Difference between revisions of "ഗോമുഖം"
(Created page with "__NOTITLE____NOTOC__← കെ.ബി.പ്രസന്നകുമാർ {{SFN/Sanchi}}{{SFN/SanchiBox}} ==ഗോ...") |
|||
Line 4: | Line 4: | ||
<poem> | <poem> | ||
ഗംഗോത്തരീ | ഗംഗോത്തരീ | ||
+ | ദേവദാരുക്കളിലൂടെ | ||
അടര്‍ന്നടിയുന്ന | അടര്‍ന്നടിയുന്ന | ||
കല്ലുകള്‍ക്ക് കീഴേ | കല്ലുകള്‍ക്ക് കീഴേ | ||
ജീവിതം നൂഴ്ന്ന് | ജീവിതം നൂഴ്ന്ന് | ||
പുരാതന സമയവെളികളിലൂടെ | പുരാതന സമയവെളികളിലൂടെ | ||
− | ആനന്ദ | + | ആനന്ദ നിരാനന്ദ- |
ങ്ങള്‍ക്കപ്പുറം | ങ്ങള്‍ക്കപ്പുറം | ||
ഓര്‍മ്മയ്ക്കും മേലേ… | ഓര്‍മ്മയ്ക്കും മേലേ… | ||
+ | |||
വെളളത്തിന്റെ | വെളളത്തിന്റെ | ||
കുളിര്‍നനവില്‍ | കുളിര്‍നനവില്‍ | ||
Line 18: | Line 20: | ||
വിലോലമാം ഭൂവിലൂടെ | വിലോലമാം ഭൂവിലൂടെ | ||
മനസ്സഴിഞ്ഞ്… | മനസ്സഴിഞ്ഞ്… | ||
+ | |||
ജലത്തിന്റെയും | ജലത്തിന്റെയും | ||
നദിയുടെയും | നദിയുടെയും |
Latest revision as of 11:52, 4 March 2015
സാഞ്ചി | |
---|---|
ഗ്രന്ഥകർത്താവ് | കെ.ബി.പ്രസന്നകുമാർ |
മൂലകൃതി | സാഞ്ചി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | കറന്റ് ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ഗോമുഖം
ഗംഗോത്തരീ
ദേവദാരുക്കളിലൂടെ
അടര്‍ന്നടിയുന്ന
കല്ലുകള്‍ക്ക് കീഴേ
ജീവിതം നൂഴ്ന്ന്
പുരാതന സമയവെളികളിലൂടെ
ആനന്ദ നിരാനന്ദ-
ങ്ങള്‍ക്കപ്പുറം
ഓര്‍മ്മയ്ക്കും മേലേ…
വെളളത്തിന്റെ
കുളിര്‍നനവില്‍
ഉളളകങ്ങളിലെ
ഹിമസാനുക്കളിലൂടെ
പാരസ്പര്യപ്രണയ-
വിലോലമാം ഭൂവിലൂടെ
മനസ്സഴിഞ്ഞ്…
ജലത്തിന്റെയും
നദിയുടെയും
നിശ്ശബ്ദതയുടെയും
ഉണ്മയുടെയും
ഉഷസ്സിലേക്ക്…
|