ഹിമശ്മശാനം
| സാഞ്ചി | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | കെ.ബി.പ്രസന്നകുമാർ |
| മൂലകൃതി | സാഞ്ചി |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | കറന്റ് ബുക്സ് |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 64 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ഹിമശ്മശാനം
ശവങ്ങളുടെ താഴ്വരയാണ്
റോഹ്ത്താങ്ങ്.
ആത്മാക്കളുടെ
ഹിമശ്മശാനത്തില്‍
പൊഴിയുന്ന മഞ്ഞില്‍
ആദൃശ്യതയിലേക്ക്
അലിയുന്ന സമയം.
അപ്പുറമേത്
ഇപ്പുറമേത്
ഓര്‍മ്മയേത്
മറവിയേത്
ജീവിതമേത്
മരണമേത്?
മഞ്ഞ്
പൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു.
| ||||||
