Thurump-31
← പി.രാമൻ
തുരുമ്പ് | |
---|---|
ഗ്രന്ഥകർത്താവ് | പി.രാമൻ |
മൂലകൃതി | തുരുമ്പ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 52 |
വക്കുകളുടേയും മുനകളുടേയും…
വക്കുകളുടേയും മുനകളുടേയും വലയില്‍ കുടുങ്ങി
നിന്റെ കുഞ്ഞുതല
കുഞ്ഞുമുഖത്തെ കുസൃതിച്ചിരിക്കുമേല്‍
കൃഷ്ണമണിക്കരിനോട്ടത്തിനുംമേല്‍
നെററിയെ നെറുകയെ പിന്‍കഴുത്തിനെ
ലക്ഷ്യമിട്ട് തുറിച്ചുനോക്കുന്നു
ഓരോ വക്കും ഓരോ മുനയും
അതു കാണാന്‍മാത്രം മുതിര്‍ന്നിട്ടില്ല
നിന്റെ കൃഷ്ണമണിക്കരിനോട്ടം ഇനിയും.
നിന്നെനോക്കിച്ചോരകുടിച്ച ആദ്യത്തെ ഓന്ത്
അനേകമരികുകളും വക്കുകളും മുനകളും മൂര്‍ച്ചകളുമുള്ള
ഈ മുറി തന്നെ.
നീ പൊക്കംവെക്കുന്നതനുസരിച്ച്
വക്കുകളും മുനകളും
കൂടുതല്‍ പൊക്കത്തേക്ക്
കേറി ഇരിക്കുന്നു
അവ പതുങ്ങിത്തക്കംപാര്‍ക്കുന്ന
ഒററമരബ്ബോണ്‍സായ്ക്കാടുകള്‍
മുറി നിറയെ — സ്റ്റൂളുകള്‍ കസേരകള്‍
കൊച്ചുദൈവത്തിന്റെ കുഞ്ഞുതല കാണാം
ചുമരിലെ ചിത്രത്തില്‍.
വക്കും മുനയുമില്ലാത്ത
ഒരു പ്രകാശവലയത്തില്‍ കുടുങ്ങി.
|