Thurump-01
← പി.രാമൻ
തുരുമ്പ് | |
---|---|
ഗ്രന്ഥകർത്താവ് | പി.രാമൻ |
മൂലകൃതി | തുരുമ്പ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 52 |
സ്വച്ഛം
ശ്രമിച്ചാൽ
വീണ്ടെടുക്കാവുന്ന
പരമാവധി
സ്വച്ഛത:
ശരീരത്തിനുള്ളിൽ
പാറിനടക്കുന്ന
ഒരു കീറക്കടലാസിന്റെ സ്വച്ഛത.
അതിനായി
കൊള്ളാവുന്ന
പരമാവധി
കാറ്റ്:
മുങ്ങിത്താണവന്റെ ഉടുമുണ്ടുപോലെ
സായാഹ്നം പാറിക്കിടക്കുന്ന
ഈ വെള്ളക്കെട്ടിന്റെ
ഓരത്തെ കാറ്റ്.
താണു
താണു
പോകുന്നവരിൽ നി-
ന്നകന്നു പൊങ്ങുന്നു
ഭാരമില്ലാത്ത
ഗ്രാമങ്ങൾ പാതകൾ
വീടുകൾ ചങ്ങാത്തങ്ങൾ
അവയ്ക്കിടയിലൂടെ
കടലാസുകീറുകൾ.
|