Thurump-14
← പി.രാമൻ
| തുരുമ്പ് | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | പി.രാമൻ |
| മൂലകൃതി | തുരുമ്പ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 52 |
ഓരോ സുഷിരത്തിലും…
ഓരോ സുഷിരത്തിലും തിങ്ങിനിറഞ്ഞിരിക്കുന്നു
വലിയവരെക്കുറിച്ചുളള കഥകള്‍
മാളങ്ങളില്‍ പാര്‍ക്കുന്ന കൂററന്‍ ജന്തുക്കളെപ്പോലെ
തുറിച്ചുനില്ക്കുന്ന ഒരക്ഷരമാണ്
അതിന്റെ അടയാളം
അതു വലിച്ചു പുറത്തിടാന്‍ നോക്കൂ
നിങ്ങളുടെ കൈകള്‍
പിഞ്ചു കൈകളായി
കുഴയും
എന്റേതുപോലെ.
| ||||||
