രാമേശ്വരം
| സാഞ്ചി | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | കെ.ബി.പ്രസന്നകുമാർ |
| മൂലകൃതി | സാഞ്ചി |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | കറന്റ് ബുക്സ് |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 64 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
രാമേശ്വരം
രാമാന്തികത്തേക്ക്
കോളിളകിവരുന്ന
കടല്‍.
ഇടനാഴികളില്‍
സാഗരകാലം.
തീര്‍ത്ഥങ്ങളില്‍
മനുഷ്യന്റെ
ദൈവകാലം
ഇപ്പോള്‍
ദൂരെ
കടലിലൊരു തോണി.
അലകളിലിളകാതെ
ശാന്തമായ്…
തോണിയില്‍
ആരാണ്…?
അവ്യക്തമേഘരൂപന്.
എന്നാലെപ്പോഴും
എനിക്കുമുന്നില്‍
പിന്നില്‍
അണയുന്നവന്‍.
തോണിയില്‍
ആരാണ്…?
| ||||||
