ബൃഹദേശ്വരം
| സാഞ്ചി | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | കെ.ബി.പ്രസന്നകുമാർ |
| മൂലകൃതി | സാഞ്ചി |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | കറന്റ് ബുക്സ് |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 64 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ബൃഹദേശ്വരം
നിഴലുകള്‍
വീഴാത്ത
മഹാക്ഷേത്രത്തിന്
മുന്നിലെ
പുൽത്തകിടിയിലിരിക്കുമ്പോള്
എവിടെനിന്നോ
ആനന്ദഭൈരവി.
കരുണയുടെ
മൂകസാഗരത്തിലേക്ക്
പൊഴിയുന്ന സന്ധ്യ.
ശിലയില്‍
ബൃഹദാകാരം,
ഘനമൂകസംഗീതം.
ഇപ്പോള്‍
ആകാരവും ആകാശവും ഒന്ന്.
ബൃഹദ്സൂക്ഷ്മങ്ങള് ഒന്ന്.
| ||||||
