Thurump-15
← പി.രാമൻ
| തുരുമ്പ് | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | പി.രാമൻ |
| മൂലകൃതി | തുരുമ്പ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 52 |
എഴുത്തോടെഴുത്താ…
എഴുത്തോടെഴുത്താ–
ണെഴുത്തച്ഛ[1]നിപ്പോള്‍.
എഴുത്തിന് ലയത്തില്‍
ചലിക്കുന്നു ചുളളി–
ക്കുറുംകമ്പു പോലുള്ള
മെയ്യങ്ങുമിങ്ങും.
കടും പച്ചവെള്ളത്തില്‍
പാറക്കറുപ്പിന്
കലര്പ്പിന്നു മേലേ
കിടന്നാണെഴുത്ത്.
അതില്‍ പാറിവീഴുന്നു
തൊട്ടപ്പുറത്തൂ–
ടൊലിക്കുന്ന നീരിന്റെ
രേണുക്കള്‍ നീളെ.
എഴുത്തോടെഴുത്താ
ണെഴുത്തച്ഛനിപ്പോള്.
എഴുത്തിന് പ്രതിച്ഛായ
കത്തിജ്വലിപ്പു
ജലം വാര്‍ന്നുപോയോരു
പാറപ്പരപ്പില്‍
മൊസൈക്കിട്ടു മിന്നുന്ന
അപാരസ്ഥലത്തില്‍.
- ↑ ഒരു ജലപ്രാണി
| ||||||
