ബ്രഹ്മഗിരി
| സാഞ്ചി | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | കെ.ബി.പ്രസന്നകുമാർ |
| മൂലകൃതി | സാഞ്ചി |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | കറന്റ് ബുക്സ് |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 64 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ബ്രഹ്മഗിരി
ബ്രഹ്മഗിരിയിലേക്ക്
നടക്കുമ്പോള്‍
വഴികാട്ടി പറഞ്ഞു
ഒരിക്കല്‍
ഈ കാടുകള്‍ക്ക്
ചോരയുടെ പച്ച.
ഇപ്പോള്‍
ഇവിടെ,
സംവാദങ്ങള്‍ക്കും
ഓര്‍മ്മക്കുറിപ്പുകള്‍ക്കും
കുമ്പസാരങ്ങൾക്കും
മടങ്ങിപ്പോക്കിനും
ശേഷമുളള
വിരാമചിഹ്നത്തിന്റെ
മൂകത.
| ||||||
