എല്ലോറ ഒന്ന്
| സാഞ്ചി | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | കെ.ബി.പ്രസന്നകുമാർ |
| മൂലകൃതി | സാഞ്ചി |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | കറന്റ് ബുക്സ് |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 64 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
എല്ലോറ–ഒന്ന്
കരിങ്കല്ലിന്റെ
പുരാതനശൈത്യത്തില്‍
ശാഖകള്‍ വിടര്‍ത്തുന്ന
ബോധിമരച്ചുവട്ടില്‍
ധ്യാനശാന്തനാകുന്ന
ബുദ്ധനു മുന്നില്‍
ഭൂതഭാവികളുടെ സംഗമം.
ശില്പമാകുന്ന
ബുദ്ധനും
ബുദ്ധനാകുന്ന
ശില്പിയും
കാലത്തിന്റെ
ഒരു തുരുത്തില്‍
അഭിമുഖം
നിശ്ശബ്ദരാകുന്നു.
| ||||||
