close
Sayahna Sayahna
Search

Difference between revisions of "EeBhranth-07"


(Created page with "__NOTITLE__ ==ബോധമുണ്ടാകാൻ ഒരു കുറിപ്പടി== അടിസ്ഥാനപരമായ പ്രശ്‌നങ്ങൾ കേര...")
 
 
Line 1: Line 1:
__NOTITLE__
+
‌__NOTITLE____NOTOC__←  [[Sundar|സുന്ദർ]]
 +
{{SFN/EeBhranth}}{{SFN/EeBhranthBox}}
 
==ബോധമുണ്ടാകാൻ ഒരു കുറിപ്പടി==
 
==ബോധമുണ്ടാകാൻ ഒരു കുറിപ്പടി==
  

Latest revision as of 17:29, 9 October 2014

‌← സുന്ദർ

ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ
EeBhranth-02.jpg
ഗ്രന്ഥകർത്താവ് സുന്ദർ
മൂലകൃതി ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം പഠനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
വര്‍ഷം
2007
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 97

ബോധമുണ്ടാകാൻ ഒരു കുറിപ്പടി

അടിസ്ഥാനപരമായ പ്രശ്‌നങ്ങൾ കേരളത്തിലെ മൂന്ന് ആശുപത്രികളിലും നിലനിൽക്കുന്നു. തൃശൂർ മാനസികരോഗാശുപത്രിയെക്കുറിച്ച് ഈയിടെ ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിൽ ലേഖനമുണ്ടായിരുന്നു. പക്ഷേ, വർഷങ്ങൾക്കുമുമ്പേ കുപ്രസിദ്ധിയാർജ്ജിച്ച കോഴിക്കോട് മാനസികരോഗാശുപത്രിയുടെ ഇരുമ്പുമറ ഭേദിക്കാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. നിർദ്ദേശങ്ങൾക്ക് ഇപ്പോഴും പ്രസക്തിയുള്ളതിനാൽ എന്തു ചെയ്യണമെന്നാലോചിക്കാം.

1. കേരളത്തിലെ മൂന്നു ചിത്തരോഗാശുപത്രികളും വളർന്നു വലുതായ നഗരങ്ങളിൽത്തന്നെയാണ് സ്ഥിതിചെയ്യുന്നത്. ഇത് നഗരമദ്ധ്യത്തിൽത്തന്നെയാവണം എന്ന് നിർബ്ബന്ധമൊന്നുമില്ലല്ലോ. സാമ്പത്തികപ്രയാസംകൊണ്ടാണ് സർക്കാർ മാനസികരോഗാശുപത്രികൾ നന്നാക്കാത്തതെങ്കിൽ ഇതാ ഒരു പോംവഴി. ഇപ്പോൾ ആശുപത്രികൾ സ്ഥിതിചെയ്യുന്ന സ്ഥലം ഹൗസിങ് കോംപ്ലക്‌സ്‌-കം-പാർക്ക് ആക്കി മാറ്റുക. ധാരാളം പണംകിട്ടും. മൂന്നു നഗരങ്ങളിൽനിന്നും കുറെ മാറി ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രീയ മാനസികാേരാഗാശുപത്രി പണിഞ്ഞ ആർക്കിടെക്ട് ബേക്കറിനെക്കൊണ്ട് പുതിയ ആശുപത്രികൾ ഡിസൈൻ ചെയ്ത് പണിയിക്കുക. ഈ മൂന്നു നഗരങ്ങളിലെയും ഏക്കറു കണക്കിനുള്ള ഭൂമി വിൽക്കുന്ന പണം ഇതിന് ധാരാളം മതിയാകും.

2. എല്ലാ ജനറൽ ആശുപത്രികളിലും മാനസികരോഗികൾക്കായി വാർഡുകൾ പണിയുക. ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്തുക. ചികിത്സ ജനങ്ങളിലെത്തിക്കാൻ സാറ്റലൈറ്റ് കേന്ദ്രങ്ങൾ ആരംഭിക്കുക. അസുഖം തുടക്കത്തിലേ കണ്ടുപിടിക്കാനുള്ള സൗകര്യങ്ങളുണ്ടാക്കുക.

3. ആശുപത്രികളിൽ‘ബൈസ്റ്റാൻഡേഴ്‌സ്’ രോഗിയോടൊപ്പം ഉണ്ടാവണം എന്ന് നിർബന്ധിക്കുക. വീട്ടുകാർ പൊലീസ്‌സ്റ്റേഷൻവഴി രോഗികളെ മാനസികരോഗാശുപത്രികളെത്തിക്കുന്ന പ്രവണത ഇല്ലാതാക്കുക. മദ്രാസിൽ ചെയ്യുന്നതുപോലെ, രോഗികളുടെ ബന്ധുക്കളോട് നേരിട്ട് രോഗിയുമായി ആശുപത്രിയിലെത്താൻ പറയട്ടെ. അഡ്മിഷൻ സമയത്ത് രോഗിയുടെ വിലാസം ഉറപ്പുവരുത്തുക, അതോടൊപ്പം നിംഹാൻസിൽ ചെയ്യുന്നതുപോലെ ബസ്സുകൂലിയുടെ മൂന്നിരട്ടി (രോഗിക്ക് വീട്ടിലെത്താനും വീട്ടിൽ കൊണ്ടുവിടുന്ന ജീവനക്കാരന് പോയി മടങ്ങിവരാനും) ആദ്യമേ വാങ്ങുക. രോഗിയുടെ സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തിൽ എന്തുകൊണ്ട് ചികിത്സിക്കാൻ സർക്കാരിന് പണം ഈടാക്കിക്കൂടാ?

4. പ്രധാന പ്രശ്‌നം റീഹാബിലിറ്റേഷനാണ്. സാമൂഹ്യസംഘടനകൾ ഇക്കാര്യത്തിൽ മുൻകൈയെടുക്കേണ്ടതാണ്; അതോടൊപ്പം സർക്കാരും. ആരോരുമില്ലാത്ത രോഗികൾക്കായി തൊഴിലവസരങ്ങൾ, റീഹാ ബിലിറ്റേഷൻ സെന്റർ ഇവ അടിയന്തിരമായി ഉണ്ടാക്കേണ്ടതാണ്.

5. പാഠപുസ്തകങ്ങളിൽ മെന്റൽ ഹെൽത്ത് ഒരു വിഷയമാക്കേണ്ടതാണ്. ജനങ്ങളെ മാനസികരോഗങ്ങളെക്കുറിച്ച് ബോധവാന്മാരാക്കേണ്ടതുമാണ്. രോഗം ആദ്യഘട്ടങ്ങളിൽ കണ്ടുപിടിക്കണമെങ്കിൽ, വീട്ടുകാർക്കും അദ്ധ്യാപകർക്കും മാനസികരോഗത്തെക്കുറിച്ചുള്ള പ്രാഥമികമായ അറിവെങ്കിലും ഉണ്ടാകണം.

6. കമ്യൂണിറ്റി സൈക്യാട്രിക്ക് അസാമാന്യ പ്രസക്തിയുണ്ട്. സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കേഴ്‌സ്, നേഴ്‌സുമാർ, സൈക്കോളജിയിൽ ബാച്ച്‌ലർ ഡിഗ്രിയെടുത്തവർ ഈ യാഥാർത്ഥ്യം ഇനിയും അംഗീകരിക്കേണ്ടിയിരിക്കുന്നു. ഇവരുടെ ടീം വർക്കുകൊണ്ടുമാത്രമേ സമൂഹത്തിന്റെ മാനസികാരോഗ്യം മെച്ചപ്പെടുകയുള്ളു.

ഇതിനെല്ലാം മുൻകൈയെടുക്കേണ്ടത് ഈ നാട്ടിലെ ജനങ്ങളാണ്. ആാർത്ഥമായ ശ്രമം ഇന്നുണ്ടാവുകയാണെങ്കിൽ മാനസികരോഗാശുപത്രികൾ നന്നാവും; അടുത്ത തലമുറയെങ്കിലും രക്ഷപ്പെടും.