close
Sayahna Sayahna
Search

Difference between revisions of "അശ്ലീലരചന സ്ത്രീക്ക് ആകാമോ?"

(One intermediate revision by one other user not shown)
Line 1: Line 1:
{{infobox book| <!&ndash; See Wikipedia:WikiProject_Novels or Wikipedia:WikiProject_Books &ndash;>
+
{{VayanaBox}}
| title_orig  = [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]
 
| image        = [[File:vayana.png|120px|center|alt=Front page of PDF version by Sayahna]]
 
| author      = [[എം കൃഷ്ണന്‍ നായര്‍]]
 
| cover_artist =
 
| country      = ഇന്ത്യ
 
| language    = മലയാളം
 
| series      =
 
| genre        = [[സാഹിത്യം]], [[നിരൂപണം]]
 
| publisher    = [[ഡിസി ബുക്‌സ്]]
 
| release_date = 1999
 
| media_type  = പ്രിന്റ് (പേപ്പര്‍ബാക്)
 
| pages        = 72 (ആദ്യ പതിപ്പ്)
 
| isbn        =
 
| preceded_by  =
 
| followed_by  =
 
}}
 
&larr; [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]
 
&larr; [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]
  
Line 38: Line 21:
 
::And who can guess the rest
 
::And who can guess the rest
  
ഈ രണ്ടു കവിതകളും അശ്ലീലതയുടെ മണ്ഡലത്തില്‍ വിഹരിക്കുകയല്ലേ?  ആദ്യത്തെ കവിതയില്‍ പുരുഷന്‍ അശക്തികൊണ്ടു  
+
ഈ രണ്ടു കവിതകളും അശ്ലീലതയുടെ മണ്ഡലത്തില്‍ വിഹരിക്കുകയല്ലേ?  ആദ്യത്തെ കവിതയില്‍ പുരുഷന്‍ അശക്തികൊണ്ടു സ്ത്രീയെപ്പോലെയാകുന്നു. സ്ത്രീ ബലിമൃഗമാണെന്നു കവയിത്രി പറയുന്നുണ്ടെങ്കിലും പുരുഷനേക്കാള്‍ ശക്തി ആര്‍ജ്ജിക്കുന്നു.  അവള്‍. രണ്ടാമത്തെ കാവ്യഭാഗത്തില്‍ വേഴ്ചയില്‍ അത്യാഹ്ലാദം കാണിക്കുന്ന സ്ത്രീ, പുരുഷ നേക്കാള്‍ ശക്തിയുള്ളവളായി നമ്മുടെ മുന്‍പില്‍ നില്‍‌ക്കുന്നു. (നില്‍ക്കുന്നു എന്ന് ഞാന്‍ എഴുതിയത് തെറ്റ്. തറയില്‍ കിടക്കുന്നു എന്നുവേണം.) കാമോത്സുകതയുടെ പിറകേ പോകാനും പുരുഷന്‍ വര്‍ണിക്കാന്‍ പേടിക്കുന്ന ഭാഗങ്ങന്‍ ചങ്കൂറ്റത്തോടെ വര്‍ണിക്കാനും സ്ത്രീക്കു കഴിയുന്നു. എന്നിട്ടും പുരുഷനെ സാപരാധനാക്കുന്നതു ശരിയോ?  
 
സ്ത്രീയെപ്പോലെയാകുന്നു. സ്ത്രീ ബലിമൃഗമാണെന്നു കവയിത്രി പറയുന്നുണ്ടെങ്കിലും പുരുഷനേക്കാള്‍ ശക്തി ആര്‍ജ്ജിക്കുന്നു.  അവള്‍. രണ്ടാമത്തെ കാവ്യഭാഗത്തില്‍ വേഴ്ചയില്‍ അത്യാഹ്ലാദം കാണിക്കുന്ന സ്ത്രീ, പുരുഷ നേക്കാള്‍ ശക്തിയുള്ളവളായി നമ്മുടെ മുന്‍പില്‍ നില്‍‌ക്കുന്നു. (നില്‍ക്കുന്നു എന്ന് ഞാന്‍ എഴുതിയത് തെറ്റ്. തറയില്‍ കിടക്കുന്നു എന്നുവേണം.) കാമോത്സുകതയുടെ പിറകേ പോകാനും പുരുഷന്‍ വര്‍ണിക്കാന്‍ പേടിക്കുന്ന ഭാഗങ്ങന്‍ ചങ്കൂറ്റത്തോടെ വര്‍ണിക്കാനും സ്ത്രീക്കു കഴിയുന്നു. എന്നിട്ടും പുരുഷനെ സാപരാധനാക്കുന്നതു ശരിയോ?  
 
[[File:Anaisnin.jpg|thumb|right|alt=caption|അനൈയിസ് നീന്‍]]
 
[[File:Anaisnin.jpg|thumb|right|alt=caption|അനൈയിസ് നീന്‍]]
  
Line 53: Line 34:
 
സര്‍ഗാത്മകതയുടെ ലൈംഗികാടിസ്ഥാനത്തെ ഫ്രായിറ്റ് സ്ഥൂലീകരിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ലിബിഡോ സിദ്ധാന്തം  
 
സര്‍ഗാത്മകതയുടെ ലൈംഗികാടിസ്ഥാനത്തെ ഫ്രായിറ്റ് സ്ഥൂലീകരിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ലിബിഡോ സിദ്ധാന്തം  
 
ഒട്ടൊക്കെ ശരിയാണ്. ലിബിഡോ അല്ലെങ്കില്‍ ലൈംഗികശക്തി സ്ത്രീയിലും പുരുഷനിലും ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് സ്ത്രീയും പുരുഷനും അശ്ലീല രചനകളില്‍ മുഴുകും. ആ രചനകളില്‍ കലയുടെ അംശമുണ്ടെങ്കില്‍ ബഹുജനം അവയെ സ്വീകരിക്കും. അശ്ലീലമെന്ന് ഒരു കാലത്തു വിശേഷിപ്പിക്കപ്പെട്ട ഫ്ളോബറിന്‍റെ നോവല്‍ ഇന്ന് ഉത്കൃഷ്ടമായ കലാസൃഷ്ടിയായി അംഗീകരിക്കപ്പെടുന്നു. അതിനാല്‍പുരുഷന്‍റെ അശ്ലീല രചനകള്‍ സ്ത്രീകളെ ധര്‍ഷണം ചെയ്യുന്നതിനാണ് ഉപകരിക്കുക എന്ന വാദം അത്രത്തോളം സാധുതയുള്ളതല്ല. തൊണ്ട കീറിക്കൊണ്ട് ചിലര്‍ ബഹുജനമധ്യത്തിലേക്ക് `എടുത്തു ചാടുമ്പോള്‍' `The lady protects too much എന്നാണ് പറയാന്‍ തോന്നുക. അല്ലെങ്കില്‍ സ്ത്രീ, പുരുഷന്‍ ഈ ദ്വന്ദ്വങ്ങള്‍ക്ക് അയവില്ലാത്ത നിലനില്പ് ഉണ്ടോ? There is no wholly masculine man, there is no purely feminine woman എന്നു്‌ പണ്ട് ആരോ പറഞ്ഞതല്ലേ ശരി. അതു പറഞ്ഞ ആളിനെ ആശ്രയിച്ചു തന്നെ ഞാന്‍ എഴുതുകയാണ്, എന്‍റെ വീടിന്‍റെ ജനല്‍പ്പടിയില്‍ കുപ്പിയില്‍ ധാന്വന്തരം കുഴമ്പ് ഇരിക്കുന്നു. മഞ്ഞുകാലത്ത് അതുഘനീഭവിച്ച് ഇരുമ്പ് കട്ട പോലെയിരുന്നു. ഞാന്‍ അതു തൊടാന്‍ പോയില്ല. ഈ ചൂടുകാലത്ത് അത് ദ്രാവകരുപത്തിലായിരിക്കുന്നു. സ്‌ത്രീയെന്ന ദ്രാവകം ചിലപ്പോള്‍ ദേഷ്യപ്പെട്ടു ഘനീഭവിക്കും. പുരുഷന്‍ എന്ന ഘനവസ്തു ചിലപ്പോള്‍ സ്നേഹത്താലോ കാരുണ്യത്താലോ സ്വയം ഉരുകി ഒലിക്കും.  അത്രേയുള്ളു.
 
{{MKN/Vayanakkara}}
 +
{{MKN/Works}}

Latest revision as of 16:50, 28 April 2014

അശ്ലീലരചന സ്ത്രീക്ക് ആകാമോ?
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡിസി ബുക്‌സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?

`സ്‌ത്രീയുടെ പ്രതിമയെക്കാള്‍ നല്ലതു ജീവനുള്ള സ്‌ത്രീതന്നെ. പുരുഷന്‍ അഭിലഷിക്കുന്നതിന് അനുസരിച്ച് സ്‌ത്രീ നിന്നു കൊടുക്കും. പ്രതിമയുടെ കാര്യത്തിലാണെങ്കില്‍ പുരുഷന് അതിന്‍റെ ചുറ്റും നടന്നു കാഴ്ചയ്ക്കു സൗകര്യമുള്ള സ്ഥലത്തു നില്ക്കേണ്ടതായി വരും. അത് അയാള്‍ക്കു ക്ഷീണത ഉളവാക്കുകയും പെയ്യും. സ്വര്‍ണ നിര്‍മ്മിതമാണ് സ്‌ത്രീ വിഗ്രഹമെന്നിരിക്കട്ടെ. അതിനെ തള്ളിത്താഴെയിട്ടാല്‍ അവിടെക്കിടക്കുകയേയുള്ളു അത്.

സ്ത്രീയാണെങ്കില്‍ എഴുന്നേറ്റുവരും. അതിനാല്‍, പ്രതിമയേക്കാള്‍ ബുദ്ധിയുള്ളതു സ്‌ത്രീക്കുതന്നെ!' ഫ്രഞ്ച് കവിയും നോവലിസ്റ്റുമായ തേയോഫീല്‍ ഗോത്യേയുടെ 'മദമസെല്‍ ദ മോപാങ് (Theophile Goutier 1811-72 Mademoiselle de Maupin) എന്ന നോവലിലാണ് ഇങ്ങനെ ഒരു കഥാപാത്രം പറയുന്നത്. ഫെമിനിസ്റുകളുടെ ധര്‍മ്മരോഷത്തെ ഈ നോവല്‍ ജ്വലിപ്പിച്ചുവിട്ടതില്‍ എന്ത്‌ അദ്ഭുതമിരിക്കുന്നു! സ്ത്രീയുടെ നേര്‍ക്കുള്ള പരിഹാസവും ഉപാലംഭവും ഒരു ഫെമിനിസ്റ്റിനും ഇഷ്ടപ്പെടുകയില്ല. അതിനാല്‍ അക്കാലത്തെന്നപോലെ ഇക്കാലത്തും ഗോത്യേയുടെ നോവല്‍ നിശിത വിമര്‍ശനത്തിനു വിധേയമാണ്.

caption
തേയോഫീല്‍ ഗോത്യേ

സ്ത്രീയുടെ നേര്‍ക്കുള്ള ഈ പരിഹാസവും ശകാരവും ക്രമേണ ശക്തിയാര്‍ജിച്ചപ്പോള്‍ പുരുഷന്മാരുടെ അശ്ലീല രചനയ്ക്കു പ്രാധാന്യമുണ്ടായി. അപ്പോള്‍ സ്‌ത്രീകളുടെ പ്രതിഷേധവും കോപവും വളരെക്കൂടി. അശ്ലീല രചനയെ സിദ്ധാന്തമായി കരുതാമെങ്കില്‍ ബലാത്സംഗം അതിന്‍റെ പ്രായോഗികവശമാണെന്ന് അവര്‍ വാദിച്ചുതുടങ്ങി. അശ്ലീലരചന നടത്തുന്നതു സ്‌ത്രീകളില്‍ അക്രമം കാണിക്കാനാണെന്നാണ് അവരുടെ പക്ഷം. ഇങ്ങനെ അഭിപ്രായപ്പെടുന്നവരില്‍ ``The major theme of pornography as a genre is male power its mature, its magnitude, its use, its meaning" എന്നാണ് ഡ്വര്‍ക്കിന്‍റെ പ്രഖ്യാപനം. അപ്പോള്‍ ഡി. എച്ച്. ലോറന്‍സും ജെയിംസ് ജോയിസും ഹെന്‍ട്രി മില്ലറും ആല്‍ബര്‍തോ മൊറാവ്യയും സെക്സിനെക്കുറിച്ചു ധാരാളമെഴുതിയത് അവരുടെ ശക്തി കാണിക്കാനാണെന്ന്‌ വരുന്നു. ആ ശക്തിപ്രകടനം സ്‌ത്രീകളോടുള്ള ആക്രമണമായി പര്യവസാനിക്കുന്നുവെന്നും അവര്‍ പരോക്ഷമായി പറയുകയാണ്. ഇതിന്‍റെ സാധ്യതയെക്കുറിച്ച് നമ്മള്‍ ഇപ്പോള്‍ ആലോചിക്കേണ്ടതില്ല. ആലോചിച്ചാല്‍ കലാപരമായ മൂല്യത്തെ പുറന്തള്ളി സ്ത്രീകളില്‍ അക്രമം നടത്താനായിട്ടാണ് ഈ വലിയ സാഹിത്യകാരന്മാന്‍ എഴുതിയത് എന്നും സമ്മതിക്കേണ്ടിവരും. ലോറന്സിന്റെ നോവലുകന്‍ വായിച്ചിട്ട്, ജോയ്സിന്റെ `യുലിസീസ്' വായിച്ചിട്ട് എത്ര സ്ത്രീകള് ബലാല്‍സംഗം ചെയ്യപ്പെട്ടു എന്ന് ആലോചിക്കേണ്ടതായി വരും. ഡ്വര്‍ക്കിനും കൂട്ടുകാരികളും സൗകര്യപൂര്‍വം വിസ്‌മരിക്കുന്ന ഒരു സത്യമുണ്ട്‌. പുരുഷന്മാരേക്കാന്‍ ഹീനമായ വിധത്തില്‍ സ്ത്രീകള്‍ അശ്ലീലരനകള്‍ നിര്‍വഹിക്കുന്നു എന്നതുതന്നെയാണ് ആ സത്യം. വെര്‍ജീനിയ വുള്‍ഫ് എന്ന വലിയ എഴുത്തുകാരി അവരുടെ A Room of One's own എന്ന പുസ്തകത്തിന്‍ ഏറെ വാഴ്ത്തിയ അഫ്റ ബേനിനേക്കാന്‍ (Aphra Behn 1640- 89) അസഭ്യമെഴുതിയ വേറൊരു സാഹിത്യകാരനെ എനിക്കറിഞ്ഞു കൂടാ. ബേനിന്‍റെ `The disappointment' എന്ന കാവ്യത്തെക്കുറിച്ച് സമ്പൂര്‍ണമായും എഴുതാന്‍ എനിക്ക് ധൈര്യമില്ല.`നിരാശത' ധ്വജഭംഗം സംഭവിച്ചതിലുള്ള നിരാശതയാണ്. കാമവെറി ഉള്ള ലൈസാന്‍ഡര്‍ സുന്ദരിയായ കൃോറിസിനെ സ്വന്തമിച്ഛയ്ക്കു വിധേയയാക്കാനായി ആരംഭമിട്ടു. അവള്‍ അവന്റെ ശക്തിയെ അനുവദിച്ചുകൊടുത്തെങ്കിലും മൃദുലമായി പിടഞ്ഞു. (She .. permits his force, yet gently strove) ഇതിലെ strove ന്നതിന് അര്‍ത്ഥം struggled എന്നാണ്. ഒടുവില്‍.

she does her softest joys dispense
Offering her virgin innocence
A victim to love's sacred flames:
While the o'er-ravished shepherd lies
Unable to perform the sacrifice

ഇതിലെ അവസാനത്തെ വരിയിലാണ് അവന്‍റെ ധ്വജഭംഗത്തെ കവയിത്രി പച്ചയായിപ്പറയുന്നത്. അവരുടെ വേറൊരു കവിതയില്‍ `The willing mistress' പെണ്ണു പറയുന്നു.

And laid me gently on the ground
And who can guess the rest

ഈ രണ്ടു കവിതകളും അശ്ലീലതയുടെ മണ്ഡലത്തില്‍ വിഹരിക്കുകയല്ലേ? ആദ്യത്തെ കവിതയില്‍ പുരുഷന്‍ അശക്തികൊണ്ടു സ്ത്രീയെപ്പോലെയാകുന്നു. സ്ത്രീ ബലിമൃഗമാണെന്നു കവയിത്രി പറയുന്നുണ്ടെങ്കിലും പുരുഷനേക്കാള്‍ ശക്തി ആര്‍ജ്ജിക്കുന്നു. അവള്‍. രണ്ടാമത്തെ കാവ്യഭാഗത്തില്‍ വേഴ്ചയില്‍ അത്യാഹ്ലാദം കാണിക്കുന്ന സ്ത്രീ, പുരുഷ നേക്കാള്‍ ശക്തിയുള്ളവളായി നമ്മുടെ മുന്‍പില്‍ നില്‍‌ക്കുന്നു. (നില്‍ക്കുന്നു എന്ന് ഞാന്‍ എഴുതിയത് തെറ്റ്. തറയില്‍ കിടക്കുന്നു എന്നുവേണം.) കാമോത്സുകതയുടെ പിറകേ പോകാനും പുരുഷന്‍ വര്‍ണിക്കാന്‍ പേടിക്കുന്ന ഭാഗങ്ങന്‍ ചങ്കൂറ്റത്തോടെ വര്‍ണിക്കാനും സ്ത്രീക്കു കഴിയുന്നു. എന്നിട്ടും പുരുഷനെ സാപരാധനാക്കുന്നതു ശരിയോ?

caption
അനൈയിസ് നീന്‍

അശ്ലീലതയുടെ ഉടലെടുത്ത രൂപം എന്നു പരിഹസിക്കപ്പെടുന്ന അമേരിക്കനെഴുത്തുകാരന്‍ ഹെന്‍ട്രി മില്ലറുടെ കൂട്ടുകാരി അനൈയിസ് നീന്‍ (Anais Nin 1907-1977) അസഭ്യമെഴുതുന്നതില്‍ അവരുടെ കൂട്ടുകാരനെയും ബഹുദൂരം അതിശയിച്ചിരിക്കുന്നു. Erotica എന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന അവരുടെ Delta of Venus, Little Birds എന്നീ കഥാസമാഹാര ഗ്രന്ഥങ്ങളുടെ ആഭാസത്തരങ്ങള്‍ പോകട്ടെ, സ്വന്തം ജനയിതാവുമായുള്ള വേഴ്ചയുടെ വര്‍ണനകള്‍ നല്കാന്‍ അവര്‍ക്ക് ഒരു മടിയുമില്ല. ഇംഗ്ലീഷില്‍ `ഷോക്കിങ്' എന്നു പറയാറുണ്ടല്ലോ. അങ്ങനെ വായനക്കാരെ ഞെട്ടിപ്പിക്കുകയും അതേ സമയം അവരെ അഴുക്കു ചാലിലേക്ക് എറിയുകയും ചെയ്യുന്നു അനൈയിസ് നീനിന്‍റെ അഗമ്യഗമനത്തോടു ബന്ധപ്പെട്ട ഉറക്കറ രഹസ്യങ്ങള്‍. എന്തൊരു ഉത്സാഹ പ്രകര്‍ഷത്തോടെയാണ് അവര്‍ നിന്ദ്യകര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതും അവയുടെ വിവരണങ്ങള്‍ വായനക്കാര്‍ക്കു നല്കുന്നതും. അവയില്‍നിന്ന് എനിക്കൊരു വാക്യം പോലും എടുത്തെഴുതാന്‍ വയ്യ. ടോള്‍സ്റ്റോയിയുടെ അന്നകരേനീനയിലെയും ഫ്ളോബറിന്‍റെ മദാം ബുവറിയിലെയും സെക്സ് ഭാവനയുടെ സന്തതിയാണ്; അതു സൃഷ്ടിപരമാണ്. അനൈയിസ് നീനിന്‍റെ `ഡയറിക'ളിലെ ലൈംഗികത്വം വാസ്തവികമാണ്; അതു വിനാശാത്മകമാണ്. ടോള്‍സ്റ്റോയിയും ഫ്ളോബറും നമ്മളെ സന്മാര്‍ഗത്തിന്‍റെ മണ്ഡലത്തിലേക്കു കൊണ്ടു ചെല്ലുമ്പോള്‍ അനൈയിസ് നീന്‍ സന്മാര്‍ഗ്ഗച്യുതിയുടെ മണ്ഡലത്തിലേക്കാണ് നമ്മളെ വലിച്ചിഴയ്ക്കുന്നത്. പടിഞ്ഞാറന്‍ സാഹിത്യത്തില്‍ ഇതുപോലെ ചങ്കൂറ്റമുള്ള എണ്ണമറ്റ സ്ത്രീകളുണ്ട്. അവരുടെ പേരുകള്‍ പറയാന്‍ പോലും ഇവിടെ സ്ഥലമില്ല. സത്യമിതായിരിക്കെ `പുരുഷശക്തിയുടെ, വെറുപ്പിന്‍റെ, ഉടമസ്ഥാവകാശത്തിന്‍റെ, സാഡിസത്തിന്‍റെ, ആധിപത്യത്തിന്‍റെ' ഫലമാണ് ആണുങ്ങളുടെ അശ്ലീല രചനകളെന്ന് എങ്ങനെ പറയാനാണ്?. ഓരോ ബലാത്സംഗത്തിലും അഗമ്യഗമനത്തിലും ശിശു പീഡനത്തിലും പുരുഷന്‍റെ അശ്ലീല രചനയുടെ അനിയത ശക്തി കാണാമെന്നു ഫെമിനിസ്റ്റുകള്‍ പറഞ്ഞാല്‍ അതിലെത്ര സത്യമുണ്ട്?

കേരളത്തിലെ `സ്ത്രീരചന'കളില്‍ കാണുന്ന ആഭാസത്തരങ്ങളെ ക്കുറിച്ച് എഴുതാന്‍ എനിക്കു പേടിയുണ്ട്. അതുകൊണ്ട് അതുവിട്ടുകളഞ്ഞിട്ട് ഞാന്‍ ഒരു ഉര്‍ദ്ദു സാഹിത്യകാരിയുടെ ഒരു കഥയെക്കുറിച്ചു മാത്രം പറയാന്‍ സന്നദ്ധനാവുകയാണ്. മന്തോ, കൃഷന്‍ ചന്ദര്‍, അഹമ്മദ് ആലി, രജീന്ദര്‍ സിങ് ബേഡി ഈ പ്രഖ്യാതരായ സാഹിത്യകാരന്മാര്‍ക്കു സമശീര്‍ഷ്യയെന്നു കരുതപ്പെടുന്ന Ismat Chughitai എഴുതിയ The Quilt എന്ന കഥയില്‍ വീട്ടുകാരിയും വേലക്കാരിയും തമ്മിലുള്ള അനാശാസ്യ ബന്ധം ഒരു കുഞ്ഞിന്‍റെ കാഴ്ചയിലൂടെ വര്‍ണിക്കപ്പെടുന്നു. ഇക്കഥയെഴുതിയതിന് ഇസ്മത്തിന് ലാഹോറിലെ കോടതിയില്‍ കയറേണ്ടതായി വന്നു. അവര്‍ക്കു ശിക്ഷ കിട്ടിയില്ല എന്ന വസ്തുത കഥയുടെ നിന്ദ്യ സ്വഭാവത്തെ ലഘുകരിക്കുന്നില്ല. ഒടുവിലത്തെ രണ്ടു വാക്യങ്ങള്‍ എടുത്തെഴുതാം. ``Allah! I dove head long in to my sheets! what I saw when the quilt was lifted, I will never tell anyone, not even if they give me a lakh of rupees."

ഇതെഴുതുന്ന ആളും സ്‌ത്രീസമത്വവാദത്തിന്‍റെ സ്തോതാവാണ്, ഉദ്ഘോഷകനാണ്. എത്ര വേഗത്തില്‍ സ്ത്രീകള്‍ പുരുഷന്മാരോടൊപ്പമാകുന്നുവോ അത്രയും നന്ന്. അതിന്‍റെ ആദ്യത്തെ പടിയായി പുരുഷന്‍ ആഭാസത്തരം എഴുതുന്നതു പോലെ സ്‌ത്രീയും എഴുതുന്നല്ലോ എന്നുകണ്ട് ഞാന്‍ ഏറെ ആഹ്ലാദിക്കുന്നു.

സര്‍ഗാത്മകതയുടെ ലൈംഗികാടിസ്ഥാനത്തെ ഫ്രായിറ്റ് സ്ഥൂലീകരിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ലിബിഡോ സിദ്ധാന്തം ഒട്ടൊക്കെ ശരിയാണ്. ലിബിഡോ അല്ലെങ്കില്‍ ലൈംഗികശക്തി സ്ത്രീയിലും പുരുഷനിലും ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് സ്ത്രീയും പുരുഷനും അശ്ലീല രചനകളില്‍ മുഴുകും. ആ രചനകളില്‍ കലയുടെ അംശമുണ്ടെങ്കില്‍ ബഹുജനം അവയെ സ്വീകരിക്കും. അശ്ലീലമെന്ന് ഒരു കാലത്തു വിശേഷിപ്പിക്കപ്പെട്ട ഫ്ളോബറിന്‍റെ നോവല്‍ ഇന്ന് ഉത്കൃഷ്ടമായ കലാസൃഷ്ടിയായി അംഗീകരിക്കപ്പെടുന്നു. അതിനാല്‍പുരുഷന്‍റെ അശ്ലീല രചനകള്‍ സ്ത്രീകളെ ധര്‍ഷണം ചെയ്യുന്നതിനാണ് ഉപകരിക്കുക എന്ന വാദം അത്രത്തോളം സാധുതയുള്ളതല്ല. തൊണ്ട കീറിക്കൊണ്ട് ചിലര്‍ ബഹുജനമധ്യത്തിലേക്ക് `എടുത്തു ചാടുമ്പോള്‍' `The lady protects too much എന്നാണ് പറയാന്‍ തോന്നുക. അല്ലെങ്കില്‍ സ്ത്രീ, പുരുഷന്‍ ഈ ദ്വന്ദ്വങ്ങള്‍ക്ക് അയവില്ലാത്ത നിലനില്പ് ഉണ്ടോ? There is no wholly masculine man, there is no purely feminine woman എന്നു്‌ പണ്ട് ആരോ പറഞ്ഞതല്ലേ ശരി. അതു പറഞ്ഞ ആളിനെ ആശ്രയിച്ചു തന്നെ ഞാന്‍ എഴുതുകയാണ്, എന്‍റെ വീടിന്‍റെ ജനല്‍പ്പടിയില്‍ കുപ്പിയില്‍ ധാന്വന്തരം കുഴമ്പ് ഇരിക്കുന്നു. മഞ്ഞുകാലത്ത് അതുഘനീഭവിച്ച് ഇരുമ്പ് കട്ട പോലെയിരുന്നു. ഞാന്‍ അതു തൊടാന്‍ പോയില്ല. ഈ ചൂടുകാലത്ത് അത് ദ്രാവകരുപത്തിലായിരിക്കുന്നു. സ്‌ത്രീയെന്ന ദ്രാവകം ചിലപ്പോള്‍ ദേഷ്യപ്പെട്ടു ഘനീഭവിക്കും. പുരുഷന്‍ എന്ന ഘനവസ്തു ചിലപ്പോള്‍ സ്നേഹത്താലോ കാരുണ്യത്താലോ സ്വയം ഉരുകി ഒലിക്കും. അത്രേയുള്ളു.