മടങ്ങുന്ന വാക്ക്
| സാഞ്ചി | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | കെ.ബി.പ്രസന്നകുമാർ |
| മൂലകൃതി | സാഞ്ചി |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | കറന്റ് ബുക്സ് |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 64 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
മടങ്ങുന്ന വാക്ക്
മാനസം
സരോവരം
അംബരം
അഗാധത
സൂര്യപ്രഭാവിതം
മേഘജാലം
ഉയരുന്നു
വെളിച്ചത്തിന്
ശൃംഗഗോപുരം.
കാറ്റിന്റെ
കടുന്തുടി.
ഓര്‍മ്മയുടെ
പര്വ്വതദീപ്തി.
കാഴ്ചയുടെ
മൗനഗംഭീരമാം
കടലിരമ്പം.
അലിഞ്ഞൊഴുകി
നിറയുന്ന
ഉണ്മ. മടങ്ങുന്ന വാക്ക്.
ശിവം, ഹിമനടനം
ജഗത്ശങ്കരം.
| ||||||
