ഓസ്മോസിസ്
| കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | രഞ്ജിത് കണ്ണൻകാട്ടിൽ |
| മൂലകൃതി | കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2016 |
| മാദ്ധ്യമം | പിഡിഎഫ്, മീഡിയവിക്കി പതിപ്പുകൾ |
| പുറങ്ങള്‍ | 80 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ഓസ്മോസിസ്
വെള്ളത്തിൽ കുതിർത്തെടുത്ത
ഒരു വസ്ത്രം പിഴിയുന്ന കണക്ക്
എന്റെ കണ്ണുകൾ പിഴിയുക.
നാളികേരക്കണ്ണിനു മുകളിലെ
ചകിരിയെന്ന പോലെ,
പീലികളെ പിഴുതുമാറ്റുക.
കൃഷ്ണമണിയുടെ കേന്ദ്രബിന്ദുവിൽനിന്നും
തലച്ചോറിലേയ്ക്കൊരു തുരങ്കമുണ്ടാക്കുക.
നിങ്ങളുടെ വായിലേയ്ക്കെന്റെ തല കമിഴ്ത്തുക.
കണ്ണിലൂടെ ഊർന്നിറങ്ങി വെളിച്ചപ്പെടുന്നവയെ
ഒരു തുള്ളി കളയാതെ കുടിച്ചൊടുക്കുക.
| ||||||
