Thurump-16
← പി.രാമൻ
| തുരുമ്പ് | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | പി.രാമൻ |
| മൂലകൃതി | തുരുമ്പ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 52 |
രാവിലെ കൊഴിഞ്ഞ പൂക്കളേപ്പററി
ഉറക്കമില്ലാതെ കിടന്നു പിടയുന്നവനെ
ജനലിലൂടെ കണ്ട പാതിരാച്ചില്ലകള്‍
സഹിക്കവയ്യാതെ
എല്ലാം മറക്കാന്‍ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാം
എന്നു കരുതി
ഏറെപ്പണിപ്പെട്ട്
രാവിലെത്തേക്കുളള പൂക്കള്‍
പുറപ്പെടുവിക്കാന്‍ തുടങ്ങി.
കമ്പോടുകമ്പ് വിടര്‍ന്ന പൂക്കളോടെ
ഉദിക്കേണ്ടതായിരുന്നു ലോകം
എന്നാല്‍ കിടക്കപ്പായില്‍
ശുദ്ധവായുവിന് പരതുന്ന പിടയലില്‍
അയാള്‍
പൂക്കള്‍ക്കു പിന്നിലെ ഇരുട്ടില്‍
അറിയാതെ
നഖങ്ങളിറുക്കിക്കളഞ്ഞു.
| ||||||
