വേരുകൾ
ഗ്രന്ഥകർത്താവ് | കെ. എ. അഭിജിത്ത് |
---|---|
മൂലകൃതി | പേരില്ലാപുസ്തകം |
ചിത്രണം | കെ. എ. അഭിജിത്ത് |
കവര്‍ ചിത്രണം | കെ. എ. അഭിജിത്ത് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | അനുസ്മരണം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2017 |
മാദ്ധ്യമം | പിഡിഎഫ്, മീഡിയവിക്കി പതിപ്പുകൾ |
പുറങ്ങള്‍ | 40 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
1951 കാലഘട്ടത്താണ് പാർവതി ടീച്ചർ തന്റെ പതിനെട്ടാം വയസ്സിൽ പാടൂർ സ്ക്കൂളിലേക്ക് അധ്യാപികയായി വരുന്നത്. ടീച്ചറും അഞ്ച് വരെ ഇവിടെതന്നെയായിരുന്നു കളിച്ചതും, പഠിച്ചതുമെല്ലാം. പിന്നീട് തരൂർ സ്ക്കൂളിലേക്ക് പോയി. അതിനുശേഷം ആയക്കാട് സ്ക്കൂളിലും പഠിച്ചു. കളപൊറ്റയിലാണ് ടീച്ചർ ട്രെയിനിംഗിന് പോകുന്നത്. അവിടെനിന്ന് ആദ്യത്തെ ഒരുകൊല്ലം ടീച്ചറായി മണപ്പാടം സ്ക്കൂളിൽ പ്രവർത്തിച്ചു. പിന്നീടാണ് സ്വന്തം സ്ക്കൂളിലേക്ക് വന്നത്. പണ്ട് ഇവിടെ പഠിക്കുന്ന കാലത്ത് സ്ക്കൂളിലെതന്നെ ഒരു മാഷായിരുന്നു അച്ഛൻ.
ഗോവിന്ദൻമാഷ്. കൂടാതെ തന്റെ വല്ല്യേച്ചനായിരുന്ന കരുണാകരൻ മാഷിന്റേതാണ് പാടൂർ സ്ക്കൂൾ. അഞ്ച് കൊല്ലം സ്ക്കൂളിന്റെ പ്രാധ്യാന അധ്യാപകയായിരുന്നു ടീച്ചർ. ഇന്ന് അവർക്ക് 84 വയസ്സായി. ഏകദേശം ഇരുപത്തേഴ് കൊല്ലങ്ങളായി പാടൂർ സ്ക്കൂളിൽ നിന്ന് വിരമിച്ചിട്ട്.
നീണ്ട ഒരു കാലഘട്ടത്തെ ലോകത്തിനു സമ്മാനിച്ച സമയങ്ങളിൽ നിന്നുള്ള തിരിച്ചു പോരാനാകാത്ത ഒരു വിരമിക്കൽ. ആദ്യമായി സ്ക്കൂളിലേക്ക് വരുന്ന കാലത്ത് അമ്പത് രൂപയായിരുന്നു ശമ്പളം. പിന്നീട് പ്രധാന അധ്യാപികയായ സമയമായപ്പോഴേക്കും മൂവായിരം രൂപയായി.
അന്നത്തെ അദ്ധ്യാപകരെല്ലാരും ഒരേ കുടുംബക്കാരായിരുന്നു. വേരുകളിലല്ലെങ്കിൽ ചോരയിൽ സമം. കുട്ടികളെ അധികം ശിക്ഷിക്കാറില്ല. തന്റെ ഒരംശം എന്നപോലെത്തന്നെ അന്ന് കുട്ടികൾ വളർന്നു, വലുതായി. തന്റെ സ്ക്കൂളിനും, അങ്ങനെ നാടിനും വളർച്ചയുണ്ടാകാനായി സ്വപ്നങ്ങൾ പടുത്തുയർത്തി.
അതിൽ പാർവതി ടീച്ചറിന്റേയും, ഹൃദയമുണ്ടായിരുന്നു. നേർവഴി നയിച്ച ഹൃദയം.