Difference between revisions of "കെ. വേണു"
(→പുസ്തകങ്ങൾ) |

Line 30: | Line 30: | ||
| subject = | | subject = | ||
| movement = തീവ്ര ഇടതുപക്ഷം | | movement = തീവ്ര ഇടതുപക്ഷം | ||
− | | notableworks = [[പ്രപഞ്ചവും മനുഷ്യനും]]
വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ
ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം
ജനാധിപത്യത്തിന്റെ മനുഷ്യാനുഭവങ്ങൾ
പ്രകൃതി, | + | | notableworks = [[പ്രപഞ്ചവും മനുഷ്യനും]]
വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ
ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം
ജനാധിപത്യത്തിന്റെ മനുഷ്യാനുഭവങ്ങൾ
പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം |
| spouse = മണി | | spouse = മണി | ||
| partner = | | partner = |
Revision as of 03:52, 11 August 2019
കെ. വേണു | |

ജനനം | ഡിസംബർ , 1945 |
തൊഴില്‍ | സാമുഹ്യപ്രവർത്തകൻ, രാഷ്ട്രീയചിന്തകൻ |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന്‍ |
വിദ്യാഭ്യാസം | എം.എസ്.സി. |
യൂണി/കോളേജ് | മലബാർ ക്രിസ്റ്റ്യൻ കോളേജ് |
സാഹിത്യപ്രസ്ഥാനം | തീവ്ര ഇടതുപക്ഷം |
പ്രധാനകൃതികള്‍ |
പ്രപഞ്ചവും മനുഷ്യനും വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം ജനാധിപത്യത്തിന്റെ മനുഷ്യാനുഭവങ്ങൾ പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം |
ജീവിതപങ്കാളി | മണി |
മക്കള്‍ | അനൂപ്, അരുൺ |
കെ. വേണു കേരളത്തിൽ അറിയപ്പെടുന്ന സാമൂഹികചിന്തകനും രാഷ്ട്രീയനിരീക്ഷകനും കർമ്മോന്മുഖനായ ധൈഷണികനുമാണു്. ശാസ്ത്രപുരോഗതിയിലും അതുമൂലമുണ്ടായ സാമൂഹികപരിണാമങ്ങളിലും അടിസ്ഥാനപ്പെടുത്തിയ സ്വന്തം നിരീക്ഷണങ്ങളെയും നിഗമങ്ങളെയും അങ്ങേയറ്റം സൂക്ഷ്മമായി, വിമർശനാത്മകമായി വിലയിരുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ സമീപനം ചിന്താലോകത്തു് ഒരു പുതുവഴിയുണ്ടാക്കിയിട്ടുണ്ടു്. ജന്തുശാസ്ത്രത്തിൽ ഗവേഷണവിദ്യാർത്ഥിയായി തിരുവനന്തപുരത്തു് കഴിയവേ, അറുപതുകളിലെ അന്നത്തെ കലുഷിതമായ സംഭവപരമ്പരകളിൽ കാഴ്ചക്കാരനായി നോക്കിനിൽക്കാൻ വയ്യാത്തതിനാൽ പങ്കാളിയായി. ഈ പ്രവർത്തനങ്ങൾ വേണുവിനെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അതിതീവ്രഇടതുപക്ഷസംഘത്തിലെത്തിച്ചു. “മാവോയിസ്റ്റ്” എന്ന ആനുകാലികപ്രസിദ്ധീകരണത്തിന്റെ സ്ഥാപകപത്രാധിപരായിരുന്നു അദ്ദേഹം. ഇക്കാരണങ്ങളാൽ ഗവേഷണം തുടരുവാൻ കഴിയാതായി. ഈ കാലഘട്ടത്തിൽ നക്സലൈറ്റ് പ്രതിരോധങ്ങളിൽ സജീവമായി പങ്കെടുത്തതുമൂലം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു് നാലുകൊല്ലം ജയിലിലടയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രാഷ്ട്രീയസത്യസന്ധതയും, കറയറ്റ പ്രതിബദ്ധതയും, സാമൂഹികചുറ്റുപാടുകളുടെ ഉജ്ജ്വലമായ അപഗ്രഥനങ്ങളും അന്നത്തെ കവികളെയും എഴുത്തുകാരെയും കലാകാരന്മാരെയും വളരെയധികം സ്വാധീനിക്കുകയും നിലവിലെ നവധാരകൾക്കു് വ്യത്യസ്തമായൊരു സൗന്ദര്യാത്മകത പകരുകയും ചെയ്തു.
അടിയന്തിരാവസ്ഥക്കാലത്തു് സംസ്ഥാനത്തു് നടന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തതുമൂലം വീണ്ടും അറസ്റ്റിലാവുകയും ജയിൽവാസം അനുഭവിക്കേണ്ടിവരികയും ചെയ്തു. ഈ രണ്ടു തവണയുള്ള ജയിൽ ജീവിതത്തിനിടയിൽ അദ്ദേഹം രാഷ്ട്രീയസൈദ്ധാന്തികമേഖലയിൽ “ഇന്ത്യൻ വിപ്ലവത്തിന്റെ പരിപ്രേക്ഷ്യം”, “വിപ്ലവത്തിന്റെ ദാർശനികപ്രശ്നങ്ങൾ” എന്നീ രണ്ടു പുസ്തകങ്ങൾ രചിക്കുകയുണ്ടായി. ഇതിൽ ആദ്യത്തേതു് സ്വന്തം സഖാക്കളെ അഭിസംബോധന ചെയ്തപ്പോൾ, രണ്ടാമത്തെ കൃതി മാവോയിസവും സാംസ്കരികവിപ്ലവവുമടക്കം മാർക്സിസത്തിന്റെ വികാസപരിണാമങ്ങളെക്കുറിച്ചുള്ള ഉജ്ജ്വലപഠനമായി. മാർക്സിയൻ സൈദ്ധാന്തികവിഭാഗത്തിൽ ശ്രേഷ്ഠതരമായി കരുതപ്പെടുന്ന രണ്ടാമത്തെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പു് “The Philosophical Problems of Revolution” എന്ന പേരിൽ 1982-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.
പ്രതിഭാധനനായ എഴുത്തുകാരനായ വേണു തന്റെ ഇരുപതുകളിൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയായിരിക്കെ പ്രസിദ്ധീകരിച്ച, വളരെയധികം വായിക്കപ്പെട്ട പുസ്തകമാണു് “പ്രപഞ്ചവും മനുഷ്യനും”. ഈ കൃതി ഇന്നും ശാസ്തസാഹിത്യവിഭാഗത്തിൽ എഴുതപ്പെട്ട ഉത്തമഗ്രന്ഥങ്ങളിലൊന്നായി കരുതപ്പെടുന്നു.
ഏതാണ്ടു് രണ്ടു് ദശാബ്ദക്കാലം മാവോയിസ്റ്റ് പാർട്ടിക്കു് രാഷ്ട്രീയ, സൈദ്ധാന്തിക നേതൃത്വം നൽകിയതിനൊടുവിൽ, അതിന്റെ അഖിലേന്ത്യാ സെക്രട്ടറി സ്ഥാനത്തു് നിന്നു് വേണു രാജി വെയ്ക്കുകയുണ്ടയി. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്കു് ഒരിക്കലും ഒരു ജനാധിപത്യവ്യവസ്ഥിതിയുമായി യോജിക്കാനാവില്ല എന്നതായിരുന്നു അതിനു് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചതു്. വിവിധ സമൂഹങ്ങളിൽ നിലനിൽക്കുന്ന വിവിധതരം ഭരണവ്യവസ്ഥിതികളുമായി ഒരിക്കലും യോജിക്കാനാവാത്ത ധാരകൾ മാർക്സിസത്തിൽ അന്തർലീനമായിരിക്കുന്നു. “ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യസങ്കല്പങ്ങൾ” എന്ന അദ്ദേഹത്തിന്റെ പുസ്തകം ഈ വിഷയത്തെ വിശദമായി, യുക്തിസഹമായി വിശകലനം ചെയ്യുന്നുണ്ടു്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെല്ലാം തന്നെ, പലതരം സമൂഹങ്ങളിൽ ആവിർഭവിച്ചു് ഭരണത്തിൽ എത്തിയതിനുശേഷം പ്രതിപക്ഷബഹുമാനമില്ലാത്ത, വിരുദ്ധാഭിപ്രായങ്ങളെ അടിച്ചമർത്തുന്ന, ഉന്മൂലനം ചെയ്യുന്ന, ഒറ്റപ്പാർട്ടി ഏകാധിപത്യത്തിന്റെ അധികാരിവർഗ്ഗസൃഷ്ടിയിലേയ്ക്കു് രാഷ്ട്രഭേദമെന്യേ അധഃപതിച്ചു. വൈരുദ്ധ്യങ്ങളെ നിലനിറുത്തിക്കൊണ്ടുള്ള സംസ്കൃതമായ സിവിൽ സമൂഹനിർമ്മിതിയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ പൂർണ്ണമായും പരാജയപ്പെടുകയാണുണ്ടായതു്. ജനാധിപത്യത്തെ ഒരു തരം വർഗ്ഗാധിപത്യമായി കാണുന്ന മാർക്സിന്റെയും അനുയായികളുടെയും വർഗ്ഗന്യൂനീകരണസിദ്ധാന്തങ്ങളുടെ അതിലളിതവൽക്കരണ പ്രവണതകളാണു് ഈ അപചയത്തിനു് കാരണമായി വേണു ചൂണ്ടിക്കാണിക്കുന്നതു്. വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘർഷങ്ങളെ പരിമിതമായിട്ടെങ്കിലും നിർമ്മാർജ്ജനം ചെയ്യുന്നതിൽ ഒരു സാമൂഹികസ്ഥാപനമെന്ന നിലയ്ക്കു് മനുഷ്യസമൂഹത്തിന്റെ ആവിർഭാവം മുതൽ ജനാധിപത്യം മറ്റു ഭരണക്രമങ്ങളെ അപേക്ഷിച്ചു് വിജയിച്ചു എന്ന അടിസ്ഥാനസത്യത്തെ മാർക്സിസം പാടെ അവഗണിച്ചു. പാർലമെന്ററി ജനാധിപത്യവുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്മ്യൂണിസ്റ്റ് ഏകാധിപത്യങ്ങളെല്ലാം തന്നെ മനുഷ്യസമൂഹത്തിന്റെ വികാസത്തെ പ്രതിലോമതയിലേയ്ക്കു് നയിക്കുകയാണു് ചെയ്തതു് എന്നും അദ്ദേഹം കരുതുന്നു.
എഴുത്തുകാരനായ ഇ. കരുണാകരനുമൊത്തു് നടത്തിയ ദീർഘസംഭാഷണത്തിൽ രാഷ്ട്രീയത്തിലെയും സ്വജീവിതത്തിലെയും അനുഭവങ്ങളെ വേണു സംഗ്രഹിക്കുന്നുണ്ടു്. ഈ ദീർഘസംഭാഷണം വേണുവിന്റെ വളരെയധികം വായിക്കപ്പെട്ട “ജനാധിപത്യത്തിന്റെ മനുഷ്യാനുഭവങ്ങൾ” എന്ന പുസ്തകത്തിലൂടെ പ്രസിദ്ധീകൃതമായി. മൗലികവാദത്തോളമെത്തുന്ന വിപണിമുതലാളിത്തത്തിന്റെ സോഷ്യൽ ഡാർവിനിസ്റ്റ് സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹികനിർവചനങ്ങളും വിശദീകരണങ്ങളും കാലത്തിന്റെ വെല്ലുവിളികൾ നേരിടാനാവാതെ തിരസ്ക്കരിക്കപ്പെടും എന്നതാണു് ഇതിലെ പ്രധാനവാദങ്ങളിലൊന്നു്. വ്യക്തിയുടെ സാമൂഹികസ്വത്വവും വ്യക്തിസ്വത്വവും തമ്മിൽ നിരന്തരം നടക്കുന്ന പ്രതിപ്രവർത്തനങ്ങളാണു് മനുഷ്യസമൂഹത്തിന്റെ ജനകീയമുന്നേറ്റങ്ങൾക്കു് പ്രധാനപ്രേരകമായി മാറുന്നതെന്നും വേണു ഉറച്ചു വിശ്വസിക്കുന്നു.
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള പുല്ലൂറ്റിൽ 1945 ഡിസംബറിൽ വേലായുധൻ നായരുടെയും അമ്മാളുവമ്മയുടെയും ഏഴു മക്കളിൽ ഒരാളായി വേണു ജനിച്ചു. കൊടുങ്ങല്ലൂരിൽ നിന്നും സ്കൂൾ വിദ്യാഭ്യാസവും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദവും, മലബാർ ക്രിസ്റ്റ്യൻ കോളേജിൽ നിന്നും ബിരുദാനന്തരബിരുദവും നേടി. ചകിരിതൊഴിലാളിയായിരുന്ന മണിയെ 1981-ൽ വിവാഹം ചെയ്തു. അനൂപ്, അരുൺ എന്നീ രണ്ടു ആൺകുട്ടികളുണ്ട് ഇവർക്ക്.
പുസ്തകങ്ങൾ
- പ്രപഞ്ചവും മനുഷ്യനും (1970)
- വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ (1979)
- Philosophical Problems of Revolution (1982)
- സ്വാതന്ത്ര്യത്തിന്റെ സാക്ഷാൽക്കാരം (1984)
- കേരള പഠനത്തിനൊരു മുഖവുര (1987)
- ഇന്ത്യൻ വിപ്ലവത്തിന്റെ കാഴ്ചപ്പാട്
- ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം (1992)
- ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ (2003)
- ഇന്ത്യൻ ജനാധിപത്യം പ്രശ്നങ്ങളും സാദ്ധ്യതകളും (2010)
- ജനാധിപത്യത്തിന്റെ മനുഷ്യാനുഭവങ്ങൾ (2010)
- രാഷ്ട്രീയം, ജീവിതം (2019)
- പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം (കൊല്ലം നല്കിയിട്ടില്ല)