close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-05.07"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ഉറക്കം വരാത്ത ജീവികൾ}} <poem> : കഠ...")
 
(No difference)

Latest revision as of 08:59, 1 November 2017

റിൽക്കെ

റിൽക്കെ-05.07
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

കഠിനമാണെന്റെ രാത്രികൾ ദൈവമേ:
ഉറക്കം ഞെട്ടുന്ന മനുഷ്യരെ ഞാൻ കാണുന്നു,
വിഫലമായി നിന്നെത്തേടിയലഞ്ഞവരെ.
കണ്ണുപൊട്ടരെപ്പോലവർ
ഇരുട്ടത്തു തപ്പിത്തടഞ്ഞു നടക്കുന്നതു നീ കാണുന്നില്ലേ?
താഴേയ്ക്കിറങ്ങുന്ന പിരിയൻ ഗോവണികളിൽ
അവർ പ്രാർത്ഥിക്കുന്നതു നീ കേൾക്കുന്നില്ലേ?
തറക്കല്ലുകളിലവർ മുട്ടു കുത്തുന്നതു നീ കേൾക്കുന്നില്ലേ?
എങ്ങനെ നീ കേൾക്കാതിരിക്കാൻ?
അവർ കരയുകയാണല്ലോ.
അവരെന്റെ പടിയ്ക്കലൂടെ കടന്നുപോകുമ്പോൾ
ഞാൻ നിന്നെ തേടുന്നു.
ആരെ ഞാൻ തുണയ്ക്കു വിളിക്കാൻ,
രാത്രിയെക്കാളിരുണ്ടവനും കറുത്തവനുമായ
നിന്നെയല്ലാതെ,
ഒരു വിളക്കുമില്ലാതുണർന്നിരിക്കുന്നവനെയല്ലാതെ,
ഭീതിയിൽ നിന്നു മുക്തനായവനെയല്ലാതെ?
വെളിച്ചം മലിനമാക്കാത്ത ആഴമേ,
എനിക്കു വിശ്വാസം നിന്നെ-
മണ്ണിൽ നിന്നു മരങ്ങളായുദ്ഗമിക്കുന്നതു നീയാണല്ലോ,
ഞാൻ തല മുട്ടിക്കുമ്പോൾ
മണ്ണിന്റെ വാസനയായെന്റെ മുഖം തഴുകുന്നതു നീയാണല്ലോ.