Difference between revisions of "ധർമ്മരാജാ-11"
(Created page with "__NOTITLE____NOTOC__← ധർമ്മരാജാ {{SFN/Dharmaraja}}{{SFN/DharmarajaBox}}{{DISPLAYTITLE:അദ്ധ്യായം പതിനൊന്നു്}}...") |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[ധർമ്മരാജാ]] | __NOTITLE____NOTOC__← [[ധർമ്മരാജാ]] | ||
{{SFN/Dharmaraja}}{{SFN/DharmarajaBox}}{{DISPLAYTITLE:അദ്ധ്യായം പതിനൊന്നു്}} | {{SFN/Dharmaraja}}{{SFN/DharmarajaBox}}{{DISPLAYTITLE:അദ്ധ്യായം പതിനൊന്നു്}} | ||
+ | {{epigraph| | ||
+ | : “ഇനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം | ||
+ | : നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവം.” | ||
+ | }} | ||
+ | {{Dropinitial|ചി|font-size=3.5em|margin-bottom=-.5em}}ലമ്പിനേത്തുസൗധത്തിലെ ദുർമ്മന്ത്രണങ്ങൾ മഹാരാജാവിന്റെ നിദ്രാസുഖത്തിനു് ഒരു ദുസ്സ്വപ്നലാഞ്ചനംകൊണ്ടെങ്കിലും ഭംഗമുണ്ടാക്കിയില്ല. അതുകളൊഴിച്ചു് അവിടെയുണ്ടായ മാമാങ്കഘോഷത്തിലും മന്ത്രക്കൂടത്തെ അരിഷ്ടരംഗത്തിലും ചന്ത്രക്കാറൻ പ്രകടിപ്പിച്ച നവരസാതീതമായുള്ള അഭിനയവിശേഷങ്ങളും മാമന്റെ ഉഭയഭാസ്സും ഉച്ചദീപ്തിയും അസ്തക്ലമവും മഹാരാജാവു് ഉടനുടൻ അറിഞ്ഞിരുന്നു. അടുത്ത പ്രഭാതത്തിൽ സങ്കീർത്തനക്കാരാൽ പള്ളിയുണർത്തപ്പെട്ടു് തിരുമുത്തുവിളക്കാനിരുന്നപ്പോൾ, മഹാരാജാവു് ഒരു പ്രഭാതവിനോദമായി സേവകജനങ്ങളോടു് ലോകവാർത്താന്വേഷണംചെയ്തു. അപ്പോൾ ഒരു വൈതാളികവിദഗ്ദ്ധൻ, മാമാവെങ്കിടൻ ബുഭുക്ഷാതിക്രമത്താൽ അന്തകക്ഷേത്രതീർത്ഥാടനം ചെയ്തു് മടങ്ങി കാലഭൈരവാരാധനയ്ക്കു് ദീക്ഷകൊള്ളുന്ന കഥാരസത്തെ വക്താവിന്റെ മനോധർമ്മമാകുന്ന കൽക്കണ്ടത്തരിമേമ്പൊടികൊണ്ടു് മധുരമാക്കി മഹാരാജാവിന്റെ ആസ്വാദനത്തിനായി പകർന്നു. ഈ കഥയിലെ ആപൽസ്കന്ധത്തെക്കുറിച്ചു് ഓർമ്മവരികയാൽ, ആ ബ്രാഹ്മണൻ തിരുവനന്തപുരത്തു് എത്തുമ്പോഴേക്കുതന്നെ അയാൾക്കുണ്ടായ മൂർച്ഛ നല്ലതിന്മണ്ണം നീങ്ങി ആ രാത്രിയിൽത്തന്നെ ഒരു സദ്യകൂടിയും ഉണ്ണാൻ തക്കവണ്ണം സുഖപ്പെട്ടിരുന്നതായി അവിടന്നു് ധരിച്ചിരുന്നു എങ്കിലും, അയാളെ ഒന്നു് കാണുന്നതിനായി, അന്നുദയത്തിലെ വ്യായാമസഞ്ചാരത്തെ പലഹാരപ്പുര ലക്ഷ്യമാക്കിച്ചെയ്‌വാൻ, അവിടത്തെ കൃപാർദ്രത പ്രോത്സാഹിപ്പിച്ചു. കേശവപിള്ളയുമായി കർണ്ണകഠിനമായ കണ്ഠസമരം ചെയ്തുകൊണ്ടിരുന്നു മാമാവെങ്കിടൻ, മഹാരാജാവിന്റെ ആഗമനദർശനത്തിൽ ചുടുവെള്ളത്തിൽ വീണ പൂച്ചയെപ്പോലെ വേദനപ്പെട്ടു് കുടഞ്ഞും സംഭ്രമിച്ചും പുറത്തുചാടി, ഹൃദയനാളത്തെക്കാളും അഗാധമായ ഒരു സഞ്ചികയിൽനിന്നു് ഉദ്ഗളിതമായ ഭക്തിയോടുകൂടി അഭിവാദനം ചെയ്തും, നാഭിയുടെ നിരപ്പിൽ നാസികാഗ്രം എത്തുംപടി കായത്തെ കുനിച്ചു് വാപൊത്തി സവിനയം ബദ്ധശ്രമനായും, രാജകല്പനാപ്രതീക്ഷകനായി നിന്നു. ഇതിനിടയിൽ ബന്ധനംചെയ്‌വാൻ തരപ്പെടാത്ത കേശം ഇരുപാടും ചിതറിവീണു്, ക്ഷോഭകലുഷമായുള്ള അയാളുടെ മുഖത്തിനു് ആ നിലയിലുണ്ടായ ഹനൂമച്ഛായയെ സവിശേഷം പുഷ്ടീകരിച്ചു. തന്റെ ക്ലിപ്തപ്രകാരമുള്ള വസ്ത്രങ്ങളണിഞ്ഞുമാത്രം തിരുമുമ്പിൽ പരിചരിച്ചിട്ടുള്ള മാമൻ, അനേകം ധന്യാദിപദാർത്ഥങ്ങളുടെ ധൂളികൾകൊണ്ടു് കളമെഴുതപ്പെട്ട ശരീരത്തോടും, താംബൂലചർവ്വണത്താൽ നിണമെഴുകുന്ന വായോടും, വഡ്ഢിവൃത്തത്തിന്റെ ദൈർഘ്യത്തെ സൂക്ഷ്മമമാനം മാത്രം ചെയ്യുന്ന തോർത്തുമുണ്ടോടും തിരുമുമ്പിൽ പ്രവേശിച്ചപ്പോൾ, മഹാരാജാവു് അയാളുടെ രോഗബാധ മുഴുവൻ നീങ്ങി എന്നു് ആശ്വസിച്ചു. കേശവപിള്ള കേൾക്കെ കുശലഭാഷണം നടത്തേണ്ടെന്നു് ചിന്തിച്ചു്, മാമൻകൂടി അനുഗമിപ്പാൻ ആംഗ്യത്താൽ ക്ഷണിച്ചുകൊണ്ടു്, പലഹാരപ്പുരവാതുക്കൽനിന്നും നടന്നുതുടങ്ങി. പുറകേ എത്തുന്നതിനിടയിൽ മാമൻ ഏറെക്കുറെ കുഴങ്ങി, തന്റെ കൃതജ്ഞതയെ അറിയിച്ചുതുടങ്ങി: “തിരുവുള്ളത്താലെ നേത്തെയ്ക്കു് പെരിയ മഹാനുഗ്രഹമുണ്ടാച്ചു്. എണ്ണെയ്ക്കും ഏഴവർഗ്ഗത്തെ ഇപ്പടിയേ കാപ്പാത്തി, ഭരജഡതരാക – ജഡഭരതരാക – പ്രഥുല – പൃഥുശക്രവർത്തിയാട്ടം ദീർഘായുഷ്മാനാക –” | ||
+ | |||
+ | ; മഹാരാജാവു്: “വല്ലടത്തുനിന്നും കിട്ടുന്ന അഷ്ടിക്കു് ഇവിടെയാണോ അനുഗ്രഹം?” | ||
+ | |||
+ | ; മാമാവെങ്കിടൻ: (പ്രാചീനഭാരതചക്രവർത്തികളുടെ നാമത്തെ തെറ്റി ഉച്ചരിച്ചിട്ടുണ്ടോ എന്നു സംശയിച്ചുണ്ടായ പരിഭ്രമത്തിനിടയിൽ) “എന്തപ്പയൽ തന്താലും അനുഗ്രഹദശാംശം – അല്ലെ, മുച്ചൂടും താൻ – സ്വാമിപ്രഭാവത്തുക്കുതാനെ ഉടമയിലെ കൊഞ്ചും ഏത്തവും, ശിന്നനുക്ക് –” | ||
+ | |||
+ | തന്റെ അനുകമ്പാജന്യമായ ഒരു ക്രിയയെക്കുറിച്ചുള്ള പ്രശംസകൾ കേൾക്കുന്നതിലുള്ള വൈമുഖ്യത്താലും, മാമനു് വിശേഷിച്ചൊരു സുഖക്കേടുമില്ലെന്നു് തൃപ്തിപ്പെട്ടതിനാലും, മഹാരാജാവു് അയാളുടെ സ്തോത്രങ്ങളെ തടഞ്ഞു. വലിയ അപകടമൊന്നുമുണ്ടാക്കാതെ ചിലമ്പിനേത്തുനിന്നു് ഇയാൾ പോന്നതു് തന്റെ പ്രാർത്ഥനാവൈഭവം കൊണ്ടുതന്നെയെന്നു് ആശ്വസിച്ചു്, പലഹാരപ്പുരയ്ക്കകത്തിരിക്കുന്നതാരാണെന്നു് മാത്രം മഹാരാജാവു ചോദിച്ചു. മാമൻ തന്റെ യാത്രയുടെ പ്രേക്ഷകൻ ആരെന്നു പറയേണ്ടിവരുമെന്നു് ശങ്കിച്ചും, ഏകാക്ഷരോച്ചാരണംകൊണ്ടു് തിരിച്ചറിയപ്പെടാൻ വേണ്ട പ്രസിദ്ധി തന്റെ പൂജാപുരുഷനുണ്ടെന്നു് വിചാരിച്ചും, ‘കേ’ എന്നു മാത്രം പറഞ്ഞു നിറുത്തി. | ||
+ | |||
+ | ; മഹാരാജാവു്: “ആരാണു്, കേളരോ?” | ||
+ | |||
+ | ; മാമാവെങ്കിടൻ: “നമ്മ – തൃപ്പാദ – കേശ –” | ||
+ | |||
+ | ; മഹാരാജാവു്: “ഓഹൊ! കേശവപുരത്തു് കുറുപ്പാണല്ലേ?” | ||
+ | |||
+ | ; മാമാവെങ്കിടൻ: “സ്വാമീ അവരല്ലൈ. അന്ത, കേശവൻ – കുഞ്ഞു് –” | ||
+ | |||
+ | ; മഹാരാജാവു്: “അല്ലാ – അവനെ പിടിച്ചുകൊണ്ടുവരിക താൻ കഴിച്ചോ? കൊലയ്ക്കു് ശിക്ഷ കൊട്ടാരത്തിൽ പാർപ്പും പലഹാരപ്പുരയിൽ ഭക്ഷണവും! ഇത്ര പരിഷ്കരിച്ചോ ന്യായത്തിന്റെ ഗതി!” | ||
+ | |||
+ | ; മാമാവെങ്കിടൻ: (ദുർഘടതാളം ചവുട്ടിക്കൊണ്ടു്) “അന്ത പരമദ്രോഹി അന്നു്, സ്വാമീ – നമ്മ നീട്ടെഴുത്തു്, തൃപ്പാദത്തൂടെ കേശവപിള്ളൈ.” | ||
+ | |||
+ | ; മഹാരാജാവു്: “അതെ വാ തുറന്നെങ്കിൽ താൻ താളംതെറ്റിക്കും” എന്നുമാത്രം അരുളിച്ചെയ്തുകൊണ്ടു് അവിടെനിന്നു് ഗമിച്ചു. കേശവപിള്ളയുടെ നാമത്തെ കേട്ടയുടനെ, തന്റെ താളവിഷയത്തിലുള്ള അഗാന്ധർവതയെ പുച്ഛിക്കമാത്രം ചെയ്തുകൊണ്ടു് പൊയ്ക്കളഞ്ഞതു് മഹാരാജാവിനു് കേശവപിള്ളയോടുള്ള തിരുവുള്ളപൂർത്തികൊണ്ടാണെന്നു് മാമൻ വ്യാഖ്യാനിച്ചു. പരിഭ്രമനാട്യോപായത്താൽ ജീവരക്ഷയടഞ്ഞു എന്നുള്ള ഉത്സാഹത്തോടുകൂടി മാമൻ തന്റെ മുറിയിലേക്കു് തിരിച്ചുചെന്നു്, മഹാരാജാവുമായുണ്ടായ സംഭാഷണത്തെ വേണ്ട ശുഭ്രവ്യാജങ്ങൾ ചേർത്തു ചമൽക്കരിച്ചു് ആ യുവാവിനെ ധരിപ്പിച്ചു: “അടെ അപ്പൻ! എന്നെല്ലാം കേട്ടുട്ടാർ? റെവെയും സംഗതിയും വെയ്ത്തു്, ‘ഹരിഃ മുതൽക്കെ ശുഭമസ്തു’ പര്യന്തം ശൊല്ലൂട്ടേൻ. മാമൻ കിടുംകുവനാ? രാശാവുടെ അഷ്ടകലാശത്തുക്കു് മാമനുടെ ഡാവു്! തെരിഞ്ചിയാ?” | ||
+ | |||
+ | ; കേശവപിള്ള: (മാമനെ ചിലമ്പിനേത്തയച്ചതു് വിഫലമായതിനാലുള്ള ദേഷ്യത്തോടുകൂടി) “കെട്ടിയെടുപ്പാൻ പാടുകിടന്നു കൊടുത്തപ്പോൾ ഈ ഡാവെല്ലാം എവിടെ പൊതിഞ്ഞുവച്ചിരുന്നു?” | ||
+ | |||
+ | ; മാമാവെങ്കിടൻ: “അടെ! ശെത്തുപോനാൽ എന്നത്തെത്താൻ ശെയ്വായ്? ‘വാണാലുക്കുടയവൻ വന്താൽ വരമാട്ടേനെന്റാൽ വിടുവാനോ ശിത്തൻ’ – യോശിക്കിറതെന്നത്തെ?” | ||
+ | |||
+ | ; കേശവപിള്ള: “കാലൻ വന്നു് അങ്ങേടെ മധുരം ഒന്നു് നക്കിയാൽ ചുട്ടുതിന്നാതെ വിട്ടേക്കുമോ, മാമാ? ഉണ്ടാൽ, പണ്ടും മലർന്നു് പോകുന്ന ആളുതന്നെയാണു് അങ്ങ്! എല്ലാം കേട്ടു കഥ – ഹരിപഞ്ചാനനൻ ശ്രീകൃഷ്ണസ്വാമി! ചന്ത്രക്കാറൻ ധർമ്മപുത്രരു്! അവിടത്തെ ഘോഷം രാജസൂയം! എന്നിട്ടും, ഇന്നലെ രാത്രി കണ്ടപ്പോൾ നച്ചും നാക്കുമടഞ്ഞിരുന്നു. വെളുത്തപ്പോൾ ഇതാ സ്കാന്ദമഴിച്ചിരിക്കുന്നു. അമ്പമ്പൊ! കള്ളങ്ങൾ കേട്ടു കാതു മരച്ചു.” | ||
+ | |||
+ | ; മാമാവെങ്കിടൻ: “ഒന്നുടെ വായിലെ പടൈത്തതെല്ലാം ശൊല്ലു്.” (ശിമിട്ടുകളോടുകൂടി) “സ്വർണ്ണവർണ്ണമരയന്നം – മഞ്ജുനാദമിതു് – അന്തക്കഥ വരപ്പോക്കിറതു – പോകിറദൂ!” (പരുഷഭാവത്തിൽ) “അടെ! നാൻ കള്ളുകുടിപ്പനാ, അപ്പാ? എപ്പടിയോ വിഴുന്തുട്ടേൻ! അതുക്കിവളവു ആർഭാടമാ?” | ||
+ | |||
+ | ; കേശവപിള്ള: “ഇരുന്നു ശൃംഗാരിക്കുന്നു! ‘വിഴുന്തുട്ടേൻ’ പോലും! ഊന്നുറയ്ക്കാതെ വിഴുന്നതിനു് കാരണമെന്തു്? സത്യം പറയണം. വിളമ്പിത്തന്നതാരു്?” | ||
+ | |||
+ | ; മാമാവെങ്കിടൻ: “കരിപ്പപ്പൂ – ഇടതുകൈ – ഉണ്ടച്ചുപ്പൂ – ഏത്തൻകാ നാണു – ഇരിക്കാനെ, അവൻ – അന്ത, മുട്ടാള കുപ്പൻ – കോണച്ചാമീ –” | ||
+ | |||
+ | ; കേശവപിള്ള: “കുപ്പനും ചുപ്പനും മറ്റുമെല്ലാരെയും ഞാനുമറിയും. അങ്ങേ അവർക്കാർക്കും ഉരുട്ടിയിടാൻ കഴിയൂലാ. ഒന്നാമതുതന്നെ, മാമൻ നെടുമ്പുരയിലാണോ ഉണ്ടതു്?” | ||
+ | |||
+ | ; മാമാവെങ്കിടൻ: (ചെമ്പിൽ ചട്ടുകത്തിന്റെ സംഘട്ടനമുണ്ടാകുന്ന സ്വരത്തിൽ) “അതല്ലിയോ കാലത്തെതന്നെ പറഞ്ഞതു്? എത്രതരം പറഞ്ഞു? ‘മനമങ്ങും മിഴിയങ്ങങ്ങും’ എന്നു് പെണ്ണെ നിനച്ചുകൊണ്ടേ ഇരുന്നിട്ടു്, നമുക്കാണോ പ്രായശ്ചിത്തം വിധിക്കുന്നതു്? എന്നാൽ കഥ ഒന്നുകൂടി കേൾക്കൂ. മഹാരാജാവിന്റെ പ്രതിനിധിയായി ഹരിപഞ്ചാനനയോഗിസ്വാമികൾ നമ്മെ കാൽ കഴുകിച്ചു ഗുരുപൂജയും ചെയ്തു, കുടിക്കുനീർ വാർത്തു് യഥോക്തം ബഹുമാനിച്ചു. ഊണുകഴിഞ്ഞതിന്റെശേഷം, ബഹുപുണ്യസ്ഥലങ്ങളിലെ തീർത്ഥങ്ങളും തന്നു. പിന്നീടു് ഒരു കളഭക്കൂട്ട് – ജവാതു്, പുനുകു്, പച്ചക്കല്പൂരം –” | ||
+ | |||
+ | ; കേശവപിള്ള: “മതി മതി! അങ്ങാടിച്ചരക്കു് അമ്പത്തിഒരുനൂറിന്റേയും പരിമളം ചേർന്ന ചന്ദനം തേച്ചുതന്നു എന്നിരിക്കട്ടെ – മാമനു് തന്ന തീർഥവും പ്രസാദവും ചന്ദനവും മറ്റാർക്കെങ്കിലും കൊടുത്തോ?” | ||
+ | |||
+ | ; മാമാവെങ്കിടൻ: “അടെ, അന്ത രാജസൂയത്തിലെ ‘മഹയമഹയമധുനിഷൂദനം’ ആക, അഗ്ര്യപൂജ നമുക്കേ ആരാധിക്കപ്പെടും പോയതു്, എന്ത മാഗധവംശപാഞ്ചാലമിഥിലാചേദിപനുക്കു്, നമുക്കു് സംഭാവിതമാനപ്പെട്ടതാന അന്ത വിഭൂതിവിഭാഗത്തെ കുടുപ്പാർ.” | ||
+ | |||
+ | ; കേശവപിള്ള: “ഇതാ, നല്ലതിന്മണ്ണം ആലോചിച്ചു പറയണം. അങ്ങ് അവരുടെ സൽക്കാരം കൊണ്ടു് ഒന്നിളകിപ്പോയി. ഇനിയെങ്കിലും തല തോളിൽ വച്ചോണ്ടു് ഓർമ്മിച്ചു നോക്കിപ്പറയണം. ഊണുകഴിഞ്ഞതിന്റെശേഷം തീർത്ഥം തന്ന വിശേഷവിധി ഒന്നിനെ മാത്രം ആലോചിച്ചുനോക്കണം.” ഇതിനു് മുമ്പുതന്നെ കുലുങ്ങിത്തുടങ്ങിയിരുന്ന മാമൻ കേശവപിള്ളയുടെ ഈ ആജ്ഞ കേട്ടപ്പോൾ അയാളുടെ ഹസ്തിളിൽ വീണു. ഗാഢമായി കുറച്ചുനേരം ആലോചനയിൽ ഇരുന്നിട്ടു്, എഴുന്നേറ്റു് ഒരു മുഖപ്രസാദത്തോടുകൂടി നിയമപ്രകാരം കേശവപിള്ളയുടെ തലയിൽ രണ്ടു കൈയും വച്ചു് അനുഗ്രഹിച്ചു: “അടേ ശൊല്ലലയാ? നീ രാശാ! ഒന്നുടെ മുഖത്തിലെ ശംഖചക്രാദിയിരുക്കു്.” (ക്ലേശഭാവത്തിൽ) “ശതിച്ചൂട്ടാൻ മഹാപാപി! അന്ത തീർഥം താൻ കൊടുത്തതു്. കശകശെ കശച്ചത് – മാമാബ്രാഹ്മണൻ വിടുവിഡ്ഢിയായി വിട്ടുതേ അപ്പൻ – അന്ത മറയപ്പയലെ കരിപ്പഞ്ചാസ്യരക്ഷസെ, ഇന്ത കൊട്ടാരത്തിലെ യെത്തവേകൂടാതിനിമേ– …” | ||
+ | |||
+ | ; കേശവപിള്ള: “അപ്പോൾ ഞാൻ പറഞ്ഞതു് ശരിയായോ? അങ്ങോട്ടും ഇങ്ങോട്ടും കെട്ടിയിഴച്ചതുമാത്രം ലാഭം.” (കടുതായ ഭത്സനരോഷത്തോടുകൂടി) “അയാളുടെ ഭസ്മം വാങ്ങിക്കരുതെന്നു് ഞാൻ എത്രതവണ ചെവിയിൽ അറഞ്ഞുകേറ്റീട്ടുണ്ടു്? അവിടെ ചെന്നപ്പോൾ പ്രമാണിയായി – പൊണ്ണക്കാര്യംകൊണ്ടെല്ലാം മറന്നു? കാര്യമെല്ലാം നാശമാക്കി!” | ||
+ | |||
+ | ; മാമാവെങ്കിടൻ: (സാധുവായ വാദമല്ലെന്നറിഞ്ഞിരുന്നിട്ടും) “തീർത്ഥത്തിന്റെ കാര്യം പറഞ്ഞില്ലല്ലോ പിള്ളെ? അങ്ങനെയിരിക്കുമ്പോൾ ശുമ്മാ വീൺശണ്ട പിടിച്ചോണ്ടാലോ?” | ||
+ | |||
+ | ; കേശവപിള്ള: (പല്ലുകടിച്ചുകൊണ്ടു്) “കണ്ണു തുറന്നു്, ചെവിത്തയോടുകൂടി, ചുറ്റുപാടും നോക്കി, എല്ലാം നടത്തിക്കണമെന്നു് ഞാൻ പറഞ്ഞില്ലയോ? ചത്തതോടുകൂടി അതും മറന്നോ? പ്രസാദം പോലെതന്നല്ലയോ തീർത്ഥവും?” | ||
+ | |||
+ | ; മാമാവെങ്കിടൻ: (മഹാശാന്തഗാംഭീര്യത്തെ നടിച്ചു് കാലിന്മേൽ കാലും മടക്കി ഇരുന്നു്) “ഇരിക്കണം പിള്ളേ – അത്ര ചാടണ്ട. പിള്ളയ്ക്കു് വേണ്ടതെല്ലാം ചുറ്റുപാടും, ചുഴഞ്ഞപാടും, നോക്കി അന്വേഷിച്ചുതന്നെ, മാമൻ പോന്നു. പട്ടനിൽ പൊട്ടനുണ്ടെന്നു് പിള്ള മാത്രം നടിക്കേണ്ട കേട്ടോ – മാമനെ അയച്ച കാര്യം സാധിച്ചുകൊണ്ടുതന്നെ വന്നിട്ടുണ്ടു്.” ഇങ്ങനെ പറഞ്ഞുകൊണ്ടു് ശൃംഗാരഭാവത്തിൽ കണ്ഠം തെളിച്ചു സ്വഗാനാനുഭസ്ഥനായി ‘സ്വർവധൂജനമണിഞ്ഞിടുന്ന മണിമൗലിയിൽ ഖചിതരത്നമാം ഉർവ്വശീ –’ എന്നു വിസ്തരിച്ചു ചൊല്ലി, ശ്ലോകപൂർവ്വാർദ്ധം കഴിഞ്ഞപ്പോൾ കേശവപിള്ളയുടെ ഗണ്ഡസ്ഥലങ്ങളിൽ രണ്ടു കൈകളും അണച്ചുകുലുക്കി, പിന്നെയും ഗാനം തുടങ്ങി. ‘അതുച്ഛമാം ജവംപൂണ്ടുൽ –’ എന്നു പാടിയപ്പോൾ, മാമാവെങ്കിടന്റെ ഗാനം എന്തിനെ സംബന്ധിച്ചെന്നു് കേശവപിള്ളയ്ക്കു് മനസ്സിലാകാത്തതിനാൽ, “ഇന്നലത്തെ മത്തു് ഇന്നും വിട്ടില്ലയോ” എന്നു് അയാൾ ചോദിച്ചു. | ||
+ | |||
+ | ; മാമാവെങ്കിടൻ: “അതെ! മത്തുതന്നെ – സൗന്ദര്യലഹരി തലയ്ക്കുപിടിച്ച മത്തു്. ‘സ്മരോപി ത്വാം നത്വാ രതിനയനലേഹ്യേന വപുഷാ’ – നോക്കണ്ട – ആ കണ്ണുരുട്ടു് ‘ധ്രികുടീംകടക’ എന്നു ഞാൻ ധാരാളം കണ്ടിട്ടുള്ളതുതന്നെ. പിന്നെ ചുറ്റുപാടും എല്ലാം നോക്കി വരാനല്ലേ മാമന്റെ അടുത്തു് പറഞ്ഞയച്ചതു്?” (രണ്ടു് ചൂണ്ടുവിരലും നീട്ടി തുള്ളിച്ചുകൊണ്ടു്) “കുട്ടിക്കേശവപിള്ള ഇത്ര സരസനാണെന്നു് മാമൻ അറിഞ്ഞിരുന്നില്ല. എങ്ങനെ ഈ എഴുത്തൻകണ്ണു് അവിടെചെന്നു എന്നാണു് മാമൻ അതിശയപ്പെടുന്നതു്. കേൾക്കൂ – കേശവൻകുഞ്ഞു് എന്നു പറഞ്ഞപ്പോൾത്തന്നെ ‘കബരി തിരുകിനാൾ മേനകാ മാനവേ ന്ദു് – രാ’ ഈ പൂച്ചസന്ന്യാസിത്തമൊന്നും നമ്മോടെടുക്കേണ്ട – ചുരുക്കംപറഞ്ഞു് മാമന്റെ പാട്ടിനു പോട്ടെ.” (അഭിനയത്തോടുകൂടി) “സന്ധിച്ചിപ്പേൻ തവ ഖലു മനം ഭൈമിതന്മാനസത്തോടിന്ദ്രൻ താനേ വരികിലിളകാ കാ കഥാന്യേഷു രാജൻ.” | ||
+ | |||
+ | മാമാവെങ്കിടൻ സ്വയംകൃതിയായി തനിക്കുവേണ്ടി ഒരു പ്രേമദൗത്യത്തെ നിർവഹിച്ചു് വിജയവാദം ചെയ്കയാണെന്നു് കേശവപിള്ളയ്ക്കു് തോന്നി. തന്റെ നാമത്തെ ഉച്ചരിച്ചപ്പോൾ പ്രണയപരവശയായ ആ സ്ത്രീ ആരെന്നറിവാൻ ആ തന്ത്രവിദഗ്ദ്ധനായ യുവാവിനു് ഒരു കൗതുകമുണ്ടായി, മാമാവെങ്കിടനെ പിടിച്ചിരുത്തി. തന്റെ വാക്കുകളിൽനിന്നും യാതൊരു സൂചനയും ഉണ്ടാകാതെ സൂക്ഷിച്ചു്, ഇങ്ങനെ ചോദിച്ചു: “പറയണം മാമാ മുഴുവനും കേൾക്കട്ടെ. മാമൻ സാമാന്യനാണോ? എന്റെ മുഖസന്തോഷം കണ്ടില്ലയോ?” | ||
+ | |||
+ | മാമാവെങ്കിടൻ ഞെളിഞ്ഞിരുന്നു് ചുമന്ന പൂണൂലിനെ പിടിച്ചു് നഖംകൊണ്ടു് ശുഭ്രതവരുത്തുന്ന പ്രയോഗം ചെയ്തും മുറുക്കി വായ്ക്കൊണ്ടിരുണ താംബൂലാസവത്തെ സന്തോഷച്ചിരി വിളങ്ങുകയാൽ മൂക്കിലും വായ്ക്കിരുഭാഗത്തുമുള്ള ചാലിലും കൂടി പുറപ്പെടുവിച്ചും, തന്നാൽ നിർവഹിക്കപ്പെട്ട സന്ദേശവൃത്തത്തെ ഇതിന്മണ്ണം കഥിച്ചു: “അങ്ങനെ ‘കഥയ കഥയ പുനരിനെ’ യെന്നല്ലെ? പറയാം.” (ഞൊടിച്ചു താളംപിടിച്ചുകൊണ്ടു്) “അതുച്ഛമാം ജവംപൂണ്ടുൽപ്പതിച്ചു കുണ്ഡിനപുരം’ കുണ്ഡിനം എന്നു പറഞ്ഞതു പറയാനുണ്ടോ? ചിലമ്പിനേത്തിനടുത്ത മന്ത്രകഷായക്കുടം എന്ന ഭവനംതന്നെ. ‘ഗമിച്ചൂ തദുപവനമതിൽച്ചെന്നുവസിച്ചേൻ ഞാൻ –’ ഉപവനം നമ്മുടെ കുഞ്ഞുകാമസന്യാസീടെ സങ്കേതസ്ഥലം – അപ്പോൾ, ‘അകിൽ ചെംകുങ്കുമച്ചാറും’ –” | ||
+ | |||
+ | ; കേശവപിള്ള: “നാശമായി – ഈ ആട്ടപ്പാട്ടെല്ലാം വെന്തുമുടിഞ്ഞെങ്കിൽ –” | ||
+ | |||
+ | ; മാമാവെങ്കിടൻ: “ഒത്താശചെയ്താൽ, പിഴപ്പു് മുട്ടിപ്പാനാണോ അനുഗ്രഹം പിള്ളേ? അതിനു കരാറില്ല. പോട്ടെ, മുഷിയണ്ട. കഥയെല്ലാം ചുരുക്കിപ്പറഞ്ഞേക്കാം. അസ്സൽപെണ്ണു്! ‘കമനിരത്നകനക’, അതു് വിട്ടു. പാലും പഞ്ചസാരയുംപോലെ നിങ്ങൾ രണ്ടുപേരും ദിവ്യമായിച്ചേരും. ഒരു വിരോധവുമില്ല. സ്ഥിതിയെല്ലാം എനിക്കറിയാം. വളരെ വളരെ നന്ന് -” | ||
+ | |||
+ | ; കേശവപിള്ള: “ഏതു വീട്ടുകാരിയെന്നു് ഒന്നാമതു പറയണം. ഞാൻ അങ്ങനെ ഒരുത്തിയെ കണ്ടിട്ടും കേട്ടിട്ടുമില്ല.” | ||
+ | |||
+ | ഉടനെ വീട്ടുപേരു് പറവാൻ മാമൻ തയ്യാറില്ലായിരുന്നു. പരസ്പരം പരിചയമില്ലെന്നു് കേശവപിള്ള പറയുന്നതിനെ വിശ്വസിക്കാതിരിപ്പാൻ ആ യുവാവിന്റെ മുഖഭാവം കണ്ടിട്ടു് മാമാവെങ്കിടനു് തോന്നിയതുമില്ല. ആ അപകടക്കാരന്റെ ചോദ്യം മർമ്മചോദ്യവുമാണു്. അതിനാൽ, അങ്ങോട്ടു് അതിന്മണ്ണമുള്ള ചോദ്യം ചെയ്യാഞ്ഞാൽ തോൽക്കേണ്ടിവരുമെന്നു് മാമാവെങ്കിടൻ നിശ്ചയിച്ചു: “കുഞ്ഞിന്റെ വീട്ടുപേരെന്താണു്? അതു പറഞ്ഞാൽ മറ്റതു് പറയാം.” എന്നു പറഞ്ഞു് കള്ളക്കുതിരയെപ്പോലെ നിലയൂന്നി. | ||
+ | |||
+ | ; കേശവപിള്ള: “മറ്റതു് എനിക്കു് കേൾക്കെണ്ടെന്നുവച്ചാലോ?” | ||
+ | |||
+ | മാമാവെങ്കിടൻ കുഴങ്ങി. ഈ യുവാവിന്റെ പേരു് പറഞ്ഞപ്പോൾ, ആ ബാലിക ശൃംഗാരചേഷ്ടകളേയും, മറ്റവർ ഹർഷാശ്രുക്കളേയും വർഷിച്ചതുകൊണ്ടും മറ്റും, ഏതുവിധവും വിവാഹത്തെ നിർവഹിക്കാമെന്നു് താൻ വാഗ്ദത്തംചെയ്തു. അങ്ങനെ ഒരു കൂട്ടക്കാരെ ഒരുവിധവും പരിചയമില്ലെന്നു് കേശവപിള്ള പറകയും ഭാവിക്കയും ചെയ്യുന്നു. എങ്കിലും തന്റെ ശ്രമത്തെ ഒരു കടവടുപ്പിക്കണമെന്നു നിശ്ചയിച്ചു്, ഇങ്ങനെ വാദിച്ചുതുടങ്ങി: “അടെ അപ്പൻ! ഒന്നുടെ കൈയിലെ വീരശങ്കിലിയും പോട്ടു്, ഒടവാളെയും തന്താൽ, എപ്പടി ലസത്തുലസത്താക വിളംകുവായോ, അപ്പടിയേ, ഉൻപക്കത്തിലെ അന്തത്തങ്കക്കൊടിപ്പതിനിയാൾ കമലവാഹനമാട്ടം പ്രകാശിപ്പാൾ; ആകാശകുസുമമാട്ടം ഒന്നുടെ മനസ്സുക്കു് എപ്പോതും ഘുമുഘുമാ സൗരഭ്യാമൃതത്തെ ധടധടായമാനമാക വരിഷിപ്പാൾ! ഗാനത്താലെ ഒന്നുടെ മരക്കർണ്ണത്തൂക്കു ഗന്ധർവസ്വർഗ്ഗാനന്ദത്തെ കുടുപ്പാൾ; ഗൃഹത്തുക്കു് ദീപസ്തംഭമാക അവൾ ശോഭിപ്പോൾ, ശീലാവതിയാട്ടം ധർമ്മപത്നിശുശ്രൂഷയെ അനുഷ്ഠിപ്പാൾ. ബഹുകാലം തപസ്സുചെയ്താക്കാലും അന്തപ്പടി ഒരു കന്യകയെ ഉനക്കു കിടയാതു്. അടെ ചൊല്ലവേണുമാ? എൻ കടുകട്ടിയപ്പനാകട്ടും, അപ്പൻ തലയിലെ മിതിത്തവനാകട്ടും, എന്ത അന്തകാന്തകനാഹട്ടും, അന്ത രതിവിലാസവിരാജമാനധാമത്തെ കണ്ണാലെ പാർത്തതോ, അവൻ കഥൈ – ധുടി! പിള്ളായ്, ധുടി!” | ||
+ | |||
+ | ; കേശവപിള്ള: “നാരായണ! ഇങ്ങനെയുള്ള പാരിജാതം എവിടെ വിടർന്നു നില്ക്കുന്നു?” | ||
+ | |||
+ | ; മാമാവെങ്കിടൻ: “ചിലമ്പിനേത്തുവീട്ടുക്കു് നേരെ തെക്കുപ്പക്കം” | ||
+ | |||
+ | ; കേശവപിള്ള: “അല്ല, മിനിഞ്ഞാന്നു് പോയ മാമൻ അവരെക്കുറിച്ചു് ഇത്രമാത്രം സ്തുതിക്കണമെങ്കിൽ കഥ കേമമായിരിക്കണമല്ലോ –” എന്നു പറഞ്ഞുകൊണ്ടു്, കേശവപിള്ള ആ കൂടിക്കാഴ്ചയെ നിറുത്തുന്നതിനു് തീർച്ചയാക്കി. ചിലമ്പിനേത്തു് ചന്ത്രക്കാറന്റെ സമീപത്തു് കുടുംബനാമം പറഞ്ഞുകൂടാത്തതായി താമസിക്കുന്ന സ്ത്രീകൾ ആരാണെന്നറിവാൻ അയാൾക്കു് ബലമായ ഒരുൽക്കണ്ഠയുണ്ടായി. തനിക്കു് ജോലിയുണ്ടെന്നു് പറഞ്ഞു് അവിടെനിന്നും പിരിഞ്ഞു. കേശവപിള്ളയുടെ യാത്രയെ തടയാതെ മാമൻ മനഃക്ഷീണത്തോടുകൂടി ഇങ്ങനെ ചിന്തചെയ്തു: “പാതാളമാട്ടം ആഴപ്പുള്ളി. ആനാലും ഉത്തമൻ. ഇന്നലെ നമ്മുടെ വാർത്തയെ കേട്ടപ്പോൾ എത്ര സംഭ്രമിച്ചു? നമ്മെ വലിയ കൃപയാണു്. ആ കുഞ്ഞിട്ടി മീനാക്ഷിയെ ഇയാൾ ഗോപിതൊടീക്കും. അങ്ങനെ മാമന്റെ വൈഭവം അങ്ങും പുകഞ്ഞു, ഇങ്ങും പുകഞ്ഞു. അങ്ങോട്ടു് പോയതേ കണ്ടകശ്ശനിക്കു്. ഇനി ജന്മമുള്ളകാലം, പർണ്ണാദഭട്ടന്റെ വൃത്തി നമുക്കു വേണ്ടേ വേണ്ട. പട്ടർക്കും ഒരിക്കലൊക്കെ പറ്റിപ്പോവും.” | ||
+ | |||
+ | മാമാവെങ്കിടൻ ഇങ്ങനെ ആത്മഗതപ്രകടനങ്ങൾ ചെയ്യുന്നതിനിടയിൽ, കേശവപിള്ള തന്റെ ഉദ്യോഗസ്ഥലത്തുചെന്നു്, രാജസന്നിധിയിൽനിന്നു് ബഹിഷ്കരിക്കപ്പെട്ടിരുന്നതുകൊണ്ടു് നിരുത്സാഹനാകാതെ, തന്റെ ജോലികളെ ഭക്തിയോടും ഏകാഗ്രചിത്തതയോടും തീർത്തു്, താമസസ്ഥലത്തുചെന്നു് ഊണുകഴിച്ചു്, ഇങ്ങനെ മനോരാജ്യം തുടങ്ങി: “ഹരിപഞ്ചാനനനു് ദൈവാനുഗ്രഹംകൊണ്ടു് സിദ്ധിച്ചിട്ടുള്ള ശരീരത്തിന്റെ സുഭഗതയും പൂർണ്ണസുഖവും രാക്ഷസമായുള്ള ബലവും ബുദ്ധിയുടെ ദർശനഗ്രഹണാദിശക്തിയും ജ്ഞാനസമ്പത്തിന്റെ വിവിധത്വവും, കാഷായവസ്ത്രത്താൽ ദൃഢീകൃതമായ ആത്മരക്ഷാവിശ്വാസത്തോടുകൂടി, അദ്ദേഹത്തിന്റെ നേർക്കു് യാതൊരു അപരാധവും ചെയ്തിട്ടില്ലാത്ത തന്റെ രാജ്യസിംഹാസനത്തെ ഇളക്കാനും എടുത്തു മറിയ്ക്കാനും നിയോഗിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ സ്വേച്ഛാവത്വത്തിനും എന്തോ മോഹഭ്രമത്തിനും അദ്ദേഹം അടിമപ്പെട്ടു്, സ്വശിഷ്യസംഘത്തെ മാത്രമല്ല, ലക്ഷോപലക്ഷങ്ങളായ സഹോദരങ്ങളേയും അന്ധരാക്കി, നാശഗർത്തത്തിൽ വീഴിക്കുന്നു. ഇതിനെ നിരോധിക്കുന്നതിനു് ഗൃഹജനധനാദികളായ ഉപകരണങ്ങൾ ഇല്ലാത്തവനും രാജ്യകാര്യങ്ങളിലും തന്ത്രങ്ങളിലും കേവലം ബ്രഹ്മചര്യാശ്രമസ്ഥനും ആയ തന്നാൽ കഴിവു് എന്തുണ്ടു്? രാജ്യദ്രോഹത്തിനുതന്നെ യോഗീശ്വരന്റെ ശ്രമമെന്നു് മാമാവെങ്കിടനെ അകറ്റിയ ഉപായം വെളിപ്പെടുത്തുന്നു. ആട്ടെ നിശ്ശബ്ദമായി പണിചെയ്തു് ശത്രുസംഹാരത്തെ സാധിപ്പാൻ സത്യസ്വരൂപൻ തനിയ്ക്കു് പരമശക്തിയെ നൽകി അനുഗ്രഹിക്കട്ടെ.” അങ്ങനെ ഒരു ശക്തി ഉണ്ടെന്നുള്ള ബോധം അയാളുടെ മനസ്സിൽ ശുക്രബ്രഹ്മർഷിക്കു് ജന്മനാ സിദ്ധമായ തപശ്ശക്തിപോലെ പ്രകാശിച്ചു. ചിലമ്പിനേത്തു് ‘കനക’ ശക്തിയും അതിന്റെ തെക്കേ ഗൃഹത്തിൽ ‘കാമിനി’ ശക്തിയും, ആ സ്ഥലത്തു് ഹരിപഞ്ചാനനസാന്നിദ്ധ്യവും സമ്മേളിച്ചിരിക്കുന്ന രഹസ്യാവസ്ഥയുടെ സൂക്ഷമഗ്രഹണം ആവശ്യമെന്നു് കേശവപിള്ള നിശ്ചയിച്ചു. യോഗീശ്വരമാന്ത്രികത്വത്തിനെ ഭഞ്ജിക്കാൻ പ്രതിമാന്ത്രികശക്തി തന്റെ കൈവശമുള്ളതിനെ ഓർത്തുണ്ടായ പുഞ്ചിരിയോടുകൂടി, അയാൾ തനിക്കുണ്ടായിട്ടുള്ള രാജശിക്ഷാവൃത്താന്തത്തെ ധരിച്ചിട്ടുള്ള പാചകിയെ വരുത്തി അവരോടു് തന്ത്രത്തിൽ ഒരു സംഭാഷണം തുടങ്ങി: | ||
+ | |||
+ | ; കേശവപിള്ള: “അക്കാ, ഇന്നത്തെ കൂട്ടാനെല്ലാം അമൃതു് അമൃതുപോലെ.” | ||
+ | |||
+ | ; ഭഗവതി: “അമൃതുപോലെ കയ്ച്ചൊ മക്കളെ? അങ്ങനെ വന്നതെന്തു്?” | ||
+ | ; കേശവപിള്ള: “അമൃതം – ദേവകടെ അമൃതേ, അതുപോലെ എന്നാണു് ഞാൻ പറഞ്ഞതു്. അത്ര രുചിയുണ്ടായിരുന്നു.” നിയമത്തിലധികം താൻ ശ്ലാഘിക്കപ്പെടുന്നതു്, തന്റെ പ്രേമഭാജനമായ ആ യുവാവിന്റെ എന്തോ സ്വകാര്യേച്ഛാപ്രകടനത്തിന്റെ പൂർവ്വരംഗമാണെന്നു്, അവരുടെ കുശാഗ്രബുദ്ധി ദർശിച്ചു എങ്കിലും, അതിനു പ്രതികൂലമായ കൗശലരീതിയെ അനുവർത്തിപ്പാൻ തന്റെ മാതൃഭാവംകൊണ്ടു് മനസ്സു വരായ്കയാൽ, അവർ ചിരിച്ചുകൊണ്ടു് സ്പഷ്ടമേ തന്റെ അന്തർഗ്ഗതത്തെ തുറന്നു്, “പവതി ആനയോ മറ്റോ ആണോ മക്കളെ? ഛീ! ഛീ! വിഛ്വാതമുണ്ടെങ്കിലേ മനുഷ്യരു കിടന്നുപൊറുക്കു. പറവിൻ! ശുമ്മാ പറവിൻ! മിഞ്ഞി വിളിച്ചല്യോ ചൊല്ലണതു്.” (വിവാഹകാര്യത്തിനു ചേരുന്ന രസത്തെ അഭിനയിച്ചു്) “എന്തരിനു് ഒളിക്കണു്? ചാതകം വാങ്ങിച്ചോ? തേയ്തി നിച്ചയിച്ചോ? ആരെയൊക്കെ വിളിക്കണു? ചരക്കെത്തറ പണത്തിനു്? അക്കൻകൂടി ഇത്തിരി കേക്കട്ടെ.” | ||
+ | |||
+ | ; കേശവപിള്ള: (ആ സ്ത്രീയുടെ അഗാധബുദ്ധിയെക്കുറിച്ചുള്ള അഭിനന്ദനത്തെ അമർത്തിക്കൊണ്ടും ഗൗരവമായുള്ള ആലോചനാഭാവത്തെ പ്രത്യേകം നടിച്ചും) “ശരിതന്നക്കാ – അക്കന്റടുത്തു്, അകത്തൊന്നു് മുഖത്തൊന്നു് എന്നുള്ള സമ്പ്രദായം കാണിക്കാൻ എനിക്കു കഴിയുന്നില്ല. അക്കന്റെ കണ്ണിൽ ആർക്കുതന്നെ പൊടിയിടാൻ കഴിയും?” (അങ്ങനെ എന്നു് അവർ തലയാട്ടി) “ഒരു – വല്ലടത്തുന്നും – അക്കൻ ചിരിക്കുണു – എനിക്കു് പെണ്ണും വേണ്ട മണ്ണും വേണ്ട.” | ||
+ | |||
+ | ; ഭഗവതി: “അശ്ശശ്യൊ ശതിക്കല്ലെ. അങ്ങനെ ചണ്ടപിടിച്ചോണ്ടു് സന്ന്യസിച്ചാൽ, പവതിക്കു് താലോലിപ്പാൻ ഒരു ഇമ്പിടിക്കൊച്ചു് കിട്ടണ്ടയോ?” | ||
+ | |||
+ | ; കേശവപിള്ള: “ഒരുത്തിയെ കൊണ്ടന്നാൽ അക്കനു് സഹായമാകുമല്ലോ എന്നൊരാലോചനയാണു്.” | ||
+ | |||
+ | ; ഭഗവതി: “എക്കിപ്പം ഒരു തൊണയും വേണ്ടപ്പീ. അതു മാത്തറമല്ല അതൊക്കെ കണ്ടും കരുതിയും ചെയ്യണം. ഛടഫടാന്നൊന്നും ചെയ്തുകൂടാത്ത കാര്യമല്യോ? എന്തായാലും ഒരു പടികൂടി കേറീട്ടേ അതാവൂ മക്കളെ. ആരാണ്ടെ കലം മഴക്കിയാലും, പോക്കില്ലാതെ പെണ്ണു് കൊണ്ടരരുതു്. എന്നും അടീം പിടീം ആവും. നമുക്കു് പോക്കു മൂത്തൻമൊതലാളി അറിഞ്ഞാലു്, എന്തും താങ്ങും – എന്നാലും, ഛേ! അങ്ങനെ പാടില്ല. എന്റെ മക്കക്കു് വെല കൂടട്ടു മക്കളെ. വല്യ ഉദ്യോഗത്തിലായാലു് ആകായം മുട്ടെ വെല കൂടും. അപ്പം എന്റെ മക്കക്കു, ഒത്ത പെണ്ണു തരാൻ കൊമ്പച്ചക്കറുപ്പമാരു വട്ടമിട്ടു് വരം കൊടക്കൂല്യോ?” | ||
+ | |||
+ | ; കേശവപിള്ള: “അതു ശരിതന്നെ – എന്നാൽ അടുത്ത പടിയിൽ എന്തു ചെല്ലുമെന്നാർക്കറിയാം? വയസ്സു് ഇരുപത്തിനാലുമായി. നല്ല പെണ്ണൊന്നു് ഒരിടത്തിരിക്കുന്നുമുണ്ടു്: അതിസുന്ദരി! നല്ല പ്രായം, നല്ല തരം, നല്ല ശീലം എന്നൊക്കെക്കേട്ടു.” | ||
+ | |||
+ | ; ഭഗവതി: (മാമാവെങ്കിടന്റെ യാത്രാഫലമായിട്ടാണു് ഈ ദുർഘടം ഉണ്ടായിരിക്കുന്നതെന്നു് സംശയിച്ചു് ദ്വേഷ്യത്തിലും ആക്ഷപേഭാവത്തിലും) “അതെയതെ! ഇരുന്നോണ്ടു വെളിച്ചിലു് പറയണ കണ്ടില്യൊ? അയ്യപ്പാണ്ടപ്പിള്ളകതയിൽപോലെ, ‘നെറ്റിച്ചൂട്ടിയൊണ്ടു്, നാലുകാലിച്ചെലമ്പൊണ്ടു്, വാലിപ്പൂവാലൊണ്ടു്, അടിവയറ്റി മറയൊണ്ടു്, കാളവില കാണാൻ വാടി പൊന്നരീപൂമാലേ’ എന്നല്യെ തൊടങ്ങണതു്? പൈവൊ കാളയൊ മറ്റൊ ആണൊ പെണ്ണിന്റെ ചുഴിയും ചീലവും നോക്കാൻ – എല്ലാമൊക്കുമെങ്കിലും അവിടെ ഇരിക്കട്ടു്!” (സാമവാദമായി) “എന്റെ പിള്ളയ്ക്കു് ചേർന്ന പെണ്ണൊണ്ട് – പവതി കൊണ്ടരീഞ്ചെയ്യും. അപ്പം കട്ടീം കവണീം ഉടുത്തു്, പൊന്നുകെട്ടിയ നാരായവും പിയ്യാത്തിയും ചെരുവി, ഒരഞ്ചാറു പട്ടക്കാറും, ഒക്കെക്കൂടി ചങ്ങലവെളക്കും പിടിച്ചു്, വേണ്ട കൂട്ടത്തിന്റെ നുയ്‌മ്പിലു്, കയ്യും വീയി, പവതി കാണാം പോണ പെറവടി (പ്രൗഢി) എവിടെ? ഇപ്പഴത്തെ മേനിക്കു്, ചൂട്ടുംകെട്ടി, കൊച്ചാളമ്പി വേഴത്തിലു്, ഇരുട്ടുകൂത്തിനു് പോണ കൊഞ്ചത്തരമെവിടെ? ഛീ! ഛീ! വെളയട്ടു മക്കളെ, വെളയട്ട് – പിഞ്ചിലേ പറിച്ചാൽ നഞ്ചു്.” (സ്ത്രീകൾക്കു് സഹജമായുള്ള അനുസന്ധാനശീലത്തിന്റെ പ്രേരണകൊണ്ടു്) “ഇപ്പോഴത്തെ ലംഭ എവിടേന്നാണു്?” | ||
+ | |||
+ | ; കേശവപിള്ള: “ചിലമ്പിനേത്ത് –” | ||
+ | |||
+ | ; ഭഗവതി: (നെഞ്ചിലടിച്ചു് മൂക്കത്തു വിരൽ വച്ചുകൊണ്ടു്) “ചിലമ്പലത്തയൊ? എക്കു വയ്യേന്റമ്മച്ചീ! അവരു വല്യ കൊവേരന്മാരും കൊമ്പിച്ച വൊയിസ്രവണന്മാരുമല്യോ? അവടന്നു് ഒരു പെമ്പൊടി നമുക്കു് കിട്ടുമോ? ഇതൊന്തൊരു കൂത്തു്!” | ||
+ | |||
+ | ; കേശവപിള്ള: “ചിലമ്പിനേത്തുകാരിയല്ല –” | ||
+ | |||
+ | ; ഭഗവതി: “പവതിക്കു് തെറ്റുമോന്നേ? പിന്നെ ഏതു കുടുംബത്തിലെ കുറുമ്പയാണു്? | ||
+ | |||
+ | ; കേശവപിള്ള: (പരിഭവിച്ചു്) “എന്തക്കായിതു്?” | ||
+ | |||
+ | ; ഭഗവതി: “ഏതെന്തെരെന്നു്?” | ||
+ | |||
+ | ; കേശവപിള്ള: “ചിലമ്പിനേത്തു കഴിഞ്ഞാൽ കുറുമ്പയേ ഉള്ളോ?” | ||
+ | |||
+ | ; ഭഗവതി: “എന്റെ മക്കള്, ഇരുപത്നാലു കഴിഞ്ഞപ്പം, പെണ്ണു കൊണ്ടരണമെന്നു ചൊല്ലിയപ്പം, പവതിക്കു് ചെല്ലും ചേലും മറന്നപ്പം പോട്ടു്, പോട്ടു് – പറവിൻ. ഏതു കുടുംബത്തിലെന്നാണു കേട്ടതു്?” | ||
+ | |||
+ | ; കേശവപിള്ള: “അതിന്റെ അടുത്തു് തെക്കേവീട്ടിലൊള്ളവളാണു്.” ആ സ്ത്രീക്കു് ചിലമ്പിനേത്തുനാമം കേട്ടപ്പോളുണ്ടായ ഉത്സാഹം ഭഗ്നമായി. താൻ ശ്രീവരാഹക്ഷത്രത്തിന്റെ തെക്കേഭവനത്തിൽ അണുമാത്രമെങ്കിലും തനിക്കുണ്ടോ? ഈ വിധമുള്ള ന്യായനിഗമനത്തോടുകൂടി ആ സ്ത്രീ മിണ്ടാതെ നില്ക്കുന്നതിനിടയിൽ, തന്റെ പുറപ്പടു് ഋജ്ജുമാർഗ്ഗമായല്ലാതെ തുടങ്ങിയ തന്ത്രപ്പിഴയുടെ പരിഹാരത്തിനായി, കേശവപിള്ള തന്റെ ലളിതയുവത്വത്തെ നീക്കി, അയാളുടെ സാക്ഷാൽ പ്രകൃതമായ കാര്യസ്ഥഭാവത്തിൽ ഇങ്ങനെ പറഞ്ഞു: “അക്കൻ ഒന്നു പോയി പെണ്ണു കണ്ടിട്ടു വരണം. അങ്ങനെയാണു് സംഗതിയെല്ലാം വന്നുകൂടിയിരിക്കുന്നതു്.” | ||
+ | |||
+ | അവർ രണ്ടുപേരും തമ്മിലുള്ള ബന്ധത്തിന്റെ സ്ഥിതിക്കു് കേശവപിള്ളയുടെ അപ്പോഴത്തെ നിലയിലുണ്ടായ അപേക്ഷ ആ സ്ത്രീക്കു് ഒരു കല്പനതന്നെ ആയിരുന്നു. സാമാന്യമുള്ളവർ കേശവപിള്ളയുടെ ഒടുവിലത്തെ വാക്കുകളിൽനിന്നു് അയാൾ വിവാഹത്തിനു് വാഗ്ദാനംചെയ്തുപോയി എന്നു് വ്യാഖ്യാനിക്കുമായിരുന്നു. എന്നാൽ ബുദ്ധിസൂക്ഷ്മതയുള്ള ആ സ്ത്രീ ആ വാക്കുകളെ അർത്ഥമാക്കിയതു് ഇങ്ങനെ ആയിരുന്നു. ചിലമ്പിനേത്തു് മൂത്തപിള്ളയുടെ അനന്തരവനാണു് കൊലസ്സംഗതിയിൽ സംശയിക്കപ്പെട്ടിരിക്കുന്നതു്. അവിടെ അടുത്തുള്ള ഈ സുന്ദരി അതിൽ എന്തോ സംബന്ധപ്പെട്ടിട്ടുണ്ടു്. അതിലേയ്ക്കു് വേണ്ടതാരാഞ്ഞുവരാൻ ഈ അഗാധാശയൻ നമ്മെ നിയോഗിക്കുന്നു. അതിനാൽ അയാളുടെ അപേക്ഷയെ സ്വീകരിക്കയേ നിവൃത്തിയുള്ളു. വിവാഹത്തിനുതന്നെയാണു് പുറപ്പാടെന്നു് കാണുന്നെങ്കിൽ അതിനെ തന്റെ യാത്രയിൽ വിഘാതപ്പെടുത്താൻ വേണ്ട സാമർത്ഥ്യം തനിക്കുണ്ടു്. എന്തായാലും അയാളോടൊരു വാഗ്ദത്തത്തെ വാങ്ങിക്കൊണ്ടല്ലാതെ പുറപ്പെട്ടുകൂടാ. ഇങ്ങനെയുള്ള ആലോചനയോടും നിശ്ചയത്തോടും ആ സ്ത്രീ മന്ത്രാപദേശഗൗരവത്തിൽ പറയുന്നു: “എന്റെ പൊന്നുമക്കളെ കേൾപ്പിൻ. പെണ്ണു വേണമെങ്കിലു് പവതി കണ്ടുവച്ചിട്ടൊണ്ടു്. വേഴ്ചയ്ക്കു ചന്തമല്ല നോക്കാനുള്ളതു് – ഒന്നാമതു് കൊലം പൊരുന്തണം. അതാലോചിച്ചാൽ ഞാൻ പറയുന്ന നങ്കകൊയിക്കാലിനെതിരു് ഏതു തറവാടൊണ്ടു്? അവിടന്നു് ഒരു പെണ്ണിനെ കൊണ്ടന്നെന്നു് തമ്പുരാൻതന്നെ കേട്ടാൽ ഒടനടി സർവാധിക്കു് നീട്ടു്! ഒന്നെന്നും രണ്ടെന്നുമില്ലതിനു്.” ആ സ്ത്രീ ഇങ്ങനെ ദൗത്യം തനിക്കു ലബ്ധമാവുകയില്ലെന്നു വിചാരിച്ചു് കേശവപിള്ള മിണ്ടാതിരുന്നു. ‘രാജാകേശവദാസു്’ എന്ന തിരുവിതാംകൂറിലെ പ്രഥമദിവാൻ നങ്കകോയിക്കലെന്ന ഭവനത്തിൽനിന്നു് പരിഗ്രഹസ്വീകാരംചെയ്തിരുന്ന പരമാർഥസംഭവത്തെ അറിഞ്ഞിട്ടുള്ളവർ കർമ്മബന്ധംകൊണ്ടാണു് നമ്മുടെ കഥായുവാവു് ഈ അവസരത്തിൽ മൗനാവലംബിയായിരുന്നതെന്നു് സമർത്ഥിച്ചേക്കാം. ആ സ്ത്രീ മനസ്സുവയ്ക്കുന്ന സംഗതിയെ ഉപേക്ഷിച്ചുകളയുന്നവളല്ലായ്കയാൽ, പുറങ്കാലൊടിഞ്ഞ കസാലയുടെ ആകൃതിയിൽ സംവിഷ്ടയായി, അവർ തുടങ്ങിയ പ്രസ്താവനയെ ഉത്സാഹപൂർവ്വം തുടർന്നു. അവരുടെ ദീർഘമായ പ്രസംഗത്തിൽ തിരുവിതാംകൂർ ചരിത്രകഥകളിൽ ഒരു പ്രജാജീവബലിക്കഥ അടങ്ങീട്ടുള്ളതുകൊണ്ടു് അവരുടെ ദേശഭാഷാനിബിഡമായുള്ളതും പ്രാചീനമായ ഒരു സമ്പ്രദായത്തെത്തുടർന്നുള്ളതും ആയ കഥനത്തെ അതിന്റെ രീതിക്കു ഭംഗംവരാതെ സ്വല്പം മാത്രം പരിഷ്കരിച്ചും പദസന്ധികൾക്കും ക്രിയാപദപൂരണത്തിനും വാചകാന്തസൂചകമായും പ്രയോഗിക്കപ്പെട്ട ശബ്ദങ്ങളെ കുറച്ചും കഴിയുന്നതും സംക്ഷേപിച്ചും ഇവിടെ ചേർക്കുന്നു: | ||
+ | |||
+ | “സർവാധിക്കു നീട്ടൊടനെ എന്നു പറഞ്ഞതെന്തുകൊണ്ടെന്നോ? (വിളവംകോട്ടു മണ്ഡപത്തുംവാതുക്കൽ അരുമന അധികാരത്തിൽ) നങ്കകോയിക്കൽ വീട്ടിൽ കുറുപ്പു കുഞ്ചുപിരാട്ടി എന്ന പെരുമാനെ എന്റെ മകൻ കേട്ടിട്ടുണ്ടോ? ആ ലന്തപ്പട, പീരങ്കിനാട്ടിയ കപ്പലും ഉരുവും കൊണ്ടു് ആദ്യം കുളച്ചൽ തുറയിലടുത്തു്, കുടിമുടിച്ചു തുടങ്ങിയപ്പോൾ കപ്പൽപ്പട കാണാൻ അറക്കുട്ടി (ജനൽ – ജാലകം) ഇട്ടു പള്ളിമാടവുംകെട്ടി, പള്ളിമാടത്തിനകത്തു തമ്പുരാനെഴുന്നള്ളി. ‘അറക്കുട്ടി തുറക്കട്ടെ’ എന്നു തമ്പുരാൻ കല്പന അരുളി. അപ്പോൾ ‘അയ്യോ ചതിക്കല്ലേ പൊന്നുതമ്പുരാനെ! കൊതിക്കുഴിഞ്ഞു തെറിക്കട്ടെ’ എന്നുരച്ചു; ഉത്രത്തിൽ കാൽ പിറന്നു്, മുപ്പത്തിരണ്ടു വയസ്സും ചെന്നു്, അരുമയ്ക്കരുമയായി വളർന്നു്, തിരുമേനി കാവലുംചെയ്തു് പൊറുക്കും കുറുപ്പു്, മുൻനടക്കം തമ്പുരാനെത്തടഞ്ഞു പിന്നാക്കി, ‘ചാക്കേവാ’ എന്നു വിളിയുംകൊണ്ടു്, അറക്കുട്ടിത്തുറന്നു കടലിലോട്ടു കണ്ണുനീട്ടി. പിന്നത്തെക്കഥ ചൊൽക ആമോ? പള്ളിമാടം കെട്ടിയവേള മുതലേ, തിരുമുടി ചൂടിയ തല കാത്തു്, കൊക്കുപോൽ പതിയിരുന്ന അക്കപ്പലാണ്ട കരുമനക്കൂട്ടം, ചേരനാട്ടുടയാർ തമ്പുരാർക്കായി ഉഴിഞ്ഞെറിഞ്ഞ തല പോക്കാകുംവണ്ണം, ലന്തപ്പോരാളികൾ ഇടിമലപോലെ പീരങ്കിയണിത്തീവായ്കൾ തുറന്നു. ഇടിത്തീ താങ്ങിയ തടിപോലെ ഉടൽ ചാഞ്ഞു് കുറുപ്പു വീഴുംകാഴ്ച, തൃക്കണ്ണാൽ കണ്ടിറങ്ങി, തന്റെ ഉപ്പുറവിനു് എതിരുറവായ്, അത്തടി താങ്ങിക്കൊണ്ടാർ കുലശേഖരർ ശ്രീവീരമാർത്താണ്ഡവർമ്മർ, ചാക്കേറ്റു തലയറ്റ തടിയെ, മാൻതളിർവീരവാളിപ്പട്ടാൽ മൂടി, പൊൻതിളങ്ങും പള്ളിമേനാവേറ്റി, പെറ്റവയർ കാണുവാനായി, വളർകൊമ്പും കുഴലുമൂതി, മുരശുപെരുമ്പറയും താക്കി, പാണിപഞ്ചവാദ്യവും മുഴക്കി, മുത്തുക്കുട കുത്തുവിളക്കു് എന്നു തുടങ്ങി രാജപ്രസാദമുറയ്ക്കടുത്ത ആചാരഭിമാനം അടക്കമേ ചേർത്തുകൊണ്ടു് തമ്പുരാനും തിരിച്ചാർ പടയുമാക. ഊരിലും പേരിലും പെരിയ പൊന്നുതമ്പുരാൻ തിരുവരവറിഞ്ഞു്, കുറുപ്പിന്റെ അമ്മയാർ ചെന്നു്, പട്ടുവിരിച്ചു പൂമുഖം കയറ്റി, പട്ടും പൊന്നും അടിയറവച്ചു തൃച്ചേവടികൾ വണങ്ങി. തമ്പുരാൻ ഏങ്ങി വിങ്ങിക്കരഞ്ഞു. ‘എന്തെൻ പൊന്മകനേ?’ എന്നു് അമ്മയാൾ കനിവുകൊണ്ടു. നാട്ടിനും ആ വീട്ടിനും ഉടയാരായ തമ്പുരാൻ എന്തരുളൂ എന്നാലും വന്നവാക്കിനു് ചേർന്ന വാക്കായി ‘ഇന്നാൾ മുതൽക്കിനി അമ്മയാർക്കു് അരുമമകൻ ഞാൻതന്നേ’ എന്നു പൊന്നുവായാലരുളിച്ചെയ്തു ശ്രീവീരവഞ്ചിരാജർ. അറിവും നെറിവുമുള്ള ആ പെരുമചേർന്ന മങ്കയാർ, തൻതലയിൽകൊണ്ടു് വിനയെ മനംകൊണ്ടു താങ്ങി, ‘അടിയൻ പെറ്റപേറേ പെരുമ്പേറു്!’ എന്നു ചൊല്ലി; രാജരാജർ മനംതടവി, ഊരറിവാൻ ആളയച്ചു, ചന്ദനച്ചിതയും കൂട്ടി മകനെ എതിരേൽക്കാൻ നടയിലേ കാവൽനിന്നു. അപ്പോൾ, അരുമനയിൽ പെറ്റെടുത്തു്, പെരുമയിൽ വളർന്നുവന്ന മകൻ പെരുമാൻ ഉടലുറങ്ങും വടിവെക്കണ്ടുരുകി പെരുകിയ കണ്ണുനീരെ ഉള്ളിറക്കി, അപ്പെരുംകുലം പിറന്ന മങ്ക, പൊൻമകനെ തഴുകിക്കൊണ്ടു് ‘എന്നരശർ വാഴ്വീരോ – അരുമക്കൊടിക്കഴകാ – ആശമകനേടാ അഴകുള്ള മന്തിരിയേ’ എന്നു കിഴക്കു് വിളിപ്പാടകത്തു നില്ക്കും ആ കൊട്ടാരത്തിൽ തന്റെ ഉടവാൾ ചാരിവച്ചു്, ഉടലോ സ്വർഗ്ഗം പോയ തമ്പുരാൻ കേൾക്കുമാറു്, ഒറ്റമൊഴി ഒപ്പാരും ചൊല്ലി, പടുതടിയെ വീട്ടിനകത്തു കൊണ്ടുപോയി നീരാട്ടാടി,… ദുഃഖപായും വച്ചു വീണു. ഇന്നും എഴിച്ചിട്ടില്ല മകനേ – എൺപത്തിനാലു കഴിഞ്ഞു. അവരുടെ താപത്തീ നീ അണയ്ക്കു്. അതിനു സംഗതി വന്നാൽ നീ രാജ്യത്തിനു് തലവനാകും. പൊന്നുതമ്പുരാൻ ദഹനവും നടത്തി, അന്നവിടെ ദുഃഖപ്പട്ടിണിയും കിടന്നു. ശേഷം ആ സംഭവത്തിന്റെ ഓർമ്മയ്ക്കായി തമ്പുരാൻ ചെയ്‌തിട്ടുള്ള ഏർപ്പാടുകളെ, എന്റെ മകൻ അന്വേഷിച്ചറിഞ്ഞുകൊള്ളുക. നിനക്കു് പൊരുന്തിയ പ്രായത്തിൽ ഒരു കൊച്ചുനങ്ക കനകക്കനിപോലെ അവിടെയുണ്ടു്.” | ||
+ | |||
+ | നങ്കകോയിക്കൽവീട്ടിന്റെ വകയായ ഇരണിയൽ തെക്കേ പൂമുഖത്തുവീടു് സംബന്ധിച്ചുള്ള ഈ കഥയെ ബഹുവിധ സ്തോഭങ്ങളോടു് ആ സ്ത്രീ പറയുന്നതിനിടയിൽ, കേശവപിള്ളയുടെ നേത്രങ്ങൾ ഉജ്ജ്വലിച്ചു. ഹൃദയം വികസിച്ചു് വക്ഷോദേശാസ്ഥികളെ ഞെരിച്ചു. രക്തനാഡികളിൽ കൃമിസഞ്ചയങ്ങളുടെ ദ്രുതസഞ്ചാരമുണ്ടായതു പോലെ ഒരു വികാരമുണ്ടായി. ഉഗ്രരാജ്യാഭിമാനിയായ രാജഭക്തശിരോമണിയുടെ നിര്യാണത്തെ അന്തശ്ചക്ഷസ്സുകൾ ദർശനംചെയ്തു. ആ മഹാപുരുഷന്റെ വർഗ്ഗത്തിൽ ജനിച്ച തന്റെ ഭാഗ്യത്തിനു് അനുരൂപമായി കണ്ണുനീരു മുറവിളിയും, ആ കഥയിലെ ധീരജനയിത്രിയെത്തുടർന്നു് അകമേ സ്തംഭിച്ചു. തന്റെ അഭിനവമാതാവിന്റെ അഭീഷ്ടത്തെ സാധിച്ചുകൊടുപ്പാൻ നൈസർഗ്ഗികമായ ധൃതിയോടെ മനഃപ്രതിജ്ഞയും ചെയ്തു. എന്നാൽ, തൽക്കാലകഥയെ സംബന്ധിച്ചു് അഭിപ്രായം പറഞ്ഞതു് തൊണ്ട ഇടറിക്കൊണ്ടായിരുന്നെങ്കിലും, ഇങ്ങനെ ആയിരുന്നു: “അങ്ങനെയുള്ള വലിയവരോടു് നമുക്കടുക്കാമോ അക്കാ? നമുക്കു് ഞാൻ ആലോചിക്കുംപോലെയും, അക്കൻ പറയുംപോലെയും തന്നിലെളിയ സംബന്ധമല്ലയോ നല്ലതു്?” | ||
+ | |||
+ | ; ഭഗവതി: “അതെ – അതു് ‘ഏട്ടിലപ്പടി’, പയറ്റിലു് അങ്ങനെ വേണ്ടെന്നു് ആ നീതി പറഞ്ഞ ശാസ്രിതന്നെ ചൊല്ലീട്ടൊണ്ടു്. എന്തായാലും ഒന്നു ചൊല്ലുണേ – പവതി അരത്തം ഉഴിഞ്ഞു വീട്ടിനകത്തു കേറ്റണമോ, അവടെ മനമെണങ്ങിയ പെണ്ണായിരിക്കണം. കഴക്കൂട്ടത്തു് പോണ കാര്യത്തിനു് ഇവൾ ഇതാ തിരിച്ചു. ചെലമ്പിനേത്തിന്റെ? …” | ||
+ | |||
+ | ; കേശവപിള്ള: “നേരെ തെക്കേതു്.” | ||
+ | |||
+ | ; ഭഗവതി: “വീട്ടുപേരു്?” | ||
+ | |||
+ | ; കേശവപിള്ള: “അതെനിക്കറിഞ്ഞുകൂടാ.” എന്തു മായങ്ങളോ എന്നു് മന്ത്രിച്ചുകൊണ്ടു് കേശവപിള്ളയുടെ അപേക്ഷപ്രകാരമെല്ലാം നടത്തിവരാമെന്നു് വാഗ്ദത്തവും, വിവാഹം മാത്രം തന്റെ ഇഷ്ടപ്രകാരമല്ലാതെ നടക്കയില്ലെന്നു് ഉള്ളിലടക്കിയ ഒരു നിശ്ചയവും ചെയ്തു് ഭഗവതിഅക്കനും, ഏൽക്കുന്നതിലധികം നടത്തിവരുമെന്നു് സമാശ്വസിച്ചു് കേശവപിള്ളയും ആ സമ്മേളനത്തെ ശുഭമായി ഉപസംഹരിച്ചു. | ||
{{SFN/Dharmaraja}} | {{SFN/Dharmaraja}} |
Latest revision as of 16:06, 26 October 2017
ധർമ്മരാജാ | |
---|---|
ഗ്രന്ഥകർത്താവ് | സി.വി. രാമൻ പിള്ള |
മൂലകൃതി | ധർമ്മരാജാ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചരിത്രാഖ്യായിക |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഗ്രന്ഥകർത്താവു് |
വര്‍ഷം |
1913 |
മാദ്ധ്യമം | അച്ചടിപ്പതിപ്പു് |
പിന്നോട്ട് | മാർത്താണ്ഡവർമ്മ |
- “ഇനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം
- നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവം.”
ചിലമ്പിനേത്തുസൗധത്തിലെ ദുർമ്മന്ത്രണങ്ങൾ മഹാരാജാവിന്റെ നിദ്രാസുഖത്തിനു് ഒരു ദുസ്സ്വപ്നലാഞ്ചനംകൊണ്ടെങ്കിലും ഭംഗമുണ്ടാക്കിയില്ല. അതുകളൊഴിച്ചു് അവിടെയുണ്ടായ മാമാങ്കഘോഷത്തിലും മന്ത്രക്കൂടത്തെ അരിഷ്ടരംഗത്തിലും ചന്ത്രക്കാറൻ പ്രകടിപ്പിച്ച നവരസാതീതമായുള്ള അഭിനയവിശേഷങ്ങളും മാമന്റെ ഉഭയഭാസ്സും ഉച്ചദീപ്തിയും അസ്തക്ലമവും മഹാരാജാവു് ഉടനുടൻ അറിഞ്ഞിരുന്നു. അടുത്ത പ്രഭാതത്തിൽ സങ്കീർത്തനക്കാരാൽ പള്ളിയുണർത്തപ്പെട്ടു് തിരുമുത്തുവിളക്കാനിരുന്നപ്പോൾ, മഹാരാജാവു് ഒരു പ്രഭാതവിനോദമായി സേവകജനങ്ങളോടു് ലോകവാർത്താന്വേഷണംചെയ്തു. അപ്പോൾ ഒരു വൈതാളികവിദഗ്ദ്ധൻ, മാമാവെങ്കിടൻ ബുഭുക്ഷാതിക്രമത്താൽ അന്തകക്ഷേത്രതീർത്ഥാടനം ചെയ്തു് മടങ്ങി കാലഭൈരവാരാധനയ്ക്കു് ദീക്ഷകൊള്ളുന്ന കഥാരസത്തെ വക്താവിന്റെ മനോധർമ്മമാകുന്ന കൽക്കണ്ടത്തരിമേമ്പൊടികൊണ്ടു് മധുരമാക്കി മഹാരാജാവിന്റെ ആസ്വാദനത്തിനായി പകർന്നു. ഈ കഥയിലെ ആപൽസ്കന്ധത്തെക്കുറിച്ചു് ഓർമ്മവരികയാൽ, ആ ബ്രാഹ്മണൻ തിരുവനന്തപുരത്തു് എത്തുമ്പോഴേക്കുതന്നെ അയാൾക്കുണ്ടായ മൂർച്ഛ നല്ലതിന്മണ്ണം നീങ്ങി ആ രാത്രിയിൽത്തന്നെ ഒരു സദ്യകൂടിയും ഉണ്ണാൻ തക്കവണ്ണം സുഖപ്പെട്ടിരുന്നതായി അവിടന്നു് ധരിച്ചിരുന്നു എങ്കിലും, അയാളെ ഒന്നു് കാണുന്നതിനായി, അന്നുദയത്തിലെ വ്യായാമസഞ്ചാരത്തെ പലഹാരപ്പുര ലക്ഷ്യമാക്കിച്ചെയ്‌വാൻ, അവിടത്തെ കൃപാർദ്രത പ്രോത്സാഹിപ്പിച്ചു. കേശവപിള്ളയുമായി കർണ്ണകഠിനമായ കണ്ഠസമരം ചെയ്തുകൊണ്ടിരുന്നു മാമാവെങ്കിടൻ, മഹാരാജാവിന്റെ ആഗമനദർശനത്തിൽ ചുടുവെള്ളത്തിൽ വീണ പൂച്ചയെപ്പോലെ വേദനപ്പെട്ടു് കുടഞ്ഞും സംഭ്രമിച്ചും പുറത്തുചാടി, ഹൃദയനാളത്തെക്കാളും അഗാധമായ ഒരു സഞ്ചികയിൽനിന്നു് ഉദ്ഗളിതമായ ഭക്തിയോടുകൂടി അഭിവാദനം ചെയ്തും, നാഭിയുടെ നിരപ്പിൽ നാസികാഗ്രം എത്തുംപടി കായത്തെ കുനിച്ചു് വാപൊത്തി സവിനയം ബദ്ധശ്രമനായും, രാജകല്പനാപ്രതീക്ഷകനായി നിന്നു. ഇതിനിടയിൽ ബന്ധനംചെയ്‌വാൻ തരപ്പെടാത്ത കേശം ഇരുപാടും ചിതറിവീണു്, ക്ഷോഭകലുഷമായുള്ള അയാളുടെ മുഖത്തിനു് ആ നിലയിലുണ്ടായ ഹനൂമച്ഛായയെ സവിശേഷം പുഷ്ടീകരിച്ചു. തന്റെ ക്ലിപ്തപ്രകാരമുള്ള വസ്ത്രങ്ങളണിഞ്ഞുമാത്രം തിരുമുമ്പിൽ പരിചരിച്ചിട്ടുള്ള മാമൻ, അനേകം ധന്യാദിപദാർത്ഥങ്ങളുടെ ധൂളികൾകൊണ്ടു് കളമെഴുതപ്പെട്ട ശരീരത്തോടും, താംബൂലചർവ്വണത്താൽ നിണമെഴുകുന്ന വായോടും, വഡ്ഢിവൃത്തത്തിന്റെ ദൈർഘ്യത്തെ സൂക്ഷ്മമമാനം മാത്രം ചെയ്യുന്ന തോർത്തുമുണ്ടോടും തിരുമുമ്പിൽ പ്രവേശിച്ചപ്പോൾ, മഹാരാജാവു് അയാളുടെ രോഗബാധ മുഴുവൻ നീങ്ങി എന്നു് ആശ്വസിച്ചു. കേശവപിള്ള കേൾക്കെ കുശലഭാഷണം നടത്തേണ്ടെന്നു് ചിന്തിച്ചു്, മാമൻകൂടി അനുഗമിപ്പാൻ ആംഗ്യത്താൽ ക്ഷണിച്ചുകൊണ്ടു്, പലഹാരപ്പുരവാതുക്കൽനിന്നും നടന്നുതുടങ്ങി. പുറകേ എത്തുന്നതിനിടയിൽ മാമൻ ഏറെക്കുറെ കുഴങ്ങി, തന്റെ കൃതജ്ഞതയെ അറിയിച്ചുതുടങ്ങി: “തിരുവുള്ളത്താലെ നേത്തെയ്ക്കു് പെരിയ മഹാനുഗ്രഹമുണ്ടാച്ചു്. എണ്ണെയ്ക്കും ഏഴവർഗ്ഗത്തെ ഇപ്പടിയേ കാപ്പാത്തി, ഭരജഡതരാക – ജഡഭരതരാക – പ്രഥുല – പൃഥുശക്രവർത്തിയാട്ടം ദീർഘായുഷ്മാനാക –”
- മഹാരാജാവു്
- “വല്ലടത്തുനിന്നും കിട്ടുന്ന അഷ്ടിക്കു് ഇവിടെയാണോ അനുഗ്രഹം?”
- മാമാവെങ്കിടൻ
- (പ്രാചീനഭാരതചക്രവർത്തികളുടെ നാമത്തെ തെറ്റി ഉച്ചരിച്ചിട്ടുണ്ടോ എന്നു സംശയിച്ചുണ്ടായ പരിഭ്രമത്തിനിടയിൽ) “എന്തപ്പയൽ തന്താലും അനുഗ്രഹദശാംശം – അല്ലെ, മുച്ചൂടും താൻ – സ്വാമിപ്രഭാവത്തുക്കുതാനെ ഉടമയിലെ കൊഞ്ചും ഏത്തവും, ശിന്നനുക്ക് –”
തന്റെ അനുകമ്പാജന്യമായ ഒരു ക്രിയയെക്കുറിച്ചുള്ള പ്രശംസകൾ കേൾക്കുന്നതിലുള്ള വൈമുഖ്യത്താലും, മാമനു് വിശേഷിച്ചൊരു സുഖക്കേടുമില്ലെന്നു് തൃപ്തിപ്പെട്ടതിനാലും, മഹാരാജാവു് അയാളുടെ സ്തോത്രങ്ങളെ തടഞ്ഞു. വലിയ അപകടമൊന്നുമുണ്ടാക്കാതെ ചിലമ്പിനേത്തുനിന്നു് ഇയാൾ പോന്നതു് തന്റെ പ്രാർത്ഥനാവൈഭവം കൊണ്ടുതന്നെയെന്നു് ആശ്വസിച്ചു്, പലഹാരപ്പുരയ്ക്കകത്തിരിക്കുന്നതാരാണെന്നു് മാത്രം മഹാരാജാവു ചോദിച്ചു. മാമൻ തന്റെ യാത്രയുടെ പ്രേക്ഷകൻ ആരെന്നു പറയേണ്ടിവരുമെന്നു് ശങ്കിച്ചും, ഏകാക്ഷരോച്ചാരണംകൊണ്ടു് തിരിച്ചറിയപ്പെടാൻ വേണ്ട പ്രസിദ്ധി തന്റെ പൂജാപുരുഷനുണ്ടെന്നു് വിചാരിച്ചും, ‘കേ’ എന്നു മാത്രം പറഞ്ഞു നിറുത്തി.
- മഹാരാജാവു്
- “ആരാണു്, കേളരോ?”
- മാമാവെങ്കിടൻ
- “നമ്മ – തൃപ്പാദ – കേശ –”
- മഹാരാജാവു്
- “ഓഹൊ! കേശവപുരത്തു് കുറുപ്പാണല്ലേ?”
- മാമാവെങ്കിടൻ
- “സ്വാമീ അവരല്ലൈ. അന്ത, കേശവൻ – കുഞ്ഞു് –”
- മഹാരാജാവു്
- “അല്ലാ – അവനെ പിടിച്ചുകൊണ്ടുവരിക താൻ കഴിച്ചോ? കൊലയ്ക്കു് ശിക്ഷ കൊട്ടാരത്തിൽ പാർപ്പും പലഹാരപ്പുരയിൽ ഭക്ഷണവും! ഇത്ര പരിഷ്കരിച്ചോ ന്യായത്തിന്റെ ഗതി!”
- മാമാവെങ്കിടൻ
- (ദുർഘടതാളം ചവുട്ടിക്കൊണ്ടു്) “അന്ത പരമദ്രോഹി അന്നു്, സ്വാമീ – നമ്മ നീട്ടെഴുത്തു്, തൃപ്പാദത്തൂടെ കേശവപിള്ളൈ.”
- മഹാരാജാവു്
- “അതെ വാ തുറന്നെങ്കിൽ താൻ താളംതെറ്റിക്കും” എന്നുമാത്രം അരുളിച്ചെയ്തുകൊണ്ടു് അവിടെനിന്നു് ഗമിച്ചു. കേശവപിള്ളയുടെ നാമത്തെ കേട്ടയുടനെ, തന്റെ താളവിഷയത്തിലുള്ള അഗാന്ധർവതയെ പുച്ഛിക്കമാത്രം ചെയ്തുകൊണ്ടു് പൊയ്ക്കളഞ്ഞതു് മഹാരാജാവിനു് കേശവപിള്ളയോടുള്ള തിരുവുള്ളപൂർത്തികൊണ്ടാണെന്നു് മാമൻ വ്യാഖ്യാനിച്ചു. പരിഭ്രമനാട്യോപായത്താൽ ജീവരക്ഷയടഞ്ഞു എന്നുള്ള ഉത്സാഹത്തോടുകൂടി മാമൻ തന്റെ മുറിയിലേക്കു് തിരിച്ചുചെന്നു്, മഹാരാജാവുമായുണ്ടായ സംഭാഷണത്തെ വേണ്ട ശുഭ്രവ്യാജങ്ങൾ ചേർത്തു ചമൽക്കരിച്ചു് ആ യുവാവിനെ ധരിപ്പിച്ചു: “അടെ അപ്പൻ! എന്നെല്ലാം കേട്ടുട്ടാർ? റെവെയും സംഗതിയും വെയ്ത്തു്, ‘ഹരിഃ മുതൽക്കെ ശുഭമസ്തു’ പര്യന്തം ശൊല്ലൂട്ടേൻ. മാമൻ കിടുംകുവനാ? രാശാവുടെ അഷ്ടകലാശത്തുക്കു് മാമനുടെ ഡാവു്! തെരിഞ്ചിയാ?”
- കേശവപിള്ള
- (മാമനെ ചിലമ്പിനേത്തയച്ചതു് വിഫലമായതിനാലുള്ള ദേഷ്യത്തോടുകൂടി) “കെട്ടിയെടുപ്പാൻ പാടുകിടന്നു കൊടുത്തപ്പോൾ ഈ ഡാവെല്ലാം എവിടെ പൊതിഞ്ഞുവച്ചിരുന്നു?”
- മാമാവെങ്കിടൻ
- “അടെ! ശെത്തുപോനാൽ എന്നത്തെത്താൻ ശെയ്വായ്? ‘വാണാലുക്കുടയവൻ വന്താൽ വരമാട്ടേനെന്റാൽ വിടുവാനോ ശിത്തൻ’ – യോശിക്കിറതെന്നത്തെ?”
- കേശവപിള്ള
- “കാലൻ വന്നു് അങ്ങേടെ മധുരം ഒന്നു് നക്കിയാൽ ചുട്ടുതിന്നാതെ വിട്ടേക്കുമോ, മാമാ? ഉണ്ടാൽ, പണ്ടും മലർന്നു് പോകുന്ന ആളുതന്നെയാണു് അങ്ങ്! എല്ലാം കേട്ടു കഥ – ഹരിപഞ്ചാനനൻ ശ്രീകൃഷ്ണസ്വാമി! ചന്ത്രക്കാറൻ ധർമ്മപുത്രരു്! അവിടത്തെ ഘോഷം രാജസൂയം! എന്നിട്ടും, ഇന്നലെ രാത്രി കണ്ടപ്പോൾ നച്ചും നാക്കുമടഞ്ഞിരുന്നു. വെളുത്തപ്പോൾ ഇതാ സ്കാന്ദമഴിച്ചിരിക്കുന്നു. അമ്പമ്പൊ! കള്ളങ്ങൾ കേട്ടു കാതു മരച്ചു.”
- മാമാവെങ്കിടൻ
- “ഒന്നുടെ വായിലെ പടൈത്തതെല്ലാം ശൊല്ലു്.” (ശിമിട്ടുകളോടുകൂടി) “സ്വർണ്ണവർണ്ണമരയന്നം – മഞ്ജുനാദമിതു് – അന്തക്കഥ വരപ്പോക്കിറതു – പോകിറദൂ!” (പരുഷഭാവത്തിൽ) “അടെ! നാൻ കള്ളുകുടിപ്പനാ, അപ്പാ? എപ്പടിയോ വിഴുന്തുട്ടേൻ! അതുക്കിവളവു ആർഭാടമാ?”
- കേശവപിള്ള
- “ഇരുന്നു ശൃംഗാരിക്കുന്നു! ‘വിഴുന്തുട്ടേൻ’ പോലും! ഊന്നുറയ്ക്കാതെ വിഴുന്നതിനു് കാരണമെന്തു്? സത്യം പറയണം. വിളമ്പിത്തന്നതാരു്?”
- മാമാവെങ്കിടൻ
- “കരിപ്പപ്പൂ – ഇടതുകൈ – ഉണ്ടച്ചുപ്പൂ – ഏത്തൻകാ നാണു – ഇരിക്കാനെ, അവൻ – അന്ത, മുട്ടാള കുപ്പൻ – കോണച്ചാമീ –”
- കേശവപിള്ള
- “കുപ്പനും ചുപ്പനും മറ്റുമെല്ലാരെയും ഞാനുമറിയും. അങ്ങേ അവർക്കാർക്കും ഉരുട്ടിയിടാൻ കഴിയൂലാ. ഒന്നാമതുതന്നെ, മാമൻ നെടുമ്പുരയിലാണോ ഉണ്ടതു്?”
- മാമാവെങ്കിടൻ
- (ചെമ്പിൽ ചട്ടുകത്തിന്റെ സംഘട്ടനമുണ്ടാകുന്ന സ്വരത്തിൽ) “അതല്ലിയോ കാലത്തെതന്നെ പറഞ്ഞതു്? എത്രതരം പറഞ്ഞു? ‘മനമങ്ങും മിഴിയങ്ങങ്ങും’ എന്നു് പെണ്ണെ നിനച്ചുകൊണ്ടേ ഇരുന്നിട്ടു്, നമുക്കാണോ പ്രായശ്ചിത്തം വിധിക്കുന്നതു്? എന്നാൽ കഥ ഒന്നുകൂടി കേൾക്കൂ. മഹാരാജാവിന്റെ പ്രതിനിധിയായി ഹരിപഞ്ചാനനയോഗിസ്വാമികൾ നമ്മെ കാൽ കഴുകിച്ചു ഗുരുപൂജയും ചെയ്തു, കുടിക്കുനീർ വാർത്തു് യഥോക്തം ബഹുമാനിച്ചു. ഊണുകഴിഞ്ഞതിന്റെശേഷം, ബഹുപുണ്യസ്ഥലങ്ങളിലെ തീർത്ഥങ്ങളും തന്നു. പിന്നീടു് ഒരു കളഭക്കൂട്ട് – ജവാതു്, പുനുകു്, പച്ചക്കല്പൂരം –”
- കേശവപിള്ള
- “മതി മതി! അങ്ങാടിച്ചരക്കു് അമ്പത്തിഒരുനൂറിന്റേയും പരിമളം ചേർന്ന ചന്ദനം തേച്ചുതന്നു എന്നിരിക്കട്ടെ – മാമനു് തന്ന തീർഥവും പ്രസാദവും ചന്ദനവും മറ്റാർക്കെങ്കിലും കൊടുത്തോ?”
- മാമാവെങ്കിടൻ
- “അടെ, അന്ത രാജസൂയത്തിലെ ‘മഹയമഹയമധുനിഷൂദനം’ ആക, അഗ്ര്യപൂജ നമുക്കേ ആരാധിക്കപ്പെടും പോയതു്, എന്ത മാഗധവംശപാഞ്ചാലമിഥിലാചേദിപനുക്കു്, നമുക്കു് സംഭാവിതമാനപ്പെട്ടതാന അന്ത വിഭൂതിവിഭാഗത്തെ കുടുപ്പാർ.”
- കേശവപിള്ള
- “ഇതാ, നല്ലതിന്മണ്ണം ആലോചിച്ചു പറയണം. അങ്ങ് അവരുടെ സൽക്കാരം കൊണ്ടു് ഒന്നിളകിപ്പോയി. ഇനിയെങ്കിലും തല തോളിൽ വച്ചോണ്ടു് ഓർമ്മിച്ചു നോക്കിപ്പറയണം. ഊണുകഴിഞ്ഞതിന്റെശേഷം തീർത്ഥം തന്ന വിശേഷവിധി ഒന്നിനെ മാത്രം ആലോചിച്ചുനോക്കണം.” ഇതിനു് മുമ്പുതന്നെ കുലുങ്ങിത്തുടങ്ങിയിരുന്ന മാമൻ കേശവപിള്ളയുടെ ഈ ആജ്ഞ കേട്ടപ്പോൾ അയാളുടെ ഹസ്തിളിൽ വീണു. ഗാഢമായി കുറച്ചുനേരം ആലോചനയിൽ ഇരുന്നിട്ടു്, എഴുന്നേറ്റു് ഒരു മുഖപ്രസാദത്തോടുകൂടി നിയമപ്രകാരം കേശവപിള്ളയുടെ തലയിൽ രണ്ടു കൈയും വച്ചു് അനുഗ്രഹിച്ചു: “അടേ ശൊല്ലലയാ? നീ രാശാ! ഒന്നുടെ മുഖത്തിലെ ശംഖചക്രാദിയിരുക്കു്.” (ക്ലേശഭാവത്തിൽ) “ശതിച്ചൂട്ടാൻ മഹാപാപി! അന്ത തീർഥം താൻ കൊടുത്തതു്. കശകശെ കശച്ചത് – മാമാബ്രാഹ്മണൻ വിടുവിഡ്ഢിയായി വിട്ടുതേ അപ്പൻ – അന്ത മറയപ്പയലെ കരിപ്പഞ്ചാസ്യരക്ഷസെ, ഇന്ത കൊട്ടാരത്തിലെ യെത്തവേകൂടാതിനിമേ– …”
- കേശവപിള്ള
- “അപ്പോൾ ഞാൻ പറഞ്ഞതു് ശരിയായോ? അങ്ങോട്ടും ഇങ്ങോട്ടും കെട്ടിയിഴച്ചതുമാത്രം ലാഭം.” (കടുതായ ഭത്സനരോഷത്തോടുകൂടി) “അയാളുടെ ഭസ്മം വാങ്ങിക്കരുതെന്നു് ഞാൻ എത്രതവണ ചെവിയിൽ അറഞ്ഞുകേറ്റീട്ടുണ്ടു്? അവിടെ ചെന്നപ്പോൾ പ്രമാണിയായി – പൊണ്ണക്കാര്യംകൊണ്ടെല്ലാം മറന്നു? കാര്യമെല്ലാം നാശമാക്കി!”
- മാമാവെങ്കിടൻ
- (സാധുവായ വാദമല്ലെന്നറിഞ്ഞിരുന്നിട്ടും) “തീർത്ഥത്തിന്റെ കാര്യം പറഞ്ഞില്ലല്ലോ പിള്ളെ? അങ്ങനെയിരിക്കുമ്പോൾ ശുമ്മാ വീൺശണ്ട പിടിച്ചോണ്ടാലോ?”
- കേശവപിള്ള
- (പല്ലുകടിച്ചുകൊണ്ടു്) “കണ്ണു തുറന്നു്, ചെവിത്തയോടുകൂടി, ചുറ്റുപാടും നോക്കി, എല്ലാം നടത്തിക്കണമെന്നു് ഞാൻ പറഞ്ഞില്ലയോ? ചത്തതോടുകൂടി അതും മറന്നോ? പ്രസാദം പോലെതന്നല്ലയോ തീർത്ഥവും?”
- മാമാവെങ്കിടൻ
- (മഹാശാന്തഗാംഭീര്യത്തെ നടിച്ചു് കാലിന്മേൽ കാലും മടക്കി ഇരുന്നു്) “ഇരിക്കണം പിള്ളേ – അത്ര ചാടണ്ട. പിള്ളയ്ക്കു് വേണ്ടതെല്ലാം ചുറ്റുപാടും, ചുഴഞ്ഞപാടും, നോക്കി അന്വേഷിച്ചുതന്നെ, മാമൻ പോന്നു. പട്ടനിൽ പൊട്ടനുണ്ടെന്നു് പിള്ള മാത്രം നടിക്കേണ്ട കേട്ടോ – മാമനെ അയച്ച കാര്യം സാധിച്ചുകൊണ്ടുതന്നെ വന്നിട്ടുണ്ടു്.” ഇങ്ങനെ പറഞ്ഞുകൊണ്ടു് ശൃംഗാരഭാവത്തിൽ കണ്ഠം തെളിച്ചു സ്വഗാനാനുഭസ്ഥനായി ‘സ്വർവധൂജനമണിഞ്ഞിടുന്ന മണിമൗലിയിൽ ഖചിതരത്നമാം ഉർവ്വശീ –’ എന്നു വിസ്തരിച്ചു ചൊല്ലി, ശ്ലോകപൂർവ്വാർദ്ധം കഴിഞ്ഞപ്പോൾ കേശവപിള്ളയുടെ ഗണ്ഡസ്ഥലങ്ങളിൽ രണ്ടു കൈകളും അണച്ചുകുലുക്കി, പിന്നെയും ഗാനം തുടങ്ങി. ‘അതുച്ഛമാം ജവംപൂണ്ടുൽ –’ എന്നു പാടിയപ്പോൾ, മാമാവെങ്കിടന്റെ ഗാനം എന്തിനെ സംബന്ധിച്ചെന്നു് കേശവപിള്ളയ്ക്കു് മനസ്സിലാകാത്തതിനാൽ, “ഇന്നലത്തെ മത്തു് ഇന്നും വിട്ടില്ലയോ” എന്നു് അയാൾ ചോദിച്ചു.
- മാമാവെങ്കിടൻ
- “അതെ! മത്തുതന്നെ – സൗന്ദര്യലഹരി തലയ്ക്കുപിടിച്ച മത്തു്. ‘സ്മരോപി ത്വാം നത്വാ രതിനയനലേഹ്യേന വപുഷാ’ – നോക്കണ്ട – ആ കണ്ണുരുട്ടു് ‘ധ്രികുടീംകടക’ എന്നു ഞാൻ ധാരാളം കണ്ടിട്ടുള്ളതുതന്നെ. പിന്നെ ചുറ്റുപാടും എല്ലാം നോക്കി വരാനല്ലേ മാമന്റെ അടുത്തു് പറഞ്ഞയച്ചതു്?” (രണ്ടു് ചൂണ്ടുവിരലും നീട്ടി തുള്ളിച്ചുകൊണ്ടു്) “കുട്ടിക്കേശവപിള്ള ഇത്ര സരസനാണെന്നു് മാമൻ അറിഞ്ഞിരുന്നില്ല. എങ്ങനെ ഈ എഴുത്തൻകണ്ണു് അവിടെചെന്നു എന്നാണു് മാമൻ അതിശയപ്പെടുന്നതു്. കേൾക്കൂ – കേശവൻകുഞ്ഞു് എന്നു പറഞ്ഞപ്പോൾത്തന്നെ ‘കബരി തിരുകിനാൾ മേനകാ മാനവേ ന്ദു് – രാ’ ഈ പൂച്ചസന്ന്യാസിത്തമൊന്നും നമ്മോടെടുക്കേണ്ട – ചുരുക്കംപറഞ്ഞു് മാമന്റെ പാട്ടിനു പോട്ടെ.” (അഭിനയത്തോടുകൂടി) “സന്ധിച്ചിപ്പേൻ തവ ഖലു മനം ഭൈമിതന്മാനസത്തോടിന്ദ്രൻ താനേ വരികിലിളകാ കാ കഥാന്യേഷു രാജൻ.”
മാമാവെങ്കിടൻ സ്വയംകൃതിയായി തനിക്കുവേണ്ടി ഒരു പ്രേമദൗത്യത്തെ നിർവഹിച്ചു് വിജയവാദം ചെയ്കയാണെന്നു് കേശവപിള്ളയ്ക്കു് തോന്നി. തന്റെ നാമത്തെ ഉച്ചരിച്ചപ്പോൾ പ്രണയപരവശയായ ആ സ്ത്രീ ആരെന്നറിവാൻ ആ തന്ത്രവിദഗ്ദ്ധനായ യുവാവിനു് ഒരു കൗതുകമുണ്ടായി, മാമാവെങ്കിടനെ പിടിച്ചിരുത്തി. തന്റെ വാക്കുകളിൽനിന്നും യാതൊരു സൂചനയും ഉണ്ടാകാതെ സൂക്ഷിച്ചു്, ഇങ്ങനെ ചോദിച്ചു: “പറയണം മാമാ മുഴുവനും കേൾക്കട്ടെ. മാമൻ സാമാന്യനാണോ? എന്റെ മുഖസന്തോഷം കണ്ടില്ലയോ?”
മാമാവെങ്കിടൻ ഞെളിഞ്ഞിരുന്നു് ചുമന്ന പൂണൂലിനെ പിടിച്ചു് നഖംകൊണ്ടു് ശുഭ്രതവരുത്തുന്ന പ്രയോഗം ചെയ്തും മുറുക്കി വായ്ക്കൊണ്ടിരുണ താംബൂലാസവത്തെ സന്തോഷച്ചിരി വിളങ്ങുകയാൽ മൂക്കിലും വായ്ക്കിരുഭാഗത്തുമുള്ള ചാലിലും കൂടി പുറപ്പെടുവിച്ചും, തന്നാൽ നിർവഹിക്കപ്പെട്ട സന്ദേശവൃത്തത്തെ ഇതിന്മണ്ണം കഥിച്ചു: “അങ്ങനെ ‘കഥയ കഥയ പുനരിനെ’ യെന്നല്ലെ? പറയാം.” (ഞൊടിച്ചു താളംപിടിച്ചുകൊണ്ടു്) “അതുച്ഛമാം ജവംപൂണ്ടുൽപ്പതിച്ചു കുണ്ഡിനപുരം’ കുണ്ഡിനം എന്നു പറഞ്ഞതു പറയാനുണ്ടോ? ചിലമ്പിനേത്തിനടുത്ത മന്ത്രകഷായക്കുടം എന്ന ഭവനംതന്നെ. ‘ഗമിച്ചൂ തദുപവനമതിൽച്ചെന്നുവസിച്ചേൻ ഞാൻ –’ ഉപവനം നമ്മുടെ കുഞ്ഞുകാമസന്യാസീടെ സങ്കേതസ്ഥലം – അപ്പോൾ, ‘അകിൽ ചെംകുങ്കുമച്ചാറും’ –”
- കേശവപിള്ള
- “നാശമായി – ഈ ആട്ടപ്പാട്ടെല്ലാം വെന്തുമുടിഞ്ഞെങ്കിൽ –”
- മാമാവെങ്കിടൻ
- “ഒത്താശചെയ്താൽ, പിഴപ്പു് മുട്ടിപ്പാനാണോ അനുഗ്രഹം പിള്ളേ? അതിനു കരാറില്ല. പോട്ടെ, മുഷിയണ്ട. കഥയെല്ലാം ചുരുക്കിപ്പറഞ്ഞേക്കാം. അസ്സൽപെണ്ണു്! ‘കമനിരത്നകനക’, അതു് വിട്ടു. പാലും പഞ്ചസാരയുംപോലെ നിങ്ങൾ രണ്ടുപേരും ദിവ്യമായിച്ചേരും. ഒരു വിരോധവുമില്ല. സ്ഥിതിയെല്ലാം എനിക്കറിയാം. വളരെ വളരെ നന്ന് -”
- കേശവപിള്ള
- “ഏതു വീട്ടുകാരിയെന്നു് ഒന്നാമതു പറയണം. ഞാൻ അങ്ങനെ ഒരുത്തിയെ കണ്ടിട്ടും കേട്ടിട്ടുമില്ല.”
ഉടനെ വീട്ടുപേരു് പറവാൻ മാമൻ തയ്യാറില്ലായിരുന്നു. പരസ്പരം പരിചയമില്ലെന്നു് കേശവപിള്ള പറയുന്നതിനെ വിശ്വസിക്കാതിരിപ്പാൻ ആ യുവാവിന്റെ മുഖഭാവം കണ്ടിട്ടു് മാമാവെങ്കിടനു് തോന്നിയതുമില്ല. ആ അപകടക്കാരന്റെ ചോദ്യം മർമ്മചോദ്യവുമാണു്. അതിനാൽ, അങ്ങോട്ടു് അതിന്മണ്ണമുള്ള ചോദ്യം ചെയ്യാഞ്ഞാൽ തോൽക്കേണ്ടിവരുമെന്നു് മാമാവെങ്കിടൻ നിശ്ചയിച്ചു: “കുഞ്ഞിന്റെ വീട്ടുപേരെന്താണു്? അതു പറഞ്ഞാൽ മറ്റതു് പറയാം.” എന്നു പറഞ്ഞു് കള്ളക്കുതിരയെപ്പോലെ നിലയൂന്നി.
- കേശവപിള്ള
- “മറ്റതു് എനിക്കു് കേൾക്കെണ്ടെന്നുവച്ചാലോ?”
മാമാവെങ്കിടൻ കുഴങ്ങി. ഈ യുവാവിന്റെ പേരു് പറഞ്ഞപ്പോൾ, ആ ബാലിക ശൃംഗാരചേഷ്ടകളേയും, മറ്റവർ ഹർഷാശ്രുക്കളേയും വർഷിച്ചതുകൊണ്ടും മറ്റും, ഏതുവിധവും വിവാഹത്തെ നിർവഹിക്കാമെന്നു് താൻ വാഗ്ദത്തംചെയ്തു. അങ്ങനെ ഒരു കൂട്ടക്കാരെ ഒരുവിധവും പരിചയമില്ലെന്നു് കേശവപിള്ള പറകയും ഭാവിക്കയും ചെയ്യുന്നു. എങ്കിലും തന്റെ ശ്രമത്തെ ഒരു കടവടുപ്പിക്കണമെന്നു നിശ്ചയിച്ചു്, ഇങ്ങനെ വാദിച്ചുതുടങ്ങി: “അടെ അപ്പൻ! ഒന്നുടെ കൈയിലെ വീരശങ്കിലിയും പോട്ടു്, ഒടവാളെയും തന്താൽ, എപ്പടി ലസത്തുലസത്താക വിളംകുവായോ, അപ്പടിയേ, ഉൻപക്കത്തിലെ അന്തത്തങ്കക്കൊടിപ്പതിനിയാൾ കമലവാഹനമാട്ടം പ്രകാശിപ്പാൾ; ആകാശകുസുമമാട്ടം ഒന്നുടെ മനസ്സുക്കു് എപ്പോതും ഘുമുഘുമാ സൗരഭ്യാമൃതത്തെ ധടധടായമാനമാക വരിഷിപ്പാൾ! ഗാനത്താലെ ഒന്നുടെ മരക്കർണ്ണത്തൂക്കു ഗന്ധർവസ്വർഗ്ഗാനന്ദത്തെ കുടുപ്പാൾ; ഗൃഹത്തുക്കു് ദീപസ്തംഭമാക അവൾ ശോഭിപ്പോൾ, ശീലാവതിയാട്ടം ധർമ്മപത്നിശുശ്രൂഷയെ അനുഷ്ഠിപ്പാൾ. ബഹുകാലം തപസ്സുചെയ്താക്കാലും അന്തപ്പടി ഒരു കന്യകയെ ഉനക്കു കിടയാതു്. അടെ ചൊല്ലവേണുമാ? എൻ കടുകട്ടിയപ്പനാകട്ടും, അപ്പൻ തലയിലെ മിതിത്തവനാകട്ടും, എന്ത അന്തകാന്തകനാഹട്ടും, അന്ത രതിവിലാസവിരാജമാനധാമത്തെ കണ്ണാലെ പാർത്തതോ, അവൻ കഥൈ – ധുടി! പിള്ളായ്, ധുടി!”
- കേശവപിള്ള
- “നാരായണ! ഇങ്ങനെയുള്ള പാരിജാതം എവിടെ വിടർന്നു നില്ക്കുന്നു?”
- മാമാവെങ്കിടൻ
- “ചിലമ്പിനേത്തുവീട്ടുക്കു് നേരെ തെക്കുപ്പക്കം”
- കേശവപിള്ള
- “അല്ല, മിനിഞ്ഞാന്നു് പോയ മാമൻ അവരെക്കുറിച്ചു് ഇത്രമാത്രം സ്തുതിക്കണമെങ്കിൽ കഥ കേമമായിരിക്കണമല്ലോ –” എന്നു പറഞ്ഞുകൊണ്ടു്, കേശവപിള്ള ആ കൂടിക്കാഴ്ചയെ നിറുത്തുന്നതിനു് തീർച്ചയാക്കി. ചിലമ്പിനേത്തു് ചന്ത്രക്കാറന്റെ സമീപത്തു് കുടുംബനാമം പറഞ്ഞുകൂടാത്തതായി താമസിക്കുന്ന സ്ത്രീകൾ ആരാണെന്നറിവാൻ അയാൾക്കു് ബലമായ ഒരുൽക്കണ്ഠയുണ്ടായി. തനിക്കു് ജോലിയുണ്ടെന്നു് പറഞ്ഞു് അവിടെനിന്നും പിരിഞ്ഞു. കേശവപിള്ളയുടെ യാത്രയെ തടയാതെ മാമൻ മനഃക്ഷീണത്തോടുകൂടി ഇങ്ങനെ ചിന്തചെയ്തു: “പാതാളമാട്ടം ആഴപ്പുള്ളി. ആനാലും ഉത്തമൻ. ഇന്നലെ നമ്മുടെ വാർത്തയെ കേട്ടപ്പോൾ എത്ര സംഭ്രമിച്ചു? നമ്മെ വലിയ കൃപയാണു്. ആ കുഞ്ഞിട്ടി മീനാക്ഷിയെ ഇയാൾ ഗോപിതൊടീക്കും. അങ്ങനെ മാമന്റെ വൈഭവം അങ്ങും പുകഞ്ഞു, ഇങ്ങും പുകഞ്ഞു. അങ്ങോട്ടു് പോയതേ കണ്ടകശ്ശനിക്കു്. ഇനി ജന്മമുള്ളകാലം, പർണ്ണാദഭട്ടന്റെ വൃത്തി നമുക്കു വേണ്ടേ വേണ്ട. പട്ടർക്കും ഒരിക്കലൊക്കെ പറ്റിപ്പോവും.”
മാമാവെങ്കിടൻ ഇങ്ങനെ ആത്മഗതപ്രകടനങ്ങൾ ചെയ്യുന്നതിനിടയിൽ, കേശവപിള്ള തന്റെ ഉദ്യോഗസ്ഥലത്തുചെന്നു്, രാജസന്നിധിയിൽനിന്നു് ബഹിഷ്കരിക്കപ്പെട്ടിരുന്നതുകൊണ്ടു് നിരുത്സാഹനാകാതെ, തന്റെ ജോലികളെ ഭക്തിയോടും ഏകാഗ്രചിത്തതയോടും തീർത്തു്, താമസസ്ഥലത്തുചെന്നു് ഊണുകഴിച്ചു്, ഇങ്ങനെ മനോരാജ്യം തുടങ്ങി: “ഹരിപഞ്ചാനനനു് ദൈവാനുഗ്രഹംകൊണ്ടു് സിദ്ധിച്ചിട്ടുള്ള ശരീരത്തിന്റെ സുഭഗതയും പൂർണ്ണസുഖവും രാക്ഷസമായുള്ള ബലവും ബുദ്ധിയുടെ ദർശനഗ്രഹണാദിശക്തിയും ജ്ഞാനസമ്പത്തിന്റെ വിവിധത്വവും, കാഷായവസ്ത്രത്താൽ ദൃഢീകൃതമായ ആത്മരക്ഷാവിശ്വാസത്തോടുകൂടി, അദ്ദേഹത്തിന്റെ നേർക്കു് യാതൊരു അപരാധവും ചെയ്തിട്ടില്ലാത്ത തന്റെ രാജ്യസിംഹാസനത്തെ ഇളക്കാനും എടുത്തു മറിയ്ക്കാനും നിയോഗിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ സ്വേച്ഛാവത്വത്തിനും എന്തോ മോഹഭ്രമത്തിനും അദ്ദേഹം അടിമപ്പെട്ടു്, സ്വശിഷ്യസംഘത്തെ മാത്രമല്ല, ലക്ഷോപലക്ഷങ്ങളായ സഹോദരങ്ങളേയും അന്ധരാക്കി, നാശഗർത്തത്തിൽ വീഴിക്കുന്നു. ഇതിനെ നിരോധിക്കുന്നതിനു് ഗൃഹജനധനാദികളായ ഉപകരണങ്ങൾ ഇല്ലാത്തവനും രാജ്യകാര്യങ്ങളിലും തന്ത്രങ്ങളിലും കേവലം ബ്രഹ്മചര്യാശ്രമസ്ഥനും ആയ തന്നാൽ കഴിവു് എന്തുണ്ടു്? രാജ്യദ്രോഹത്തിനുതന്നെ യോഗീശ്വരന്റെ ശ്രമമെന്നു് മാമാവെങ്കിടനെ അകറ്റിയ ഉപായം വെളിപ്പെടുത്തുന്നു. ആട്ടെ നിശ്ശബ്ദമായി പണിചെയ്തു് ശത്രുസംഹാരത്തെ സാധിപ്പാൻ സത്യസ്വരൂപൻ തനിയ്ക്കു് പരമശക്തിയെ നൽകി അനുഗ്രഹിക്കട്ടെ.” അങ്ങനെ ഒരു ശക്തി ഉണ്ടെന്നുള്ള ബോധം അയാളുടെ മനസ്സിൽ ശുക്രബ്രഹ്മർഷിക്കു് ജന്മനാ സിദ്ധമായ തപശ്ശക്തിപോലെ പ്രകാശിച്ചു. ചിലമ്പിനേത്തു് ‘കനക’ ശക്തിയും അതിന്റെ തെക്കേ ഗൃഹത്തിൽ ‘കാമിനി’ ശക്തിയും, ആ സ്ഥലത്തു് ഹരിപഞ്ചാനനസാന്നിദ്ധ്യവും സമ്മേളിച്ചിരിക്കുന്ന രഹസ്യാവസ്ഥയുടെ സൂക്ഷമഗ്രഹണം ആവശ്യമെന്നു് കേശവപിള്ള നിശ്ചയിച്ചു. യോഗീശ്വരമാന്ത്രികത്വത്തിനെ ഭഞ്ജിക്കാൻ പ്രതിമാന്ത്രികശക്തി തന്റെ കൈവശമുള്ളതിനെ ഓർത്തുണ്ടായ പുഞ്ചിരിയോടുകൂടി, അയാൾ തനിക്കുണ്ടായിട്ടുള്ള രാജശിക്ഷാവൃത്താന്തത്തെ ധരിച്ചിട്ടുള്ള പാചകിയെ വരുത്തി അവരോടു് തന്ത്രത്തിൽ ഒരു സംഭാഷണം തുടങ്ങി:
- കേശവപിള്ള
- “അക്കാ, ഇന്നത്തെ കൂട്ടാനെല്ലാം അമൃതു് അമൃതുപോലെ.”
- ഭഗവതി
- “അമൃതുപോലെ കയ്ച്ചൊ മക്കളെ? അങ്ങനെ വന്നതെന്തു്?”
- കേശവപിള്ള
- “അമൃതം – ദേവകടെ അമൃതേ, അതുപോലെ എന്നാണു് ഞാൻ പറഞ്ഞതു്. അത്ര രുചിയുണ്ടായിരുന്നു.” നിയമത്തിലധികം താൻ ശ്ലാഘിക്കപ്പെടുന്നതു്, തന്റെ പ്രേമഭാജനമായ ആ യുവാവിന്റെ എന്തോ സ്വകാര്യേച്ഛാപ്രകടനത്തിന്റെ പൂർവ്വരംഗമാണെന്നു്, അവരുടെ കുശാഗ്രബുദ്ധി ദർശിച്ചു എങ്കിലും, അതിനു പ്രതികൂലമായ കൗശലരീതിയെ അനുവർത്തിപ്പാൻ തന്റെ മാതൃഭാവംകൊണ്ടു് മനസ്സു വരായ്കയാൽ, അവർ ചിരിച്ചുകൊണ്ടു് സ്പഷ്ടമേ തന്റെ അന്തർഗ്ഗതത്തെ തുറന്നു്, “പവതി ആനയോ മറ്റോ ആണോ മക്കളെ? ഛീ! ഛീ! വിഛ്വാതമുണ്ടെങ്കിലേ മനുഷ്യരു കിടന്നുപൊറുക്കു. പറവിൻ! ശുമ്മാ പറവിൻ! മിഞ്ഞി വിളിച്ചല്യോ ചൊല്ലണതു്.” (വിവാഹകാര്യത്തിനു ചേരുന്ന രസത്തെ അഭിനയിച്ചു്) “എന്തരിനു് ഒളിക്കണു്? ചാതകം വാങ്ങിച്ചോ? തേയ്തി നിച്ചയിച്ചോ? ആരെയൊക്കെ വിളിക്കണു? ചരക്കെത്തറ പണത്തിനു്? അക്കൻകൂടി ഇത്തിരി കേക്കട്ടെ.”
- കേശവപിള്ള
- (ആ സ്ത്രീയുടെ അഗാധബുദ്ധിയെക്കുറിച്ചുള്ള അഭിനന്ദനത്തെ അമർത്തിക്കൊണ്ടും ഗൗരവമായുള്ള ആലോചനാഭാവത്തെ പ്രത്യേകം നടിച്ചും) “ശരിതന്നക്കാ – അക്കന്റടുത്തു്, അകത്തൊന്നു് മുഖത്തൊന്നു് എന്നുള്ള സമ്പ്രദായം കാണിക്കാൻ എനിക്കു കഴിയുന്നില്ല. അക്കന്റെ കണ്ണിൽ ആർക്കുതന്നെ പൊടിയിടാൻ കഴിയും?” (അങ്ങനെ എന്നു് അവർ തലയാട്ടി) “ഒരു – വല്ലടത്തുന്നും – അക്കൻ ചിരിക്കുണു – എനിക്കു് പെണ്ണും വേണ്ട മണ്ണും വേണ്ട.”
- ഭഗവതി
- “അശ്ശശ്യൊ ശതിക്കല്ലെ. അങ്ങനെ ചണ്ടപിടിച്ചോണ്ടു് സന്ന്യസിച്ചാൽ, പവതിക്കു് താലോലിപ്പാൻ ഒരു ഇമ്പിടിക്കൊച്ചു് കിട്ടണ്ടയോ?”
- കേശവപിള്ള
- “ഒരുത്തിയെ കൊണ്ടന്നാൽ അക്കനു് സഹായമാകുമല്ലോ എന്നൊരാലോചനയാണു്.”
- ഭഗവതി
- “എക്കിപ്പം ഒരു തൊണയും വേണ്ടപ്പീ. അതു മാത്തറമല്ല അതൊക്കെ കണ്ടും കരുതിയും ചെയ്യണം. ഛടഫടാന്നൊന്നും ചെയ്തുകൂടാത്ത കാര്യമല്യോ? എന്തായാലും ഒരു പടികൂടി കേറീട്ടേ അതാവൂ മക്കളെ. ആരാണ്ടെ കലം മഴക്കിയാലും, പോക്കില്ലാതെ പെണ്ണു് കൊണ്ടരരുതു്. എന്നും അടീം പിടീം ആവും. നമുക്കു് പോക്കു മൂത്തൻമൊതലാളി അറിഞ്ഞാലു്, എന്തും താങ്ങും – എന്നാലും, ഛേ! അങ്ങനെ പാടില്ല. എന്റെ മക്കക്കു് വെല കൂടട്ടു മക്കളെ. വല്യ ഉദ്യോഗത്തിലായാലു് ആകായം മുട്ടെ വെല കൂടും. അപ്പം എന്റെ മക്കക്കു, ഒത്ത പെണ്ണു തരാൻ കൊമ്പച്ചക്കറുപ്പമാരു വട്ടമിട്ടു് വരം കൊടക്കൂല്യോ?”
- കേശവപിള്ള
- “അതു ശരിതന്നെ – എന്നാൽ അടുത്ത പടിയിൽ എന്തു ചെല്ലുമെന്നാർക്കറിയാം? വയസ്സു് ഇരുപത്തിനാലുമായി. നല്ല പെണ്ണൊന്നു് ഒരിടത്തിരിക്കുന്നുമുണ്ടു്: അതിസുന്ദരി! നല്ല പ്രായം, നല്ല തരം, നല്ല ശീലം എന്നൊക്കെക്കേട്ടു.”
- ഭഗവതി
- (മാമാവെങ്കിടന്റെ യാത്രാഫലമായിട്ടാണു് ഈ ദുർഘടം ഉണ്ടായിരിക്കുന്നതെന്നു് സംശയിച്ചു് ദ്വേഷ്യത്തിലും ആക്ഷപേഭാവത്തിലും) “അതെയതെ! ഇരുന്നോണ്ടു വെളിച്ചിലു് പറയണ കണ്ടില്യൊ? അയ്യപ്പാണ്ടപ്പിള്ളകതയിൽപോലെ, ‘നെറ്റിച്ചൂട്ടിയൊണ്ടു്, നാലുകാലിച്ചെലമ്പൊണ്ടു്, വാലിപ്പൂവാലൊണ്ടു്, അടിവയറ്റി മറയൊണ്ടു്, കാളവില കാണാൻ വാടി പൊന്നരീപൂമാലേ’ എന്നല്യെ തൊടങ്ങണതു്? പൈവൊ കാളയൊ മറ്റൊ ആണൊ പെണ്ണിന്റെ ചുഴിയും ചീലവും നോക്കാൻ – എല്ലാമൊക്കുമെങ്കിലും അവിടെ ഇരിക്കട്ടു്!” (സാമവാദമായി) “എന്റെ പിള്ളയ്ക്കു് ചേർന്ന പെണ്ണൊണ്ട് – പവതി കൊണ്ടരീഞ്ചെയ്യും. അപ്പം കട്ടീം കവണീം ഉടുത്തു്, പൊന്നുകെട്ടിയ നാരായവും പിയ്യാത്തിയും ചെരുവി, ഒരഞ്ചാറു പട്ടക്കാറും, ഒക്കെക്കൂടി ചങ്ങലവെളക്കും പിടിച്ചു്, വേണ്ട കൂട്ടത്തിന്റെ നുയ്‌മ്പിലു്, കയ്യും വീയി, പവതി കാണാം പോണ പെറവടി (പ്രൗഢി) എവിടെ? ഇപ്പഴത്തെ മേനിക്കു്, ചൂട്ടുംകെട്ടി, കൊച്ചാളമ്പി വേഴത്തിലു്, ഇരുട്ടുകൂത്തിനു് പോണ കൊഞ്ചത്തരമെവിടെ? ഛീ! ഛീ! വെളയട്ടു മക്കളെ, വെളയട്ട് – പിഞ്ചിലേ പറിച്ചാൽ നഞ്ചു്.” (സ്ത്രീകൾക്കു് സഹജമായുള്ള അനുസന്ധാനശീലത്തിന്റെ പ്രേരണകൊണ്ടു്) “ഇപ്പോഴത്തെ ലംഭ എവിടേന്നാണു്?”
- കേശവപിള്ള
- “ചിലമ്പിനേത്ത് –”
- ഭഗവതി
- (നെഞ്ചിലടിച്ചു് മൂക്കത്തു വിരൽ വച്ചുകൊണ്ടു്) “ചിലമ്പലത്തയൊ? എക്കു വയ്യേന്റമ്മച്ചീ! അവരു വല്യ കൊവേരന്മാരും കൊമ്പിച്ച വൊയിസ്രവണന്മാരുമല്യോ? അവടന്നു് ഒരു പെമ്പൊടി നമുക്കു് കിട്ടുമോ? ഇതൊന്തൊരു കൂത്തു്!”
- കേശവപിള്ള
- “ചിലമ്പിനേത്തുകാരിയല്ല –”
- ഭഗവതി
- “പവതിക്കു് തെറ്റുമോന്നേ? പിന്നെ ഏതു കുടുംബത്തിലെ കുറുമ്പയാണു്?
- കേശവപിള്ള
- (പരിഭവിച്ചു്) “എന്തക്കായിതു്?”
- ഭഗവതി
- “ഏതെന്തെരെന്നു്?”
- കേശവപിള്ള
- “ചിലമ്പിനേത്തു കഴിഞ്ഞാൽ കുറുമ്പയേ ഉള്ളോ?”
- ഭഗവതി
- “എന്റെ മക്കള്, ഇരുപത്നാലു കഴിഞ്ഞപ്പം, പെണ്ണു കൊണ്ടരണമെന്നു ചൊല്ലിയപ്പം, പവതിക്കു് ചെല്ലും ചേലും മറന്നപ്പം പോട്ടു്, പോട്ടു് – പറവിൻ. ഏതു കുടുംബത്തിലെന്നാണു കേട്ടതു്?”
- കേശവപിള്ള
- “അതിന്റെ അടുത്തു് തെക്കേവീട്ടിലൊള്ളവളാണു്.” ആ സ്ത്രീക്കു് ചിലമ്പിനേത്തുനാമം കേട്ടപ്പോളുണ്ടായ ഉത്സാഹം ഭഗ്നമായി. താൻ ശ്രീവരാഹക്ഷത്രത്തിന്റെ തെക്കേഭവനത്തിൽ അണുമാത്രമെങ്കിലും തനിക്കുണ്ടോ? ഈ വിധമുള്ള ന്യായനിഗമനത്തോടുകൂടി ആ സ്ത്രീ മിണ്ടാതെ നില്ക്കുന്നതിനിടയിൽ, തന്റെ പുറപ്പടു് ഋജ്ജുമാർഗ്ഗമായല്ലാതെ തുടങ്ങിയ തന്ത്രപ്പിഴയുടെ പരിഹാരത്തിനായി, കേശവപിള്ള തന്റെ ലളിതയുവത്വത്തെ നീക്കി, അയാളുടെ സാക്ഷാൽ പ്രകൃതമായ കാര്യസ്ഥഭാവത്തിൽ ഇങ്ങനെ പറഞ്ഞു: “അക്കൻ ഒന്നു പോയി പെണ്ണു കണ്ടിട്ടു വരണം. അങ്ങനെയാണു് സംഗതിയെല്ലാം വന്നുകൂടിയിരിക്കുന്നതു്.”
അവർ രണ്ടുപേരും തമ്മിലുള്ള ബന്ധത്തിന്റെ സ്ഥിതിക്കു് കേശവപിള്ളയുടെ അപ്പോഴത്തെ നിലയിലുണ്ടായ അപേക്ഷ ആ സ്ത്രീക്കു് ഒരു കല്പനതന്നെ ആയിരുന്നു. സാമാന്യമുള്ളവർ കേശവപിള്ളയുടെ ഒടുവിലത്തെ വാക്കുകളിൽനിന്നു് അയാൾ വിവാഹത്തിനു് വാഗ്ദാനംചെയ്തുപോയി എന്നു് വ്യാഖ്യാനിക്കുമായിരുന്നു. എന്നാൽ ബുദ്ധിസൂക്ഷ്മതയുള്ള ആ സ്ത്രീ ആ വാക്കുകളെ അർത്ഥമാക്കിയതു് ഇങ്ങനെ ആയിരുന്നു. ചിലമ്പിനേത്തു് മൂത്തപിള്ളയുടെ അനന്തരവനാണു് കൊലസ്സംഗതിയിൽ സംശയിക്കപ്പെട്ടിരിക്കുന്നതു്. അവിടെ അടുത്തുള്ള ഈ സുന്ദരി അതിൽ എന്തോ സംബന്ധപ്പെട്ടിട്ടുണ്ടു്. അതിലേയ്ക്കു് വേണ്ടതാരാഞ്ഞുവരാൻ ഈ അഗാധാശയൻ നമ്മെ നിയോഗിക്കുന്നു. അതിനാൽ അയാളുടെ അപേക്ഷയെ സ്വീകരിക്കയേ നിവൃത്തിയുള്ളു. വിവാഹത്തിനുതന്നെയാണു് പുറപ്പാടെന്നു് കാണുന്നെങ്കിൽ അതിനെ തന്റെ യാത്രയിൽ വിഘാതപ്പെടുത്താൻ വേണ്ട സാമർത്ഥ്യം തനിക്കുണ്ടു്. എന്തായാലും അയാളോടൊരു വാഗ്ദത്തത്തെ വാങ്ങിക്കൊണ്ടല്ലാതെ പുറപ്പെട്ടുകൂടാ. ഇങ്ങനെയുള്ള ആലോചനയോടും നിശ്ചയത്തോടും ആ സ്ത്രീ മന്ത്രാപദേശഗൗരവത്തിൽ പറയുന്നു: “എന്റെ പൊന്നുമക്കളെ കേൾപ്പിൻ. പെണ്ണു വേണമെങ്കിലു് പവതി കണ്ടുവച്ചിട്ടൊണ്ടു്. വേഴ്ചയ്ക്കു ചന്തമല്ല നോക്കാനുള്ളതു് – ഒന്നാമതു് കൊലം പൊരുന്തണം. അതാലോചിച്ചാൽ ഞാൻ പറയുന്ന നങ്കകൊയിക്കാലിനെതിരു് ഏതു തറവാടൊണ്ടു്? അവിടന്നു് ഒരു പെണ്ണിനെ കൊണ്ടന്നെന്നു് തമ്പുരാൻതന്നെ കേട്ടാൽ ഒടനടി സർവാധിക്കു് നീട്ടു്! ഒന്നെന്നും രണ്ടെന്നുമില്ലതിനു്.” ആ സ്ത്രീ ഇങ്ങനെ ദൗത്യം തനിക്കു ലബ്ധമാവുകയില്ലെന്നു വിചാരിച്ചു് കേശവപിള്ള മിണ്ടാതിരുന്നു. ‘രാജാകേശവദാസു്’ എന്ന തിരുവിതാംകൂറിലെ പ്രഥമദിവാൻ നങ്കകോയിക്കലെന്ന ഭവനത്തിൽനിന്നു് പരിഗ്രഹസ്വീകാരംചെയ്തിരുന്ന പരമാർഥസംഭവത്തെ അറിഞ്ഞിട്ടുള്ളവർ കർമ്മബന്ധംകൊണ്ടാണു് നമ്മുടെ കഥായുവാവു് ഈ അവസരത്തിൽ മൗനാവലംബിയായിരുന്നതെന്നു് സമർത്ഥിച്ചേക്കാം. ആ സ്ത്രീ മനസ്സുവയ്ക്കുന്ന സംഗതിയെ ഉപേക്ഷിച്ചുകളയുന്നവളല്ലായ്കയാൽ, പുറങ്കാലൊടിഞ്ഞ കസാലയുടെ ആകൃതിയിൽ സംവിഷ്ടയായി, അവർ തുടങ്ങിയ പ്രസ്താവനയെ ഉത്സാഹപൂർവ്വം തുടർന്നു. അവരുടെ ദീർഘമായ പ്രസംഗത്തിൽ തിരുവിതാംകൂർ ചരിത്രകഥകളിൽ ഒരു പ്രജാജീവബലിക്കഥ അടങ്ങീട്ടുള്ളതുകൊണ്ടു് അവരുടെ ദേശഭാഷാനിബിഡമായുള്ളതും പ്രാചീനമായ ഒരു സമ്പ്രദായത്തെത്തുടർന്നുള്ളതും ആയ കഥനത്തെ അതിന്റെ രീതിക്കു ഭംഗംവരാതെ സ്വല്പം മാത്രം പരിഷ്കരിച്ചും പദസന്ധികൾക്കും ക്രിയാപദപൂരണത്തിനും വാചകാന്തസൂചകമായും പ്രയോഗിക്കപ്പെട്ട ശബ്ദങ്ങളെ കുറച്ചും കഴിയുന്നതും സംക്ഷേപിച്ചും ഇവിടെ ചേർക്കുന്നു:
“സർവാധിക്കു നീട്ടൊടനെ എന്നു പറഞ്ഞതെന്തുകൊണ്ടെന്നോ? (വിളവംകോട്ടു മണ്ഡപത്തുംവാതുക്കൽ അരുമന അധികാരത്തിൽ) നങ്കകോയിക്കൽ വീട്ടിൽ കുറുപ്പു കുഞ്ചുപിരാട്ടി എന്ന പെരുമാനെ എന്റെ മകൻ കേട്ടിട്ടുണ്ടോ? ആ ലന്തപ്പട, പീരങ്കിനാട്ടിയ കപ്പലും ഉരുവും കൊണ്ടു് ആദ്യം കുളച്ചൽ തുറയിലടുത്തു്, കുടിമുടിച്ചു തുടങ്ങിയപ്പോൾ കപ്പൽപ്പട കാണാൻ അറക്കുട്ടി (ജനൽ – ജാലകം) ഇട്ടു പള്ളിമാടവുംകെട്ടി, പള്ളിമാടത്തിനകത്തു തമ്പുരാനെഴുന്നള്ളി. ‘അറക്കുട്ടി തുറക്കട്ടെ’ എന്നു തമ്പുരാൻ കല്പന അരുളി. അപ്പോൾ ‘അയ്യോ ചതിക്കല്ലേ പൊന്നുതമ്പുരാനെ! കൊതിക്കുഴിഞ്ഞു തെറിക്കട്ടെ’ എന്നുരച്ചു; ഉത്രത്തിൽ കാൽ പിറന്നു്, മുപ്പത്തിരണ്ടു വയസ്സും ചെന്നു്, അരുമയ്ക്കരുമയായി വളർന്നു്, തിരുമേനി കാവലുംചെയ്തു് പൊറുക്കും കുറുപ്പു്, മുൻനടക്കം തമ്പുരാനെത്തടഞ്ഞു പിന്നാക്കി, ‘ചാക്കേവാ’ എന്നു വിളിയുംകൊണ്ടു്, അറക്കുട്ടിത്തുറന്നു കടലിലോട്ടു കണ്ണുനീട്ടി. പിന്നത്തെക്കഥ ചൊൽക ആമോ? പള്ളിമാടം കെട്ടിയവേള മുതലേ, തിരുമുടി ചൂടിയ തല കാത്തു്, കൊക്കുപോൽ പതിയിരുന്ന അക്കപ്പലാണ്ട കരുമനക്കൂട്ടം, ചേരനാട്ടുടയാർ തമ്പുരാർക്കായി ഉഴിഞ്ഞെറിഞ്ഞ തല പോക്കാകുംവണ്ണം, ലന്തപ്പോരാളികൾ ഇടിമലപോലെ പീരങ്കിയണിത്തീവായ്കൾ തുറന്നു. ഇടിത്തീ താങ്ങിയ തടിപോലെ ഉടൽ ചാഞ്ഞു് കുറുപ്പു വീഴുംകാഴ്ച, തൃക്കണ്ണാൽ കണ്ടിറങ്ങി, തന്റെ ഉപ്പുറവിനു് എതിരുറവായ്, അത്തടി താങ്ങിക്കൊണ്ടാർ കുലശേഖരർ ശ്രീവീരമാർത്താണ്ഡവർമ്മർ, ചാക്കേറ്റു തലയറ്റ തടിയെ, മാൻതളിർവീരവാളിപ്പട്ടാൽ മൂടി, പൊൻതിളങ്ങും പള്ളിമേനാവേറ്റി, പെറ്റവയർ കാണുവാനായി, വളർകൊമ്പും കുഴലുമൂതി, മുരശുപെരുമ്പറയും താക്കി, പാണിപഞ്ചവാദ്യവും മുഴക്കി, മുത്തുക്കുട കുത്തുവിളക്കു് എന്നു തുടങ്ങി രാജപ്രസാദമുറയ്ക്കടുത്ത ആചാരഭിമാനം അടക്കമേ ചേർത്തുകൊണ്ടു് തമ്പുരാനും തിരിച്ചാർ പടയുമാക. ഊരിലും പേരിലും പെരിയ പൊന്നുതമ്പുരാൻ തിരുവരവറിഞ്ഞു്, കുറുപ്പിന്റെ അമ്മയാർ ചെന്നു്, പട്ടുവിരിച്ചു പൂമുഖം കയറ്റി, പട്ടും പൊന്നും അടിയറവച്ചു തൃച്ചേവടികൾ വണങ്ങി. തമ്പുരാൻ ഏങ്ങി വിങ്ങിക്കരഞ്ഞു. ‘എന്തെൻ പൊന്മകനേ?’ എന്നു് അമ്മയാൾ കനിവുകൊണ്ടു. നാട്ടിനും ആ വീട്ടിനും ഉടയാരായ തമ്പുരാൻ എന്തരുളൂ എന്നാലും വന്നവാക്കിനു് ചേർന്ന വാക്കായി ‘ഇന്നാൾ മുതൽക്കിനി അമ്മയാർക്കു് അരുമമകൻ ഞാൻതന്നേ’ എന്നു പൊന്നുവായാലരുളിച്ചെയ്തു ശ്രീവീരവഞ്ചിരാജർ. അറിവും നെറിവുമുള്ള ആ പെരുമചേർന്ന മങ്കയാർ, തൻതലയിൽകൊണ്ടു് വിനയെ മനംകൊണ്ടു താങ്ങി, ‘അടിയൻ പെറ്റപേറേ പെരുമ്പേറു്!’ എന്നു ചൊല്ലി; രാജരാജർ മനംതടവി, ഊരറിവാൻ ആളയച്ചു, ചന്ദനച്ചിതയും കൂട്ടി മകനെ എതിരേൽക്കാൻ നടയിലേ കാവൽനിന്നു. അപ്പോൾ, അരുമനയിൽ പെറ്റെടുത്തു്, പെരുമയിൽ വളർന്നുവന്ന മകൻ പെരുമാൻ ഉടലുറങ്ങും വടിവെക്കണ്ടുരുകി പെരുകിയ കണ്ണുനീരെ ഉള്ളിറക്കി, അപ്പെരുംകുലം പിറന്ന മങ്ക, പൊൻമകനെ തഴുകിക്കൊണ്ടു് ‘എന്നരശർ വാഴ്വീരോ – അരുമക്കൊടിക്കഴകാ – ആശമകനേടാ അഴകുള്ള മന്തിരിയേ’ എന്നു കിഴക്കു് വിളിപ്പാടകത്തു നില്ക്കും ആ കൊട്ടാരത്തിൽ തന്റെ ഉടവാൾ ചാരിവച്ചു്, ഉടലോ സ്വർഗ്ഗം പോയ തമ്പുരാൻ കേൾക്കുമാറു്, ഒറ്റമൊഴി ഒപ്പാരും ചൊല്ലി, പടുതടിയെ വീട്ടിനകത്തു കൊണ്ടുപോയി നീരാട്ടാടി,… ദുഃഖപായും വച്ചു വീണു. ഇന്നും എഴിച്ചിട്ടില്ല മകനേ – എൺപത്തിനാലു കഴിഞ്ഞു. അവരുടെ താപത്തീ നീ അണയ്ക്കു്. അതിനു സംഗതി വന്നാൽ നീ രാജ്യത്തിനു് തലവനാകും. പൊന്നുതമ്പുരാൻ ദഹനവും നടത്തി, അന്നവിടെ ദുഃഖപ്പട്ടിണിയും കിടന്നു. ശേഷം ആ സംഭവത്തിന്റെ ഓർമ്മയ്ക്കായി തമ്പുരാൻ ചെയ്‌തിട്ടുള്ള ഏർപ്പാടുകളെ, എന്റെ മകൻ അന്വേഷിച്ചറിഞ്ഞുകൊള്ളുക. നിനക്കു് പൊരുന്തിയ പ്രായത്തിൽ ഒരു കൊച്ചുനങ്ക കനകക്കനിപോലെ അവിടെയുണ്ടു്.”
നങ്കകോയിക്കൽവീട്ടിന്റെ വകയായ ഇരണിയൽ തെക്കേ പൂമുഖത്തുവീടു് സംബന്ധിച്ചുള്ള ഈ കഥയെ ബഹുവിധ സ്തോഭങ്ങളോടു് ആ സ്ത്രീ പറയുന്നതിനിടയിൽ, കേശവപിള്ളയുടെ നേത്രങ്ങൾ ഉജ്ജ്വലിച്ചു. ഹൃദയം വികസിച്ചു് വക്ഷോദേശാസ്ഥികളെ ഞെരിച്ചു. രക്തനാഡികളിൽ കൃമിസഞ്ചയങ്ങളുടെ ദ്രുതസഞ്ചാരമുണ്ടായതു പോലെ ഒരു വികാരമുണ്ടായി. ഉഗ്രരാജ്യാഭിമാനിയായ രാജഭക്തശിരോമണിയുടെ നിര്യാണത്തെ അന്തശ്ചക്ഷസ്സുകൾ ദർശനംചെയ്തു. ആ മഹാപുരുഷന്റെ വർഗ്ഗത്തിൽ ജനിച്ച തന്റെ ഭാഗ്യത്തിനു് അനുരൂപമായി കണ്ണുനീരു മുറവിളിയും, ആ കഥയിലെ ധീരജനയിത്രിയെത്തുടർന്നു് അകമേ സ്തംഭിച്ചു. തന്റെ അഭിനവമാതാവിന്റെ അഭീഷ്ടത്തെ സാധിച്ചുകൊടുപ്പാൻ നൈസർഗ്ഗികമായ ധൃതിയോടെ മനഃപ്രതിജ്ഞയും ചെയ്തു. എന്നാൽ, തൽക്കാലകഥയെ സംബന്ധിച്ചു് അഭിപ്രായം പറഞ്ഞതു് തൊണ്ട ഇടറിക്കൊണ്ടായിരുന്നെങ്കിലും, ഇങ്ങനെ ആയിരുന്നു: “അങ്ങനെയുള്ള വലിയവരോടു് നമുക്കടുക്കാമോ അക്കാ? നമുക്കു് ഞാൻ ആലോചിക്കുംപോലെയും, അക്കൻ പറയുംപോലെയും തന്നിലെളിയ സംബന്ധമല്ലയോ നല്ലതു്?”
- ഭഗവതി
- “അതെ – അതു് ‘ഏട്ടിലപ്പടി’, പയറ്റിലു് അങ്ങനെ വേണ്ടെന്നു് ആ നീതി പറഞ്ഞ ശാസ്രിതന്നെ ചൊല്ലീട്ടൊണ്ടു്. എന്തായാലും ഒന്നു ചൊല്ലുണേ – പവതി അരത്തം ഉഴിഞ്ഞു വീട്ടിനകത്തു കേറ്റണമോ, അവടെ മനമെണങ്ങിയ പെണ്ണായിരിക്കണം. കഴക്കൂട്ടത്തു് പോണ കാര്യത്തിനു് ഇവൾ ഇതാ തിരിച്ചു. ചെലമ്പിനേത്തിന്റെ? …”
- കേശവപിള്ള
- “നേരെ തെക്കേതു്.”
- ഭഗവതി
- “വീട്ടുപേരു്?”
- കേശവപിള്ള
- “അതെനിക്കറിഞ്ഞുകൂടാ.” എന്തു മായങ്ങളോ എന്നു് മന്ത്രിച്ചുകൊണ്ടു് കേശവപിള്ളയുടെ അപേക്ഷപ്രകാരമെല്ലാം നടത്തിവരാമെന്നു് വാഗ്ദത്തവും, വിവാഹം മാത്രം തന്റെ ഇഷ്ടപ്രകാരമല്ലാതെ നടക്കയില്ലെന്നു് ഉള്ളിലടക്കിയ ഒരു നിശ്ചയവും ചെയ്തു് ഭഗവതിഅക്കനും, ഏൽക്കുന്നതിലധികം നടത്തിവരുമെന്നു് സമാശ്വസിച്ചു് കേശവപിള്ളയും ആ സമ്മേളനത്തെ ശുഭമായി ഉപസംഹരിച്ചു.
|