Thurump-27
← പി.രാമൻ
| തുരുമ്പ് | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | പി.രാമൻ |
| മൂലകൃതി | തുരുമ്പ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 52 |
അസത്യത്തിനോട്
സത്യമതിന്നിടത്തില്ലായിരുന്നെങ്കില്
നീയാകുമായിരുന്നു സത്യം, ആകയാല്‍
സത്യത്തൊടേററമടുത്തു നില്ക്കുന്നു നീ
കള്ളം ചതി നുണയെന്നൊക്കെയാളുകള്
വല്ലതും ചൊല്ലട്ടെ, നീ പൊറുത്തേക്കുക.
ഒന്നവരോടു തിരിച്ചു ചോദിക്കുക
സത്യമതിന്നിടത്തില്ലായിരുന്നെങ്കില്
നീയാകുമായിരുന്നു സത്യം. എങ്കിലും
സത്യമതിന്നിടത്തിപ്പോഴുമുണ്ട് — അതു
കുററമായ്ത്തീരുന്നതെങ്ങനെ നിന്നുടെ?
സത്യത്തൊടൊട്ടിനില്ക്കുന്നോരു സാധ്യത
ഉള്ളം തെളിഞ്ഞു പ്രകാശിക്കുകയായി
എന്റെയീയര്ച്ചനാഗീതമുള്ക്കൊള്കയാല്.
| ||||||
