ഏകാത്മദര്‍ശനം
ഭാവിലോകം | |
---|---|
ഗ്രന്ഥകർത്താവ് | ഡി.പങ്കജാക്ഷന്‍ |
മൂലകൃതി | ഭാവിലോകം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | രാഷ്ട്രമീമാംസ |
വര്‍ഷം |
ഗ്രന്ഥകര്‍ത്താവ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 60 |
ഏകാത്മദര്‍ശനം
ബള്‍ബായാലും ട്യൂബായാലും ഫാനായാലും ഉളളില്‍ പ്രവര്‍ത്തിക്കുന്ന കറന്റ് ഒന്നുതന്നെ.
മോതിരമോ വളയോ മാലയോ ഏതായാലും സ്വര്‍ണ്ണം സ്വര്‍ണ്ണം തന്നെ.
തിരയായോ ഒഴുക്കായോ ചുഴിയായോ വെളളച്ചാട്ടമായോ ഏതുനിലയില്‍ കണ്ടാലും എല്ലാം വെളളം തന്നെ.
പ്രഭാതം മദ്ധ്യാഹ്നം സായാഹ്നം അസ്തമയം ഇവ ഏതു നിലയില്‍ അനുഭവപ്പെട്ടാലും സൂര്യന്‍ ഉദിക്കുന്നുമില്ല അസ്തമിക്കുന്നുമില്ല, സദാ സ്വ സ്ഥാനത്തുതന്നെ.
ഒരു തടി തന്നെയാണ് മേശയായും കസേരയായും ബഞ്ചായും രൂപപ്പെട്ടിരിക്കുന്നത്.
കലവും. ചട്ടിയും. കുസയും. ചെടിച്ചട്ടിയും അടിസ്ഥാനപരമായി മണ്ണല്ലാതൊന്നുമില്ല.
പശു വെളുമ്പിയോ, കറുമ്പിയോ, ചെമലയോ ഏതുമാകട്ടെ പാലിന് ഒരേ നിറം വെളള.
പരുന്തോ, തിമിംഗലമോ, രാജവെമ്പാലയോ, എറുമ്പോ, ആനയോ ഏതുമാകട്ടെ ജീവന്റെ തലത്തില്‍ ഭിന്നമല്ല.
വിശ്വാസത്തിലോ, ആചാരത്തിലോ, സ്വാഭാവത്തിലോ, ഭാഷയിലോ, നിറത്തിലോ വ്യത്യസ്തത ഉണ്ടായിരിക്കുമ്പോഴും നമ്മുടെ വര്‍ഗ്ഗം മാനുഷികം തന്നെ.
പ്രപഞ്ച ദര്‍ശനത്തില്‍ കാണുന്ന വൈവിദ്ധ്യങ്ങള്‍ ഒന്നും ആത്മദര്‍ശനത്തില്‍ നിലനില്‍ക്കില്ല.
വസ്തു ദര്‍ശനത്തിന്റെ പിന്നാലെ ഏകാത്മ ദര്‍ശനം ഓരോരുത്തരും പരിശീലിക്കുവാന്‍ തുടങ്ങുന്നതോടുകൂടി ഭൂമി പരിവര്‍ത്തനത്തിന്റെ മാര്‍ഗ്ഗത്തില്‍ പ്രവേശിക്കും.
മാററത്തിനു വേണ്ടി ശ്രമിക്കാമെന്നുളളവര്‍ അറിയിച്ചാല്‍ പരസ്പരം പരിചയപ്പെടുന്നതിന് വഴി ഒരുക്കാം. എഴുതുക.
അന്തിമ ശരി ഏതെന്ന് ആര്‍ക്കറിയാം. എന്റെ തോന്നല്‍ ഇതില്‍ രേഖപ്പെടുത്തി എന്നു മാത്രം. ഉള്‍ക്കൊള്ളുകയോ തളളുകയോ വായനക്കാരുടെ ഹിതത്തിന് വിടുന്നു. നിറുത്തട്ടെ.
ബന്ധപ്പെടേണ്ട വിലാസം:
പത്രാധിപര്‍, ദര്‍ശനം, കഞ്ഞിപ്പാടം പി. ഓ., ആലപ്പുഴ 688 005
ഫോണ്‍: 0477–2282323
വഴി: ആലപ്പുഴ നിന്ന് കഞ്ഞിപ്പാടത്തേക്ക് പ്രൈവററ് ബസ്സുകള്‍ ഉണ്ട്.