Difference between revisions of "Thurump-29"
(Created page with "__NOTITLE____NOTOC__← പി.രാമൻ {{SFN/Thurump}}{{SFN/ThurumpBox}} ==തീയിന്റെ കഥ== <poem> എങ്ങും പച്ച. ...") |
|||
Line 30: | Line 30: | ||
</poem> | </poem> | ||
---- | ---- | ||
− | + | {{reflist}} | |
{{SFN/Thurump}} | {{SFN/Thurump}} |
Latest revision as of 17:57, 16 October 2014
← പി.രാമൻ
തുരുമ്പ് | |
---|---|
ഗ്രന്ഥകർത്താവ് | പി.രാമൻ |
മൂലകൃതി | തുരുമ്പ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 52 |
തീയിന്റെ കഥ
എങ്ങും പച്ച. പച്ചയല്ലാതെ
അവന്റെയുള്ളിലെ ചെറുതീ മാത്രം.
താണിറങ്ങിയ കോട
ചായത്തോട്ടങ്ങളോടൊപ്പം
അവന്റെയുള്ളിലെ ചെറുതീയിനേയും
വിഴുങ്ങി.
അതു നന്നായി, കാരണം
വെളിപ്പെടണമെന്ന് ഒട്ടും ആഗ്രഹിച്ചിരുന്നില്ല
ആ ചെറുതീ.
അവന്റെ ഒരു വാക്ക്
വെറുതേ അതിനെ വെളിപ്പെടുത്തി.
അവനെക്കരുതി
അവന്റെ അച്ഛനമ്മമാരെക്കരുതി
അവന്റെ പാടിക്കുമേല്‍ പരക്കുന്ന
പുലര്‍കാലപ്പുകയെക്കരുതി
അവന്റെ സ്വന്തം മഞ്ഞ്
അബദ്ധത്തില്‍ വെളിപ്പെട്ട ആ ചെറുതീയിനെ
ഏതു ദിശയില്‍നിന്നു നോക്കിയാലും കാണാത്ത തരത്തില്‍
വിദഗ്ദ്ധമായി മറച്ചുവച്ചു, ഇപ്പോള്‍.
വെണ്മ. വെണ്മയല്ലാതെ
[1]കൊതുകുമരക്കടുംചോപ്പുപൂക്കള്‍ മാത്രം.
അവിടവിടെ
- ↑ മൂന്നാറിലെ ചായത്തോട്ടങ്ങള്‍ക്കിടയില്‍ കാണുന്ന മോസ്ക്വിറ്റോട്രീകള്‍.
|