കടലെടുത്ത നഗരത്തിലെ
പളളിയുടെ
ശിലാസ്ഥികൂടത്തിനുളളില്‍
നില്ക്കുമ്പോള്‍
കറുത്ത് മെല്ലിച്ച
മുക്കുവകന്യക
വിലാസവതി
ചമഞ്ഞെത്തി.
കടല്‍നടുവിലെ
നിശ്ചലകാലത്തില്‍
തളംകെട്ടനില്പവള്‍
സത്യവതിയുടെ
കഥയറിയാത്തവള്‍.
അവളുടെ
കണ്ണില്‍
അസ്തമസൂര്യനില്ല.
ഉഷസ്സുമില്ല.
കാറ്റില്‍
പറക്കുന്ന
പൊടിചിന്നിയ
മുടിനാരുകള്‍.
ഒന്നു പുഞ്ചിരിച്ചു പിന്‍വാങ്ങുമ്പോള്‍
സൂര്യന്‍
കടലില്‍ മറഞ്ഞു.
കടലെടുത്ത
സ്റ്റേഷനിലേക്ക്
ഭൂതകാലത്തില്‍
നിന്ന് ഒരു കരിവണ്ടിയും
ജലത്തില്‍
മറഞ്ഞ സഞ്ചാരികളും.
പിന്നെയുമിതാ
പിന്നിലവള്‍.
ഇരുള്‍മുടി
പറന്ന് നിശ്ശബ്ദയായ്…
ചുഴലേ…
മഹാകാരം
ഇരുള്‍ സമുദ്രം