close
Sayahna Sayahna
Search

Difference between revisions of "എപ്പോഴും സ്തുതിയായിരിക്കട്ടെ‍ 10"


 
Line 1: Line 1:
 
{{EHK/EppozhumSthuthiyayirikkatte}}
 
{{EHK/EppozhumSthuthiyayirikkatte}}
 
{{EHK/EppozhumSthuthiyayirikkatteBox}}
 
{{EHK/EppozhumSthuthiyayirikkatteBox}}
 
 
 
ഒരു നിമിഷം മുമ്പുവരെ അനുഭവപ്പെട്ട ശാന്തത ഈ അശാന്തിയുടെ മുന്നോടിയായിരുന്നോ? ആനിയ്ക്ക് സംസാരിക്കാൻ വയ്യെന്നായിരിക്കുന്നു. അയാൾ ചോദ്യം ആവർത്തിച്ചു.
 
ഒരു നിമിഷം മുമ്പുവരെ അനുഭവപ്പെട്ട ശാന്തത ഈ അശാന്തിയുടെ മുന്നോടിയായിരുന്നോ? ആനിയ്ക്ക് സംസാരിക്കാൻ വയ്യെന്നായിരിക്കുന്നു. അയാൾ ചോദ്യം ആവർത്തിച്ചു.
  
Line 122: Line 120:
  
 
ലിസി ഒന്നും പറഞ്ഞില്ല. അവർക്കിഷ്ടമായില്ലേ ആവോ. സാരമില്ല. അവരേയും ഒറ്റയ്ക്ക് പുറത്തൊരു മടയിൽ മാറ്റിയിടുന്നത് ശരിയല്ല.
 
ലിസി ഒന്നും പറഞ്ഞില്ല. അവർക്കിഷ്ടമായില്ലേ ആവോ. സാരമില്ല. അവരേയും ഒറ്റയ്ക്ക് പുറത്തൊരു മടയിൽ മാറ്റിയിടുന്നത് ശരിയല്ല.
 
 
 
{{EHK/EppozhumSthuthiyayirikkatte}}
 
{{EHK/EppozhumSthuthiyayirikkatte}}
 
{{EHK/Works}}
 
{{EHK/Works}}

Latest revision as of 16:20, 23 June 2014

എപ്പോഴും സ്തുതിയായിരിക്കട്ടെ‍ 10
EHK Novelette 01.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എപ്പോഴും സ്തുതിയായിരിക്കട്ടെ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവലെറ്റ്
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 26

ഒരു നിമിഷം മുമ്പുവരെ അനുഭവപ്പെട്ട ശാന്തത ഈ അശാന്തിയുടെ മുന്നോടിയായിരുന്നോ? ആനിയ്ക്ക് സംസാരിക്കാൻ വയ്യെന്നായിരിക്കുന്നു. അയാൾ ചോദ്യം ആവർത്തിച്ചു.

‘അതെ സാർ. കുളിക്കണം, അപ്പൊ ലിസിച്ചേച്ചിടടുത്തുപോയി തലേത്തേയ്ക്കാൻ കൊറച്ച് എണ്ണ വാങ്ങട്ടെന്ന് പറഞ്ഞതായിരുന്നു. അവിടെ സംസാരിച്ച് നിൽക്ക്വായിരിക്കുംന്ന് വിചാരിച്ചു. കൊറച്ച് കഴിഞ്ഞിട്ടും കാണാൻല്യാന്ന് കണ്ടപ്പൊ ഞാൻ അടുക്കളേല് പോയിനോക്കി. അവിടെ ചെന്നിട്ടില്ല്യാന്ന് ചേച്ചി പറഞ്ഞു. ഞങ്ങളിവിട്യൊക്കെ നോക്കി.’ അവൾ തേങ്ങിത്തേങ്ങിക്കരയുകയാണ്.

ഷിജോ തളർന്നു. എല്ലാം ശരിയായി വരുന്നുവെന്ന് കരുതിയിരിക്കുമ്പോഴാണ് ഇങ്ങിനെ ഒരടി കിട്ടുന്നത്. എവിടെയാണ് അന്വേഷിക്കുക? ആരോടാണ് ചോദിക്കുക?

‘നിങ്ങളിവിട്യൊക്കെ നല്ലോണം നോക്ക്യോ?’

‘നോക്കി സാർ.’ ലിസിച്ചേച്ചിയാണ് പറഞ്ഞത്. ‘എവിടീംല്ല്യ.’

ഷിജോ ഗെയ്റ്റിലേയ്ക്ക് ഓടി, പുറത്തേയ്ക്കിറങ്ങാൻ മടിച്ച് പകച്ചു നിന്നു. എങ്ങോട്ടാണ് പോകുക? എല്ലാം കഴിഞ്ഞ് അവസാനം പോലീസിലറിയിക്കുകതന്നെ വേണ്ടിവരുമോ?

പെട്ടെന്നാണ് ഒരു ഓട്ടോ മുമ്പിൽ വന്നുനിന്നത്. അതിൽ ജിസിയുണ്ടായിരുന്നു. അവൾ കരയുകയായിരുന്നു.

‘എന്തു പറ്റീ മോളെ?’

‘എന്തു പറ്റീന്നോ?’ ഓട്ടോവിൽ നിന്ന് ചാടിയിറങ്ങിയ ഡ്രൈവർ പറഞ്ഞു. ‘ഈ കുട്ടി കാരണം ഞാനും പെടേണ്ടതായിരുന്നു തീവണ്ടിടെ അടിയില്.’

‘മോളെ നീ അകത്തേയ്ക്കു പോയി ഉടുപ്പൊക്കെ മാറ്റ്.’ അവളുടെ വസ്ത്രങ്ങളിൽ നിലത്തു കിടന്നുരുണ്ട പോലെ ചെളി പിടിച്ചിരുന്നു. ‘ലിസിച്ചേച്ചി ഇവള്‌ടെ കാര്യം ഒന്ന് നോക്കു.’

‘അകത്തേയ്ക്കു വരു.’ ഷിജോ ഡ്രൈവറോട് പറഞ്ഞു. ‘ഇവിടന്ന് സംസാരിക്കണ്ട.’

‘ഓട്ടോ അകത്തു കയറ്റി ഇട്ടുകൂടെ?’

‘പിന്നെന്താ?’

‘നിങ്ങടെ ഷർട്ടിലും പാന്റിലും ഒക്കെ ചെളിയായിട്ട്ണ്ടല്ലൊ.’ ഓഫീസ് മുറിയിലേയ്ക്ക് അയാളേയും കൂട്ടി നടക്കുമ്പോൾ ഷിജോ പറഞ്ഞു.’

‘ചെളിയാവ്വ മാത്രല്ല. അത്യാവശ്യം ദേഹത്തെ തോലൊക്കെ പോയിട്ടുംണ്ട്.’ അയാൾ കൈയ്യിന്റെ മുട്ടും പുറംകൈയ്യും കാണിച്ചു. സാമാന്യം നല്ല വീഴ്ചയാണുണ്ടായിട്ടുള്ളത്.

ഓഫീസ് മുറിയിൽ അയാളെ കസേലയിലിരുത്തി ഒരു ചായയുണ്ടാക്കാൻ ലിസിച്ചേച്ചിയെ ഏൽപ്പിച്ച് ഷിജോ തിരിച്ചു വന്നു.

‘അപ്പൊ എന്തേണ്ടായത്?’

‘നമ്മടെ റെയിൽവേ ഗെയ്റ്റില്ലെ, അവിടെ ഗെയ്റ്റട കിട്ടി. വണ്ടി പോവാൻ കാത്തു നിൽക്ക്വായിരുന്നു ഞാൻ. അപ്പഴാണ് ഈ കുട്ടി റെയിലിന്മേൽക്കൂടി നടന്നുവരണത് കണ്ടത്. കണ്ടതും എനിക്കു തോന്നി എന്തോ പ്രശ്‌നണ്ട്ന്ന്. കുട്ടി ഈ ലോകത്തൊന്നും ആയിര്ന്നില്ല. ട്രെയിൻ വരണ ശബ്ദം കേട്ടു ഞാൻ വേഗം ഓടിച്ചെന്നു. മൂപ്പത്യാർക്ക് മാറാന്ള്ള ഉദ്ദേശ്യൊന്നുംണ്ടായിര്ന്നില്ല. മുട്ടിമുട്ടീല്ല എന്നായപ്പോഴേയ്ക്ക് എനിക്കവിടെ ഓടിയെത്തി അവളേം കൊണ്ട് മറുഭാഗത്തേയ്ക്ക് ചാടാൻ പറ്റി. ആ വീഴ്‌ചേല് പറ്റീതാ ഇതൊക്കെ.’ അയാൾ വീണ്ടും കൈമുട്ടും പുറം കൈയ്യും ചെരിപ്പൂരി കാൽപടവും കാണിച്ചുതന്നു.

‘കർത്താവേ.’

‘അപ്പഴയ്ക്ക് ആൾക്കാരൊക്കെ കൂടി. ഞാനവളെ എട്ത്ത് ഓട്ടോവിൽ കയറ്റി. എന്റെ പേരക്കുട്ട്യാണ്, വീട്ടീന്ന് വാശിപിടിച്ച് ഇറങ്ങിവന്നതാണ്‌ന്നൊക്കെ പറഞ്ഞു. അല്ലെങ്കില് അവരൊക്കെക്കൂടി ഇവളെ നാറ്റിക്കും.’

‘അതു നന്നായി.’ ഷിജോ പറഞ്ഞു. ‘വളരെ നന്ദിണ്ട്. നിങ്ങളവിടെണ്ടായില്ലെങ്കിലത്തെ കാര്യം ആലോചിക്കാൻ വയ്യ.’

‘എന്താ കുട്ടീടെ പ്രശ്‌നം?’

‘ഈ പ്രായത്തിലെ പെൺകുട്ടികള്‌ടെ കാര്യം പറയാന്‌ണ്ടോ?’

മനസ്സിലായെന്ന മട്ടിൽ അയാൾ തലയാട്ടി.

ലിസിച്ചേച്ചി കൊണ്ടുവന്ന ചായ ഒറ്റ വലിയ്ക്ക് അയാൾ അകത്താക്കി. പാവം ശരിയ്ക്കും അയാൾക്ക് ചായ വേണ്ടിയിരുന്നു.

‘കൈയ്യും കാലും കഴുകിക്കോളു, ഞാൻ ഡെറ്റോളിട്ടു തരാം.’

‘വേണ്ട വീട്ടീ പോയി കുളിക്കണം, മേലാകെ ചെള്യാണ്.’

‘ഞാൻ കുറച്ചു പണം തരാം, അത് വാങ്ങണം.’ കീശയിൽനിന്ന് നൂറിന്റെ രണ്ടു നോട്ടുകളെടുത്ത് ഷിജോ ഡ്രൈവരുടെ നേരെ നീട്ടി.

‘ഏയ് അതൊന്നും വേണ്ട. എനിയ്ക്ക് ഈ പ്രായത്തില്ള്ള രണ്ട് പേരക്കുട്ടികള്ണ്ട്.’ അയാൾ എഴുന്നേറ്റു ചെരിപ്പിട്ടു തിരിഞ്ഞു നടന്നു, പിന്നെ ഒരു വീണ്ടു വിചാരത്തിൽ തിരിച്ചു വന്നു. ‘അല്ലെങ്കിൽ അതു തന്നോളു. നാളേയ്ക്ക് മേല് വേദനീം ഒക്ക്യായി ഓട്ടം പോവ്വാൻ പറ്റുംന്ന് തോന്ന്ണില്യ. എന്റെ കുടുംബം നോക്കണ്ടെ. പോമ്പ എന്റെ പേരക്കുട്ട്യോൾക്ക് വല്ല മിട്ടായീം വാങ്ങും ചെയ്യാം. ഇങ്ങിനെ ഒരു സൽക്കർമ്മം ചെയ്തതിന് പ്രായശ്ചിത്തം ചെയ്യേണ്ടെ?’

ഉറക്കെ ചിരിച്ചുകൊണ്ട് അയാൾ പോയി. അല്പം തടിച്ച് കഷണ്ടി കയറിയ ആ ഇരുണ്ട മനുഷ്യൻ ഓട്ടോവിനടുത്തേയ്ക്കു നടക്കുമ്പോൾ ഷിജോ ആലോചിച്ചു. നല്ല മനുഷ്യൻ. അയാൾ കൈവീശി ഓട്ടോ സ്റ്റാർട്ടാക്കി പോയി. അപ്പോഴാണ് അയാളുടെ പേരും വിലാസവൂം ഒന്നും ചോദിച്ചില്ലെന്ന് ഷിജോ ഓർത്തത്. ക്ഷോഭത്തിനിടയിൽ അതു മറന്നതാണ്.

ഷിജോ കുട്ടികളുടെ മുറിയിലേയ്ക്കു പോയി. ജിസി കട്ടിലിൽ കിടക്കുകയാണ്. ഉടുപ്പു മാറിയിരിക്കുന്നു. കുട്ടികൾ ചുറ്റും കൂടി നിൽക്കുന്നുണ്ട്. അവൾ മാറിയ ചെളിപിടിച്ച ഉടുപ്പുമായി ലിസിച്ചേച്ചി കട്ടിലിനടുത്തു നിൽക്കുകയാണ്. ഷിജോ കട്ടിലിലിരുന്ന് ജിസിയുടെ കൈപിടിച്ച് മൃദുമായി തലോടിക്കൊണ്ട് പറഞ്ഞു.

‘ആ നല്ല മനുഷ്യൻ സമയത്തിന് വന്നില്ലായിരുന്നൂച്ചാൽ ഞങ്ങളൊക്കെ എത്രത്തോളം വേദനിക്ക്വായിരുന്നു. നിന്റെ പ്രശ്‌നങ്ങൾ തീർക്കാൻ ഷിജോ സാറില്ലെ. ഞാനത് ഓരോന്നോരോന്നായി തീർത്തുകൊണ്ടിരിക്ക്യാണ്. മോള് ഇനി ഇങ്ങിന്യൊന്നും ചെയ്യര്ത്. സമാധാനായി ഇരിയ്ക്ക്.’

ജിസി ഒന്നും പറയാതെ കരയുകയാണ്. കണ്ണീർ ഇരുവശത്തുകൂടി ഒഴുകി തലയിണ നനയ്ക്കുന്നുണ്ട്.

‘സാരല്യ മോളെ.’

കുട്ടികൾക്കുവേണ്ടി വാങ്ങിയ മിട്ടായി ഓർമ്മ വന്നു. ആ തിരക്കിൽ അതെവിടെയാണ് വെച്ചതെന്നോർമ്മയില്ല.

‘ലിസിച്ചേച്ചീ ഞാനീ കുട്ട്യോൾക്ക് കൊറച്ച് മിട്ടായി കൊണ്ടന്നിട്ട്ണ്ടായിരുന്നു. ആ തിരക്കിൽ എവിട്യാണ് വെച്ചത്ന്ന് ഓർമ്മല്യ.’

‘എന്റെ കയ്യിൽത്തര്വേ ചെയ്തത്. ഞാൻ കൊണ്ടരാം.’ അവർ പോയി മിട്ടായിപ്പൊതി കൊണ്ടുവന്നു.

‘അത് നന്ദിതേടെ കയ്യിൽ കൊടുക്കു. അവളത് എല്ലാർക്കും വിതരണം ചെയ്യട്ടെ.’

നന്ദിതയ്ക്ക് സന്തോഷമായി. എല്ലാവർക്കും കൊടുത്തശേഷം അവൾ പറഞ്ഞു.

‘സാർ ഇതില് നാലു മിട്ടായി ബാക്കിണ്ട്.’

‘ലിസിച്ചേച്ചിയ്ക്ക് കൊടുത്വോ?’

‘ങും, എനിക്കു തന്നു.’ ഉള്ളംകൈ തുറന്ന് മിട്ടായി പ്രദർശിപ്പിച്ചുകൊണ്ട് ലിസി പറഞ്ഞു.

‘നീയെടുത്തുവോ?’

‘ഇല്യാ…’ അതിൽനിന്ന് ഒരെണ്ണം പെറുക്കിയെടുത്ത് അവൾ പറഞ്ഞു. ‘അപ്പൊ മൂന്നെണ്ണം ബാക്കിണ്ട്.’

‘അത് നീയും രേവതീം ആലീസും കൂടി ഭാഗിച്ചെടുത്തോ. നിങ്ങളല്ലേ ഏറ്റവും ചെറിയ കുട്ട്യോള്.’

എഴുന്നേൽക്കുമ്പോൾ ഷിജോ കയ്യിലുള്ള മിട്ടായി ജിസിയ്ക്കു കൊടുത്തു.

‘നീയല്ലെ വീണത്. ഇത് പ്രായശ്ചിത്തം ചെയ്യാണ്.’ അയാൾ ഉറക്കെ ചിരിച്ചു. ഓട്ടോക്കാരന്റെ ‘പ്രായശ്ചിത്തം’ എന്ന വാക്കിൽ ചിരിക്കാനുള്ള എന്തോ ഉണ്ടെന്നു തോന്നുന്നു. ജിസിയുടെ ചുണ്ടിലും ചിരിയുടെ നേരിയ ചലനങ്ങൾ.

ഷിജോ ഓഫീസ് മുറിയിൽ പോയി ഇരുന്നു. വല്ലാത്തൊരു ദിവസം, കർത്താവേ ഇങ്ങിനത്തെ ദിവസങ്ങൾക്കു വേണ്ടിയാണോ എന്നെ ഇവിടേയ്ക്ക് വലിച്ചിഴച്ചത്? ലിസിച്ചേച്ചി വാതിൽക്കൽ വന്നുനിന്നു.

‘അകത്തു വരൂ ചേച്ചീ… ഇരിക്കൂ.’

അവർ കസേലയിലിരുന്ന് അയാളെ നോക്കുകയാണ്, എന്തായീ എന്ന മട്ടിൽ.

‘നാളെ രാവിലെ എട്ടു മണിയ്ക്ക് മുമ്പ് തെരേസ സിസ്റ്റർ വരും, ജിസിയെ നഴ്‌സിങ്‌ഹോമിലേയ്ക്കു കൊണ്ടുപോകാൻ. രാവിലെ കാര്യായിട്ട് ഭക്ഷണൊന്നും കൊടുക്കണ്ട. ഒരു മണിക്കൂറിനുള്ളിൽ എല്ലാം കഴിഞ്ഞ് തിരിച്ചെത്തും. അതിനിടയ്ക്ക് ചേച്ചി ഒറ്റയ്ക്കിര്ന്ന് അവളോട് ഇതേപ്പറ്റി പറഞ്ഞ് മനസ്സിലാക്കണം. ആനി ഒഴികെ മറ്റു കുട്ടികളാരും അറിയണ്ട. അവള് എന്തെങ്കിലും പ്രശ്‌നംണ്ടാക്കാണെങ്കില് എന്നെ വിളിച്ചോളു.’

‘എന്റീശോയേ!’

‘പിന്നെ, രാവിലെ തുന്നക്കാരി വന്നാൽ പറഞ്ഞാമതി ജിസിയ്ക്കും ദീപേടെ അളവില് തുന്ന്യാ മതീന്ന്. രണ്ടുപേരും ഏകദേശം ഒരേ വലുപ്പല്ലെ?’

‘അതെ.’

‘തുന്നക്കാരിതന്നെ തുണികള്‌ടെ സാംബിളും കൊണ്ടുവരും. കുട്ടികൾക്ക് ഇഷ്ടപ്പെട്ട തുണിതന്നെ എടുത്തോട്ടെ. ഒരേ തുണിതന്നെ കളർ ചേഞ്ചോ അല്ലെങ്കിൽ ഓരോരുത്തർക്കും വെവ്വേറെ തുണികളോ. വെല്യൊക്കെ ഏകദേശം ഒരേപോല്യായിരിക്കും. ചേച്ചിയും ഇഷ്ടമുള്ളത് തെരഞ്ഞെടുത്തോളു.’

‘ശരി.’

‘കുട്ടികള് ഭക്ഷണം കഴിച്ചുവോ?’

‘ഇല്ല. അതിനെടയ്ക്കല്ലെ ഇതൊക്കെണ്ടായത്.’

‘ന്നാൽ നമുക്ക് ഊണു കഴിക്കാം. കുട്ട്യോൾക്ക് വിശക്ക്ണ്ണ്ടാവും. അതു കഴിഞ്ഞാൽ ചേച്ചീടെ കട്ടില് പിടിച്ച് കുട്ട്യോള്‌ടെ മുറീല് ഇടണം. ഇന്നുതൊട്ട്തന്നെ ചേച്ചി അവിടെ കിടക്കൂ.’

ലിസി ഒന്നും പറഞ്ഞില്ല. അവർക്കിഷ്ടമായില്ലേ ആവോ. സാരമില്ല. അവരേയും ഒറ്റയ്ക്ക് പുറത്തൊരു മടയിൽ മാറ്റിയിടുന്നത് ശരിയല്ല.