Thurump-03
← പി.രാമൻ
| തുരുമ്പ് | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | പി.രാമൻ |
| മൂലകൃതി | തുരുമ്പ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 52 |
എല്ലാം ഇട്ടെറിഞ്ഞു…
എല്ലാം ഇട്ടെറിഞ്ഞു പോകുമ്പോള്‍
പിന്മുററത്തെ കാന്താരിത്തൈകളില്
പൂക്കള്‍ തുടങ്ങിയിരുന്നു,
ഇപ്പോള്‍ കായ്ച്ചുപഴുത്ത്
തുടുത്തു പാളുകയാവും.
എരിഞ്ഞുനീറട്ടെ
അവിടം.
നാം തിരികെച്ചെല്ലും വരെ
അവിടത്തെ ഒരണുപാലും
അഴുകിപ്പോവില്ല എന്നതിന്
ഒരേയൊരുറപ്പായി.
(തൈകളുണങ്ങി മറഞ്ഞാലും)
എരിഞ്ഞുനീറട്ടെ
തൊണ്ടപോലെ
കണ്ണുപോലെ
അവിടം
| ||||||
