Difference between revisions of "ആപേക്ഷികം"
(Created page with "{{SFN/56}} {{SFN/56Box}} അനന്തമായ ഒരു പാത സങ്കല്‍പ്പിക്കുക. ഇനി അതിലേ നടന്നുപോക...") |
(No difference)
|
Latest revision as of 12:28, 31 August 2014
| ആപേക്ഷികം | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | യു നന്ദകുമാർ |
| മൂലകൃതി | 56 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | ചെറുകഥ |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2014 |
| മാദ്ധ്യമം | പിഡിഎഫ് |
| പുറങ്ങള്‍ | 49 |
അനന്തമായ ഒരു പാത സങ്കല്‍പ്പിക്കുക. ഇനി അതിലേ നടന്നുപോകുന്ന ഒരാളെ നമുക്കു ശ്രദ്ധിക്കാം. ഉദിച്ചുവരുന്ന സൂര്യനില്‍ നിന്നും അയാളുടെ നിഴല്‍ അങ്ങു ദൂരേ പടിഞ്ഞാറ് പതിക്കും. പിന്നെ സൂര്യന്‍ മേലോട്ടു കയറുമ്പോള്‍ നിഴല്‍ അയാളുടെ പാദത്തിനു ചുറ്റുമൊരു നുറുങ്ങുവൃത്തമായി ചുരുങ്ങും. ആ നിഴലാകട്ടെ കീഴോട്ട് തുളച്ചുകയറി ഭൂമിയുടെ കേന്ദ്രബിന്ദുവിലെത്തും. സൂര്യന്റെ രശ്മികളും അയാളിലൂടെ കടന്ന് ഇതേ ബിന്ദുവിലേക്ക് കേന്ദ്രീകരിക്കും. ഇപ്പോള്‍ ഭൂമിയും നിഴലും അയാളും സൂര്യരശ്മികളും സൂര്യനും എല്ലാം ഒരു നേര്‍രേഖയിലാണ്. നിഴല്‍ ഭൂമിയിലേക്കും അയാള്‍ സൂര്യനിലേക്കും നീണ്ടുനീണ്ടുപോകയാണെങ്കില്‍ വസ്തുവും തരംഗവും കെട്ടുപിണഞ്ഞുകിടക്കുന്ന തീക്ഷണമായ ഭൗതിക ബന്ധത്തിലെ സങ്കീര്‍ണ്ണത നാമറിയും. ഈ ബന്ധങ്ങള്‍ക്കു ദൈര്‍ഘ്യം ഒരു നിമിഷം മാത്രമാണ്. അതിനപ്പുറം സ്ഥിരത ഇതിനില്ല.
ഈ ഒരു നിമിഷത്തെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചാല്‍ നമ്മുടെ ഭാവനയില്‍ വിചിത്രവും ഗൗരവമുള്ളതുമായ പലതും നിറഞ്ഞ, എന്നാല്‍ ഇക്കഥയിലും എത്രയോ വലുതായ മറ്റു കഥകളുടെ ചുരുളഴിയും.
