ഉഷസ്സിന്റെ ജലക്കണ്ണാടി
| സാഞ്ചി | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | കെ.ബി.പ്രസന്നകുമാർ |
| മൂലകൃതി | സാഞ്ചി |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | കറന്റ് ബുക്സ് |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 64 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ഉഷസ്സിന്റെ ജലക്കണ്ണാടി
ഗംഗോത്തരിയില്‍
നിന്ന്
ഗോമുഖിലേക്ക്
നടക്കുമ്പോള്‍
ഹിമച്ചരലുകള്ക്കിടയില്
ഒരു ചെറുസരസ്സ്.
ഹരിതനീലജലാഭം
നിശ്ചലം
പുരാതനം.
ഉഷസ്സിന്റെ ഈ
ജലക്കണ്ണാടിയില്‍
സഞ്ചാരിയുടെ
സമയശൂന്യമായ
മുഖം.
കാറ്റില്‍
ഗോമുഖില്‍നിന്ന്
ജലമിഴാവ്.
| ||||||
