ഗോമുഖം
സാഞ്ചി | |
---|---|
ഗ്രന്ഥകർത്താവ് | കെ.ബി.പ്രസന്നകുമാർ |
മൂലകൃതി | സാഞ്ചി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | കറന്റ് ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ഗോമുഖം
ഗംഗോത്തരീ
അടര്ന്നടിയുന്ന
കല്ലുകള്‍ക്ക് കീഴേ
ജീവിതം നൂഴ്ന്ന്
പുരാതന സമയവെളികളിലൂടെ
ആനന്ദ നരിനന്ദ-
ങ്ങള്‍ക്കപ്പുറം
ഓര്‍മ്മയ്ക്കും മേലേ…
വെളളത്തിന്റെ
കുളിര്നനവില്
ഉളളകങ്ങളിലെ
ഹിമസാനുക്കളിലൂടെ
പാരസ്പര്യപ്രണയ-
വിലോലമാം ഭൂവിലൂടെ
മനസ്സഴിഞ്ഞ്…
ജലത്തിന്റെയും
നദിയുടെയും
നിശ്ശബ്ദതയുടെയും
ഉണ്മയുടെയും
ഉഷസ്സിലേക്ക്…
|