ||
+ | |||
+ | ; യോഗീശ്വരൻ: “ഐശ്വര്യം വർദ്ധിക്കും. എന്നാൽ പറഞ്ഞതൊക്കെ ശട്ടംചെയ്തേക്കണം – കേട്ടോ?” | ||
+ | |||
+ | ; തമ്പി: “അടിയൻ! അടിയൻ! തിരുവരുളിനു് ഇമ്മി കുറവുവരാതെല്ലാം വിടകൊണ്ടു് തൃപ്പാദം ചേർത്തുകൊള്ളാം.” | ||
+ | |||
+ | ; യോഗീശ്വരൻ: “ഒന്നറിഞ്ഞിരിക്കട്ടെ. ചില ഭേഷജങ്ങളും ഭീഷണങ്ങളും ഇതിനിടയിൽ ഇളകിയേക്കും.” ഈ ഉപദേശത്തിലെ ‘ഭ’ കാരം ചേർന്നുള്ള പദങ്ങളുടെ അർത്ഥം തമ്പിയുടെ ബുദ്ധിക്കു് എത്താൻ അധികം ദൂരത്തായിരുന്നെങ്കിലും, താനും കേട്ടിരുന്ന ചില ശ്രുതികളുടെ ഓർമ്മയാൽ കാര്യം ഒരുവിധം മനസ്സിലായി. അദ്ദേഹത്തിന്റെ മുഖകാർഷ്ണ്യം ഒന്നു് വർദ്ധിച്ചു. യോഗീശ്വരൻ പാമ്പിനെ ആടിക്കുംവണ്ണം കൈയുയർത്തി വിടുർത്തി സാവധാനത്തിൽ ആകാശത്തെ തലോടി. അദ്ദേഹത്തിന്റെ കരുണാപ്രചുരിമ പരമലോലമനസ്കനായ തമ്പിയുടെ ആത്മസത്വത്തെ വർദ്ധിപ്പിച്ചു. (തമ്പിയെ അടുത്തുവിളിച്ചു് അദ്ദേഹത്തിന്റെ കരത്തെ അമർത്തിക്കൊണ്ടു്) “ഒന്നു് കൊണ്ടും ഇളകി ജാള്യം കാട്ടിപ്പോകരുതു്! ഒട്ടൊരു കഷ്ടത വന്നാൽ വരട്ടെ! അതു് പിന്നത്തെ ശ്രയസ്സിനെ ഇരട്ടിയാക്കും. നമ്മെ നന്നെവിശ്വസിച്ചുകൊള്ളു. അലസരുതു്!” | ||
+ | |||
+ | |||
+ | മഹാഗോപുരാന്തസ്ഥമായ കൂപഗർഭത്തിൽനിന്നു് പ്രതിധ്വനി മുഴക്കത്തോടുകൂടി പുറപ്പെടുന്ന ശബ്ദത്തിലുണ്ടായ യോഗീശ്വരന്റെ അരുളപ്പാടിനു്, ‘അടിയൻ അടിയൻ’ എന്നു് ആവർത്തിച്ചു് മറുപടി പറവാൻമാത്രം തമ്പി ശക്തനായിരുന്നു. കാഷായവസ്ത്രഗ്രസിതമായിരുന്ന ഹസ്തദണ്ഡത്തെ യോഗീശ്വരൻ പുറത്തുനീട്ടി, കനകപ്രഭമായുള്ള അദ്ദേഹത്തിന്റെ കരത്തിൽ നീലമരതകവർണ്ണമായുള്ള ഒരു ചെറിയ സർപ്പം കടകമായി ബന്ധിക്കപ്പെട്ടിരുന്നതിനെ കാട്ടി നേത്രാഞ്ചലംകൊണ്ടു് ഒരു കല്പനകൊടുത്തു. ഫണത്തെ ഉയർത്തി വിടുർത്തി, കൃഷ്ണമണികളെ സ്ഫുരിപ്പിച്ചു്, ജിഹ്വദ്വന്ദ്വത്തെ ചലിപ്പിച്ചു്, യോഗീശ്വരരഹിതത്തിനെ അനുകരിച്ചു് സ്ഥിതിചെയ്തിരുന്ന സർപ്പത്തിന്റെ തലയിൽ ഞരമ്പിളക്കലേശംകൂടാതെ തമ്പി കരംകൊണ്ടു് തലോടി സത്യദാനം ചെയ്തു. സാക്ഷാൽ വൈഷ്ണവമായ ശാന്തതാപൂരത്താൽ രക്ഷാധർമ്മം സ്ഫുരിച്ചുകൊണ്ടിരുന്ന മുഖത്തിൽ ഏതാനുംഭാഗം ആച്ഛാദനംചെയ്തിരുന്ന ഭസ്മത്തെ രണ്ടു കൈകളാലും തുടച്ചു്, യോഗീശ്വരൻ തമ്പിയെ അനുഗ്രഹിച്ചു്, ആലിംഗനംചെയ്തു. കരുണാസ്ത്രംകൊണ്ടു് ക്ഷിപ്രം പരാജിതനാക്കപ്പെടാവുന്ന തമ്പി ആനന്ദബാഷ്പം ചൊരിഞ്ഞു. അദ്ദേഹത്തിന്റെ ശരീരം വിറച്ചു് ആനന്ദാബ്ധിയിൽ മുങ്ങി ഒട്ടൊന്നു് മയങ്ങി. അതിൽനിന്നുണർന്നപ്പോൾ യോഗീശ്വരൻ അപ്രത്യക്ഷനായിരുന്നു. തമ്പി യോഗീശ്വരൻ ഇരുന്നിരുന്ന പുലിത്തോലിനെ തൊട്ടു് കണ്ണുകളിൽവച്ചുതാണുതൊഴുതു. തമ്പിയുടെ ചില ആക്രോശനങ്ങൾ കേട്ടു ഭാര്യയും ഭൃത്യരും എത്തി. അവിടെ നടന്നതിൽ ഗോപനീയമല്ലെന്നു് തമ്പിക്കു് തോന്നി പുറത്തു് പറയപ്പെട്ട കഥകളെക്കേട്ടു്, എല്ലാവരും വിസ്മയിച്ചു. പരംജ്യോതിസ്സിന്റെ ലീലാഭേദമെന്നു് മറ്റുള്ളവരും, സ്വർഗ്ഗവാസം കൊണ്ടു് സിദ്ധിച്ച ശക്തിയുടെ പ്രദർശനമെന്നു് തമ്പിയും മനസ്സുകൊണ്ടു് തീർച്ചപ്പെടുത്തി. അങ്ങനെയുള്ള ആശ്ചര്യസംഭവത്തിന്റെ സാക്ഷിയാവാൻ സഹ്യപർവതത്തിന്റെ മകുടാലങ്കാരമായി ബാലഭാസ്കരബിംബം പ്രകാശിച്ചു തുടങ്ങി. | ||
+ | |||
+ | യോഗീശ്വരന്റെ പ്രാർത്ഥനാനുസാരമായുള്ള സംഭാരങ്ങളെ ശേഖരിക്കേണ്ടതിനെ സംബന്ധിച്ചു് ഭാര്യയോടു തമ്പി ആലോചന തുടങ്ങിയപ്പോൾ ദാമ്പത്യപ്രണയത്തെ അതിക്രമിച്ചുള്ള ഒരു കലഹവാദം അവർ തമ്മിലുണ്ടായി. അതുകൊണ്ടും അന്നത്തെ അനർത്ഥം അവസാനിച്ചില്ല. ഹരിപഞ്ചാനനമഹാത്മാവിന്റെ ദൂരദർശനം ക്ഷിപ്രഫലപ്രാപ്തമായതുപോലെ, തന്റെ ഭാര്യാസഹോദരന്റെ ഒരു എഴുത്തു് ഏഴുനാഴിക പുലർന്നപ്പോൾ തമ്പിയുടെ കൈയിൽ കിട്ടി. ഭവനം വിട്ടുപോയ ബാലന്റെ സ്ഥാനംവഹിച്ചിരുന്ന പരപ്പൻ ചട്ടമ്പിയെ ഉടനെ വരുത്തി അയാളെക്കൊണ്ടു് എഴുത്തിനെ വായിപ്പിച്ചു. | ||
+ | |||
+ | “തലവർകുളത്തിലിരിക്കും കണക്കു തമ്പി ചെമ്പകരാമൻ അയ്യപ്പൻ കാര്യം – മച്ചമ്പി ബോധിക്കുംപടിക്കു്” എന്നു് തുടങ്ങി, “വലിയക്കാളു് കുഞ്ഞുങ്ങൾക്കു് കൊടുപ്പാനുണ്ടാക്കിയ ചീടകലം ഒന്നും രാമയ്യൻ കയ്യാലയയ്ക്കണ” തായും “തിരുവനന്തപുരത്തൂന്നു് കുമാരൻതമ്പി ജെണ്ട്റാളമ്മാവന്റെ ഒരു എഴുത്തു വന്നു വായിച്ചു് കേട്ടതിൽ കളപ്രാക്കോട്ടയിൽ കുശ്ശാണ്ടങ്ങളും പണ്ടത്തെ എട്ടുവീട്ടുക്കൂട്ടത്തിന്റെ കൊഴാമറിച്ചിലുകളും മച്ചമ്പി തുടങ്ങിയിരിക്കുന്നതായും അച്ചെയ്തികൾ തിരുമനസ്സറിയുമ്പം വലിയ പൊല്ലായ്മകൾ വന്നു ചേരും” എന്നും മറ്റുമുള്ള അവസ്ഥകളെപ്പേരും, “മേലങ്കോട്ടമ്മതുണ” ഉൾപ്പെടെ, രണ്ടാംമുണ്ടിനെ തലയിൽകെട്ടി, നിവർന്നു് ഒട്ടുവളഞ്ഞുനിന്നുകൊണ്ടു് ‘സാധനരാഗത്തിൽ’ ശ്വാസംവിടാതെ, പരപ്പൻപിള്ള കളപ്രാക്കോട്ട കച്ചേരിക്കു് ചേർന്നതായ അന്തസ്സോടു് കൂടി വായിച്ചുകേൾപ്പിച്ചുവയ്ക്കുകയും ചെയ്തു. | ||
+ | |||
+ | എഴുത്തുവായന അവസാനിച്ചപ്പോൾ തമ്പിയും അരത്തമപ്പിള്ളത്തങ്കച്ചിയും മുഖത്തോടുമുഖം നോക്കി. തന്റെ സഹോദരന്റെ എഴുത്തിൽ അന്തർഭവിച്ച ഗുണദോഷം സ്വീകാര്യമായുള്ളതെന്നും അതിനു വിപരീതമായുള്ള പ്രവൃത്തി നാശഹേതുകമെന്നും ആ ഗുണവതി ഗുണദോഷിച്ചു. “ഓഹോ! വരണതെല്ലാം വരട്ടെ. ഞാനറിഞ്ഞ കാര്യം തന്നെ ചെണ്ട്റാളമ്മാവ്വന്റെയും കിണ്ട്റാളപ്പൂപ്പന്റെയും കണ്ണുകടിക്കൊഴാമറിച്ചിലിനു് ആടണമെങ്കിൽ കോട്ടയിത്തമ്പി കുലംമാറിപ്പുറക്കണം” എന്നു പറഞ്ഞു് ഉള്ളിലുണ്ടായ ചാഞ്ചല്യത്തെ മറച്ചുകൊണ്ടു് തമ്പി ചിരിച്ചുകളഞ്ഞു. | ||
{{SFN/Dharmaraja}} | {{SFN/Dharmaraja}} |
Latest revision as of 15:23, 26 October 2017
ധർമ്മരാജാ | |
---|---|
ഗ്രന്ഥകർത്താവ് | സി.വി. രാമൻ പിള്ള |
മൂലകൃതി | ധർമ്മരാജാ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചരിത്രാഖ്യായിക |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഗ്രന്ഥകർത്താവു് |
വര്‍ഷം |
1913 |
മാദ്ധ്യമം | അച്ചടിപ്പതിപ്പു് |
പിന്നോട്ട് | മാർത്താണ്ഡവർമ്മ |
- “നീ മമ സഹായമായിരിക്കിൻ മനോരഥം
- മാമകം സാധിച്ചീടുമില്ല സംശയമേതും.”
വിവിക്രമചോളകുലോത്തുംഗചെൽവപാദത്തരശരാന, ചേരനാട്ടീരോരായിരത്തുക്കും തമ്പി വിശ്വനാഥൻ കുഞ്ചുപിരാട്ടി എന്ന പ്രഭുവെ ക്രമോപചാരപുരസ്സരം വായനക്കാരുടെ സമക്ഷത്തു് പ്രവേശിപ്പിച്ചുകൊള്ളട്ടെ. ഒന്നാം അദ്ധ്യായത്തിലെ ഭക്തസംഘത്തലവൻ ഇദ്ദേഹംതന്നെ ആയിരുന്നു. അദ്ദേഹം വഹിക്കുന്ന സ്ഥാനമാനങ്ങൾ സ്വാക്രമസിദ്ധമല്ലെന്നു് ഖണ്ഡിച്ചു് പറഞ്ഞുകൂടാ. അദ്ദേഹത്തിന്റെ കുടുംബോത്ഭവത്തെക്കുറിച്ചു് ഗ്രന്ഥവരികളിൽനിന്നു് ഗ്രഹിപ്പാൻ സാധിച്ചിടത്തോളം സംക്ഷേപത്തെ ഇവിടെ ചേർക്കുന്നു – ചേരഉദയ മാർത്താണ്ഡവർമ്മമഹാരാജാവു് നായന്മാരുടെ വസതിയായുള്ള ദേശത്തിന്റെ ദക്ഷിണപ്രാന്തത്തെ പാരദേശികമുഷ്കരന്മാരുടെ ആക്രമങ്ങളിൽനിന്നു് രക്ഷിപ്പാനായി, ഇരണിയൽ, കൽക്കുളം എന്നീ താലൂക്കുകളുടെ തെക്കരുകോടടുത്തു്, ഏതാനും നായർഗൃഹങ്ങളെ പടിഞ്ഞാറു് സമുദ്രതീരംമുതൽ കിഴക്കു് സഹ്യപർവതതടങ്ങൾവരെ ഒരേ നിരയായി ഉറപ്പിച്ചു. ഈ ഏർപ്പാടിൽ അഗ്രാസനസ്ഥാനത്തിലേക്കു് അവരോധം മഹാരാജാവിൽനിന്നു് സിദ്ധിച്ചതു് കുലോത്തുംഗരാജവംശ്യനായ ഒരു പ്രഭുവിന്റെ സന്താനവർഗ്ഗത്തിൽനിന്നു് വേണാട്ടു് രാജശേഖരപാദങ്ങളെ ശരണംപ്രാപിച്ച ഒരു ശാഖയ്ക്കായിരുന്നു. ഇവർക്കു് വേമ്പന്നൂരെന്ന ദിക്കിൽ സമുദ്രതീരത്തുനിന്നും അധികദൂരമല്ലാതെയുള്ള ഒരു രമണീയപ്രദേശത്തു് കോട്ടയും കൊത്തളവും പാളയവും പടനിലവും തനിക്കുളവും കോവിലും ഏർപ്പെടുത്തി, വേട്ടവിളിക്കും കൂട്ടവിളിക്കും അധികാരം പെറ്റു്, പല്ലക്കു്, പട്ടുക്കുട, പൊന്നിൻകൊടി, കുത്തുവിളക്കു്, മുരശ്, പഞ്ചവാദ്യം മുതലാന പദവി അറുപത്തിനായ്ങ്കും, ആചന്ദ്രതാരമേ സന്തതിപ്രവേശമേ ചെല്ല, കല്ലു നാട്ടി ചെമ്പിൽ പട്ടയവും കൊടുത്തുവിട തിരുവുള്ളമുണ്ടായി. ഇങ്ങനെ ഉത്ഭവിച്ച ഭവനത്തിനു് കളപ്രാക്കോട്ട എന്നു നാമകരണവും ചെയ്യപ്പെട്ടു. ആദിയിൽ കേരളീയശ്രീസമ്പൂർണ്ണന്മാരായിരുന്ന കളപ്രാക്കോട്ടത്തമ്പിമാർ ‘ദുർഭഗമാരായ രാക്ഷസസ്ത്രീകളോടെപ്പോഴുമുള്ളതാം സംസർഗ്ഗകാരണാൽ’ ലങ്കാലക്ഷ്മിയുടെ സൗന്ദര്യം രാക്ഷസീയമായിത്തീർന്നതുപോലെ, കാലാന്തരം കൊണ്ടു് ആകൃതിയിലും പ്രകൃതിയിലും ഒരു ആസുരവർഗ്ഗമായ് ഭവിച്ചു. ആ ഭവനക്കെട്ടുകൾക്കിടയിലുള്ള ഓരോ അങ്കണവും ഓരോ ഹതശരീരത്തിന്റെ സമാധിസ്ഥലമാക്കപ്പെട്ടതിനാൽ അനവധി ബ്രഹ്മരക്ഷസ്സുകളും പ്രേതങ്ങളും അവിടെ സംക്രമിച്ചിരുന്നു. ഇങ്ങനെയുള്ള പ്രാചീനതാലക്ഷ്യത്തെ ആ ഭവനം വഹിച്ചുതുടങ്ങിയതിനെ അനുകൂലിക്കുമാറു് കോട്ടകൾ ഇടിഞ്ഞും കിടങ്ങുകൾ തൂർന്നും കെട്ടിടങ്ങൾ ദ്രവിച്ചും തുടങ്ങി. എങ്കിലും, ആ കുടുംബം പൂർവവൽ യശഃപ്രസരത്തോടും രാജസന്നിഭപ്രഭാവത്തോടുംകൂടിത്തന്നെ കഴിഞ്ഞു.
നമ്മുടെ ഈ കഥാകാലത്തെ കാരണവപ്പാടായ വിശ്വനാഥൻ കുഞ്ചുപിരാട്ടിത്തമ്പി, അല്ലെങ്കിൽ കുഞ്ചുത്തമ്പി, തന്റെ തറവാട്ടുമഹിമയെ വഴിയാംവണ്ണം പുലർത്തി സ്മരണീയമായ ഒരു നിലയെ പ്രാപിച്ചതു് ഈ കഥയിലെ സാരമായ ഒരു പർവമാകുന്നു. കുഞ്ചുത്തമ്പി കളപ്രാക്കോട്ടപ്പെരുമാളായി വാണ കാലത്തു്, അദ്ദേഹത്തിന്റെ ഒരു വിളികൊണ്ടു് നാഞ്ചിനാട്ടുപിടാക പതിനെട്ടും, തിരുനാൾ ആദരിപ്പാൻ എത്തുന്നതിലും കൃത്യമായി കൂട്ടത്തോടിളകും. കുളച്ചൽ മുതൽ കന്യാകുമാരിവരെയുള്ള തുറക്കാർക്കും, നാടാന്മാർക്കും, അന്തരാളവർഗ്ഗ്യർക്കും ‘അരശും മന്തിരിയും’ കുഞ്ചുക്കുട്ടിത്തമ്പ്രാക്കൾ തന്നെ ആയിരുന്നു. കാരണവന്മാരുടെ വിശദബുദ്ധി അവകാശരീത്യാ കുഞ്ചുത്തമ്പിക്കു് സിദ്ധിക്കാത്തതുകൊണ്ടും, മാർത്താണ്ഡവർമ്മമഹാരാജാവിന്റെ സമഗ്രബലസ്ഥാപനത്തോടുകൂടി രാജ്യത്തിൽ ഗണനീയമായ ജ്ഞാനപ്രചാരം ഉണ്ടായതിനാലും, സ്വപൂർവഗാമികളുടെ പ്രതാപാഗ്നിയിൽ ദുർമ്മരണം പ്രാപിച്ച കൂട്ടത്തെ ഹോമാദിക്രിയകൾ കൊണ്ടു് മുക്തന്മാരാക്കിത്തീർത്തില്ലെങ്കിൽ തന്റെ ഭവനൈശ്വര്യം സ്വേച്ഛാനുകൂലമായ സമുത്കർഷത്തെ പ്രാപിക്കയില്ലെന്നു് തമ്പി ക്ലേശിച്ചുതുടങ്ങി. ഇങ്ങനെയിരിക്കുന്ന കാലത്തു്, ആ പ്രദേശത്തു് അവതീർണ്ണനായ ഒരു അവധൂതനിൽനിന്നു്, ഗൃഹബാധകളേയും ആത്മബാധകളേയും അപസാരണം ചെയ്യുന്നതിനുള്ള ചില ഉച്ചാടനവിധാനങ്ങളെ തമ്പി ഗ്രഹിക്കയും ജീവന്മുക്തനായ ആ യോഗീശ്വരനും തമ്പിയും തമ്മിൽ ദൃഢമായ മൈത്രി സ്ഥാപിക്കപ്പെടുകയും ചെയ്തു. 940-ാമാണ്ടിനിടയ്ക്കു് രണ്ടാമതും ആ യോഗീശ്വരൻ വേമ്പന്നൂർ ദിക്കിനെ പരിശുദ്ധമാക്കാൻ എഴുന്നള്ളിയപ്പോൾ, തമ്പിയുടെ അതിഥിയായി ഏകദേശം മൂന്നുമാസത്തോളം താമസിച്ചു്, അവസാനത്തിൽ തന്റെ പരമാർത്ഥത്തേയും അപ്പോഴത്തെ സഞ്ചാരോദ്ദശ്യത്തേയും തമ്പിയെക്കൊണ്ടു് ഖഡ്ഗമുഷ്ടി സത്യം ചെയ്യിച്ചു്, ധരിപ്പിച്ചു. ഈ വിധം ക്ഷത്രയോഗ്യമായുള്ള ഒരു ക്രിയ തന്നെക്കൊണ്ടു ചെയ്യിച്ചതിനാൽത്തന്നെ, യോഗീശ്വരന്റെ അതിഗൂഢവും ഗുരുതരവുമായ തത്വം ശുദ്ധത്മാവായ തമ്പിക്കു് പൂർണ്ണമായി ബോദ്ധ്യപ്പെട്ടു. ഗുരുനിയോഗാനുസാരമായി സ്വന്ത പടക്കളത്തിൽ ബ്രഹ്മാണ്ഡക്കണക്കിൽ ഒരു ഭജനമഠത്തേയും അതോടു ചേർത്തു് അനേകം ശാലകളേയും തീർപ്പിച്ചു് സ്വയംവ്രതാചാരമായ ഭജനവും സ്വകുടുംവപാരമ്പര്യത്തെത്തുടർന്നു് അക്കാലത്തു് പ്രചാരലുപ്തമായിരുന്ന സേനാസജ്ജീകരണവും തുടങ്ങി. ഈ ഉദ്യമങ്ങൾ പൂർവകാരണവന്മാരാൽ ‘ഈടം’ വയ്കപ്പെട്ടിരുന്ന ധനത്തെ അതിന്റെ പരമാർത്ഥോദ്ദിഷ്ടമായ വിനിമയോപയോജ്യതയെ നിർവഹിക്കുന്നതിനായി പുറത്തിറക്കി. കൊല്ലം രണ്ടുമൂന്നു കഴിഞ്ഞപ്പോൾ കുഞ്ഞുത്തമ്പിയുടെ സ്വന്തസമ്പാദ്യങ്ങളായ ചില ആഭരണാദികൾ സാമാന്യജനങ്ങളുടെ അംഗങ്ങളെ അലങ്കരിച്ചുകൊള്ളുന്നതിന് ഉദാരമതിയായ അദ്ദേഹം അനുവദിച്ചു. ചില ദരിദ്രക്കൂട്ടത്തിന്റെ ഉദ്ധാരണത്തിനായി തമ്പിയുടെ ഭൂസ്വത്തിൽ നിസ്സാരമായ ഒന്നുരണ്ടു അംശങ്ങളുടെ അനുഭവകൈവശങ്ങളും മാറ്റപ്പെട്ടു. ഈ വ്യയങ്ങൾനിമിത്തം ഉണ്ടായ നഷ്ടം ഭാവിയിൽ മഹാശ്രേയസ്സുകളെ ആശംസിക്കുന്ന തന്റെ ശിഷ്യത്വത്തിലും സേനാനിത്വത്തിലും തമ്പിക്കുള്ള അഭിനിവേശത്തേയും ശുഷ്കാന്തിയേയും വർദ്ധിപ്പിച്ചതേയുള്ളു. രാജ്യത്തിന്റെ കോണസ്തംഭങ്ങളായ പ്രഭുകുടുംബങ്ങൾ രാജ്യമണ്ഡപകൂടത്തെ അതിൽ സംസ്ഥാപിതമാകുന്ന ജീവന്തികാസഹിതം വഹിക്കേണ്ടതാണെന്നു്, വാതവൃഷ്ടിഭൂകമ്പാദി സംഭവങ്ങളിലും അസംഭിന്നധൈര്യമായി അതിനെ രക്ഷിക്കേണ്ടതാണെന്നും ഉള്ള രാജ്യരക്ഷാനിദാനങ്ങളെ പരമ്പരാസിദ്ധമായ ഊർജ്ജസ്വലത്വംകൊണ്ടു് കുഞ്ചുത്തമ്പി നല്ലതിന്മണ്ണം ഗ്രഹിച്ചിരുന്നു. ചുരുക്കത്തിൽ തന്റെ ഭവനസ്ഥാപനംതന്നെ രാജ്യരക്ഷയ്ക്കായിട്ടാകയാൽ ആ പരിശ്രമത്തിൽ നേരിടുന്ന നഷ്ടം ധീരന്മാരാൽ അഭിലഷിതമായ ആത്മബലിതന്നെ എന്നു് അദ്ദേഹം പരിഗണനം ചെയ്തിരുന്നു. രാമവർമ്മമഹാരാജാവിന്റെ കല്പനകൂടാതുള്ള പടയൊരുക്കങ്ങൾ രാജദ്രാഹതുല്യമായി ഗണിക്കപ്പെടാമായിരുന്നെങ്കിലും മന്ത്രിമാർമുഖാന്തിരമല്ലാതെ മഹാരാജാവു് സ്വവിശ്വസ്തന്മാർമുഖേന ചില കാര്യങ്ങൾ നിർവ്വഹിച്ചുവന്നിരുന്നതിനാൽ തമ്പിയുടെ പ്രവൃത്തികളെ മുളയിൽത്തന്നെ ഛേദംചെയ്‌വാൻ സമീപാധികൃതന്മാർ മുതിർന്നില്ല. രാജകുടുംബാശ്രയത്താൽ ഒരു ഉൽകൃഷ്ടപദവിയെ പ്രാപിച്ചിരുന്ന കളപ്രാക്കോട്ട ഭവനത്തിലെ കാരണവർ മഹാരാജാജ്ഞകൂടാതെ പടക്കോപ്പുകൂട്ടാൻ പുറപ്പെട്ടതു് എന്തു് പരോക്ഷാധികാരത്തിന്മേലാണെന്നു് വഴിയേ സ്പഷ്ടമാകുന്നതാണു്.
കളപ്രാക്കോട്ടയിലേക്കു് അല്പമായുണ്ടായ ധനക്ഷയത്തെ നികത്തുന്നതിനു് ഹരിപഞ്ചാനനമൈത്രിയാൽ ചില പ്രാധാന്യങ്ങളും തമ്പിക്കു് സിദ്ധിച്ചു. തിരുവനന്തപുരത്തുനിന്നും രാജ്യകാര്യസംബന്ധമായി ഓരോ ഭടന്മാരും ചാരന്മാരും അടിക്കടി കളപ്രാക്കോട്ടയിലേക്കു വന്നുകൊണ്ടിരുന്നു. പത്മനാഭപുരത്തു് എഴുന്നള്ളുമ്പോൾ അമൃതേത്തു കഴിഞ്ഞയുടൻതന്നെ മധുരവിഭവങ്ങളുടെ ഒരു പകർച്ച തമ്പിക്കു് അയയ്ക്കുക നിയമമായിരിക്കുന്നു എന്നും അടുത്തൊഴിവുവരുന്ന മുഖത്തുസർവാധി ഉദ്യോഗത്തിനു് തമ്പിയെത്തന്നെ നിയോഗിപ്പാൻ മഹാരാജാവു് നിശ്ചയിച്ചിരിക്കുന്നു എന്നും, കല്പനപ്രകാരവും യുവരാജാവിന്റെ ഗുരുസ്ഥാനത്തോടുകൂടിയും, തിരുവനന്തപുരത്തെഴുന്നള്ളി അനുഗ്രഹിച്ചരുളുന്ന സാക്ഷാൽ ശ്രീപരബ്രഹ്മപാദരായ ഹരിപഞ്ചാനനയോഗി പഞ്ചാസ്യസ്വാമിതീർത്ഥൻ തിരുമുമ്പീന്നു് കുഞ്ചുത്തമ്പിയുടെ സൂത്രത്തിരിപ്പിൽ ആടുന്ന ഒരു പ്രതിമ മാത്രമാണെന്നും, അതുകൊണ്ടു് തിരുവിതാംകോടുസംസ്ഥാനത്തും ആ യോഗിസന്നിധികളുടെ ഗുരുസ്ഥാനാധികാരം വ്യാപിച്ചിട്ടുള്ള ഭാരതഖണ്ഡം മുഴുവനിലും തമ്പി വിചാരിച്ചാൽ അസാദ്ധ്യമായി യാതൊന്നും തന്നെയില്ലെന്നും, ‘ഡില്ലിപാച്ചാലും’, ‘മൈസൂരിലെ സുലുത്താനും’, ‘ആർക്കാട്ടിലെ നഭാവും’, വെള്ളക്കാരുടെ തുറമുഖങ്ങളിലെ ‘കുമണ്ഡോദരന്മാരും’, ‘ഗൗണധോരണന്മാരും’ അദ്ദേഹത്തിനു് കറിത്താകൾ അയയ്ക്കാറുണ്ടെന്നും, അദ്ദേഹവും അദ്ദേഹത്തിന്റെ വേഴ്ചക്കാരും പ്രസിദ്ധം ചെയ്തുവന്നു. ഇപ്രകാരമുള്ള ജനശ്രുതി പലപ്പോഴും വാസ്തവമായി പരിണമിക്കാറുള്ളതിനെ വിചാരിച്ചു്, അതിന്റെ പ്രചാരപുഷ്ടിയാൽ തമ്പിയുടെ വൃഥാഭിമാനവും പോഷിച്ചുകൊണ്ടിരുന്നു.
ഇപ്രകാരം പ്രതാപരുദ്രനായിക്കഴിയുന്ന തമ്പിയേയും ഒരാൾ ‘കൊടികുത്തിച്ചു് ആചാരം’ ചെയ്യിച്ചുവന്നിരുന്നു. ലോകത്തിൽ സാഹിത്യരസമെന്നൊന്നുണ്ടെങ്കിൽ, അതിന്റെ സാരസർവസ്വത്തെ ഗ്രഹിച്ചവർ ഈ മര്യാദയ്ക്കെങ്കിലും തമ്പിയെ അഭിനന്ദിക്കാതിരിക്കയില്ല. ഗൃഹജീവിതചക്രത്തിന്റെ സംഘർഷണശൂന്യവും നിശ്ശബ്ദവുമായ ഗതിക്കു് തൈലവും കൊഴുപ്പുംപോലെ ഉപയോഗപ്പെട്ട ഈ മഹാനുഭാവത്വം ഗൃഹസ്ഥമറകളിലെ മർമ്മസൂത്രമായി അഭിജ്ഞന്മാർ കൈക്കൊള്ളുന്നു. ലോകരാവണനായ രാവണമഹാരാജാവും “ചടുലമിഴിനിന്നുടെയടിമലരിൽ വീണുഴന്നടിമപ്പെടുന്നെന്നെ വെടിയരുതു് നാഥേ!” എന്നു് യാചിച്ചു്, സ്വപത്നിയായ മണ്ഡോദരിക്കു് ‘നാഥ’ എന്ന പദത്തെ നൽകിയില്ലേ? അതുകൊണ്ടു് തമ്പിക്കുണ്ടായ അൽപമായ മടക്കവും അദ്ദേഹത്തിന്റെ മഹിമാസാക്ഷ്യമായി മാനിക്കപ്പെടേണ്ടതാണു്. കളപ്രാക്കോട്ടയിൽനിന്നു് അത്താഴം ഊണിൽ മുറിവേറ്റുകൊണ്ടു് പോയ ബാലന്റെ കഥപോലും ആ ഭവനത്തിൽ കേൾപ്പാനില്ലാതെചമഞ്ഞു. എന്നാൽ ഒരു സന്ദർഭത്തിൽ തന്റെ വക ഒരു തീട്ടൂരത്തെ വാചകഗാംഭീര്യത്തോടുകൂടി ചാർത്താൻ നേരിട്ട കഷ്ടത്തിനിടയിൽ “വല്ലതുമൊന്നു് ചുഴിപ്പാൻ ഒരു പൊടിയനുണ്ടായിരുന്നതും പോയിപ്പോക്കൊഴിഞ്ഞു” എന്നു് തമ്പി പരിഭവപ്പെട്ടപ്പോൾ, അടുത്തുണ്ടായിരുന്ന ആഭരണക്കൂട്ടത്തിന്റെ കിലുകിലാരവം കൊണ്ടു്, പ്രേമവതിയായ സ്വഭാര്യയുടെ സാമീപ്യത്തിനു് അദ്ദേഹം ജാഗരൂകനായി ക്ലേശോച്ചാരണങ്ങളെ ഉപസംഹരിച്ചു് തല ചൊറിഞ്ഞുകൊണ്ടു് തുടങ്ങി. ‘പാതിയും പുരുഷനു് ഭാര്യ’ എന്നുള്ള പ്രമാണം ഒട്ടിടംകൊണ്ടു് ഒരു കാര്യത്തേയും ചെയ്തു്കൂടെന്നുള്ള പ്രമാണവാദിയായ കുഞ്ചുത്തമ്പിയുടെ സംഗതിയിൽ, ഇരട്ടി എന്നല്ല, അതിലധികവും വ്യാപ്തിയോടുകൂടി അദ്ദേഹത്തിന്റെ ദിനചര്യയിൽ അനുകരിക്കപ്പെട്ടിരുന്നു. എങ്കിലും, ഭർത്രധികാരത്തെ അദ്ദേഹത്തോളം കണിശമായി ചെലുത്തുന്ന പുമാൻ ഇസ്ലാംകാരുടെ ഇടയിലും ഇല്ലെന്നു് അദ്ദേഹം അഹങ്കരിക്കാറുണ്ടായുരുന്നതിനെ അല്ലേ നാം വിശ്വസനീയസാക്ഷ്യമായി ഗണിക്കേണ്ടതു്? വിശേഷിച്ചും കുഞ്ചുത്തമ്പിക്ക ഒരു കാര്യത്തിൽ അരത്തമപ്പിള്ളത്തങ്കച്ചിയെ അപേക്ഷിച്ചു് താഴ്ചയുണ്ടായിരുന്ന സംഗതിയും, അദ്ദേഹത്തിന്റെ മര്യാദ അപമര്യാദ എന്നുതന്നെ കണക്കാക്കപ്പെട്ടാലും അതിന്റെ ഗൗരവത്തെ ലഘൂകരിക്കുമല്ലോ. കുഞ്ചുത്തമ്പിക്കു് തന്റെ കുടുംബത്താൽ സ്വയം സ്വീകൃതമായുള്ള പദവികളല്ലാതെ ‘കണക്കു് തമ്പി ചെൺപകരാമൻ’ എന്ന സ്ഥാനം അദ്ദേഹത്തിന്റെ കുടുംബപുരാണതയ്ക്കും പ്രഭാവത്തിനും അനുരൂപമായി കിട്ടീട്ടില്ലായിരുന്നു. തങ്കച്ചിയുടെ തറവാട്ടിലേക്കു്, അതിലെ അംഗങ്ങളിൽനിന്നു് രാജസ്ഥാനത്തിലേക്കുണ്ടായ സഹായങ്ങൾക്കു് പ്രതിഫലമായി ഇരട്ടിത്തിരുമുഖവും ചെൺപകരാമപ്പട്ടവും തമ്പിസ്ഥാനവും മാർത്താണ്ഡവർമ്മ മഹാരാജാവിനാൽത്തന്നെ നല്കപ്പെട്ടിരുന്നു. മറ്റൊരു സംഗതിയും തങ്കച്ചിയുടെ മേൽകോയ്മയെ ഉറപ്പിച്ചു. തമ്പിയുടെ മുൻപറഞ്ഞ ഉദ്യമങ്ങളും അനുഷ്ഠാനങ്ങളും ആപൽക്കരവും ധനനാശകവും എന്നു് തോന്നിയതിനാൽ, ഈ ദമ്പതിമാരുടെ ബന്ധം വേർപെടുത്താൻകൂടി ഭാര്യാഗൃഹക്കാർ ഇടക്കാലങ്ങളിൽ ആലോചിച്ചു. എന്നാൽ അരത്തമപ്പിള്ള സതീനിഷ്ഠവീര്യത്തോടെ ഭർത്തൃപക്ഷത്തിൽനിന്നുകൊണ്ടു് ഈ ശ്രമത്തെ ഭഞ്ജിച്ചു. പത്തുപതിനാറു് ‘ഏരു’ കാളയും അത്രത്തോളം കരിമ്പറ്റവും, കറവയ്ക്കം ചാണകത്തിനും വേണ്ടതിലധികം പശുക്കളും, മൂന്നുനാലു് ആട്ടിൻപറ്റവും, എട്ടുപത്തു് വന്മലപ്രമാണമുള്ള വയ്ക്കോൽത്തുറുക്കളും, നിസ്തുല്യമായ വലിപ്പത്തോടുകൂടിയ കളങ്ങളും കളിയലും, പത്തു് മുന്നൂറുകോട്ട നിലവും അളവില്ലാത്തോട്ടങ്ങളും കാടുതരിശുകളും, അറയ്ക്കുള്ളിൽ കിടപ്പുള്ള സ്വർണ്ണച്ചേന, പൊൻകദളിക്കുല മുതലായ നിക്ഷേപങ്ങളും തന്റെവക എന്നു പറവാൻ അവകാശമുള്ളവനായ തമ്പിയെ, വിശേഷിച്ചും ആറേഴു് സന്താനങ്ങളുടെ അമ്മയായതിന്റെ ശേഷം, ഉപേക്ഷിച്ചു് വേർപിരിയാൻ സന്നദ്ധയാകത്തതു് സതീത്വത്തെ സാക്ഷീകരിക്കുന്നില്ലെന്നു ചിലർ വാദിച്ചേക്കാം. കഥ നടക്കട്ടേ. തങ്കച്ചിയുടെ ആത്മമഹിമയെ ഗ്രഹിപ്പാൻ നികഷോപലമായ ഒരു സന്ദർഭമുണ്ടാവും. തങ്കച്ചിയുടെ സ്ഥിരമനസ്കതയെ ഉദ്ധൂതമാക്കാൻ അവരുടെ സഹോദരാദികൾക്കു് സാധിക്കാഞ്ഞതിനാൽ അവർ അടങ്ങിപ്പാർത്തു. അതിനാലും, ആരിലും നിന്നു് ഒരു ബാധയുംകൂടാതെ കുഞ്ചുത്തമ്പി ദക്ഷിണദിക്കിനേയും അരത്തമപ്പിള്ളത്തങ്കച്ചി കുഞ്ചുത്തമ്പിയേയും യഥേഷ്ടം ഭരിക്കാനുണ്ടായ വിധിമതത്തിനു് ലംഘനമുണ്ടായില്ല.
ഹരിപഞ്ചാനനയോഗീശ്വരന്റെ എഴുന്നള്ളത്തു് കഴക്കൂട്ടത്തടുക്കാറായപ്പോൾ, കളപ്രാക്കോട്ടിലെ കാരണവർ പാലാഴിമഥനത്തിലെ മന്ഥധ്വനിയോടുകൂടി കൂർക്കംവലിച്ചു് സ്വപ്നസുഖത്തേയും അനുഭവിച്ചു് ആനന്ദിക്കുകയായിരുന്നു. ഏഴരനാഴിക പുലരാനുള്ളപ്പോൾ തമ്പിയുടെ നിദ്രാവിഘാതംചെയ്‌വാൻ പൂമുഖപ്പടിവാതിൽ തുറക്കുന്നതിനു് ചില വിളികളുണ്ടായി. അവയ്ക്കു് പ്രതിശ്രുതികളായി, അപ്പോൾ ഉണർന്നെഴുന്നേറ്റ കന്നുകാലികളുടെ കണ്ഠമണികൾ നാഴികമണിയുടെ ഉറുക്കമുണർത്തിയന്ത്രം പോലെ കുറച്ചുനേരത്തേക്കു് മുഴങ്ങി. അവിടെ കിടന്നിരുന്ന പരിചാരകന്മാർ ഉണർന്നു എങ്കിലും, ഒട്ടേറനേരത്തേക്കു് അവർ അർദ്ധനിദ്രാവശന്മാരായി മന്ദബുദ്ധികളായി കിടന്നും ഇരുന്നും കഴിച്ചുകൂട്ടി. ഉറക്കസദ്യയ്ക്കുശേഷം ഉറക്കംതൂങ്ങലായ ഒരു ലഘു സുഖാനുഭവക്കഞ്ഞിയെക്കൂടി ഭൃത്യർ കൈക്കൊണ്ടത് ആ സാധുക്കൂട്ടത്തിനു് നിദ്രയ്ക്കു് കിട്ടുന്ന സ്വല്‌പസമയത്തെ കഴിയുന്നത്ര ദീർഘിപ്പിച്ചു്, ക്ഷീണശമനം സാധിച്ചുകൊൾവാൻ മാത്രമായിരുന്നു. ഭൃത്യന്മാർ അർദ്ധപ്രബുദ്ധന്മാരായി വർത്തിക്കുന്നതിനിടയിൽ കുഞ്ചുത്തമ്പി ആത്മാകർഷണത്താലെന്നപോലെ ഉണർന്നു് പുറത്തുണ്ടായ കോലാഹലങ്ങളുടെ കാരണമെന്താണെന്നു് ആലോചിക്കുന്നതിനു് ഭാര്യയെ ഉണർത്തുവാൻ ശ്രമിച്ചു. ആ മഹതി കോപഹാസ്യനീരസങ്ങളെ സൂചിപ്പിച്ചുള്ള ചില ആട്ടുകളോടുകൂടി തന്റെ ചപ്രമഞ്ചത്തിന്റെ ചട്ടവും കൂടവും കാലുകളും തകർന്നുപോമ്മാറു് ഒന്നു തിരിഞ്ഞുകിടന്നതല്ലാതെ ഭർത്തൃചോദ്യത്തിനു് യാതൊരു ആഭിമുഖ്യത്തേയും നല്കിയില്ല. ‘എടാപാടെ’ എന്നു തമ്പി തന്റെ അക്ഷമയെ ഉദ്വമിച്ചു. “അയ്യേ! കോട്ട! നിലംപാഞ്ഞു് പോവൂടണൊ?” എന്നു തമ്പിയുടെ രണ്ടു വാക്കിനു് ഇരട്ടിയായി തങ്കച്ചി തന്റെ പ്രകൃതപർവതത്വത്തെ പ്രകടനംചെയ്തു. “ഒന്നു ചവപ്പാനെങ്കിലും എടുത്തുതന്നൂടയോ?” എന്നു് തമ്പിയും, “എക്കെന്റെ കുറുക്കു് നൂരട്ടു്” എന്നു തങ്കച്ചിയും, “നമ്മക്കുള്ള പൊന്നുംകൊടതമ്മിണിയല്ലിയോ?” എന്നു ശൃംഗാരമായി തമ്പിയും, “ഉദിക്കുംവേളയിൽ കെടന്നു് വെളയണതു് കണ്ടില്യൊ?” എന്നു് സരസമറുപടിയായി തങ്കച്ചിയും – ഇങ്ങനെ ആ ദമ്പതിമാർ അവർക്കു് രസകരമെന്നു് തോന്നിയ ഒരു രഹസ്സല്ലാപംകൊണ്ടു് കുറച്ചുനേരം കഴിച്ചു. അപ്പോൾ അവർ കിടന്നിരുന്ന അറയുടെ തെക്കെവശത്തും, എന്തിനു് പറയുന്നു, മറ്റുള്ള സ്ഥലങ്ങളിലും നിന്നു് “കൊച്ചമ്മ! അങ്ങുന്നേ! അമ്മച്ചീ” എന്നു് ഭൃത്യന്മാർ പരിഭ്രമത്തോടെ വിളികൂട്ടിത്തുടങ്ങി. തമ്പി ചന്ത്രക്കാറനെപ്പോലെ കണ്ടകനല്ലായിരുന്നു. സ്വകുടുംബത്തിലും ഒരു ദളവായോ സർവാധിയോ ഉണ്ടായിട്ടില്ലെന്നുള്ള അസൂയാശകലവും, ഉണ്ടാവാനുള്ള അതിമോഹശകലവും ഇതുകളിൽനിന്നു് ശാഖകളായി ബഹുദൂരം വീശീട്ടുള്ള ചില ചില്ലറ ചാപല്യശകലങ്ങളും അല്ലാതെ മറ്റൊരുവിധത്തിലും തമ്പിയുടെ സ്വഭാവം മനുഷ്യസാമാന്യത്തിന്റെ സ്വഭാവത്തിൽനിന്നു് വളരെ ഭിന്നമായിരുന്നില്ല. തമ്പിയുടെ സുഖനിദ്രാലംഘനമായി ഭൃത്യന്മാർ വിളികൂട്ടിയപ്പോൾ, അദ്ദേഹം തന്റെ ശയനമുറിയുടെ വാതിൽ തുറന്നു് അവരുടെ സംഭ്രമകാരണമെന്തെന്നു് അന്വേഷണംചെയ്തു.
അഞ്ചുനാഴിക വെളുപ്പോടുകൂടി ‘പടിക്കൽ’ വിളിച്ച പറയർക്കും മറ്റും കൃഷിയായുധങ്ങളെ എടുത്തുകൊടുപ്പാനായി അവിടത്തെ രണ്ടാം വിചാരിപ്പുകാരിൽ ഒരാൾ വാതിൽ തുറന്നപ്പോൾ, പൂമുഖത്തു് ഒരു കാഴ്ച കാണപ്പെട്ടു. ആ സംഗതി പരസ്യമാക്കാതെ യജമാനനെ ധരിപ്പിക്കാൻ ശ്രമിച്ചതു്, ഉണർന്നിരുന്ന ഭൃത്യരുടെ ശ്രദ്ധയെ ആകർഷിച്ചു. വിചാരിപ്പുകാരനും ഭൃത്യരും തമ്മിൽ ശുഷ്കാന്തിമത്സരം ഉണ്ടായി. കാര്യം വലുതായ തിരക്കിൽ കലാശിച്ചു. തമ്പിയുടെ അന്വേഷണാരംഭത്തിൽ, സ്വമഞ്ചത്തിൽ കിടന്നുകൊണ്ടുതന്നെ എന്തെരെടാ, കൊളത്തിൽ തീ പിടിച്ചൂട്ടൊ?” എന്നു് തങ്കച്ചി ചോദ്യം ചെയ്തപ്പോൾ “ചാമീരു് പൂമൊവത്തു് അവസാനിക്കണാ” എന്നു് ഭൃത്യൻ അറപ്പുരത്തിണ്ണയിൽ കയറി തമ്പിയോടു് സ്വകാര്യമായി ഉണർത്തിച്ചു. തമ്പിക്കു് ഭൃത്യൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായി, അദ്ദേഹം പരമാനന്ദാബ്ധിയിൽ മുങ്ങി. തങ്കച്ചിയും ഭൃത്യന്റെ വാക്കു് കേൾക്കയാൽ കൃതയുഗകാലത്തേക്കു് ചേർന്ന ഭീമാകൃതിയുള്ള കാൽപ്പന്തുകണക്കെ കട്ടിലിൽനിന്നു് എക്കി ഉയർന്നു് ഭർത്താവിന്റെ പുറകിലെത്തി, സ്വമനസ്സാക്ഷ്യത്തിനു് വിരോധമായി “ഇവിടെക്കിടന്നു് പൂത്താനിക്കണം, ഞാനിതാ അനത്താനോ കാച്ചാനോ പോണേൻ” എന്നു പറഞ്ഞു് തന്റെ പാചകശാലാഭരണത്തിനെന്ന ഭാവത്തിൽ പുറപ്പെടാൻ ഭാവിച്ചു. “ആങ്ഹാ! ഇങ്ങനെയോ വേണ്ടപ്പം വേണ്ടതു്?” എന്നു് കാര്യമായിത്തന്നെ പ്രണയപരിഭവം പറവാൻ തമ്പി ഭാവിക്കുന്നതിനിടയിൽ, തങ്കച്ചി ഭൃത്യരെ വിളിച്ചു് ആ കെട്ടിടത്തിനകത്തുണ്ടായിരുന്നവയിൽ സ്വമഞ്ചമൊഴിച്ചു് സകലതും അവിടെനിന്നും മാറ്റിച്ചു. തന്റെ ഭാര്യയുടെ സഹകാരിത്വം കണ്ടു് സന്തുഷ്ടനായി, തമ്പി മുഖപാദക്ഷാളനാദ്യങ്ങൾക്കായി പോയി. അകത്തെ തളങ്ങളും മുറ്റങ്ങളും അടിച്ചുവാരിത്തളിപ്പിച്ചു്, ജപപ്പലക, പുലിത്തോൽ, വലുതായ ഇരട്ടദ്ദീപം എന്നിവ തളത്തിലും, കംബളോപധാനങ്ങൾ, വീശുന്നതിനു് ആലവട്ടം എന്നിത്യാദികൾ മഞ്ചത്തിന്മേലും, ജലപൂർണ്ണമായ വലിയ കലശപ്പാനകളും കിണ്ടികളും തിണ്ണയിലും ഒരുക്കംചെയ്തതിന്റെ ശേഷം, ശിഷ്ടം താൻകൂടിയ കാര്യമല്ലെന്നുള്ള ഗൗരവത്തോടുകൂടി അരത്തമപ്പിള്ളത്തങ്കച്ചി വടക്കേക്കെട്ടിലും മറ്റും നിന്നു് കുട്ടികളെ ശകാരിച്ചും തല്ലിയും ഉണർത്തിക്കൊണ്ടു്, അടുക്കളക്കെട്ടിലേക്കു് പൊയ്ക്കളഞ്ഞു. തമ്പി ദന്തധാവനാദി ശരീരശുദ്ധിക്രിയകൾ ചെയ്തു്, ഭസ്മവും രുദ്രാക്ഷമാലയും ധരിച്ചു്, വസ്ത്രവും മാറി പൂമുഖത്തു് എത്തി ദൂരെ മാറിനിന്നു് തല നിലത്തു മുട്ടുമാറു് അനേകം കുറുന്തൊഴലുകൾ ഇടകലർന്നുള്ള നെടുംതൊഴലുകൾ മൂന്നും ഹൃദയപുരസ്സരം കഴിച്ചു. ഭൃത്യന്മാരുടെ ഉത്സാഹൗദാര്യങ്ങളാൽ അവിടെ കൊണ്ടുവയ്ക്കപ്പെട്ടിരുന്ന ദീപങ്ങളുടെ പ്രഭയ്ക്കിടയിൽ ഹരിപഞ്ചാനനയോഗീശ്വരൻ പ്രാണായാമക്രിയാമദ്ധ്യസ്ഥനായി, സംവിന്മയസുവർണ്ണവിഗ്രഹനായി സ്ഥിതിചെയ്യുന്നതു് കാണപ്പെട്ടു. അതികായനായ തമ്പിയുടെ പ്രണാമസാഹസങ്ങൾ സ്വാമികളുടെ സമാധിബന്ധത്തെ ധ്വംസിച്ചു. സമൃദ്ധമായ ചന്ദനലേപനത്താൽ ജടിലമാക്കപ്പെട്ട മീശയെ തലോടിക്കൊണ്ടു്, വൈഷ്ണവദ്യുതിമാനായ യോഗീശ്വരൻ, വിശ്വാകൃതി ദർശനത്തെ നല്കുവാനെന്നവണ്ണം ഉത്ഥാനംചെയ്തു. ഭവബന്ധമോചകമായ ആ പുണ്യലബ്ധിക്കായി തമ്പി അതിദൂരത്തു് മാറി വാ പൊത്തി ഓച്ഛാനഭാവത്തിൽ തന്റെ ശരീരപുഷ്ടിക്കു് അതിവിഷമമായ മുന്നോട്ടുള്ള അവനമനത്തെ അവലംഘിച്ചുനിന്നു. യോഗീശ്വരൻ സഹജമായുള്ള കരുണാവീക്ഷണംകൊണ്ടല്ല, മഹാപ്രഭുക്കൾക്കു് ഉചിതവും ഗംഭീരവുമായ ശിരഃകമ്പനത്താൽ തമ്പിയെ ആദരിച്ചു. ചന്ത്രക്കാറന്റെ ഭവനത്തിലെ സാമാന്യസ്ഥിതിപോലെ യോഗീന്ദ്രാവിർഭാവം കൊണ്ടു് കുഞ്ചുത്തമ്പിയുടെ ഭവനവും ഭൃത്യസഞ്ചാരവിഹീനമാക്കപ്പെട്ടു. ഏഴെട്ടുചുവടു് പുറകിൽ കുഞ്ചുത്തമ്പിയാൽ പരിസേവിതനായി യോഗിരാജൻ അറപ്പുരയ്ക്കകത്തുകടന്നു് ശാർദ്ദൂലചർമ്മത്തിന്മേൽ ഒരു യോഗാസനത്തെ കൈക്കൊണ്ടിരുന്നു. താഴത്തു് തിണ്ണയിൽ തെക്കുകിഴക്കു് മാറി പൂർവവൽ അത്യാദരഭാവത്തോടുകൂടി തമ്പി നിലയും ഉറപ്പിച്ചു. രാജസകാന്തിയും ശാന്തതേജസ്സും ഇടകലർന്നുള്ള യോഗീശ്വരമുഖം തമ്പിയുടെ സന്നിധിയിൽ ആനക്കഴുത്തിൽ എഴുന്നള്ളിപ്പാൻ ഒരുക്കപ്പെട്ട പ്രഭാമധ്യസ്ഥമായ ബിംബംപോലെ ശോഭിച്ചു. അദ്ദേഹത്തിന്റെ ശബ്ദധാടിയിലും ശരീരപുഷ്ടിപ്രഭകളിലും ഉദയവേളയിൽ ഇതരജീവജാലങ്ങൾക്കു് നിശാവിശ്രമത്താൽ സിദ്ധിച്ചിട്ടുള്ള അഭിനവചൈതന്യം പ്രത്യക്ഷമായിരുന്നു. എന്നാൽ ഹരിപഞ്ചാനനന്റെ സാക്ഷാൽ പ്രകൃതമായുള്ള പഞ്ചാനനത്വം ആ സന്ദർഭത്തിൽ ദൃശ്യമായിരുന്നില്ല.
ബഹുപരിവാരസമേതനായി എഴുന്നള്ളുന്ന ഗുരുരാജതീർത്ഥപാദർ അന്നേദിവസം സ്വസേവ്യനായിത്തന്നെ എഴുന്നള്ളിയിരിക്കുന്നതിനെ വിചാരിച്ചു്, ആ ആഗമനത്തിനു് എന്തോ ഗൗരവമേറിയ കാരണമുണ്ടായിരിക്കുമെന്നു് തമ്പി ശങ്കിച്ചു. യോഗീശ്വരൻ തമ്പിയേയും കുടുംബത്തേയും ഗൃഹത്തേയും മിത്രങ്ങളേയും രാജനാമത്തെ സംഘടിപ്പിക്കാതെ രാജ്യത്തേയും യഥാവിധി അനുഗ്രഹിച്ചു. ഭാര്യാസന്താനങ്ങളുടെ കുശലങ്ങളെപ്പറ്റി കൃപാർദ്രമനസ്കനായി അനേകം പ്രശ്നങ്ങൾ ചെയ്തു. അനന്തരം തമ്പിയുടെ മുഖത്തു നോക്കിക്കൊണ്ടു് പ്രശാന്തനിശ്ശബ്ദതയോടു സ്ഥിതിചെയ്തു. തമ്പി കൈകൂപ്പി കുറച്ചു് അടുത്തണഞ്ഞു് മനസ്സങ്കോചത്തോടുകൂടി ഇങ്ങനെ ഗൃഹഹനായകന്റെ നിലയിൽ സംഭാഷണഭാരത്തെ വഹിച്ചു: “ഇന്നു് എഴുന്നള്ളിയിരിക്കണതു് തിരുമനസ്സിൽ എന്തോ വെമ്പലുകൊണ്ടിട്ടാണെന്നു് അടിയന്റെ പഴമനസ്സിൽ തോന്നുന്നു. കല്പന എന്തായാലും കൈക്കുറ്റപ്പാടു ചെയ്‌വാൻ അടിയൻ കാത്തിരിക്കുണു. കുപ്പപ്പാടു്, കിടാത്തങ്ങളടക്കം തൃപ്പാദം ചേർന്നതു്. തിരുവടികളുടെ തിരുവുള്ളം അരുളിച്ചെയ്യണം.”
- യോഗീശ്വരൻ
- “നീ തമ്പി മാത്രമല്ല, നമുക്കും രാജ്യത്തിനും പെരിയ നമ്പിയാണു്. അപ്പന്മാർ കഥയില്ലാത്ത ഉണ്ണികൾ, ഈ തറവാട്ടിന്റെ മഹിമയെ അറിഞ്ഞില്ല. ആട്ടെ, നാംതന്നെ എല്ലാം ശരിയാക്കാം. നമ്മുടെ ആൾ ഒന്നുവരും. അന്നു് നീ തിരുവനന്തപുരത്തേക്കു് തിരിക്കണം. നിന്റെ ആൾക്കാരെയെല്ലാം ശരിയേ തയ്യാറാക്കിക്കൊള്ളണം. ഒരു രണ്ടായിരപ്പറ നെല്ലു് കുത്തിച്ചു് തിരുവനന്തപുരത്തു് അളവും തരണം. മൂവായിരം രാശിയും മുമ്പേറെടുക്കണം. കടമായിട്ടേ വേണ്ടു. സമ്മാനമായി ഒന്നും വേണ്ട. കണക്കിനു ‘പലിശയോടുകൂടി മടക്കിത്തരാം. അല്ലെങ്കിൽ തക്കഗുണവും അനുഭവവും കാട്ടിത്തരാം. എന്താ – തമ്പി ആലോചിക്കുന്നതു?”
- തമ്പി
- “പൊന്നുതിരുവടികളുടെ കല്‌പനയുണ്ടായാൽ അടിയത്തുങ്ങൾക്കു് പഴമനസ്സിൽ ആലോചന എന്തു്? ഇതിനു് ഇങ്ങനെ പാടുപെട്ടു് എഴുന്നള്ളിയതു് പോരായ്മക്കേടായി എന്നു പഴമനസ്സുറവുകൊണ്ടതാണു്.”
- യോഗീശ്വരൻ
- “അതിലൊന്നുമില്ല. ക്ഷണംകൊണ്ടു് അങ്ങോട്ടും എത്തിക്കഴിയും. തമ്പി മറിച്ചുപറയൂല്ല എന്നു് നമുക്കു് വിശ്വാസമുണ്ടായിരുന്നു. കാര്യം മഹാകാര്യവും അടിയന്ത്രവുമാകകൊണ്ടാണു് നാം തന്നെ പുറപ്പെട്ടതു്. ആവോ! വിഷമം! വല്യ ആപത്തു് വന്നടുക്കുന്നു. നാടൊട്ടൊക്കു് നമുക്കു് അനുകൂലമുണ്ടു്. എങ്കിലും നീതന്നെയാണു് നമുക്കു് വലംകൈയായി നില്ക്കേണ്ടതു്.” (യോഗീശ്വരൻ ഒരു മഹാമന്ത്രകീർത്തനം ചെയ്തു്) “സത്യലോകസുഖവും മായാലോകസുഖവും രണ്ടുതന്നെയാണു്. അനുഭവിച്ചേ അറിയാവൂ.” (തമ്പി തല വളരെ താഴ്ത്തി ഈ അഭിപ്രായത്തെ സമ്മതിച്ചു) “നീ ശരിക്കു് നിന്നാൽ എല്ലാം ശുഭം. ധ്യാനങ്ങളെല്ലാം ശരിയായി നടക്കുന്നില്ലേ?”
- തമ്പി
- “ഒരു മുറയും പടിയും തെറ്റാതെ എല്ലാം തിരുവടിച്ചെൽവംകൊണ്ടു നടക്കുണു.”
- യോഗീശ്വരൻ
- “ഐശ്വര്യം വർദ്ധിക്കും. എന്നാൽ പറഞ്ഞതൊക്കെ ശട്ടംചെയ്തേക്കണം – കേട്ടോ?”
- തമ്പി
- “അടിയൻ! അടിയൻ! തിരുവരുളിനു് ഇമ്മി കുറവുവരാതെല്ലാം വിടകൊണ്ടു് തൃപ്പാദം ചേർത്തുകൊള്ളാം.”
- യോഗീശ്വരൻ
- “ഒന്നറിഞ്ഞിരിക്കട്ടെ. ചില ഭേഷജങ്ങളും ഭീഷണങ്ങളും ഇതിനിടയിൽ ഇളകിയേക്കും.” ഈ ഉപദേശത്തിലെ ‘ഭ’ കാരം ചേർന്നുള്ള പദങ്ങളുടെ അർത്ഥം തമ്പിയുടെ ബുദ്ധിക്കു് എത്താൻ അധികം ദൂരത്തായിരുന്നെങ്കിലും, താനും കേട്ടിരുന്ന ചില ശ്രുതികളുടെ ഓർമ്മയാൽ കാര്യം ഒരുവിധം മനസ്സിലായി. അദ്ദേഹത്തിന്റെ മുഖകാർഷ്ണ്യം ഒന്നു് വർദ്ധിച്ചു. യോഗീശ്വരൻ പാമ്പിനെ ആടിക്കുംവണ്ണം കൈയുയർത്തി വിടുർത്തി സാവധാനത്തിൽ ആകാശത്തെ തലോടി. അദ്ദേഹത്തിന്റെ കരുണാപ്രചുരിമ പരമലോലമനസ്കനായ തമ്പിയുടെ ആത്മസത്വത്തെ വർദ്ധിപ്പിച്ചു. (തമ്പിയെ അടുത്തുവിളിച്ചു് അദ്ദേഹത്തിന്റെ കരത്തെ അമർത്തിക്കൊണ്ടു്) “ഒന്നു് കൊണ്ടും ഇളകി ജാള്യം കാട്ടിപ്പോകരുതു്! ഒട്ടൊരു കഷ്ടത വന്നാൽ വരട്ടെ! അതു് പിന്നത്തെ ശ്രയസ്സിനെ ഇരട്ടിയാക്കും. നമ്മെ നന്നെവിശ്വസിച്ചുകൊള്ളു. അലസരുതു്!”
മഹാഗോപുരാന്തസ്ഥമായ കൂപഗർഭത്തിൽനിന്നു് പ്രതിധ്വനി മുഴക്കത്തോടുകൂടി പുറപ്പെടുന്ന ശബ്ദത്തിലുണ്ടായ യോഗീശ്വരന്റെ അരുളപ്പാടിനു്, ‘അടിയൻ അടിയൻ’ എന്നു് ആവർത്തിച്ചു് മറുപടി പറവാൻമാത്രം തമ്പി ശക്തനായിരുന്നു. കാഷായവസ്ത്രഗ്രസിതമായിരുന്ന ഹസ്തദണ്ഡത്തെ യോഗീശ്വരൻ പുറത്തുനീട്ടി, കനകപ്രഭമായുള്ള അദ്ദേഹത്തിന്റെ കരത്തിൽ നീലമരതകവർണ്ണമായുള്ള ഒരു ചെറിയ സർപ്പം കടകമായി ബന്ധിക്കപ്പെട്ടിരുന്നതിനെ കാട്ടി നേത്രാഞ്ചലംകൊണ്ടു് ഒരു കല്പനകൊടുത്തു. ഫണത്തെ ഉയർത്തി വിടുർത്തി, കൃഷ്ണമണികളെ സ്ഫുരിപ്പിച്ചു്, ജിഹ്വദ്വന്ദ്വത്തെ ചലിപ്പിച്ചു്, യോഗീശ്വരരഹിതത്തിനെ അനുകരിച്ചു് സ്ഥിതിചെയ്തിരുന്ന സർപ്പത്തിന്റെ തലയിൽ ഞരമ്പിളക്കലേശംകൂടാതെ തമ്പി കരംകൊണ്ടു് തലോടി സത്യദാനം ചെയ്തു. സാക്ഷാൽ വൈഷ്ണവമായ ശാന്തതാപൂരത്താൽ രക്ഷാധർമ്മം സ്ഫുരിച്ചുകൊണ്ടിരുന്ന മുഖത്തിൽ ഏതാനുംഭാഗം ആച്ഛാദനംചെയ്തിരുന്ന ഭസ്മത്തെ രണ്ടു കൈകളാലും തുടച്ചു്, യോഗീശ്വരൻ തമ്പിയെ അനുഗ്രഹിച്ചു്, ആലിംഗനംചെയ്തു. കരുണാസ്ത്രംകൊണ്ടു് ക്ഷിപ്രം പരാജിതനാക്കപ്പെടാവുന്ന തമ്പി ആനന്ദബാഷ്പം ചൊരിഞ്ഞു. അദ്ദേഹത്തിന്റെ ശരീരം വിറച്ചു് ആനന്ദാബ്ധിയിൽ മുങ്ങി ഒട്ടൊന്നു് മയങ്ങി. അതിൽനിന്നുണർന്നപ്പോൾ യോഗീശ്വരൻ അപ്രത്യക്ഷനായിരുന്നു. തമ്പി യോഗീശ്വരൻ ഇരുന്നിരുന്ന പുലിത്തോലിനെ തൊട്ടു് കണ്ണുകളിൽവച്ചുതാണുതൊഴുതു. തമ്പിയുടെ ചില ആക്രോശനങ്ങൾ കേട്ടു ഭാര്യയും ഭൃത്യരും എത്തി. അവിടെ നടന്നതിൽ ഗോപനീയമല്ലെന്നു് തമ്പിക്കു് തോന്നി പുറത്തു് പറയപ്പെട്ട കഥകളെക്കേട്ടു്, എല്ലാവരും വിസ്മയിച്ചു. പരംജ്യോതിസ്സിന്റെ ലീലാഭേദമെന്നു് മറ്റുള്ളവരും, സ്വർഗ്ഗവാസം കൊണ്ടു് സിദ്ധിച്ച ശക്തിയുടെ പ്രദർശനമെന്നു് തമ്പിയും മനസ്സുകൊണ്ടു് തീർച്ചപ്പെടുത്തി. അങ്ങനെയുള്ള ആശ്ചര്യസംഭവത്തിന്റെ സാക്ഷിയാവാൻ സഹ്യപർവതത്തിന്റെ മകുടാലങ്കാരമായി ബാലഭാസ്കരബിംബം പ്രകാശിച്ചു തുടങ്ങി.
യോഗീശ്വരന്റെ പ്രാർത്ഥനാനുസാരമായുള്ള സംഭാരങ്ങളെ ശേഖരിക്കേണ്ടതിനെ സംബന്ധിച്ചു് ഭാര്യയോടു തമ്പി ആലോചന തുടങ്ങിയപ്പോൾ ദാമ്പത്യപ്രണയത്തെ അതിക്രമിച്ചുള്ള ഒരു കലഹവാദം അവർ തമ്മിലുണ്ടായി. അതുകൊണ്ടും അന്നത്തെ അനർത്ഥം അവസാനിച്ചില്ല. ഹരിപഞ്ചാനനമഹാത്മാവിന്റെ ദൂരദർശനം ക്ഷിപ്രഫലപ്രാപ്തമായതുപോലെ, തന്റെ ഭാര്യാസഹോദരന്റെ ഒരു എഴുത്തു് ഏഴുനാഴിക പുലർന്നപ്പോൾ തമ്പിയുടെ കൈയിൽ കിട്ടി. ഭവനം വിട്ടുപോയ ബാലന്റെ സ്ഥാനംവഹിച്ചിരുന്ന പരപ്പൻ ചട്ടമ്പിയെ ഉടനെ വരുത്തി അയാളെക്കൊണ്ടു് എഴുത്തിനെ വായിപ്പിച്ചു.
“തലവർകുളത്തിലിരിക്കും കണക്കു തമ്പി ചെമ്പകരാമൻ അയ്യപ്പൻ കാര്യം – മച്ചമ്പി ബോധിക്കുംപടിക്കു്” എന്നു് തുടങ്ങി, “വലിയക്കാളു് കുഞ്ഞുങ്ങൾക്കു് കൊടുപ്പാനുണ്ടാക്കിയ ചീടകലം ഒന്നും രാമയ്യൻ കയ്യാലയയ്ക്കണ” തായും “തിരുവനന്തപുരത്തൂന്നു് കുമാരൻതമ്പി ജെണ്ട്റാളമ്മാവന്റെ ഒരു എഴുത്തു വന്നു വായിച്ചു് കേട്ടതിൽ കളപ്രാക്കോട്ടയിൽ കുശ്ശാണ്ടങ്ങളും പണ്ടത്തെ എട്ടുവീട്ടുക്കൂട്ടത്തിന്റെ കൊഴാമറിച്ചിലുകളും മച്ചമ്പി തുടങ്ങിയിരിക്കുന്നതായും അച്ചെയ്തികൾ തിരുമനസ്സറിയുമ്പം വലിയ പൊല്ലായ്മകൾ വന്നു ചേരും” എന്നും മറ്റുമുള്ള അവസ്ഥകളെപ്പേരും, “മേലങ്കോട്ടമ്മതുണ” ഉൾപ്പെടെ, രണ്ടാംമുണ്ടിനെ തലയിൽകെട്ടി, നിവർന്നു് ഒട്ടുവളഞ്ഞുനിന്നുകൊണ്ടു് ‘സാധനരാഗത്തിൽ’ ശ്വാസംവിടാതെ, പരപ്പൻപിള്ള കളപ്രാക്കോട്ട കച്ചേരിക്കു് ചേർന്നതായ അന്തസ്സോടു് കൂടി വായിച്ചുകേൾപ്പിച്ചുവയ്ക്കുകയും ചെയ്തു.
എഴുത്തുവായന അവസാനിച്ചപ്പോൾ തമ്പിയും അരത്തമപ്പിള്ളത്തങ്കച്ചിയും മുഖത്തോടുമുഖം നോക്കി. തന്റെ സഹോദരന്റെ എഴുത്തിൽ അന്തർഭവിച്ച ഗുണദോഷം സ്വീകാര്യമായുള്ളതെന്നും അതിനു വിപരീതമായുള്ള പ്രവൃത്തി നാശഹേതുകമെന്നും ആ ഗുണവതി ഗുണദോഷിച്ചു. “ഓഹോ! വരണതെല്ലാം വരട്ടെ. ഞാനറിഞ്ഞ കാര്യം തന്നെ ചെണ്ട്റാളമ്മാവ്വന്റെയും കിണ്ട്റാളപ്പൂപ്പന്റെയും കണ്ണുകടിക്കൊഴാമറിച്ചിലിനു് ആടണമെങ്കിൽ കോട്ടയിത്തമ്പി കുലംമാറിപ്പുറക്കണം” എന്നു പറഞ്ഞു് ഉള്ളിലുണ്ടായ ചാഞ്ചല്യത്തെ മറച്ചുകൊണ്ടു് തമ്പി ചിരിച്ചുകളഞ്ഞു.
|