കൊണാര്‍ക്ക്
സാഞ്ചി | |
---|---|
ഗ്രന്ഥകർത്താവ് | കെ.ബി.പ്രസന്നകുമാർ |
മൂലകൃതി | സാഞ്ചി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | കറന്റ് ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
കൊണാര്‍ക്ക്
സമയത്തെ
കാലാശ്വവേഗങ്ങളെ
ശിലയില്‍
ബന്ധിച്ച്
സംതൃപ്തനാകവേ
ചന്ദ്രഭാഗയില്നിന്ന്
ഒരു തിര
അലച്ചെത്തി
ശില്പിയെ
മഹാകാലസമുദ്രത്തിന്റെ
ആഴങ്ങളിലേക്ക്…
|