Thurump-30
← പി.രാമൻ
| തുരുമ്പ് | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | പി.രാമൻ |
| മൂലകൃതി | തുരുമ്പ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 52 |
ഇപ്പൊഴും ജീവന്
ഒരു കാററ് ഒററക്കുടച്ചിലില്
മഞ്ഞുതുളളികളെ തൂത്തു കളയുനു
മരം മെല്ലെ ഊഷ്മളമാവുന്നു.
എഴുത്തു നിലച്ച പേനയില്‍നിന്ന്
ഒരു കൈ
രണ്ടു തുളളി മഷി
കുടഞ്ഞു വീഴ്ത്തുന്നു.
ഒരാശയം പൂര്‍ണ്ണമാവുന്നു.
അവശമായ ഒരു ശ്വാസം
ശരീരത്തെ അപ്പാടെയെടുത്ത്
ഇടത്തോട്ടും വലത്തോട്ടുമിട്ട്
കുടയുന്നു.
മറ്റൊന്നും സംഭവിക്കാതെ
പാതിരാവാകുന്നു.
| ||||||
