Difference between revisions of "കഥകളതിസാദരം"
Line 5: | Line 5: | ||
<poem> | <poem> | ||
:സകലശുകകുല വിമലതിലകിതകളേബരേ! | :സകലശുകകുല വിമലതിലകിതകളേബരേ! | ||
− | + | ::::സാരസ്യപീയൂഷ സാരസര്‍വ്വസ്വമേ! | |
:കഥയ മമ കഥയ മമ കഥകളതിസാദരം | :കഥയ മമ കഥയ മമ കഥകളതിസാദരം | ||
− | + | ::::കാകുല്‍സ്ഥലീലകള്‍ കേട്ടാല്‍ മതി വരാ... | |
</poem> | </poem> | ||
Revision as of 07:22, 15 August 2014
കഥകളതിസാദരം | |
---|---|
ഗ്രന്ഥകർത്താവ് | എസ് വി വേണുഗോപൻ നായർ |
മൂലകൃതി | കഥകളതിസാദരം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര് | കറന്റ് ബുക്സ് |
വര്‍ഷം |
1996 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 116 |
സകലശുകകുല വിമലതിലകിതകളേബരേ!
സാരസ്യപീയൂഷ സാരസര്‍വ്വസ്വമേ!
കഥയ മമ കഥയ മമ കഥകളതിസാദരം
കാകുല്‍സ്ഥലീലകള്‍ കേട്ടാല്‍ മതി വരാ...
പ്രവേശകം
തിരുവനന്തപുരം ദൂരദർശൻ സംപ്രേഷണം ചെയ്ത കഥകളതിസാദരം എന്ന പരമ്പരയിലെ പന്ത്രണ്ട് കഥകൾ ഉൾക്കൊള്ളുന്നതാണീ സമാഹാരം. എനിക്ക് അത്യന്തം ആഹ്ലാദകരമായ പ്രതികരണമാണ് എല്ലാ നിലയിലുമുള്ള പ്രേഷകരിൽ നിന്നും ലഭിച്ചത്. ഈ കഥകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കണമെന്ന് ഒട്ടേറെ സുഹൃത്തുക്കൾ ആവശ്യപ്പെടുകയുണ്ടായി. ആ പ്രേരണയുടെ ഫലമാണ് ഇപ്പുസ്തകം.
എന്റെ ഈ കഥകളെ അവയുടെ ഭാവത്തിന് പോറലേൽപ്പിക്കാതെ സാക്ഷാത്ക്കരിച്ച സുപ്രസിദ്ധ സംവിധായകൻ ശ്രീ ആദം അയൂബിനോട് അതീവ കൃതജ്ഞനാണ് ഞാൻ. “എന്റെ ഹൃദയം തന്നിലങ്ങിരിക്കും പോലെ” തന്നെ ഇവയിലെ കഥാപാത്രങ്ങളെ ദൃഷ്ടിഗോചരമാക്കിത്തന്ന പ്രശസ്ത നടീനടന്മാരെ ഞാൻ നന്ദിയോടെ ഓർക്കുന്നു. കഥകളതിസാദരത്തെ അവിസ്മരണീയമായൊരു അനുഭവമാക്കുവാൻ സ്ക്രീനിനു പിന്നിൽ ആത്മാർത്ഥമായി പരിശ്രമിച്ച എല്ലാ സുഹൃത്തുക്കൾക്കും വി. ട്രാക്സിനും, നന്ദി.
എസ് വി വേണുഗോപൻ നായർ
ധനുവച്ചപുരം
18 11 1996