ഭാവിയിലേയ്ക്ക്--പ്രവേശിക
ഭാവിയിലേയ്ക്ക്--പ്രവേശിക | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന് |
മൂലകൃതി | ഭാവിയിലേയ്ക്ക് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഗ്രന്ഥകർത്താവ് |
വര്‍ഷം |
2001 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 116 |
പ്രവേശിക
രണ്ടായിരത്തി ഒന്ന് ജനുവരി മാസം 14, ഞായറാഴ്ചയാണു് ഞാന്‍ ഈ ചെറുകൃതി എഴുതാന്‍ തുടങ്ങിയത്. (1176 മകരം ഒന്ന്) 78 വയസ് പൂര്‍ത്തിയായി 79ലേക്ക് പ്രവേശിക്കുന്ന ദിവസംതന്നെ എനിക്കു് എന്റെ കാഴ്ചപ്പാട് ലോകത്തിന്റെ മുമ്പില്‍ വീണ്ടും അവതരിപ്പിക്കണമെന്ന് തോന്നി അന്നുതന്നെ എഴുതി തുടങ്ങി. 2001 ജൂണ്‍ 27 ന് സമാപിച്ചു.
ഇതില്‍ നിങ്ങള്‍ പരിചയപ്പെടുവാന്‍ പോകുന്ന എന്റെ ചിന്താധാരയ്ക്ക് ഏകദേശം എന്നൊളംതന്നെ പ്രായം വരും. എന്റെ ‘പുതിയലോകം പുതിയ വഴി’ എന്ന പുസ്തകത്തോട് ചേര്‍ത്ത് വായിച്ചാല്‍ കൂടുതല്‍ വ്യക്തത കിട്ടും. എന്നെ മാററി നിര്‍ത്തിയാല്‍ ഈ ചിന്താധാര മനുഷ്യനോടൊപ്പം എന്നും ഉണ്ടായിരുന്നുവെന്നു് കാണാം.
ഒരു വിശ്വ മഹാസമ്മേളനം സങ്കല്പിച്ച് അതില്‍ എന്റെ സമൂഹജീവിത വീക്ഷണം ഞാന്‍ അവതരിപ്പിക്കുകയും, പലരും വേദിയില്‍ വന്ന് അവരവരുടെ കാഴ്ചപ്പാട് വെളിപ്പെടുത്തുകയും, അതേപ്പററിയുള്ള എന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയും ചെയ്യുന്ന ശൈലിയിലാണു് ഈ കൃതി.
ഇന്നത്തെ നമ്മുടെ ലോകജീവിത ഗതിയില്‍ വേദനിക്കുകുയും രക്ഷാമാര്‍ഗ്ഗം തേടുകയും ചെയ്യുന്ന ഞാന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ പുസ്തകം ഉപകരിക്കും.