നാഥുലയില്‍ നില്ക്കുമ്പോള്
| സാഞ്ചി | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | കെ.ബി.പ്രസന്നകുമാർ |
| മൂലകൃതി | സാഞ്ചി |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | കറന്റ് ബുക്സ് |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 64 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
നാഥുലയില്‍ നില്ക്കുമ്പോള്
തിബത്തിലെ
മഞ്ഞുമലകളില്‍
നിന്നെത്തുന്ന
അശരണമായ കാറ്റില്‍
ചൈനീസ്
പട്ടാളക്കാരന്റെ
മഞ്ഞച്ചിരിയുടെ
ചുവട്ടില്‍
അപ്പുറം
ഇപ്പുറം
കുലച്ചുനില്‍ക്കുന്ന
തോക്കുകള്‍ക്കിടയില്‍
രാഷ്ട്രം, രാഷ്ട്രം
എന്ന്
കടുംശൈത്യമാര്ന്ന്
വ്യവഹരിക്കവേ,
വിറച്ചും
ചുമച്ചും
ഇടറിയും
തണുപ്പായ്
ചുരുണ്ടും
ശ്രീബുദ്ധമായ
സമയക്കാറ്റിലൂടെ
പാറിപ്പറന്നും
സഞ്ചാരികള്ക്കിയടയിലൂടെ
ഒരാള്‍.
| ||||||
