Thurump-07
← പി.രാമൻ
| തുരുമ്പ് | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | പി.രാമൻ |
| മൂലകൃതി | തുരുമ്പ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 52 |
ഉള്ളുണക്കം
ആസകലം
ഉണങ്ങിയിരിക്കുന്നു.
എന്നുവെച്ച്
അടുപ്പുകൊളളിപോലെ
തീയാവാന്‍
ദാഹിക്കുന്നില്ല.
കട്ടിലായും കഴുക്കോലായും
വാതിലായും ജനലായും മാറുന്ന
തടികളെപ്പോലെ
ഉളളിനിണങ്ങിയ
ഉപയോഗമുള്ള
ഉണക്കം.
പച്ചമരങ്ങള്‍
പുറന്തൊടിയില്‍ നില്ക്കട്ടെ.
ഉണക്കക്കമ്പുകള്‍കൊണ്ടു തീര്‍ത്ത
കിളിക്കൂടുകളും പേറി.
| ||||||
