close
Sayahna Sayahna
Search

Difference between revisions of "ഗോമുഖം"


(Created page with "__NOTITLE____NOTOC__← കെ.ബി.പ്രസന്നകുമാർ {{SFN/Sanchi}}{{SFN/SanchiBox}} ==ഗോ...")
(No difference)

Revision as of 12:54, 2 March 2015

കെ.ബി.പ്രസന്നകുമാർ

സാഞ്ചി
Sanchi-01.jpg
ഗ്രന്ഥകർത്താവ് കെ.ബി.പ്രസന്നകുമാർ
മൂലകൃതി സാഞ്ചി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഗോമുഖം

ഗംഗോത്തരീ
അടര്‍ന്നടിയുന്ന
കല്ലുകള്‍ക്ക് കീഴേ
ജീവിതം നൂഴ്ന്ന്
പുരാതന സമയവെളികളിലൂടെ
ആനന്ദ നരിനന്ദ-
ങ്ങള്‍ക്കപ്പുറം
ഓര്‍മ്മയ്ക്കും മേലേ…
വെളളത്തിന്റെ
കുളിര്‍നനവില്‍
ഉളളകങ്ങളിലെ
ഹിമസാനുക്കളിലൂടെ
പാരസ്പര്യപ്രണയ-
വിലോലമാം ഭൂവിലൂടെ
മനസ്സഴിഞ്ഞ്…
ജലത്തിന്റെയും
നദിയുടെയും
നിശ്ശബ്ദതയുടെയും
ഉണ്മയുടെയും
ഉഷസ്സിലേക്ക്…