Thurump-04
← പി.രാമൻ
തുരുമ്പ് | |
---|---|
ഗ്രന്ഥകർത്താവ് | പി.രാമൻ |
മൂലകൃതി | തുരുമ്പ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 52 |
പൊടി
കുറ്റിയററ
മനസ്സിന്റെ
തേഞ്ഞ
വിരലെല്ലുകള്‍
എഴുതി–
ത്തയ്യാറാക്കുന്നു.
മനസ്സില്‍വെച്ചു
മൂടോടെ പറിഞ്ഞുപോയ
ജീവിവര്‍ഗ്ഗങ്ങളുടെ
നീണ്ട പട്ടിക.
പൊടി മൂടിയ
ഒരനന്തത
ഒരാള്‍
അകത്തുകടന്ന്
അട്ടിയിട്ടുവെച്ചതില്‍ നി–
ന്നോരോന്നോരോന്നെടുത്ത്,
വീശിക്കുടഞ്ഞു.
പൊടിപടലം
തേട്ടിവന്നു.
അതൊന്നടങ്ങീട്ട്
നമുക്കകത്തു കടക്കാം.
മൂര്‍ച്ചയേറിയ പൊടി
രാകിത്തീര്‍ത്ത ശില്പങ്ങള്‍ക്കുപിന്നില്‍
പതുങ്ങുന്നു
ജീവജാലങ്ങള്‍.
മൂര്‍ച്ചയേറിയ പൊടി
അറുത്തിട്ട കാട്ടിന്‍ നടുവില്‍
മുക്രയിട്ടു നില്ക്കുന്നു
സ്ഥലകാലങ്ങൾ.
ലോകം
വിശാലമാക്കണമെന്ന്
ഞാനാഗ്രഹിച്ചു.
പൊടി
മാത്രമായിരുന്നു
തടസ്സം.
|