Thurump-17
← പി.രാമൻ
തുരുമ്പ് | |
---|---|
ഗ്രന്ഥകർത്താവ് | പി.രാമൻ |
മൂലകൃതി | തുരുമ്പ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 52 |
പേരു പറയാന്‍ ഭയമുള്ള
പേരു പറയാന്‍ ഭയമുള്ള
ഒരിടത്തുനിന്ന്
ഒരേലസ്സു കിട്ടി.
ആ സ്ഥലത്തിന്റെ
മന്ത്രക്കൈകള്
അരയിലതു കെട്ടിത്തന്നു.
ഇനിയെനിക്ക്
ഒന്നിനേയും ഭയമില്ല.
തൊഴിലില്ലാത്ത
ഒരു മുഴുവന്‍ വര്‍ഷത്തെപ്പോലും.
പേരുപറയാന്‍ പോയിട്ട്
പേരോര്ക്കാന്കൂടി ഭയക്കുന്ന
ആ ഒരിടത്തെ
ഒഴിച്ച്.
|