Thurump-11
← പി.രാമൻ
തുരുമ്പ് | |
---|---|
ഗ്രന്ഥകർത്താവ് | പി.രാമൻ |
മൂലകൃതി | തുരുമ്പ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഡി.സി. ബുക്സ് |
വര്‍ഷം |
2006 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 52 |
ഒരിക്കല്‍
പഴയ നാളുകള്‍
ആനന്ദകരം
പഴയ സ്നേഹിതര്‍ക്ക്
സ്നേഹം തരിമ്പും കുറഞ്ഞിട്ടുമില്ല.
എന്നിട്ടും
ആ പഴയ കെട്ടിടങ്ങളെ
ശത്രുപാളയത്തേക്ക്
മാററിസ്ഥാപിച്ചിരിക്കുന്നു ഞാന്‍.
പഠിച്ചിറങ്ങിയ കലാലയങ്ങളും
പണ്ടു പണിയെടുത്ത ആപ്പീസുകളും
ഉള്‍പ്പെടെ.
അവ തേട്ടിവിടുന്ന ചൂട്
എന്റെ മുഖത്തടിക്കുന്നു.
അവയ്ക്കസൂയയാണ്
അവയ്ക്കുള്ളില്‍ പെരുമാറിപ്പോന്ന മനുഷ്യരെ
അവിടെ വിങ്ങിക്കിടന്ന കാററിനെ
വിയര്‍പ്പില്‍ പൊരിച്ച ഉഷ്ണത്തെ
ഞാന്‍ സ്നേഹിച്ചതിലുളള
അസൂയ.
ആ കെട്ടിടങ്ങളെ വിഴുങ്ങുന്ന ആലിന്റെ
വിത്തുകൾ
ചാത്തനേറായി
ഇവിടെ വന്ന് വീണ്
വിണ്ട് പൊട്ടും ഞാൻ;
ഒരിക്കൽ.
|