Thurump-26
← പി.രാമൻ
| തുരുമ്പ് | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | പി.രാമൻ |
| മൂലകൃതി | തുരുമ്പ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 52 |
ആസ്പത്രി വിട്ടുവന്ന ദിവസം
സൂര്യരശ്മി തിളങ്ങുന്ന ഒരിളം മഞ്ഞുതുള്ളി
വായുവിന്റെ സ്ഫടികഞരമ്പിലേക്ക് ഇടറിവീണ്
താഴേക്കുയര്‍ന്നു പോകുന്നതു കണ്ടു.
സ്ഫടികഞരമ്പില്‍ കടന്നു പിടിച്ചു
ഭ്രമിച്ചുപോയ എന്റെ ഏകാന്തത.
വീടിന്റെ പിന്നില്‍
കനത്തു കരിനീലിച്ച്
കൂര്‍ത്തു മുര്‍ത്തു നിന്ന മലകള്‍
സന്ധ്യയ്ക്ക് സ്വര്‍ണ്ണരശ്മികള്‍ പാളിവീണ്
ഊതിയാല്‍ പാറുന്ന
സുതാര്യമായ
പൊടിക്കൂനകളായി കാണപ്പെട്ടു.
ഭ്രമിച്ചുപോയ എന്റെ ഏകാന്തത
ആ കൂനകളെ
മൃദുവായി
ഒന്നൂതിനോക്കി.
| ||||||
