നഗരപാത
കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ | |
---|---|
ഗ്രന്ഥകർത്താവ് | രഞ്ജിത് കണ്ണൻകാട്ടിൽ |
മൂലകൃതി | കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2016 |
മാദ്ധ്യമം | പിഡിഎഫ്, മീഡിയവിക്കി പതിപ്പുകൾ |
പുറങ്ങള്‍ | 80 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
നഗരപാത
പച്ച സിഗ്നൽ ലൈറ്റിനു പകരം
പെരുമഴ പെയ്യുന്നിടമാകണം നഗരം.
നനഞ്ഞുകുളിച്ച്
വാഹനം പായിച്ച് പോകുന്ന മഴമോഹികൾ.
ചുവന്ന ലൈറ്റിനു പകരമാകട്ടെ,
ചുറ്റുമൊട്ടാകെ,
യാത്രികന്റെ കൺപീലിയിൽ പോലും
വസന്തം വരികയും പുഷ്പങ്ങൾ വിടരുകയും വേണം.
അയാൾ കണ്ണിമയ്ക്കാതെ പൂത്ത്,
നിന്നിടത്ത് നിലച്ചുപോകും.
മഞ്ഞ വെളിച്ചം വരേണ്ടിടത്ത്
നിങ്ങൾ കവിതകൾ ഉറക്കെ പാടൂ,
മുദ്രാവാക്യങ്ങൾ ഉറക്കെയുറക്കെ മുഴക്കൂ
കാണുന്നില്ലേ,
വാഹനങ്ങൾ പതുക്കെയാകുന്നത്?
എല്ലാവരുടെയും കാതു കൂർക്കുന്നത്?
ഞരമ്പുകൾ തിണർത്ത് പൊന്തുന്നത്
|