close
Sayahna Sayahna
Search

Thurump-29


‌← പി.രാമൻ

തുരുമ്പ്
Thurump-03.jpg
ഗ്രന്ഥകർത്താവ് പി.രാമൻ
മൂലകൃതി തുരുമ്പ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്
വര്‍ഷം
2006
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 52


തീയിന്റെ കഥ

എങ്ങും പച്ച. പച്ചയല്ലാതെ
അവന്റെയുള്ളിലെ ചെറുതീ മാത്രം.

താണിറങ്ങിയ കോട
ചായത്തോട്ടങ്ങളോടൊപ്പം
അവന്റെയുള്ളിലെ ചെറുതീയിനേയും
വിഴുങ്ങി.
അതു നന്നായി, കാരണം
വെളിപ്പെടണമെന്ന് ഒട്ടും ആഗ്രഹിച്ചിരുന്നില്ല
ആ ചെറുതീ.
അവന്റെ ഒരു വാക്ക്
വെറുതേ അതിനെ വെളിപ്പെടുത്തി.
അവനെക്കരുതി
അവന്റെ അച്ഛനമ്മമാരെക്കരുതി
അവന്റെ പാടിക്കുമേല്‍ പരക്കുന്ന
പുലര്‍കാലപ്പുകയെക്കരുതി
അവന്റെ സ്വന്തം മഞ്ഞ്
അബദ്ധത്തില്‍ വെളിപ്പെട്ട ആ ചെറുതീയിനെ
ഏതു ദിശയില്‍നിന്നു നോക്കിയാലും കാണാത്ത തരത്തില്‍
വിദഗ്ദ്ധമായി മറച്ചുവച്ചു, ഇപ്പോള്‍.

വെണ്മ. വെണ്മയല്ലാതെ
[1]കൊതുകുമരക്കടുംചോപ്പുപൂക്കള്‍ മാത്രം.
അവിടവിടെ


</references>

  1. മൂന്നാറിലെ ചായത്തോട്ടങ്ങള്‍ക്കിടയില്‍ കാണുന്ന മോസ്ക്വിറ്റോട്രീകള്‍.